Link copied!
Sign in / Sign up
15
Shares

കുഴിമന്തി ഇനി വീട്ടിലും ഉണ്ടാക്കാം!!

നമ്മുടെ നാട്ടിൽ സുലഭമായ ഒരു അറേബിയൻ വിഭവമാണ് കുഴിമന്തി. ഒരു ബിരിയാണിയുടെ രൂപമാണെങ്കിലും ഇതിന്റെ രുചി ഒന്ന് വേറെ തന്നെയാണ്.എന്നാൽ കടയിൽ പോകാതെ ഇവ വീട്ടിലും പരീക്ഷിക്കാവുന്നതേയുള്ളു. ഇതെങ്ങനെയെന്നു നോക്കാം.

കുഴിമന്തിയുടെ ചേരുവകൾ

ചിക്കൻ - 2 കിലോ

ബസ്മതി അരി - 4 കപ്പ്

മന്തി സ്‌പൈസസ് - 4 ടീസ്പൂൺ

സവാള - 8 എണ്ണം

തൈര് -8 ടീസ്പൂൺ

ഒലിവ് എണ്ണ - 8 ടീസ്പൂൺ

തക്കാളി പ്യുരി- 2 തക്കാളിയുടേത്

ഗാർലിക് പേസ്റ്റ്, ജിഞ്ചർ പേസ്റ്റ്-2  ടീസ്പൂൺ വീതം

നെയ്യ് - രണ്ട് ടീസ്പൂൺ

പച്ചമുളക്- 10 എണ്ണം

ഏലയ്ക്ക -10 എണ്ണം

കുരുമുളക് - 20 എണ്ണം

ക്യാപ്‌സിക്കം- രണ്ടെണ്ണം

മന്തി സ്‌പൈസസ് ഉണ്ടാക്കാൻ വേണ്ട ചേരുവകൾ

മല്ലി- നാലു ടീസ്പൂൺ 

കുരുമുളക്- നാലു ടീസ്പൂൺ

ജീരകം - രണ്ടു ടീസ്പൂൺ

കറുവപ്പട്ട- രണ്ടു ഇഞ്ച് നീളത്തിൽ 

ഗ്രാമ്പൂ- 8-10  എണ്ണം 

ജാതിക്ക- ഒന്ന്

ഉണങ്ങിയ മഞ്ഞൾ- ചെറിയ കഷ്ണം

എല്ലാ ചേരുവകളും പച്ചമണം മാറുന്നത് വരെ നന്നായി ചൂടാക്കുക. തണുത്തതിനു ശേഷം പൊടിച്ചെടുക്കുക. മന്തി സ്‌പൈസ് റെഡി.

തയ്യാറാക്കുന്ന വിധം

മന്തി സ്‌പൈസ്, തൈര്, നെയ്യ്, ഒലിവ് എണ്ണ, ഗാർലിക് പേസ്റ്റ്, വെളുത്തുള്ളി പേസ്റ്റ് എന്നിവ നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതത്തിലേക്ക് കോഴിയിറച്ചി ചേർത്ത് മസാല നന്നായി തേച്ചുപിടിപ്പിക്കുക. ഇതു പിടിച്ചുവരുന്നതുവരെ മാറ്റിവയ്ക്കുക. ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്തെടുത്ത ബസ്മതി അരി വേവിച്ചു വയ്ക്കുക.ഒരു ചെമ്പിൽ നെയ്യിൽ സവാള വഴറ്റിയെടുക്കുക. ശേഷം ഒലിവ് എണ്ണ, ഗാർലിക് പേസ്റ്റ്, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, ക്യാപ്‌സിക്കം, തക്കാളി അരച്ചത് എന്നിവയും ചേർക്കുക. വെളളം ഒഴിച്ചതിനു ശേഷം മന്തി സ്‌പൈസ് ഇട്ട ബസുമതി അരി അടച്ചുവച്ചു വേവിക്കണം.അരി വെന്തശേഷം അടപ്പിനു മുകളിൽ പ്രത്യേകം തയാറാക്കിയ പാത്രത്തിൽ കോഴിയിറച്ചി വയ്ക്കുക.പിന്നീടു കനൽ നിറഞ്ഞ കുഴിയിലേക്ക് എടുത്തുവയ്ക്കുക.അരി പാകമാകുന്നതിനോടൊപ്പം കോഴിയിറച്ചിയും വേവുകയും ഇറച്ചിയുടെ നെയ്യും മസാലയും അരിയിൽ ചേരുമ്പോൾ കുഴിമന്തിയുടെ രുചി വർദ്ധിക്കും..

കുഴി ഉണ്ടാക്കുന്ന വിധം

അര മീറ്റർ താഴ്ചയിൽ കുഴിയെടുക്കുക.ഇതിനുള്ളിൽ ഇഷ്ടിക കെട്ടി ഇറക്കി വയ്ക്കുന്ന പാത്രത്തിൽ മണ്ണ് വീഴാതെ ഉറപ്പിക്കുക. ഇതിലേക്ക് കനൽ നിറയ്ക്കുക. കുഴി റെഡി.ഇതിലേക്കാണ് പാത്രം ഇറക്കി വയ്ക്കേണ്ടത്.

Tinystep Baby-Safe Natural Toxin-Free Floor Cleaner

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon