Link copied!
Sign in / Sign up
3
Shares

"അമ്മയ്ക്ക് വേണ്ടി ഞാൻ പോരാടും!"

ഞാൻ: "ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടോ?"

നോളൻ: "മ്മ്മ്.. ഉണ്ട്."

ഞാൻ: "ഒരുപാടു വേദനയുണ്ടോ?"

നോളൻ: (കീഴ്പ്പോട്ടു നോക്കി) "ഉണ്ട്."

ഞാൻ: "മോനെ, ഈ കാൻസർ ഏറ്റവും ചീപ്പായ കാര്യമാണ്. നീ ഇനി അതുമായി പൊരുതേണ്ട."

നോളൻ: "സത്യമാണോ?എങ്കിലും ഞാൻ അമ്മയ്ക്ക് വേണ്ടി പോരാടും."

ഞാൻ: "ഞാൻ എന്താണ് നിനക്കുവേണ്ടി ചെയ്യേണ്ടത്?"

നോളൻ: "എന്നെ രക്ഷിക്കൂ..!"

എന്റെ കണ്ണുകൾ നിറഞ്ഞു വന്നു.

 "ഇപ്പോൾ എനിക്ക് നിന്നെ രക്ഷിക്കാനാവില്ല, പക്ഷെ നമുക്ക് സ്വർഗത്തിൽ വച്ച് കണ്ടുമുട്ടാം."

നോളൻ: "ശെരി, എങ്കിൽ ഞാൻ ആദ്യം പോകാം. അമ്മ പിന്നാലെ വന്നാൽ മതി.പക്ഷെ അവിടെയും എന്നെ സംരക്ഷിക്കാൻ അമ്മയുണ്ടാകണം."

പിന്നീടുള്ള ദിവസങ്ങളിൽ അവൻ മയക്കത്തിലായിരുന്നു. അവസാനദിവസം ഞാൻ അവന്റെ ബെഡിനരികിലെത്തി. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. പതിയെ അവന്റെ തല എന്റെ മടിയിയിൽ വച്ചു ഞാൻ വേദനയോടെ നോക്കിക്കൊണ്ടിരുന്നു. അവന്റെ നിഷ്കളങ്കമായ മുഖത്തു വേദന തളംകെട്ടി കിടക്കുന്നുണ്ടായിരുന്നു.

ആ നിമിഷം ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു അത്ഭുതം സംഭവിച്ചു. അവൻ പതിയെ കണ്ണുകൾ തുറന്നു. അവസാന ശ്വാസമെടുക്കും മുൻപ് സകല ശക്തിയുമെടുത്ത് അവൻ പറഞ്ഞു: "I LOVE YOU MOMMY...!" ഒരു നിമിഷം. പിന്നീട് ആ കുഞ്ഞിക്കണ്ണുകൾ തുറന്നില്ല."

മൂന്നാം വയസിൽ അപൂർവരോഗം ബാധിച്ചു മരണമടഞ്ഞ നോളൻ എന്ന കുരുന്നിന്റെ കഥ അമ്മ റൂത്ത് ഫേസ്ബുക്കിൽ കുറിച്ചതോടെയാണ് വേദനാജനകമായ നിമിഷങ്ങളുടെ ആഴം പുറംലോകമറിയുന്നത്. നോളന് ഒരു ജലദോഷം വന്നപ്പോൾ അച്ഛൻ ജോനാഥനും അമ്മ റൂത്തും അത്ര കാര്യമായെടുത്തില്ല.

രണ്ടു ദിവസം കൊണ്ട് മാറുമെന്ന് കരുതിയിരുന്ന ജലദോഷം പതിയെ ശ്വാസതടസത്തിലേക്ക് വഴിമാറി. ചികിത്സ തേടിയെങ്കിലും യഥാർത്ഥ വില്ലനെ തിരിച്ചറിയുമ്പോഴേക്കും വളരെ വൈകിപ്പോയിരുന്നു. റബ്ബർഡോറോപൊമ എന്ന അപൂർവങ്ങളിൽ അപൂർവമായ രോഗമായിരുന്നു നോളന് പിടിപെട്ടത്.

ഇടക്കിടെയുണ്ടാകുന്ന ശ്വാസ തടസത്തിന്റെ കാരണം തേടിയ ഡോക്ടർമാർ രണ്ടു മാസങ്ങൾക്ക് ശേഷമാണ് ശ്വാസനാളിയിൽ ഉണ്ടാകുന്ന ട്യൂമർ ആണ് വില്ലനെന്ന് മനസിലാക്കിയത്. അപ്പോഴേക്കും മരുന്നുകളോട് പ്രതികരിക്കാത്ത അവസ്ഥയിലേക്ക് നോളന്റെ ശരീരം എത്തിയിരുന്നു.

കാൻസർ ബാധിതരിൽ തന്നെ അപൂർവമായി കണ്ടുവരുന്ന രോഗമാണ് റബ്ബർഡോറോപൊമ. ശസ്ത്രക്രിയയ്ക്കും തുടർന്നുള്ള ചികിത്സയ്ക്കും ശേഷവും കുഞ്ഞിന്റെ ശരീരം വളരെ ദുർബലമായ അവസ്ഥയിലായിരുന്നു. അപ്പോഴേക്കും ശരീരം മുഴുവൻ അർബുദം പടർന്നു പിടിച്ചിരുന്നു.

രക്ഷപെടാനുള്ള സാധയത 20 ശതമാനമായി കുറഞ്ഞപ്പോഴാണ് അമ്മ റൂത്ത് തന്റെ കുഞ്ഞിന്റെ അവസാന നിമിഷങ്ങൾ ചിത്രങ്ങളാക്കി മാറ്റാൻ തീരുമാനിച്ചത്. ഫേസ്ബുക്കിൽ അവർ പങ്കുവച്ച കുറിപ്പും ചിത്രങ്ങളും ലോകമ്പാടുമുള്ള കാൻസർ ബാധിതർക്ക് അവസാനം വരെ പൊരുതാനുള്ള പ്രചോദനമാണ് നൽകുന്നത്.

 

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

Recently, we launched a baby-safe, natural and toxin-free floor cleaner. Recommended by moms and doctors all over India, this floor-cleaner liquid gets rid of germs and stains without adding harmful toxins to the floor. Click here to buy it and let us know if you liked it.

Stay tuned for our future product launches - we plan to launch a range of homecare products that will keep your little explorer healthy, safe and happy!

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon