Link copied!
Sign in / Sign up
14
Shares

മറുകുകൾ നോക്കി പൂർവജന്മം അറിയാം!!!

ബര്‍ത്ത്മാര്‍ക്ക് അഥവാ ശരീരത്തില്‍ ജന്മനാല്‍ ഉണ്ടാകുന്ന മറുകുകളെ സംബന്ധിച്ച് പല വിശ്വാസങ്ങള്‍ ഉണ്ട് പലര്‍ക്കും. ഇത്തരം മറുകുകള്‍ നിങ്ങളുടെ കുഞ്ഞിന്റെ കഴിഞ്ഞ ജന്‍മത്തെ പറ്റിയും ഭാവിയെ പറ്റിയും ഉള്ള സൂചനകള്‍ തരുമത്രേ. നിങ്ങളുടെ കുഞ്ഞിന്റെ കാലിലോ കവിളത്തോ ഉള്ള ആ പാട് എന്താണ് അര്‍ഥമാക്കുന്നത് എന്നറിയാന്‍ നിങ്ങള്‍ക്കും ഒരല്പം ജിജ്ഞാസ ഇല്ലേ?

ഇത്തരം പാടുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ചില ഭാഗങ്ങളും അത് കൊണ്ടുദ്ദേശിക്കുന്നതും താഴെ വിവരിക്കുന്നു.

1. നെറ്റി

നെറ്റിയുടെ വലത് ഭാഗത്തെ മറുക് സൂചിപ്പിക്കുന്നത് നിങ്ങളുടെ കുഞ്ഞ് ബുദ്ധിശാലിയാണെന്നും പഠനത്തില്‍ മികവ് പുലര്‍ത്തും എന്നതുമാണ്‌.

നെറ്റിയുടെ ഇടത് വശത്തുള്ള മറുക് സൂചിപ്പിക്കുന്നത് നിരുത്തരവാദിത്ത്വത്തെയും ധാരാളിത്തത്തെയുമാണ്.

നെറ്റിയുടെ നടുക്കാണ് മറുകെങ്കില്‍ നിങ്ങളുടെ കുഞ്ഞ് എല്ലാവരും ഇഷ്ടപ്പെടുന്ന, എല്ലാവരുടെയും ഹൃദയം കീഴടക്കാന്‍ കഴിവുള്ള ഒരാളായി തീരും.

2. കവിള്‍ത്തടം

ആണ്‍കുട്ടികള്‍ക്ക് മറുക് ഇടത്തെ കവിളില്‍ ആണെങ്കില്‍ ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളും ആത്മാര്‍ത്ഥമായി ചെയുന്ന ഒരുവനായി ഭവിക്കും. മറിച്ച് മറുക് വലത്തെ കവിളില്‍ ആണെങ്കില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കൊണ്ട് അവന്‍ കഷ്ടപ്പെടാനുള്ള സാധ്യതകളുണ്ട്. പെണ്‍കുട്ടികള്‍ക്ക് മറുക് വലത് ഭാഗത്തെ കവിളില്‍ ആണെങ്കില്‍ സന്തോഷപൂര്‍ണ്ണമായ നല്ലൊരു ദാമ്പത്യ ജീവിതം ഉണ്ടാകും. ഇടത്തെ കവിളിലെ മറുക് സൂചിപ്പിക്കുന്നത് അവള്‍ ശുഭാപ്തിവിശ്വാസം ഇല്ലാത്ത ഒരാളാകുമെന്നാണ്.

3. അധരം

ചുണ്ടിന്മേലുള്ള ബര്‍ത്ത് മാര്‍ക്ക് സൂചിപ്പിക്കുന്നത് കുട്ടി സംസാരപ്രിയ ആയിരിക്കുമെന്നാണ്. ആധാരത്തിന്റെ ഒരു അറ്റത്താണ് മറുകെങ്കില്‍ കുഞ്ഞിനു ഭക്ഷണം കഴിക്കുന്നത് ഏറെ ആസ്വാദ്യകരമായിരിക്കുമെന്ന്‍ സൂചിപ്പിക്കുന്നു. കീഴ്ച്ചുണ്ടിലെ മറുക് സൂചിപ്പിക്കുന്നത് എല്ലാ ചുമതലകളും ഉത്തരവാദിത്വത്തോട് കൂടി ചെയുന്ന ഒരു വ്യക്തിയെയാണ്.

4. കഴുത്ത്

കഴുത്തിലെ പാട് സൂചിപ്പിക്കുന്നത് ജീവിതവിജയം കൈവരിക്കാന്‍ സാധ്യതയുള്ള ഒരു വ്യക്തിത്വത്തെയാണ്. പക്ഷെ വിജയത്തിന് വേണ്ടിയുള്ള ഈ പ്രയാണത്തില്‍ അവര്‍ക്ക് ചിലപ്പോള്‍ തന്റെ പ്രിയപ്പെട്ടവരെ പിരിയേണ്ടി വന്നുവെന്ന്‍ വരാം.

5. കാലുകള്‍

സ്വന്തം തീരുമാനങ്ങള്‍ എടുക്കാന്‍ മറ്റുള്ളവരെ ആശ്രയിക്കുന്നവരെയാണ് കാലിലെ ബര്‍ത്ത് മാര്‍ക്ക് സൂചിപ്പിക്കുന്നത്. തുടയിലാണ് മറുകുള്ളതെങ്കില്‍, ആ വ്യക്തിക്ക് ആനന്ദകരമായ ഒരു ജീവിതം ഉണ്ടാവുകയും പല കാര്യങ്ങളിലും അഭിവൃദ്ധി നേടുകയും ചെയ്യും.

6. പുറം ഭാഗം

പിന്‍ഭാഗത്ത് താഴെയാണ് മറുകുള്ളതെങ്കില്‍ ആ കുഞ്ഞ് സത്യസന്ധനായിരിക്കും. പുറകിന്റെ മേല്‍ഭാഗത്താണ് മറുകുള്ളതെങ്കില്‍ അവര്‍ പുത്തന്‍ ആശയങ്ങളെ ഉള്‍കൊള്ളാന്‍ കഴിവുള്ളവര്‍ ആയിരിക്കും.

7. കൈകള്‍

ബര്‍ത്ത് മാര്‍ക്ക് ഇടതു കയ്യിലോ വലത് കയ്യിലോ ആയിക്കോട്ടെ – നിങ്ങളുടെ കുഞ്ഞ് മഹത്ത്വപൂര്‍ണ്ണമായ പല കഴിവുകളും ഉള്ള ഒരാളായി തീരുമെന്നതിന്റെ ശുഭ ലക്ഷണമാണ് രണ്ടും. നിങ്ങളുടെ കുഞ്ഞിന്റെ വിരലിന്മേല്‍ ഉള്ള മറുക് സൂചിപ്പിക്കുന്നത് അവര്‍ സ്വതന്ത്രതമായ് കാര്യങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നവര്‍ ആയിരിക്കുമെന്നാണ്.

ബര്‍ത്ത് മാര്‍ക്കിന്റെ സ്ഥാനം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അവയുടെ നിറവും. വെള്ള നിറത്തിലുള്ള പാട് സൂചിപ്പികുന്നത് കഴിഞ്ഞ ജന്‍മത്തിലെ മുറിവുകളെയാണെന്നാണ് പൊതുവെയുള്ള വിശ്വാസം. ചുവന്ന നിറത്തിലുള്ള പാട് കുഞ്ഞിന്റെ കഴിഞ്ഞ ജീവിതത്തിലെ പൊള്ളലുകളെ സൂചിപ്പിക്കുന്നു  എന്നും പറയപ്പെടുന്നു.

നാം അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്. ബര്‍ത്ത് മാര്‍ക്കുകള്‍ക്ക് പല സംസ്കാരങ്ങളിലും പല രീതിയിലുമുള്ള വ്യാഖ്യാനങ്ങളുണ്ട്. അതുകൊണ്ട് തന്നെ നിങ്ങളുടെ കുഞ്ഞിന്റെ മറുക് സൂചിപ്പിക്കുന്നത് ഒരു അശുഭ ലക്ഷണത്തെയാണെങ്കില്‍ അതോര്‍ത്ത് വിഷമിക്കേണ്ടതില്ല. ഇതൊക്കെ ശാസ്‌ത്രദൃഷ്‌ട്യാ തെളിയിച്ചാതാണോ എന്നൊന്നും അറിയില്ല, പക്ഷെ കയ്യില്‍ ഒരല്പം സമയം ഉണ്ടെങ്കില്‍ ഇതൊക്കെ ഒന്ന് വായിച്ച് നോക്കുവാന്‍ ഒരു രസമില്ലേ?

 


ബാദ്ധ്യതാ നിരാകരണം: ഈ പോസ്റ്റിന്റെ ഉള്ളടകം തികച്ചും വിജ്ഞാനപരവും വിദ്യാഭ്യാസപരവും വിനോദപരവും മാത്രമാണ്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർ ഇതിനോട്‌ അനുബന്ധിച്ചുള്ളവയെയും ഇതിന്റെ സാധുതയെയും സംബന്ധിച്ച് യാതൊരു ഉത്തരവാദിത്തവും വഹിക്കുന്നില്ല.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon