Link copied!
Sign in / Sign up
0
Shares

ലോകത്തെ ഏറ്റവും ബുദ്ധിമുട്ടേറിയ ജോലികൾ ഇവയാണ്!

ജീവിക്കാൻ എല്ലാവർക്കും പണം ആവശ്യമാണ്. അതിനായൊരു ജോലിയും. ചെയ്യുന്ന ജോലിയോട് ആത്മാർത്ഥത ഉണ്ടെങ്കിൽ മാത്രമേ ജീവിതവും ആസ്വദിക്കാനാവൂ... ഓരോ ജോലിക്കും അതിന്റെതായ നല്ല വശവും കഷ്ടപ്പാടും ഉണ്ടെന്നതും യാഥാർഥ്യമാണ്. എങ്കിലും കാഠിന്യം കുറവുള്ള ജോലി ചെയ്യാനാണ്  പൊതുവെ എല്ലാവരും താല്പര്യം കാണിക്കുക. എങ്കിലും എല്ലാവർക്കും കിട്ടുന്ന ജോലി അങ്ങനെയാവണമെന്നില്ലല്ലോ!!!

 "എന്താ രാവിലെ ആർക്കുമൊരു ഉന്മേഷമില്ലല്ലോ..., കേറിവാടാ ധൈര്യമായിട്ട്.. വാടാ മക്കളെ വേഗം..," താൻ വളർത്തുന്ന മുതലക്കുഞ്ഞുങ്ങളോട് സംസാരിക്കുന്ന ജോസ്പ്രകാശിന്റെ ഈ ഡയലോഗ് ഓർമയില്ലേ? പണ്ടത്തെ മലയാള സിനിമകളിൽ കള്ളന്മാരുടെയും കൊള്ളക്കാരുടെയും ഏറ്റവും പ്രിയപ്പെട്ട വളർത്തുമൃഗമായിരുന്നു മുതലകൾ! എന്നാൽ സിനിമയിൽ മാത്രമല്ല, യഥാർത്ഥ ജീവിതത്തിലുമുണ്ട് ജോസ് പ്രകാശുമാർ! അധോലോകമല്ലെന്ന് മാത്രം... പറഞ്ഞു വരുന്നത് മുതലകളുടെ പരിശീലകരായി ജോലി ചെയ്യുന്നവരെ കുറിച്ചാണ്. ഇവർക്ക് ചെയ്യാൻ ലോകത്ത് വേറെ ഒരു ജോലിയും കിട്ടിയില്ലേ എന്ന് ചിന്തിക്കുന്നവർ ഉണ്ടാകും..ഒരു ചേഞ്ച് ആരാണ് ആഗ്രഹിക്കാത്തത്? 

മുതല പരിശീലകർ

ലോകത്തെ ഏറ്റവും വിഷമം പിടിച്ച ജോലികളിൽ ഒന്നാം സ്ഥാനം മുതലകളുടെ ട്രൈനെർ എന്ന ജോലിക്കാണ്. ഒപ്പം ഏറ്റവും അപകടം പിടിച്ച ജോലിയും! ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ  നിരവധി മുതല ഫാമുകൾ ഉണ്ട്. പ്രത്യേകിച്ചും ഓസ്‌ട്രേലിയയിൽ. ഇവിടങ്ങളിൽ വിവിധ ബ്രീഡുകളിൽ പെട്ട മുതലകളെ ശുശ്രൂഷിക്കുകയാണ് പരിശീലകരുടെ ജോലി. വേണ്ടിവന്നാൽ മനുഷ്യനെ ആക്രമിച്ചു കൊല്ലാൻ ഒട്ടും മടിയില്ലാത്തവയാണ് മുതലകൾ അഥവാ ചീങ്കണ്ണികൾ. മുതലയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരുപാട് ജീവനക്കാരുമുണ്ട്. എങ്കിലും ഈ വഴി തിരഞ്ഞെടുക്കുന്നവർ ഒട്ടും കുറവല്ല എന്നുള്ളതാണ് വാസ്തവം. എന്താല്ലേ?

ബക്കിങ്ഹാം കൊട്ടാരത്തിലെ കാവൽക്കാർ 

ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരം അറിയാത്തവരായി ആരുമുണ്ടാകില്ല. രാജകുടുംബത്തിലെ ഇലയനങ്ങിയാൽ പോലും അത് ലോകം മുഴുവൻ വാർത്തയാവുകയും ചെയ്യും. എന്നാൽ കൊട്ടാരത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അവസ്ഥ എത്ര പരിതാപകരമാണെന്ന് അറിയാമോ? ഒന്ന് ചിരിക്കുക പോലും ചെയ്യാതെ മണിക്കൂറുകളാണ് ഇവർ ഒരേ നിൽപ്പ് നിൽക്കുന്നത്. എന്നാൽ എന്തെങ്കിലും അപകട സൂചന ലഭിച്ചാലോ? മിന്നൽ വേഗത്തിലാണ് ഇവർ പ്രവർത്തിക്കുക.

ബീജബാങ്കിലെ ജീവനക്കാർ

അയ്യേ എന്ന് വായ്പൊത്തി ചിരിക്കാൻ വരട്ടെ! വളരെ വിഷമം പിടിച്ച ജോലിയാണ് ബീജബാങ്കിലെ ജീവനക്കാരുടേത്. ഏറ്റവും ശുചിത്വവും അണുവിമുക്തവുമായ അന്തരീക്ഷം എപ്പോഴും ഉറപ്പാക്കേണ്ടത് ഇവരുടെ ഉത്തരവാദിത്തമാണ്.

ടോയ്ലറ്റ് ക്‌ളീനർ

വിദേശരാജ്യങ്ങളിൽ വളരെ സാധാരണമായ ഒന്നാണ് പോർട്ടബിൾ ടോയ്‌ലറ്റുകൾ. നമ്മുടെ നാട് പോലെയല്ല, കൃത്യമായ ഇടവേളകളിൽ അവ വൃത്തിയാക്കാനും ഉദ്യോഗസ്ഥരുമുണ്ടാകും. നമ്മുടെ നാട്ടിലെ പൊതു ടോയ്‌ലറ്റുകൾ വൃത്തിയാക്കാനും എത്രത്തോളം ബുദ്ധിമുട്ടുണ്ടെന്ന് ആ ജോലി ഒരു തവണയെങ്കിലും ചെയ്യുന്നവർക്കേ മനസിലാകൂ.. അതുകൊണ്ടു തന്നെ ശൗചാലയങ്ങളും റോഡുകളും വൃതിയയക്കുന്നവരെ കാണുമ്പോൾ പുച്ഛിക്കരുത്!

 

മൃഗങ്ങളുടെ ഭക്ഷണത്തിന്റെ ഗുണം ഉറപ്പാക്കുന്നവർ

വളർത്തു മൃഗങ്ങൾക്കായുള്ള ഭക്ഷണവിപണി വളരെ വലുതാണെന്ന് എല്ലാവർക്കുമറിയാമല്ലോ.. പ്രത്യേകിച്ച് പൂച്ചകളുടെയും നായ്ക്കളുടെയും. എന്നാൽ ഈ ഭക്ഷണത്തിന്റെ ഗുണനിലവാരം അളക്കുന്നതും വിലയിരുത്തുന്നതും മെഷീനുകൾ അല്ല. നമ്മളെപ്പോലെയുള്ള സാദാ മനുഷ്യർ. ഇവയുടെ രുചി എന്താണെന്ന് ഒരു തവണയെങ്കിലും നാവിൽ വച്ച് നോക്കിയിട്ടുള്ളവർക്ക് മനസിലാകും. അപ്പോൾ ഇതൊരു ജോലിയായി കൊണ്ട് നടക്കുന്നവരുടെ കാര്യം പറയേണ്ടല്ലോ..

 

ഓഡർ ടെസ്റ്റർ

ഞെട്ടണ്ട! ഇപ്പോൾ ഇതും ഒരു ജോലിയാണ്. സുഗന്ധവും ദുർഗന്ധവും ഒക്കെ മൂക്ക് കൊണ്ട് അളന്നെടുക്കുന്നവരെ പെർഫ്യൂം, ഡിയോഡറന്റ് നിർമാണ മേഖകളിൽ ആവശ്യമുണ്ട്. ഇതിനായി മിക്കപ്പോഴും ആളുകളുടെ കക്ഷത്തിന്റെ ദുർഗന്ധം വരെ ടെസ്റ്റ് ചെയ്യേണ്ടി വരും.ഒപ്പം പുതിയ സുഗന്ധ ശ്രേണികളും കണ്ടുപിടിക്കേണ്ടി വരുന്നുമുണ്ട്. വളരെ വലിയ പ്രതിഫലമാണ് ഇവർക്ക് ഇതിനായി ലഭിക്കുന്നത്. 

ഗ്രാസ്സ് സീഡ് അനലിസ്റ്റ്

പേര് കേട്ടാൽ വലിയ സംഭവമെന്ന് തോന്നുമെങ്കിലും സംഗതി ഇത്രേയുള്ളൂ., പുല്ലുകളുടെ വളർച്ച നിരീക്ഷിക്കുക. മുറ്റത്തും മറ്റും വിരിക്കുന്ന പച്ചപ്പുല്ലുകളുടെ പരവതാനി ഇല്ലാതെ ഇപ്പൊ എന്ത് ലാന്റ്സ്കേപ്പിംഗ്? ഈ പുല്ലു ബിസിനസ്  തീരെ നിസാരമല്ലാത്തതും അത്കൊണ്ട് തന്നെയാണ് പുല്ലുകളുടെ വളർച്ചയും രോഗസാധ്യതയും ഗുണവുമെല്ലാം നിരീക്ഷിച്ചു ഏറ്റവും ഗുണമേന്മ ഉള്ളവ തിരഞ്ഞെടുക്കുകയാണ് ഒരു ഗ്രാസ് അനലിസ്റ്റിൻറെ ജോലി.

മോസ്കിറ്റോ റിസേർച്ചർ

ഒരു കൊതുകു കടിച്ചാൽ ഉള്ള അസ്വസ്ഥത നമുക്കെല്ലാം അറിയാവുന്നതാണ്. അപ്പോൾ പിന്നെ ഒരു ഡസൻ കൊതുകുകൾ ഒരുമിച്ച് കടിച്ചാലോ?നിയന്ത്രണം വിട്ടത് തന്നെ. ഈ കൊതുകുകളുടെ കുത്തേൽക്കുന്നത് ഒരു ജോലിയായി കൊണ്ട് നടക്കുന്ന നിര്ഭാഗ്യവാന്മാരാണ് മോസ്കിറ്റോ റിസേർച്ചർമാർ. സ്വന്തം ശരീരഭാഗങ്ങൾ ആണ് ഇവർ കൊതുകുകൾക്ക് നൽകുന്നത്. ഇവയെ പിന്നീട് നിരീക്ഷിച്ചാണ് പലവിധ രോഗങ്ങളുടെയും മരുന്നുകൾക്കുള്ള പഠനങ്ങൾ നടത്തുന്നത്.

മാൻഹോളുകൾ വൃത്തിയാക്കുന്നവർ

അറിയാതെയെങ്ങാൻ ചാണകത്തിൽ ചവിട്ടിപ്പോയാൽ പിന്നെ ഭൂമി കുലുക്കുന്ന വിരുതന്മാരാണ് മിക്കവരും. അപ്പോൾ പിന്നെ മാൻഹോളുകളും ഓടകളും വൃത്തിയാക്കുന്നവരെ നമിച്ചേ മതിയാകൂ.. നമ്മുടെ ഇന്ത്യയിൽ തന്നെയാണ്  ഈ ജോലി ഏറ്റവും കൂടുതൽ ചെയ്യുന്നവർ ഉള്ളത്. സ്വന്തം ആരോഗ്യം പണയം വച്ചിട്ടാണ് ഇവർ ഈ ജോലി ചെയ്യുന്നത് എന്നതാണ് ഏറ്റവും കഷ്ടം. നമ്മുടെ മുഖ്യമത്രി ഇതിനായി റോബോട്ടുകളെ നിർമിക്കാൻ ഉത്തരവിട്ടത് അഭിനന്ദനാർഹം തന്നെ.

എയർ കണ്ടിഷണറുടെ തണുപ്പിലിരുന്ന് ചെയ്യുന്ന ജോലിയെക്കുറിച്ചു കുറ്റം പറയുന്നവർ ഇനി ഒന്ന് ചിന്തിച്ചുനോക്കൂ 

Tinystep Baby-Safe Natural Toxin-Free Floor Cleaner

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon