Link copied!
Sign in / Sign up
5
Shares

കുട്ടികളെ ആഹാരം കഴിപ്പിക്കാനുള്ള കുറുക്കുവഴികൾ!

കുട്ടികൾ പോഷകാംശം നിറഞ്ഞ ഭക്ഷണങ്ങൾ കഴിക്കാൻ വേണ്ടി എല്ലാ അമ്മമാരും പല വഴികളും തിരഞ്ഞെടുക്കും. പക്ഷെ നല്ല പോഷകഗുണങ്ങൾ നിറഞ്ഞ ഭക്ഷണം കഴിപ്പിക്കുക എന്നത് ഒരു ശ്രമകരമായ ജോലി തന്നെ ആണ്. ചീരയും മറ്റു പോഷകഗുണം ഉള്ള പച്ചക്കറികൾക്കും മുൻപിൽ ഒരു ഭീരുവിനെ പോലെ പേടിച്ചുനിൽക്കുന്നവരാണ് മിക്ക കുട്ടികളും. വയറുവേദന പോലെ പല വേദനകളും അടവുകളും കാണിച്ചു നല്ല പോഷകഗുണം ഉള്ള ഭക്ഷണങ്ങൾ കഴിക്കാതിരിക്കാൻ ശ്രെമിക്കും. വീട്ടിൽ വൃത്തിയോടെ പാകം ചെയ്യുന്ന ഭക്ഷണങ്ങൾ ആണ് കുഞ്ഞുങ്ങൾക്ക് ഏറ്റുവും നല്ലത്. എന്നാൽ ഇതിൽ നിന്നെല്ലാം അകലം പാലിച്ചുനിൽകാനെ കുട്ടികൾ ശ്രെമിക്കൂ. പിസയും ബർഗറും ഒക്കെ ആവും അവരുടെ മനസ്സിനെ ആകർഷിക്കുക. എന്നാൽ കുറച്ചു സർഗ്ഗശക്തികൊണ്ടും പരിശ്രമം കൊണ്ടും കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകുമ്പോൾ ഉണ്ടാവുന്ന കലഹം ഒഴിവാക്കാം..

1 . അവരുടെ കുഞ്ഞു കൈകൾക്കും അടുക്കളയിൽ ഒരിടം കൊടുക്കാം:

ഉദ്യാനക്കൃഷി ആണെകിലും പാചകം ആണെകിലും നമ്മൾ ചെയ്യുന്ന കാര്യങ്ങളിൽ അവരെയും കൂടെ കൂട്ടാൻ നോക്കുക. അമ്മമാരേ സഹായിക്കുക അവർ ചെയ്യുന്ന പോലെ അനുകരിക്കുക എല്ലാം കുഞ്ഞുങ്ങൾക്ക് വളരെ അധികം ഇഷ്ടം ഉള്ള കാര്യങ്ങൾ ആണ്. ഭക്ഷണം പാകം ചെയ്യുമ്പോൾ കുഞ്ഞുങ്ങളെ സഹായിയായി കൂടെ കൂട്ടാം , മസാലപ്പൊടികൾ ഇട്ടുവെക്കുന്ന പാത്രങ്ങൾ എടുക്കാനും, മുറിച്ചുവച്ചിരിക്കുന്ന പച്ചക്കറികൾ എടുത്തുതരാനും തീൻ മേശ സജ്ജമാക്കാനും എല്ലാം അവരോടു പറയാം. ഭക്ഷണം ഉണ്ടാക്കുന്നതിനു മുൻപ് അവരോടു അഭിപ്രായം ചോദിക്കുന്നതും നല്ലതാണു. അവർ ഓരോ കാര്യം ചെയ്യുമ്പോഴും അവരെ അഭിനന്ദിക്കുകയും വീട്ടിൽ വിരുന്നുകാർ വരുമ്പോൾ അവർ ചെയ്തുതരുന്ന കാര്യങ്ങൾ പറയുകയും എല്ലാം ചെയ്യുന്നത് അവർക്കുള്ള ഒരു നല്ല പ്രോത്സാഹനം ആണ്. പെട്ടെന്നൊരു ദിവസം നിങ്ങളുടെ കുഞ്ഞിനെ മാറ്റിയെടുക്കാം എന്ന് വിചാരിക്കരുത്. കുറച്ചു സമയം അവർക്കും കൊടുക്കാം പതിയെ പതിയെ അവർ നിങ്ങൾ നൽകുന്ന ആഹാരം ഇഷ്ടപ്പെട്ടു തുടങ്ങും.

2 . കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രേത്യേകം ഭക്ഷണം പാകം ചെയ്യേണ്ട ആവശ്യമില്ല :

ഭക്ഷണം കൊടുക്കുമ്പോൾ ഉണ്ടാവുന്ന ഒച്ചപ്പാടും ബഹളവും എല്ലാം എല്ലാ വീട്ടിലും സാദാരണമാണ്. ഇതിനു കാരണം നിങ്ങൾ കുട്ടിക്ക് വേണ്ടി മാത്രം വേറെ ഭക്ഷണം കൊടുക്കുന്നതാണ്. കുട്ടികൾക്കറിയാം വീട്ടിലെ ബാക്കിയുള്ളവർക്കെല്ലാം കുറച്ചുകൂടെ നല്ല ഭക്ഷണം ആണ് ഉണ്ടാക്കുന്നത് എന്ന്.

നിങ്ങളുടെ കുഞ്ഞിന് ആരോഗ്യകരമായ ഭക്ഷണം നൽകുമ്പോൾ ശ്രദ്ധിക്കുക , വീട്ടിൽ എല്ലാവർക്കും ഒരുപോലെയുള്ള ആഹാരം തയ്യാറാക്കുക. എന്നിട് ദിവസത്തിൽ ഒരു പ്രാവശ്യം എങ്കിലും ഒരുമിച്ചിരുന്നു ആഹാരം കഴിക്കുക. അപ്പോൾ കുട്ടികൾക്ക് മനസിലാവും താൻ മാത്രം അല്ല വീട്ടിൽ എല്ലാവരും അവൻ / അവൾ കഴിക്കുന്ന ഭക്ഷണം തന്നെ ആണ് കഴിക്കുന്നത് എന്ന്. ഇത് ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാകുന്ന ശാട്യം ഒഴിവാക്കുന്നു.

3 . കുഞ്ഞിനെ നന്നായി ഓമനിക്കൂ..

ദിവസവും ഒരേതരത്തിൽ ഉള്ള ആഹാരങ്ങൾ കൊടുക്കുന്നത് കുഞ്ഞിന് അഹ് ഭക്ഷണത്തോടുള്ള വെറുപ്പിന് കാരണമാവുന്നു. അതുകൊണ്ടു എപോഴെകിലും അവർക്കു ഇഷ്ടമുള്ള പിസയോ ചിപ്സോ ഒക്കെ കൊടുത്തുനോക്കാം. ബർഗറും പിസയും എല്ലാം വീട്ടിൽ നിങ്ങൾക്ക് സ്വയമായി ഉണ്ടാക്കാവുന്നതേ ഉള്ളു . പുറത്തുനിന്നു വാങ്ങുന്നതിനേക്കാൾ നല്ലതാണ് അത് നിങ്ങൾ വീട്ടിൽ തന്നെ ഉണ്ടാക്കി കൊടുക്കുന്നത്. അവർ കഴിക്കാൻ കൂട്ടാക്കാത്ത പച്ചക്കറികളോ ഇലക്കറികളോ എല്ലാം ബർഗറിന്റെ കൂടെയോ പിസയുടെ കൂടെയും എല്ലാം കൊടുക്കുവാനും സാദിക്കും. നിങ്ങൾക്ക് നിങ്ങളുടേതായ രീതിയിൽ അതിനുവേണ്ട കൂട്ടുകളും തയ്യാറാക്കാം.

4 . കുഞ്ഞിനെ ആകർഷിക്കുന്ന രീതിയിൽ ഭക്ഷണം വിളമ്പാം :

ഒട്ടുമിക്ക കുട്ടികളും പഴവർഗങ്ങളും പച്ചക്കറികളും ഇലക്കറികളും എല്ലാം കാണുമ്പോൾ അവ കഴിക്കാൻ കൂട്ടാക്കാറില്ല . ഇതിനു കാരണം അവയുടെ ശോഭയില്ലായ്മയാവാം , അല്ലെങ്കിൽ കുട്ടികൾക്ക് അത് ആകർഷണീയമായ തോന്നിയിട്ടുണ്ടാവില്ല. അതുകൊണ്ടു കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകുമ്പോൾ കുറച്ചുകൂടെ കലാപരമാക്കാൻ ശ്രെമിക്കാം. കുട്ടികൾ അവരുടെ കണ്ണുകൾ കണ്ടിഷ്ടപ്പെടുന്നതാണ് ആദ്യം തിരഞ്ഞെടുക്കുക. അതുകൊണ്ടു പച്ചക്കറികൾ കൊടുക്കുമ്പോൾ അവ ചെറികൾ കൊണ്ടോ നട്സ് കൊണ്ടോ അലങ്കരിക്കാം. പഴങ്ങൾ ആണ് കൊടുക്കുന്നതെങ്കിൽ അവ നല്ല ബംഗിയായി പല ആകൃതിയിൽ മുറിച്ചു കൊടുക്കാം പല നിറങ്ങളിൽ ഉള്ള പഴങ്ങൾ കൂട്ടിക്കലർത്തി കൊടുക്കാം. ഇതെല്ലം അവരെ ആകർഷിക്കുകയും , ഭക്ഷണത്തിനോടുള്ള താല്പര്യം കൂട്ടുകയും ചെയ്യും.

5 . നല്ല ആഹാരത്തിന്റെ ഗുണങ്ങൾ പറഞ്ഞു മനസിലാക്കാം :

പല അമ്മമാരും കുട്ടികളെ ഭക്ഷണം കഴിപ്പിക്കാൻ വേണ്ടി പല വാഗ്ദാനങ്ങളും നൽകാറുണ്ട്. എന്നാൽ അതിനുപകരം നല്ല ആഹാരം കഴിക്കുന്നതുകൊണ്ടു അവർക്കുണ്ടാവുന്ന ഗുണങ്ങൾ പറഞ്ഞു മനസിലാക്കികൊടുക്കണം. നിങ്ങൾ ഒരുപ്രാവശ്യം ഓരോ സമ്മാനങ്ങൾ നൽകാം എന്നുപറഞ്ഞു ആഹാരം കൊടുക്കുമ്പോഴും അവർ അതുതന്നെ ഒരു അടവായി എടുക്കുകയും ചെയ്യും. ഇത് കുഞ്ഞുങ്ങളുടെ വളർന്നുവരുന്ന സ്വഭാവത്തിനെയും മോശമായി ബാധിക്കും .

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

Recently, we launched a baby-safe, natural and toxin-free floor cleaner. Recommended by moms and doctors all over India, this floor-cleaner liquid gets rid of germs and stains without adding harmful toxins to the floor. Click here to buy it and let us know if you liked it.

Stay tuned for our future product launches - we plan to launch a range of homecare products that will keep your little explorer healthy, safe and happy!

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon