Link copied!
Sign in / Sign up
18
Shares

ലൈംഗിക ബന്ധത്തിനുശേഷം ചെയ്യേണ്ട 6 പ്രധാന കാര്യങ്ങൾ

 ജീവിത പങ്കാളിയുമായി ലൈംഗികമായ ബന്ധത്തിൽ ഏർപ്പെടുമ്പോഴാണ് ദമ്പതികൾ തമ്മിലുള്ള സ്നേഹവും ഐക്യവും ആഴത്തിൽ ദൃഢപ്പെടുന്നത്. നിങ്ങളുടെ ഉള്ളിലെ വന്യമായ മോഹങ്ങളെ ഒരിക്കൽ ജീവിതപങ്കാളിക്കു മുന്നിൽ തുറന്നുവിടുകയാണെങ്കിൽ നിങ്ങളുടെ ലൈംഗികജീവിതം കുറേനാളത്തെക്കു ഭദ്രമായിരിക്കും എന്നതിൽ ശങ്കിക്കേണ്ടതില്ല.

ഇതിന്റെ പരിസമാപ്‌തിയിൽ നിങ്ങൾക്ക് തോന്നുന്നത്, സ്വസ്ഥമായി ഒന്നു കിടക്കാനും നിങ്ങളുടെ പ്രിയതമന്റെ ആർദ്രമായ കരങ്ങൾക്കുള്ളിൽ അഭയം പ്രാപിക്കാനുമായിരിക്കും.എന്നാൽ ലൈംഗികതക്കു ശേഷം കൂടുതൽ സമയം കിടക്കുന്നതു ആരോഗ്യത്തിനു ദോഷകരമാണ് എന്നത് പലർക്കും അറിയാത്തതും എന്നാൽ അറിഞ്ഞിരിക്കേണ്ടതുമായ സത്യമാണ്!

ലൈംഗിക ബന്ധത്തിനുശേഷം പാലിക്കേണ്ട 6 പ്രധാന കാര്യങ്ങൾ താഴേ പറയുന്നവയാണ്:

1. വെള്ളം ഉപയോഗിച്ചു ജനനേന്ദ്രിയം നന്നായി വൃത്തിയാക്കുക

വിരലുകളിലൂടെയും വായിലൂടെയും എണ്ണ, കുഴമ്പ് മുതലായ സ്നിഗ്ധ വസ്തുക്കളിലൂടെയും പകർന്നേക്കാവുന്ന രോഗാണുക്കൾ മൂലം നിങ്ങളുടെ യോനീനാളത്തിൽ യീസ്റ്റ് അണുബാധ ഉണ്ടാവാൻ സാധ്യത ഏറെയാണ്. അതിനാൽ മണമില്ലാത്തതോ കുറച്ച് മാത്രം മണമുള്ളതോ ആയ സോപ്പുകൊണ്ട് ആ ഭാഗം വൃത്തിയാക്കുക.

ഒരു നനഞ്ഞ തുണിക്കൊണ്ടോ അല്ലെങ്കിൽ നിങ്ങളുടെ ടവൽ ഉപയോഗിച്ചോ യോനീനാളം നന്നായി തുടച്ചു വൃത്തിയാക്കുക. യോനീനാളത്തിന്റെ ഉൾഭാഗം സ്വയം വൃത്തിയാക്കപ്പെടുന്നതിനാൽ അന്തര്‍ഭാഗം വൃത്തിയാകേണ്ടതില്ല.

2. നിങ്ങളുടെ ഉള്ളിലെ ലൈംഗിക ദേവതയെ തൃപ്തിപ്പെടുത്തൂ

നിങ്ങളുടെ സംയോഗാസക്തമായ സ്നേഹപ്രകടനങ്ങൾക്ക് ശേഷം ശരീരത്തിന് വിശ്രമം കൊടുക്കുക. നന്നായി മേൽ കഴുകി ശരീരത്തിൽ മുഴുവൻ പരിശുദ്ധമായ വെളിച്ചെണ്ണ സേവിക്കുക. അതു നിങ്ങളുടെ ചർമ്മത്തെ മയവും മിനുസ്സവും ഉള്ളതാക്കിത്തീർക്കും. കൂടാതെ അനുബാധയിൽനിന്ന് സംരക്ഷണവും നൽകും.

3. അൽപ്പം വെള്ളം കുടിക്കുക

ത്വക്കിന് ജലാംശം ഉണ്ടാവുക എന്നത് ചർമ്മകാന്തിയുടെ സംരക്ഷണത്തിന്റെ ഒരു പ്രധാന ഘടകമാണ്. ഒരു നല്ല വ്യായാമത്തിന് ശേഷം വെള്ളം കുടിക്കുന്ന അതേ രീതിയിൽ ലൈംഗിക ബന്ധത്തിനുശേഷവും വെള്ളം കുടിക്കുക. ഇതു നിങ്ങളെ മാനസിക പിരിമുറുക്കത്തിൽനിന്നു കൈപിടിച്ചുയർത്തും.

4.അസ്വസ്ഥമായ നിങ്ങളുടെ അടിവസ്ത്രങ്ങളിൽനിന്നു വിമുക്തയാകൂ

ഉടൻതന്നെ സ്വസ്ഥവും അയവുള്ളതുമായ നിശാവസ്ത്രങ്ങൾ ധരിക്കുക. അലംകൃതമായ അടിവസ്ത്രങ്ങളെല്ലാം തന്നെ സിന്തറ്റിക് ആയതിനാൽ അതു നിങ്ങളുടെ ശരിയായ ശ്വസനപ്രക്രിയയെ ബാധിക്കും.അവ നിങ്ങളുടെ ശരീരത്തിന് ശ്വാസിക്കാനുള്ള സാവകാശം നൽകില്ല, കൂടാതെ നിങ്ങളുടെ ശരീരത്തിൽ രോഗാണുക്കൾ പെരുകാൻ കാരണമാകുന്നതുവഴി അനുബദ്ധക്കുള്ള സാധ്യതകൂടി തുറന്നിടുന്നു.

5. ഉടനെ ടോയ്ലറ്റിലേക് പോവുക

ലൈംഗിക ബന്ധത്തിനുശേഷം ഉടനടി ടോയ്‌ലറ്റിൽ പോയി മൂത്ര വിസർജനം നടത്തുക. യോനി നന്നായി വെള്ളം ഉപയോഗിച്ച് കഴുകുന്നതുവഴി നിങ്ങൾക്ക് ഇ. കോളി പോലുള്ള അണുബാധയിൽനിന്നു സംരക്ഷിതരാവാം. എന്നിരുന്നാലും, ഉടനെ ടോയ്‌ലെറ്റിലേക്ക് ഓടണം എന്നില്ല, മറിച്ച് നിങ്ങൾക്ക് ആവശ്യം എന്നു തോന്നുന്ന സമയത്തു പോവുക.

6. നിങ്ങളുടെ യോനിലെ നനവ് അകറ്റുക

നിങ്ങളുടെ യോനി നിങ്ങൾക്ക് ഹെയർ ഡ്രൈയർ ഉപയോഗിച്ചു ഉണക്കാവുന്നതാണ് ഒരുപക്ഷേ നിങ്ങളിൽ അൽപ്പം ആശ്ചര്യം സൃഷ്ടിച്ചേക്കാം, എന്തെന്നാൽ ഇതു വളരെയധികം ഫലപ്രദമായതിനാൽ കുറെ സ്ത്രീകൾ ഇതു ചെയ്യാറുണ്ട്. മൂത്രനാളി അണുബാധയിൽനിന്നും യോനിയിൽ ഉണ്ടായേക്കാവുന്ന കുമിൾ രോഗങ്ങളിൽനിന്നും ഇതു നിങ്ങളെ സംരക്ഷിക്കും.യോനി ചൂടുവെള്ളത്തിൽ കഴുകിയിട്ടു ഹെയർ ഡ്രൈയർ ഉപയോഗിച്ചു ജലവിമുക്തമാക്കുക. ഇതിനുശേഷം ടവൽ ഉപയോഗിച്ചു തുടയ്ക്കുക.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon