Link copied!
Sign in / Sign up
0
Shares

കുട്ടികൾ വെള്ളം കുടിക്കാൻ മടിക്കുന്നുണ്ടോ?

കുട്ടികൾ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും മടിക്കുന്നതാണ് അമ്മമാരുടെ ഏറ്റവും വലിയ തലവേദന. കുട്ടികളുടെ വളർച്ചയ്ക്ക് പോഷകാഹാരം എന്ന പോലെ തന്നെ ആവശ്യമുള്ളതാണ് വെള്ളവും.ശരീരത്തിലെ ജലാംശം കുറയുന്നത്  മൂത്രാശയ അണുബാധ, മലബന്ധം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. എന്നാൽ ജ്യൂസ്, സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയവ കുടിക്കാൻ കാണിക്കുന്ന താല്പര്യം വെള്ളം കുടിക്കാൻ പൊതുവെ കുട്ടികൾ കാണിക്കാറില്ല. ഇവയുടെ അമിത ഉപയോഗം കൂടുതൽ ദോഷഫലങ്ങൾ വരുത്തി വയ്ക്കുകയും ചെയ്യും. ഇത് പരിഹരിക്കാനുള്ള ചില  വഴികൾ ഇതാ...

1.ദാഹിക്കുമ്പോൾ വെള്ളം കുടിക്കാൻ പഠിപ്പിക്കുക.

കുട്ടികൾക്ക് മൂന്നു വയസു പ്രായമാകുമ്പോൾ മുതൽ ദാഹം എന്താണെന്നും എങ്ങനെയാണു അനുഭവപ്പെടുന്നതെന്നും പറഞ്ഞു പഠിപ്പിക്കേണ്ടതുണ്ട്. ഇത് അവരിൽ ദാഹിക്കുമ്പോഴെല്ലാം വെള്ളം കുടിക്കുന്ന ശീലം ഉണ്ടാക്കിയെടുക്കാൻ സഹായിക്കും.ഒപ്പം വെള്ളം കുടിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങളെ പറ്റിയും മറിച്ചായാൽ ഉണ്ടാകുന്ന ദോഷത്തെ പറ്റിയും കഥകൾ പോലെ പറഞ്ഞു കൊടുക്കുന്നത് വളരെയേറെ സഹായിക്കും.

2.ഭംഗിയുള്ള കപ്പുകൾ നൽകുക

കുഞ്ഞുങ്ങൾക്ക് വെള്ളം കുടിയ്ക്കാനായി പ്രത്യേകം കപ്പുകൾ നൽകുക. അവർക്കിഷ്ടപെട്ട നിറങ്ങളിലും ഡിസൈനിലും ഉള്ളവ അവർ തന്നെ തിരഞ്ഞെടുക്കട്ടെ. കൂടുതൽ വെള്ളം കുടിച്ചാൽ കപ്പിനു സന്തോഷമാകുമെന്നോ അല്ലെങ്കിൽ പിണങ്ങുമെന്നോ ഒക്കെ പറയാം. ഇതവരെ വെള്ളം കുടിക്കാൻ പ്രേരിപ്പിക്കും. ഗ്ലാസ്, സെറാമിക് തുടങ്ങിയവ കൊണ്ട് നിർമിച്ച കപ്പുകൾ ഒഴിവാക്കുകയാണ് നല്ലത്. കൂടാതെ അവ കുഞ്ഞുങ്ങളുടെ കയ്യകലത്തിൽ  എത്തുന്ന വിധത്തിലും വയ്‌ക്കേണ്ടതുണ്ട്.

3.സ്ട്രോ ഉപയോഗിക്കാം

നമ്മളെല്ലാം തന്നെ ജ്യൂസും ഷേക്കും എല്ലാം സ്ട്രോ ഉപയോഗിക്കാറുണ്ട്.എന്നാൽ എന്തുകൊണ്ട് വെള്ളം കുടിക്കാൻ ഇവ ഉപയോഗിക്കുന്നില്ല എന്ന കാരണം അജ്ഞാതമാണ്.എന്നാൽ കുട്ടികളെക്കൊണ്ട് വെള്ളം കുടിപ്പിക്കാൻ ഉള്ള ഒരു അടിപൊളി മാർഗമാണ് ഇത്തരം സ്ട്രോകൾ. ഇപ്പോൾ പല വലിപ്പത്തിലും നിറത്തിലും ഡിസൈനുകളിലും ഇവ കടകളിൽ വാങ്ങാൻ കിട്ടും.ഒന്ന് പരീക്ഷിച്ചുനോക്കൂ.. അവർ വെള്ളം കുടിക്കുമെന്ന് ഉറപ്പ്!

4.വെള്ളം കുടി മത്സരം

അല്പം വാശിക്കാരായ കുട്ടികളാണെങ്കിൽ കൂട്ടുകാരെയും കൂട്ടി ഒരു വെള്ളം കുടി മത്സരം നടത്തിനോക്കൂ.. കൂടുതൽ വെള്ളം കുടിക്കുന്നവർക്ക് കുഞ്ഞു കുഞ്ഞു സമ്മാനങ്ങളും നൽകാം.എന്നാൽ ഒരു പരിധിയിൽ കൂടുതൽ വെള്ളം നൽകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.ഇത് വിപരീത ഫലമേ ഉണ്ടാക്കൂ. ദാഹം അനുഭവപ്പെടുന്നില്ല എന്ന് കുട്ടികൾ പറഞ്ഞാൽ പോലും അല്പം വെള്ളമെങ്കിലും കുടിക്കാൻ നിർബന്ധിക്കാം. കൂട്ടുകാരോ സഹോദരങ്ങളോ കൂടെയുണ്ടെങ്കിൽ അവർക്ക് ഉത്സാഹം കൂടും.

5.വെള്ളത്തിൽ ഏതെങ്കിലും പഴങ്ങൾ ഇട്ടുവയ്ക്കാം

ചില കുട്ടികൾക്ക് വെള്ളത്തിന്റെ രുചി ഇഷ്ടമാകില്ല.പച്ചവെള്ളത്തിനേക്കാൾ എപ്പോഴും നല്ലത് തിളപ്പിച്ചാറിച്ചവയാണ്. മിക്ക വീടുകളിലും മല്ലി, തുളസി, ഉലുവ, ജീരകം, പതിമുഖം തുടങ്ങിയവ ചേർത്താണ് വെള്ളം തിളപ്പിക്കാറ്. കുട്ടികളുടെ ഇഷ്ടം കൂടി നോക്കി ഇവ തിരഞ്ഞെടുക്കാം. ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ച വെള്ളമാണ് കുട്ടികൾക്ക് കൂടുതൽ ഇഷ്ടമെങ്കിൽ അവയിൽ നാരങ്ങാ, വെള്ളരിക്ക, ചെറി, ഓറഞ്ച്, തണ്ണിമത്തൻ തുടങ്ങിയവയുടെ കഷണങ്ങൾ ചേർത്ത് സൂക്ഷിക്കാം. ഇവ വെള്ളത്തിന്റെ ചുവ മാറ്റുകയും കുട്ടികളിൽ കൂടുതൽ കൗതുകം ഉണ്ടാക്കുകയും ചെയ്യും.

6. ഐസ് രൂപങ്ങൾ ഉണ്ടാക്കാം.

കടകളിൽ പല രൂപങ്ങളിലുള്ള ഐസ് മോൾഡുകൾ വാങ്ങാൻ കിട്ടും. ഇവ വാങ്ങിവച്ചു ഐസ് രൂപങ്ങൾ ഉണ്ടാക്കി വയ്ക്കുക. കുട്ടികൾക്ക് വെള്ളം നൽകുമ്പോൾ ഇവ ഗ്ലാസിൽ ഇട്ടു നൽകുക. വെള്ളം കുടിക്കാൻ താല്പര്യം കാണിക്കുമെന്നുറപ്പ്.. 

7.നിങ്ങൾ തന്നെ മാതൃകയാവുക.

കുട്ടികൾ എപ്പോഴും എല്ലാ കാര്യങ്ങളും കണ്ടു പഠിക്കുന്നതും മാതൃകയാക്കുന്നതും വീട്ടിലുള്ളവരെ തന്നെയാണ്.കുട്ടികളെ വെള്ളം കുടിപ്പിക്കാൻ കാണിക്കുന്ന ഉത്സാഹം സ്വയം ചെയ്യാനും കാണിക്കേണ്ടതുണ്ട്. ധാരാളം വെള്ളം കുടിക്കുന്നതിനോടൊപ്പം അവർ അത് കാണുന്നുണ്ടെന്നും ഉറപ്പാക്കുക. വെള്ളം കുടിക്കുന്നതിനോടൊപ്പം അതിന്റെ ഗുണഗണങ്ങളും പറഞ്ഞു കൊടുത്തുകൊണ്ടേയിരിക്കുക. 

 

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

We have a great opportunity for you. You can EARN up to Rs 10,000/- every month right in the comfort of your own HOME. Sounds interesting? Fill in this form and we will call you.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon