Link copied!
Sign in / Sign up
1
Shares

ലോട്ടസ് ബർത്ത് ഇതാണ്!

തന്റെ കുഞ്ഞിന് ജന്മം നൽകുമ്പോൾ അത് പ്രകൃതിദത്തമാകണമെന്ന്  വെനീസാ ഫിഷർ എന്ന യുവതിയ്ക്ക് നിർബന്ധമായിരുന്നു. അതിനവർ സ്വീകരിച്ചതോ? വിപ്ളവകരമായ പുതിയ രീതി- ലോട്ടസ് ബർത്ത്!!

എന്താണ് ലോട്ടസ് ബർത്ത്?

അമ്മയിൽ നിന്നുള്ള ആഹാരവും രക്തവും കുഞ്ഞിലേക്കെത്താൻ സഹായിക്കുന്ന ഭാഗമാണ് പ്ലാസന്റ അഥവാ മറുപിള്ള. കുഞ്ഞിന് വളരാൻ ആവശ്യമായ പോഷകങ്ങളും അനുകൂല സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കുകയാണ് ഇതിന്റെ ധർമം. സാധാരണ ഗതിയിൽ കുഞ്ഞിന്റെ ജനനശേഷം മറുപിള്ളയും സ്വമേധയാ പുറത്തുവരികയും പൊക്കിൾക്കൊടി മുറിച്ചു കളയുന്നതോടൊപ്പം ഈ ഭാഗവും നശിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ലോട്ടസ് ബർത്തിൽ പൊക്കിൾക്കൊടി മുറിക്കില്ല എന്ന് മാത്രമല്ല കുഞ്ഞിനോടൊപ്പം ദിവസങ്ങളോളം പ്ലാസന്റ സൂക്ഷിക്കുകയും ചെയ്യുന്നു. മനുഷ്യൻ അല്ലാത്ത മറ്റു ജീവികളുടെ ജനന സമയത്ത് പൊക്കിൾക്കൊടി തനിയെ വേർപെട്ടു പോവുകയാണല്ലോ ചെയ്യുന്നത്. അതേ രീതിയാണ് ഇവിടെയും പിന്തുടരുന്നത്. 

വെനീസ ചെയ്തത് ഇതാണ് 

വെനീസയുടെ പ്രസവ ശേഷം പൊക്കിൾക്കൊടി മുഴുവനായി പ്ലാസെന്റയോടൊപ്പം മറ്റൊരു ബാഗിൽ സൂക്ഷിച്ചു. കുഞ്ഞിനെ പരിപാലിക്കുന്നതിനോടൊപ്പം തന്നെ പ്ലാസെന്റ ബാഗും ഒരു കോട്ടവും തട്ടാതെ സൂക്ഷിച്ചു. ദിവസങ്ങൾക്കു ശേഷം സ്വാഭാവികമായി പൊക്കിൾക്കൊടി പൊഴിഞ്ഞു പോയതിനു ശേഷമാണ് പ്ലാസെന്റയും മറവ് ചെയ്തത്.

വെനീസാ ഫിഷറും മകൻ നിക്കും 

ലോട്ടസ് ബർത്ത് ന്റെ ഗുണമെന്താണ്?

ലോകാരോഗ്യ സംഘടനയുടെ റീപ്രൊഡക്ടിവ് ഹെൽത്ത് ലൈബ്രറി റിപ്പോർട്ട് പ്രകാരം ഗർഭകാലത്ത് വളരെ വലിയ അളവിലാണ് പ്ലാസെന്റയിൽ ഇരുമ്പ് നിക്ഷേപിക്കപ്പെട്ടിട്ടുള്ളത്. കുഞ്ഞ് ജനിച്ചു കഴിഞ്ഞതിനു ശേഷവും ഈ ഇരുമ്പ് സത്ത് പ്ലാസന്റയിൽ അവശേഷിക്കും. പൊക്കിൾക്കൊടി മുറിക്കുന്നതിലൂടെ അവയുടെ ലഭ്യതയും ഇല്ലാതെയാകും.നേരെ മറിച്ചായാൽ സാധ്യമാകുന്നത്രയും സമയം കുഞ്ഞിന് ഇരുമ്പ് സത്ത് പൊക്കിൾക്കൊടിയിലൂടെ ലഭിക്കുകയും ചെയ്യും. ഇത് ജനനശേഷമുള്ള ആദ്യ ദിവസങ്ങളിൽ കുഞ്ഞിന് ഉണ്ടാകാൻ ഇടയുള്ള അയണിന്റെ കുറവിന് നല്ലൊരു പരിഹാരമാവുകയും ചെയ്യും. ഇത് തന്നെയാണ് ലോട്ടസ് ബർത്തിന്റെ ഏറ്റവും വലിയ മേന്മ. 

വെനീസാ ഫിഷെറിന്റെ അഭിപ്രായപ്രകാരം ലോട്ടസ് ബർത്ത് രീതി പിന്തുടരുന്നത് കുഞ്ഞിനെ കൂടുതൽ സ്വാഭാവികമായി പുറംലോകവുമായി ഇണങ്ങി ചേരാൻ സഹായിക്കും. ഒപ്പം മറ്റൊരുപാട് ആരോഗ്യ ഗുണങ്ങളും കുഞ്ഞിനുണ്ടാകുന്നുണ്ട്. 

"കുടുംബത്തിൽ ഉള്ളവരും മറ്റു ബന്ധുക്കളും എന്റെ തീരുമാനത്തെ എതിർത്തപ്പോഴും ഭർത്താവിന്റെ പിന്തുണ കൂടെയുണ്ടായിരുന്നു. ഈ തീരുമാനത്തിന്റെ പ്രായോഗികത എത്രത്തോളം ആണെന്നായിരുന്നു എല്ലാവരുടെയും സംശയം. അതിൽ ഏറ്റവും അത്ഭുതകരമായി തോന്നിയത് പ്ലാസന്റ കൂടെയുണ്ടായാൽ കുഞ്ഞിനെ എടുക്കാനും താലോലിക്കാനും കഴിയില്ല എന്ന വാദമായിരുന്നു! ഒരു അമ്മയ്ക്കൊരിക്കലും അത് ചിന്തിക്കാൻ കഴിയില്ല. കുഞ്ഞിനെ പരിചരിയ്ക്കാൻ കുറച്ചു ദിവസത്തേക്ക് അല്പം കൂടുതൽ ബുദ്ധിമുട്ടേണ്ടി വന്നേയ്ക്കാം. കുഞ്ഞു ജനിച്ച ശേഷം അഞ്ചാം ദിവസമാണ് പ്ലാസെന്റയും പൊക്കിൾക്കൊടിയും തമ്മിൽ വേർപെട്ടത്. ഒൻപതാം ദിവസം സ്വാഭാവികമായി പൊക്കിൾക്കൊടി പൊഴിഞ്ഞു പോകുകയും ചെയ്തു." ഫിഷർ പറയുന്നു.

ശാസ്ത്രം പറയുന്നത് ഇങ്ങനെ:

അമേരിക്കൻ കോളേജ് ഓഫ് ഒബ്സ്റ്റേട്രീഷ്യൻസ് ആൻഡ്  ഗൈനക്കോളജിക്കൽ കമ്മിറ്റി നടത്തിയ  നടത്തിയ ഒരു പഠന പ്രകാരം, കുഞ്ഞു ജനിച്ച ശേഷം പൊക്കിൾക്കൊടി വേർപെടുത്താൻ 30 മുതൽ 60 സെക്കന്റ് വരെയുള്ള കാലതാമസം കുഞ്ഞിന്റെ ശരീരത്തിൽ കൂടിയ അളവിൽ ഹീമോഗ്ലോബിനും അയണും നിക്ഷേപിക്കപ്പെടാൻ കാരണമാകുന്നുണ്ട്. എങ്കിലും ലോട്ടസ് ബർത്തിന്റെ ഗുണദോഷവശങ്ങൾ മുൻപ് ഇനിയും പഠനവിധേയമാക്കേണ്ടതുണ്ട്. 

Tinystep Baby-Safe Natural Toxin-Free Floor Cleaner

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon