Link copied!
Sign in / Sign up
1
Shares

ഏഴു വർഷത്തെ പ്രണയം! ഭർത്താവ് പെണ്ണാണെന്ന് പെൺകുട്ടി അറിഞ്ഞത് വിവാഹശേഷം !

ഏഴു വർഷത്തെ പ്രണയത്തിനു ശേഷം "ഭർത്താവ്" പെണ്ണാണെന്ന് യുവതി അറിഞ്ഞത് വിവാഹദിനത്തിൽ. ടെക്നോപാർക്ക് ജീവനക്കാരിയായ യുവതിക്കാണ് അബദ്ധം പറ്റിയത്. കൊല്ലം സ്വദേശിയായ ശ്രീറാം എന്ന "യുവാവു"മായി കഴിഞ്ഞ ഏഴു വർഷമായി പ്രണയത്തിലായിരുന്നു യുവതി. വീട്ടുകാർ എതിർത്തെങ്കിലും യുവതി വാശി പിടിച്ചതോടെ വിവാഹം നടത്താൻ തയ്യാറായി. വിവാഹത്തിന് മിനിട്ടുകൾക്ക് മുൻപ് തനിയെ മണ്ഡപത്തിലെത്തിയ വരൻ ബന്ധുക്കൾ അപകടത്തിൽ പെട്ടിരിക്കുകയാണെന്നും മുഹൂർത്തം തെറ്റാതിരിക്കാൻ ആണ് താൻ നേരത്തെ എത്തിയതെന്നും പറഞ്ഞു. ബന്ധുക്കൾക്ക് സംശയം തോന്നിയെങ്കിലും വിവാഹം നടത്തി കൊടുത്തു. 

വിവാഹം കഴിഞ്ഞു വരന്റെ ഒറ്റമുറി വീട്ടിൽ എത്തിയപ്പോഴും ബന്ധുക്കൾ ആരും ഉണ്ടായിരുന്നില്ല. സംശയം മാറാഞ്ഞതിനാൽ ആഭരണങ്ങൾ ഊരി വാങ്ങി തിരികെ പോന്നു. പിന്നെയാണ്  ട്വിസ്റ്റ് നടന്നത്. അവിചാരിതമായി ഭർത്താവിന്റെ സുഹൃത്തിന്റെ കാൾ വന്നത്. വരൻ ആണല്ല പെണ്ണാണ്. വേഗം രക്ഷപ്പെട്ടോളൂ’ എന്നായിരുന്നു സന്ദേശം. അതിനു ശേഷം മുറിയിൽ വച്ച് ഭർത്താവുമായി സംസാരിച്ചുകൊണ്ടിരിക്കെ തനിക്ക് കടങ്ങൾ ഉണ്ടെന്നും സ്വർണാഭരണങ്ങൾ തരണമെന്നും വരൻ ആവശ്യപ്പെട്ടു. എന്നാൽ യുവതി സമചിത്തതയോടെ വീട്ടുകാരെ വിവരമറിയിച്ച ശേഷം തന്ത്രപൂർവം വിവാഹം രജിസ്റ്റർ ചെയ്യാനെന്ന പേരിൽ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പിന്നീട നടത്തിയ ദേഹ പരിശോധനയിൽ ആണ് ഭർത്താവ് പെണ്ണാണെന്ന് മനസിലായത്. വീട്ടുകാർക്ക് പരാതി ഇല്ലാഞ്ഞതിനാൽ കേസെടുക്കാതെ വിട്ടയച്ചു.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon