Link copied!
Sign in / Sign up
1
Shares

കത്വ കൊലക്കേസിന് തൊട്ടുപിറകെ ഇന്ത്യയുടെ പ്രതിച്ഛായ വിദേശരാജ്യങ്ങളിൽ വീണ്ടും തകർത്തിരിക്കുകയാണ് വിദേശവനിതയുടെ മരണം അഥവാ കൊലപാതകം.വിഷാദരോഗത്തിന് ചികിത്സയ്ക്കായി ലിത്വാനിയയിൽ നിന്നും കേരളത്തിലെത്തിയ ലിഗയെ കഴിഞ്ഞ മാർച്ച് 14 നു കാണാതായതാണ്.അന്ന് മുതൽ അവരുടെ കുടുംബാംഗങ്ങൾ സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും സഹായത്തിനായി അഭ്യർത്ഥിക്കുകയാണ്.നമ്മുടെയെല്ലാം അകമഴിഞ്ഞ സഹായം കൊണ്ടാണോ എന്തോ രണ്ടു ദിവസം മുൻപ് അഴുകി തല വേർപെട്ട നിലയിൽ അവരുടെ മൃതദേഹം തിരുവല്ലത്തുള്ള കണ്ടൽക്കാട്ടിൽ കണ്ടെത്തി.മൃതദേഹത്തിന് ഇരുപത് ദിവസത്തിലേറെ പഴക്കമുണ്ടത്രേ.മെഡിക്കൽ പരിശോധനയിൽ മറ്റു മുറിവുകളോ പരിക്കുകളോ കണ്ടെത്തിയിട്ടില്ലെന്നാണ് പോലീസ് ഭാഷ്യം.

മരണത്തിൽ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഡിജിപി.എന്നാൽ കേസിൽ ആദ്യം കാണിച്ച അലംഭാവം വീണ്ടും ആവർത്തിക്കരുതേയെന്നാണ് ലിഗയുടെ സഹോദരി ഇലീസിനു പറയാനുള്ളത്.ലിഗയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവം മറ്റൊരാള്‍ക്കും ഇനി ഉണ്ടാകരുതെന്ന ഉറച്ചവാശിയില്‍ പോരാട്ടത്തിനിറങ്ങുന്നെന്നും അവർ പറയുന്നു.കാണാതായ സമയത്ത് കൃത്യമായ അന്വേഷണം നടത്തിയിരുന്നെങ്കില്‍ അവളെ കണ്ടെത്താനാകുമായിരുന്നു.മൃതദേഹം സ്വദേശത്തു എത്തിച്ചതിനു ശേഷം വിശദമായ പരിശോധന നടത്തണമെന്നാണ് സഹോദരിയുടെയും ഭർത്താവിന്റെയും തീരുമാനം.കോവളം ബീച്ചിനെക്കുറിച്ചു  കേട്ടുകേൾവി പോലുമില്ലാത്ത ലിഗ എങ്ങനെ അവിടെ എത്തിപ്പെട്ടെന്നാണ് അവർ സംശയിക്കുന്നത്.

ദൈവത്തിന്റെ സ്വന്തം നാട്ടിൽ മോശം അനുഭവങ്ങൾ നേരിടുന്ന ആദ്യത്തെ വനിതയല്ല ലിഗ.വിദേശവനിതയെ പീഡിപ്പിച്ച സംഭവങ്ങൾ മുൻപും കേരളത്തിലുണ്ടായിട്ടുണ്ട്.അവയെല്ലാം തന്നെ വിദേശരാജ്യങ്ങളിൽ ഇന്ത്യയുടേയും കേരളത്തിന്റെയും പ്രതിച്ഛായ പാടെ തകർക്കുകയാണ് ചെയ്യുന്നത്. പീഡനം,ബലാത്സംഗം,കൊലപാതകം എന്നിവയിൽ റെക്കോർഡ് നേട്ടമാണ് അടുത്തകാലത്തായി ഇന്ത്യയ്ക്കും കേരളത്തിനും എന്നതിൽ നമുക്ക് "അഭിമാനിക്കാം". സമാന സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ നമ്മുടെ നാടിനെ കേട്ടറിഞ്ഞു വിശ്വസിച്ചെത്തുന്ന ആളുകളെ അതിൽ നിന്ന് പിന്തിരിപ്പിക്കാനും അതിനെ രാഷ്ട്രീയവൽക്കരിക്കാനും ഗൂഢനീക്കങ്ങൾ നടക്കുന്ന്നുണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു.കേരളത്തിന്റെ പ്രധാന വരുമാന മാർഗമായ ടൂറിസത്തെ പാടെ തകർക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടോ? ചികിത്സയ്ക്കായി നാട്ടിലെത്തിയ ഒരു സ്ത്രീയെ വെറുതെ കൊന്നിട്ട് ആർക്കെന്തു നേട്ടമാണുള്ളത്? കണ്ടറിയാം.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon