Link copied!
Sign in / Sign up
0
Shares

“മല്ലു”വല്ല... മലയാളി ഡാ!

പഠിത്തമൊക്കെ കഴിഞ്ഞു ജോലിയുടെ ട്രെയിനിങ് നായാണ് ആദ്യമായി കേരളത്തിന് പുറത്ത് കാലു കുത്തുന്നത്. സ്ഥലം നമ്മുടെ സ്വന്തം ബംഗളുരുവിൽ! നാട്ടിൽ മലയാളം മീഡിയത്തിൽ പഠിച്ചതുകൊണ്ട് ഇംഗ്ലീഷ് എഴുതാനും വായിക്കാനുമല്ലാതെ സംസാരിക്കാൻ അറിയില്ല! അപ്പോൾ പിന്നെ കന്നഡയുടെ കാര്യം പറയേണ്ടതില്ലല്ലോ..., നേരെ മടിവാളയിൽ പോയി ബസ് ഇറങ്ങി.. ഹോസ്റ്റൽ ഒക്കെ ശെരിയാക്കി റൂംമേറ്റ്സ് ന്റെ കൂടെ അത്യാവശ്യ സാധനങ്ങൾ വാങ്ങാനിറങ്ങി. സാധനങ്ങൾ ഒക്കെ വാങ്ങി പൈസ കൊടുത്തപ്പോൾ കടയിലെ ചേട്ടൻ ഒരു ചോദ്യം! ഇവിടെ ആദ്യമാണോ എന്ന്! "അയ്യോ മലയാളി!" കാണാതെ പോയതെന്തോ കളഞ്ഞു കിട്ടിയ ആശ്വാസമായിരുന്നു.. പിന്നെ എവിടെ പോയാലും അവിടെയെല്ലാം മലയാളികൾ മാത്രം.. പിന്നെ കാണുന്ന ഓരോ മുഖങ്ങളിലും മലയാളിയാണോ എന്നറിയാൻ ഒരു നിരീക്ഷണം പതിവാക്കി.. പതിയെ ആ നഗ്നസത്യം ഞാൻ മനസിലാക്കി, മടിവാള ഒരു മലയാളി കോട്ടയാണെന്ന്!

ഒരുപക്ഷെ ലോകത്തിന്റെ എല്ല്ലാ കോണിലും എത്തി അവിടെ തങ്ങളുടേതായ ലോകം സൃഷ്ടിക്കാൻ മലയാളികളെ കഴിഞ്ഞേ ആളുള്ളൂ.. ലോകത്തിന്റെ ഏതൊരു കോണിൽ എത്തിയാലും അവിടെ മിനിമം ഒരു മലയാളി എങ്കിലും ഉണ്ടാവുമെന്ന് പറയുന്നത് വെറുതെയല്ല!! പക്ഷെ ലോകത്തെവിടെ എങ്ങനെ ജീവിച്ചാലും മലയാളികൾക്ക് മാത്രമുള്ള ചില സവിശേഷതകൾ ഉണ്ട്. നമ്മൾ മലയാളികളെ പോലെ തമാശകൾ സ്വീകരിക്കാനുള്ള കഴിവ് വേറെ ആർക്കും കാണില്ല. വേണമെങ്കിൽ തനിക്കു പറ്റിയൊരു അമളി വരെ മറ്റുള്ളവരോട് പറഞ്ഞു സ്വയം ചിരിച്ചു തള്ളാനുള്ള തൊലിക്കട്ടി മലയാളിക്കു മാത്രം സ്വന്തം! എന്നാൽ ഏതൊരു മലയാളിയെയും ചൊടിപ്പിക്കുന്ന, പൊട്ടി ചിരിപ്പിക്കുന്ന, ചില മണ്ടൻ ചോദ്യങ്ങളുണ്ട്! പ്രത്യേകിച്ച് മറ്റുള്ള സംസ്ഥാനങ്ങളിൽ പോകുന്ന ഏതൊരു മലയാളിയും നേരിടേണ്ടി വരുന്നവ. അവയേതൊക്കെയാണെന്ന് നമുക്കൊന്ന് നോക്കാം.

1. ഓഹ്.. മല്ലുവാണല്ലേ?

 

 

മലയാളികൾ മൊത്തത്തിൽ വെറുക്കുന്ന ഒരു ചോദ്യമാണിത്! ഏതു നാട്ടിൽ ചെന്നാലും നേരിടുന്ന ഈ ചോദ്യത്തിന് സൂക്ഷിച്ചൊന്നു നോക്കിയിട്ട് ഞാനടക്കമുള്ളവർ പുച്ഛത്തോടെ പറയും: "ആം നോട്ട് മല്ലു. ഐ ആം എ മലയാളി." മല്ലു എന്ന വാക്ക് മിക്കവർക്കും ഒരു അവഹേളനമായിട്ടാണ് തോന്നുന്നത് എന്നതാണ് സത്യം. "Are you a Malayalee? " അല്ലെങ്കിൽ "Are you from Kerala?" എന്നൊക്കെ ചോദിച്ചാൽ എന്താന്നെ കുഴപ്പം?2. “നിങ്ങൾ മദ്രാസികൾ വളരെ നല്ലവരാണ് കേട്ടോ!”

മദ്രാസിന്റെ പേര് ചെന്നൈ എന്നാക്കി കാലം ഒരുപാടു കഴിഞ്ഞെങ്കിലും ഇപ്പോഴും വടക്കേ ഇന്ത്യക്കാർക്ക് ആകെ അറിയുന്ന ഒരേയൊരു സ്ഥലം മദ്രാസ് മാത്രമാണ്. അതുപോലെ മദ്രാസും കേരളവും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ടെന്ന് എത്ര പറഞ്ഞാലും അവർക്ക് മനസ്സിലാവുകയുമില്ല.

തുജേ മലയാളി ആത്തി ഹേ?

ബ്രോ, തുമാരാ ഹിന്ദി പോലെ തന്നെയാണ് മലയാളവും. അതൊരു ഭാഷയാണ് ഹേ! അതുകൊണ്ട് തുജേ മലയാളം ആത്തി ഹേ എന്ന് ബോലോ.. സംചാ?

തമിഴ് അറിയുമോ?

കേരളവും തമിഴ്‌നാടും രണ്ടു സംസ്ഥാനം ആണെങ്കിലും എല്ലാ മലയാളികൾക്കും തമിഴ് അറിയാമെന്ന വിചാരമാണ് ചിലർക്ക്. മലയാളി ആണന്നു അറിയുമ്പോൾ അടുത്ത ചോദ്യം വരും തമിഴ് അറിയാമോന്ന്. ശരിയാണ്, തമിഴ് ചിത്രങ്ങളൊക്കെ നമ്മുടെ നാട്ടിൽ വൻ വിജയമാണെങ്കിലും പകുതിമുക്കാൽ പേർക്കും തണ്ണി, തമ്പി, തങ്കച്ചി, അണ്ണൻ തുടങ്ങിയ ചില വാക്കുകളൊഴിച്ചാൽ തമിഴ് അറിയില്ല എന്നതാണ് സത്യം!

"മദ്രാസികൾ" വളരെ നല്ലവരാണ്!

ഗാന്ധിജിയുടെ കാലം തൊട്ടേ നമ്മുടെ നാട്ടുകാർ വെറുക്കുന്ന പ്രയോഗമാണ് മദ്രാസികൾ! ദയവുചെയ്ത് മദ്രാസികൾ അഭിസംബോധന ചെയ്യാതിരിക്കുക! മദ്രാസ് എന്ന പേര് തമിഴ്‌നാടിന് പോലും വേണ്ടാ! 

നിങ്ങൾക്ക് ഈ ശ്രീശാന്തിനെ എന്താ ഇത്രക്ക് ഇഷ്ടം?

എന്റെ പൊന്നു ചേട്ടാ.. ഞങ്ങൾക്കും വല്യ ഇഷ്ടമൊന്നുമില്ല! ഈ ചോദ്യമൊക്കെ എവിടുന്ന് കിട്ടുന്നു???

അയ്യേ..., ഇതാണോ നിങ്ങടെ സൂപ്പർസ്റ്റാർ?

ട്രെയിനിങ് ന്റെ സമയത്ത് ഒരു തെലുങ്ക് സുഹൃത്ത് ഉണ്ടായിരുന്നു. ആൾ പവൻ കല്യാണിന്റെ കട്ട ഫാനും. മൊബൈൽ വാൾപേപ്പർ ഉം ഡെസ്ക്ടോപ്പ് സ്ക്രീൻസേവറും എല്ലാം പവൻ കല്യാണിന്റെ പല പോസിലുള്ള ഫോട്ടോസ്.. "ഇതാരാ ചേട്ടാ" എന്നൊന്ന് അറിയാതെ ചോദിച്ചു പോയി... (സത്യമായിട്ടും ഞാനീ തെലുങ്ക് പടങ്ങളൊന്നും കാണാറില്ലായിരുന്നു!!) പോരേ പൂരം! പവൻ കല്യാണിന്റെ ജീവചരിത്രം പറയുന്നതിനിടയിൽ അങ്ങേര് ചോദിച്ചു, ഞാൻ ആരുടെ ഫാൻ ആണെന്ന്. നമ്മൾക്ക് പിന്നെ ലാലേട്ടനും മമ്മൂക്കയും കഴിഞ്ഞിട്ടല്ലേ മറ്റാരുമുള്ളു.. അയ്യേ ഈ കുടവയറൻ ആണോ സൂപ്പർസ്റ്റാർ എന്നൊരു ചോദ്യം! ആ ട്രെയിനിങ് ക്ലാസ്സിൽ ആകെ മൊത്തം 12 മലയാളി പിള്ളേർ ഉണ്ടായിരുന്നു. അങ്ങേർക്ക് ജീവൻ തിരിച്ചു കിട്ടിയത് തന്നെ ഭാഗ്യം..! എന്താല്ലേ? ലാലേട്ടനും മമ്മൂക്കയുമൊക്കെ ചുമ്മാ നടൻമാർ അല്ലല്ലോ... ഒരു വികാരമല്ലേ?? കാര്യം ഫാൻസുകാർ അങ്ങോട്ടുമിങ്ങോട്ടും വഴക്കുണ്ടാക്കും, കളിയാക്കും. പക്ഷേ പുറത്തുനിന്നൊരാൾ വേണ്ടാ..! സത്യമല്ലേ??

ഗൾഫിൽ ഒരു ജോലി ശരിയാക്കി തരുമോ?

 

 

ഗൾഫ് ഞങ്ങളുടെ തറവാട് സ്വത്തൊന്നും അല്ല പൊന്നു ചേട്ടാ… കുറെ മലയാളികൾ അവിടെ ജോലി ചെയ്യുന്നുണ്ട് എന്നത് ശെരിതന്നെയാണ്. എന്നു വെച്ച് എല്ലാ മലയാളിക്കും ഗൾഫിൽ പിടിപാട് ഉണ്ടെന്ന് അതിനർത്ഥമില്ല.

“ഒരു അന്തവുമില്ലല്ലോ നിങ്ങളുടെ ആക്ഷൻ പടങ്ങൾക്ക്?”

 

 

തെലുങ്ക് ആക്ഷൻ സിനിമകൾ കണ്ട് മലയാള സിനിമയെ പുച്ഛിക്കുന്ന ഇങ്ങനെയൊരു കമന്റ് ഏതൊരു അന്യസംസ്ഥാന മലയാളിയും ഒരു വട്ടമെങ്കിലും കേട്ടിട്ടുണ്ടാകും.

ഈ തടിച്ച വയസ്സായവരാണോ നിങ്ങളുടെ സൂപ്പർസ്റ്റാറുകൾ?

ഈ ചോദ്യം മോഹൻലാലിനെയോ മമ്മൂട്ടിയെയോ കുറിച്ചാണെങ്കിൽ, ആദ്യത്തെ വട്ടമായത് കൊണ്ട് ഏതൊരു മലയാളിയും ക്ഷമിച്ചെന്ന് വരും! പക്ഷെ ആവർത്തിച്ചാൽ, വിവരമറിയുമെന്ന് നൂറു ശതമാനം ഉറപ്പ്!

ട്രെയിനിങ് ന്റെ സമയത്ത് ഒരു തെലുങ്ക് സുഹൃത്ത് ഉണ്ടായിരുന്നു. ആൾ പവൻ കല്യാണിന്റെ കട്ട ഫാനും. മൊബൈൽ വാൾപേപ്പർ ഉം ഡെസ്ക്ടോപ്പ് സ്ക്രീൻസേവറും എല്ലാം പവൻ കല്യാണിന്റെ പല പോസിലുള്ള ഫോട്ടോസ്.. "ഇതാരാ ചേട്ടാ" എന്നൊന്ന് അറിയാതെ ചോദിച്ചു പോയി... (സത്യമായിട്ടും ഞാനീ തെലുങ്ക് പടങ്ങളൊന്നും കാണാറില്ലായിരുന്നു!!) പോരേ പൂരം! പവൻ കല്യാണിന്റെ ജീവചരിത്രം പറയുന്നതിനിടയിൽ അങ്ങേര് ചോദിച്ചു, ഞാൻ ആരുടെ ഫാൻ ആണെന്ന്. നമ്മൾക്ക് പിന്നെ ലാലേട്ടനും മമ്മൂക്കയും കഴിഞ്ഞിട്ടല്ലേ മറ്റാരുമുള്ളു.. അയ്യേ ഈ കുടവയറൻ ആണോ സൂപ്പർസ്റ്റാർ എന്നൊരു ചോദ്യം! ആ ട്രെയിനിങ് ക്ലാസ്സിൽ ആകെ മൊത്തം 12 മലയാളി പിള്ളേർ ഉണ്ടായിരുന്നു. അങ്ങേർക്ക് ജീവൻ തിരിച്ചു കിട്ടിയത് തന്നെ ഭാഗ്യം..! എന്താല്ലേ? ലാലേട്ടനും മമ്മൂക്കയുമൊക്കെ ചുമ്മാ നടൻമാർ അല്ലല്ലോ... ഒരു വികാരമല്ലേ?? കാര്യം ഫാൻസുകാർ അങ്ങോട്ടുമിങ്ങോട്ടും വഴക്കുണ്ടാക്കും, കളിയാക്കും. പക്ഷേ പുറത്തുനിന്നൊരാൾ വേണ്ടാ..! 

അല്ലേലും ലുങ്കി ഒക്കെ നിങ്ങൾ മാത്രേ ഉടുക്കൂ!

മറുനാട്ടിലെ മകളുടെയും മകന്റെയുമൊക്കെ അടുത്തേക്ക് താമസിക്കാൻ പോകുമ്പോൾ പൊതുവെ ഞങ്ങളുടെ നാട്ടിലെ അപ്പാപ്പന്മാർ പോകാൻ മടിച്ചിരുന്നു. എനിക്ക് ഈ പാന്റൊന്നും പറ്റുകേല കൊച്ചേ, അവിടെ ഉള്ളവരു നമ്മടെ മുണ്ടൊക്കെ കാണുമ്പോൾ കളിയാക്കും! എന്നായിരുന്നു പോകാതിരിക്കാൻ പറഞ്ഞിരുന്ന ന്യായീകരണം. പിന്നെ നമ്മുടെ ലുങ്കി ഡാൻസ് വന്നപ്പോൾ നിന്ന നിൽപ്പിൽ ലുങ്കി അങ്ങ് പോപ്പുലറായി! എങ്കിലും ഇപ്പോഴും ലുങ്കി ഉടുത്തവരെ കാണുമ്പോൾ പരിഹസിക്കുന്നവർ ഇല്ലേ? ഉണ്ട്!

ലുങ്കിയെ കുറിച്ചറിയണമെങ്കിൽ ആദ്യം നിങ്ങളൊരു മലയാളിയാകണം. പിന്നെ, ഷാരൂഖ് ഖാന്റെ ലുങ്കി ഡാൻസിൽ കാണിക്കുന്നതു പോലെയൊന്നും ലുങ്കി പൊക്കി ഞങ്ങൾ നടക്കാറില്ല കേട്ടോ!

“എന്റെ പൊന്നെ”,”അയ്യോ!!” ഇതിന്റെ ഒക്കെ അർത്ഥം എന്താ?

ഏതു ഭാഷയാണെങ്കിലും പ്രത്യേകിച്ച് അർത്ഥമില്ലാത്ത, എന്നാൽ വികാരങ്ങൾ പ്രകടിപ്പിക്കുന്നതുമായ ചില വാക്കുകൾ ഉണ്ടാകും. ഇതും അത്ര മാത്രം. അതോ ഇനി ഇതൊക്കെ മലയാളത്തിൽ മാത്രമേ ഉള്ളോ? ഏയ്!!

ഈ ദോശയിൽ ഉരുളക്കിഴങ്ങ് എവിടെ?

എല്ലാ ദോശയും മസാലദോശയല്ല ചേട്ടാ.. പിന്നെ, നിങ്ങളെ പോലെ ഉരുളക്കിഴങ്ങ് ഇല്ലാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥയൊന്നും മലയാളികൾക്കില്ല.

ഈ കഥകളിയൊക്കെ വല്ലതും മനസ്സിലാവുമോ?

അത് മനസ്സിലാവണമെങ്കിൽ ഈ നാടിന്റെ സംസ്കാരത്തെ കുറിച്ചറിയണം. വിദേശികൾ പോലും പഠിക്കുകയും കൗതുകത്തോടെയും കാണുന്ന കേരളത്തിന്റെ പല കലാരീതികളെക്കുറിച്ചും പക്ഷെ മറ്റു സംസ്ഥാനങ്ങളിലെ പലർക്കും അറിയില്ല എന്നതൊരു സത്യം തന്നെയാണ്.

എന്താ എപ്പോഴും ചോറ് മാത്രം കഴിക്കുന്നത്?

നമ്മൾ മലയാളികൾക്ക് ചോറും കറിയും കഴിഞ്ഞിട്ടേ മറ്റെന്തുമുള്ളൂ.. അങ്ങ് ദുഫായിൽ പോയാലും സായിപ്പിന്റെ നാട്ടിൽ ചെന്നാലും നമ്മൾക്ക് "ഇച്ചിരി" ചോറ് കിട്ടിയില്ലെങ്കിൽ ഒരു സമാധാനക്കേടാണെന്നേ! എന്നുകരുതി മറ്റൊന്നും കഴിക്കില്ല എന്നല്ല കേട്ടോ!

എന്തിനാ എല്ലായിടത്തും തേങ്ങയും വെളിച്ചെണ്ണയും ഉപയോഗിക്കുന്നത്?

 

"നിങ്ങൾ ആഹാരത്തിൽ ചേർക്കുന്നത് എന്ത് എണ്ണയാണ്?"

 

"വെളിച്ചെണ്ണ."

"നിങ്ങൾ തലയിൽ പുരട്ടുന്നതോ?"

 

"വെളിച്ചെണ്ണ"

ശരീരത്തിൽ പുരട്ടുന്നതോ?

 

"വെളിച്ചെണ്ണ!

"അപ്പൊ നിങ്ങളുടെ എല്ലാവരുടെയും വീട്ടിൽ തെങ്ങുണ്ടോ?"

 

"ഏകദേശം എല്ലായിടത്തും ഉണ്ട്."

ട്രെയിനിങ് സമയത്ത് ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള ചില ചോദ്യങ്ങളാണിവ. ഓരോ നാടിനും അവരുടേതായ ജീവിതരീതികളും ഭക്ഷണ ശീലങ്ങളുമുണ്ട്. അതിൽ പെട്ടവയാണിതും.

കേരളത്തിൽ എന്നും പണിമുടക്കാണല്ലോ?

ഏയ്. അങ്ങനെ ഒന്നുമില്ലന്നെ! ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രം!!!

 

Image courtsey: qph.fs.quoracdn.net (coverpic), 

i.ytimg.com, images.firstpost.com, jaznajalil.files.wordpress.com, www.keralatourism.org, urumb.com, img-mm.manoramaonline.com, www.thenational.ae, i0.wp.com/media.hungryforever.com, images.assettype.com, cms-img.puthiyathalaimurai.com.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon