Link copied!
Sign in / Sign up
17
Shares

കുട്ടികളുടെ ഓർമശക്തി കൂട്ടാൻ ചില കുറുക്കു വഴികൾ!

കുട്ടികളുടെ ശാരീരിക വളർച്ചയ്‌ക്കൊപ്പം അമ്മമാർ ഏറെ ശ്രദ്ധ നൽകുന്ന ഒന്നാണ് അവരുടെ ഓർമ്മശക്തിയും.അതിനായി വിപണിയിൽ ലഭ്യമായ എല്ലാ മരുന്നുകളും അവർ പരീക്ഷിക്കുകയും ചെയ്യും. എന്നാൽ ഇവയൊന്നും ഫലം കണ്ടില്ലെന്ന പരാതിയായിരിക്കും മിക്ക അമ്മമാർക്കും. മുതിർന്നവരാണെങ്കിൽ തന്നെ മറന്നുവെച്ച വണ്ടിയുടെ ചാവിയോ മൊബൈൽഫോണോ തിരഞ്ഞു പിടിക്കാൻ എത്രയധികം സമയം ദിവസവും നഷ്ടപ്പെടുത്തുന്നുണ്ട്? എന്നാൽ കതിരിൽ കൊണ്ടു വളം വച്ചിട്ടെന്താ കാര്യം? 

ഓർമശക്തി കൂട്ടാനുള്ള ഒരുപാടു വ്യായാമങ്ങളും വിദ്യകളും നാം വാരികകളിൽ കാണാറുണ്ട്. ഇതേപോലെ തന്നെ കുട്ടികളുടെ ഓർമശക്തി വർധിപ്പിക്കാനും ഒരുപാട് കളികളും പ്രവർത്തനങ്ങളും ഇപ്പോൾ പ്രചാരത്തിലുണ്ട്. അവയേതൊക്കെയാണെന്നു നോക്കാം.

What is missing?

കണ്ടുപിടിക്കുക!

പിച്ച വച്ച് തുടങ്ങുമ്പോൾ തന്നെ തുടങ്ങാവുന്ന ഒരു കളിയാണിത്‌. സ്ഥലമോ സമയമോ പ്രശ്നമാവുകയുമില്ല. ലഭ്യമാവുന്ന ഏതെങ്കിലും കുറച്ചു വസ്തുക്കൾ (പേന, പെൻസിൽ, മറ്റു നിറമുള്ള വസ്തുക്കൾ ) എടുത്ത് കുഞ്ഞിന്റെ മുൻപിൽ വയ്ക്കുക. അല്പം കഴിഞ്ഞു കുഞ്ഞിനോട് കണ്ണടയ്ക്കാൻ ആവശ്യപ്പെടാം. ഇതിനിടയിൽ ഒന്നോ രണ്ടോ വസ്തുക്കൾ എടുത്തുമാറ്റിയിട്ട്  ഏതൊക്കെയാണ് കാണാതായത് എന്ന് ചോദിക്കാം. ആദ്യമൊന്നും ഫലം കണ്ടില്ലെങ്കിലും ഇത് സ്ഥിരമായി തുടരുന്നത് കുഞ്ഞിന്റെ ഓർമശക്തി കൂട്ടാൻ സഹായിക്കും. ഓരോ പ്രാവശ്യവും വെവ്വേറെ സാധങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഒപ്പം കുഞ്ഞിന് കൗതുകം തോന്നുന്ന വസ്തുക്കൾ വയ്ക്കുന്നതും നല്ലതാണ്.

Coin Pattern Game

കോയിൻ പാറ്റേൺ

കുറച്ചുകൂടി മുതിർന്ന കുട്ടികൾക്ക് ചേർന്ന കളിയാണിത്.പല വലുപ്പത്തിലും ഡിസൈനിലും ഉള്ള കുറച്ചധികം നാണയത്തുട്ടുകൾ എടുക്കുക. ഇവ പിന്നീട് വിവിധ ഗ്രൂപ്പുകൾ ആക്കുക. കുഞ്ഞിന് അവ മനസിലാക്കാനും ഓർത്തുവയ്ക്കാനും ആവശ്യമായ സമയം കൊടുക്കുക. ശേഷം അവ കശക്കി വയ്ക്കാം. വീണ്ടും പഴയതുപോലെ അടുക്കി വയ്ക്കാൻ കുഞ്ഞിനോട് പറയുക. കുഞ്ഞു ശെരിയായി ചെയ്യുന്നുണ്ടെങ്കിൽ അഭിന്ദിക്കാൻ മടിക്കരുത്. തെറ്റിച്ചാൽ പതിയെ പറഞ്ഞു കൊടുക്കാം. ഓർമശക്തിയും ഏകാഗ്രതയും കൂട്ടാൻ ഈ ഗെയിം സഹായിക്കും.

Match Colours

കളർ മാച്ചിങ്

രണ്ടു വ്യത്യസ്ത വലുപ്പത്തിലുള്ള കുപ്പി അടപ്പുകൾ ശേഖരിക്കുക. ഇവയിൽ ഓരോ ജോടിക്കും ഒരേ നിറം നൽകുക. ശേഷം കുട്ടിയോട് അവ ജോഡിയാക്കാൻ പറയാം.ശരിയായി ചെയ്തു കഴിഞ്ഞാൽ കുഞ്ഞു സമ്മാനങ്ങൾ നല്കുകയുമാവാം. ഓരോ പ്രാവശ്യം കളിക്കുമ്പോഴും മടുപ്പു തോന്നാതിരിക്കാൻ നിറം മാറ്റുകയോ ഡിസൈനുകൾ നൽകുകയോ ആവാം.നിറങ്ങളുടെ പേര് പഠിപ്പിക്കാൻ ഏറ്റവും നല്ല വഴിയാണിത്.

ഫോട്ടോ ഗെയിം

പഴയ ഓർമ്മകൾ വീണ്ടെടുക്കുന്നതിനും ഓർമശക്തി കൂട്ടുന്നതിനും ഉള്ള ഏറ്റവും നല്ല വഴികളിൽ ഒന്നാണിത്. നിങ്ങളുടെ പഴയ ഫോട്ടോ ആൽബം എടുത്ത് ഓരോ ആളുകളെയും പരിചയപ്പെടുത്തി കൊടുക്കുക. അവരോടൊപ്പമുള്ള നിങ്ങളുടെ അനുഭവങ്ങളും കഥ രൂപത്തിൽ പറഞ്ഞു കൊടുക്കാം. പിന്നീട് അതെ ആളുകളെ നേരിൽ കാണുമ്പോൾ തിരിച്ചറിയാൻ ഇത് വളരെയധികം സഹായിക്കും.

പാട്ടുപാടി ഓർമ കൂട്ടാം

കുട്ടിക്കവിതകളും പാട്ടുകളും പഠിപ്പിച്ചു കൊടുക്കുന്നത് കുട്ടികളുടെ ഓർമശക്തി കൂട്ടാൻ വളരെയധികം സഹായിക്കും.ഇടയ്ക്കിടെ അവ പേടിക്കേൾപ്പിക്കാൻ അവരോടു പറയുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യാം. ഏതു ഭാഷയിലും ഉള്ള പാട്ടുകൾ ഇങ്ങനെ പഠിപ്പിച്ചു കൊടുക്കുന്നത്  ഓര്മശക്തിക്ക് ഒപ്പം ഓരോ ഭാഷയിലെയും വാക്കുകൾ സ്ഫുടമായി ഉച്ചരിക്കാൻ ഉള്ള കഴിവും കൂട്ടുന്നു.

കഥ പറയാൻ മടി വേണ്ട!

മുത്തശ്ശനും മുത്തശ്ശിയും വീട്ടിൽ ഉള്ളവർക്കു പിന്നെ കഥകളുടെ കാര്യത്തിൽ പഞ്ഞമുണ്ടാവില്ല.അവർ ഓരോ കഥ പറഞ്ഞു കൊടുക്കുമ്പോഴും കുഞ്ഞുങ്ങളുടെ മുഖത്തെ ജിജ്ഞാസ കൂടി വരുന്നത്  നമ്മളെല്ലാവരും തന്നെ ശ്രദ്ധിച്ചിട്ടുണ്ടാവും. പ്രായമായവർ വീട്ടിൽ ഇല്ലെങ്കിൽ പ്ളേ സ്കൂളിൽ കൊണ്ട് വിടുന്നതിനു പകരം അച്ഛനമ്മമാർ തന്നെ കഥകൾ പറഞ്ഞുകൊടുക്കാൻ സമയം കണ്ടെത്തണം. ഓരോ കുട്ടി കഥകളും പറഞ്ഞതിന് ശേഷമോ ഇടക്കിടയ്‌ക്കോ ചോദ്യങ്ങളും ചോദിക്കാം.

ചിത്രകഥ 

കുഞ്ഞുങ്ങൾക്ക് ഒരുപാടു വസ്തുക്കൾ വരച്ചുചേർത്തിട്ടുള്ള ചിത്രങ്ങൾ നൽകി അവ എന്തൊക്കെ ആണ്  നിറം ഏത് എന്നെല്ലാം ചോദിക്കാം. അവർ മറന്നു പോവുകയാണെങ്കിൽ വീണ്ടും ചിത്രങ്ങൾ കാണിക്കാവുന്നതാണ്.

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

We have a great opportunity for you. You can EARN up to Rs 10,000/- every month right in the comfort of your own HOME. Sounds interesting? Fill in this form and we will call you.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon