Link copied!
Sign in / Sign up
7
Shares

കുട്ടികളിലെ കൂർക്കം വലി മാറാൻ..

കുട്ടികളിലും മുതിർന്നവരിലും വളരെ സാധാരണമായി കണ്ടുവരുന്ന ഒന്നാണ് കൂർക്കം വലി. പൊതുവെ ആരും അത്ര കാര്യമാക്കാറില്ലെങ്കിലും ചിലപ്പോഴെങ്കിലും കൂർക്കം വലി മൂലം ബുദ്ധിമുട്ടനുഭവിക്കാത്തവർ വളരെ കുറവായിരിക്കും. ഉറക്കത്തിനിടയിൽ ഇടയ്ക്കിടെ ശ്വാസതടസം നേരിടുന്നതാണ് കൂർക്കം വലിയുടെ യഥാർത്ഥ കാരണം. കുട്ടികളിൽ ഇത് ചികിൽസിക്കാതിരുന്നാൽ ഭാവിയിൽ ഹൃദയമിടിപ്പിന്റെ നിരക്ക് കുറയുന്നതിനും വളർച്ചാനിരക്ക് കുറയുന്നതിനും കാരണമായേക്കാം. കുട്ടികൾ കൂർക്കം വലിക്കുമ്പോൾ ശ്വാസ തടസം നേരിടുന്നതിനാൽ രക്തത്തിൽ ഓക്സിജൻ നിരക്ക് കുറയുകയും കാർബൺ ഡൈ ഓക്സൈഡ് കൂടുകയും ചെയ്യുന്നു.ഇതാണ് ഹൃദയമിടിപ്പ് കുറയുന്നതിന് കാരണമാകുന്നത്. ഇത് പിന്നീട് ബോധക്ഷയത്തിലേക്ക് നയിച്ചേക്കാം. ഉറക്കത്തിലായതിനാൽ ഇത് തിരിച്ചറിയപ്പെടാതെ പോകുന്നതിനാൽ അപൂർവമായെങ്കിലും മരണകാരണമാകാം. ഭാഗികമായ ശ്വാസതടസത്തെ ഹൈപ്പോപ്നിയ എന്നും കൂർക്കം വലിയെ അഥവാ പൂർണമായ ശ്വാസ തടസത്തെ ആപ്നിയ എന്നുമാണ് ആധുനിക ശാസ്ത്രം പറയുന്നത്.

കൂർക്കം വലി മൂന്നു തരത്തിലാണുള്ളത്. Obstructive Sleep Apnea അഥവാ OSA, Central Sleep Apnea അഥവാ CSA, Mixed Apnea. തൊണ്ടയിലുള്ള മൃദുലമായ കുറച്ചു കോശങ്ങൾ നശിക്കുകയും ഇവ ശ്വാസനാളിയിൽ തടസം സൃഷ്ടിക്കുന്നതുമാണ് OSA യ്ക്ക് കാരണം. ശ്വസിക്കാനുള്ള സന്ദേശം തലച്ചോറിൽ നിന്നും പേശികളിലേക്കു കൃത്യമായി എത്താതിരിക്കുന്നതാണ് CSA ഉണ്ടാക്കുന്നത്. ഇവ രണ്ടും കൂടിചേർന്നുള്ള അവസ്ഥയാണ് മിക്സഡ് അപ്നിയ. എട്ടാം മാസത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങളിലും അപൂർവമായി പൂര്ണവളർച്ചയെത്തിയ കുഞ്ഞുങ്ങളിലും കണ്ടുവരുന്നതാണ് CSA. എട്ടാം മാസത്തിനും മുൻപേ വളർച്ചയെത്താതെ ജനിക്കുന്ന കുഞ്ഞുങ്ങളിൽ പൊതുവെ മിക്സഡ് അപ്നിയ കാണാറുണ്ട്. മുതിർന്നവരിലും മറ്റു വലിയ കുട്ടികളിലും പൊതുവെ OSA മാത്രമാണ് കണ്ടുവരുന്നത്. കൂർക്കം വലിക്കുന്ന ആവൃത്തി കൂടാൻ മറ്റൊരു കാരണമായി പറയുന്നത് ഉറക്കത്തിനിടയിൽ തുടരെ കൃഷ്ണമണികൾ ചലിക്കുന്നതാണ്. REM (Rapid Eye Movement) എന്നാണിത് അറിയപ്പെടുന്നത്.

കാരണങ്ങൾ ഇവയാകാം!

തലച്ചോറിന്റെ വളർച്ച പൂർണമാകാത്തതോ മേൽപറഞ്ഞ പോലെ ശ്വാസനാളിയിൽ ഉണ്ടാകുന്ന തടസ്സമോ ആണ് കുഞ്ഞുങ്ങളിലെ കൂർക്കം വലിക്കു കാരണം. തലച്ചോറിലെ രക്തസ്രാവം, ജനന വൈകല്യങ്ങൾ, ശ്വാസകോശ രോഗങ്ങൾ, അമ്മയുടെ വയറ്റിലായിരിക്കുമ്പോൾ നേരിട്ടിരിക്കാവുന്ന വിഷബാധ, ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ എന്നിവ, അണുബാധ, ഹൃദയ വൈകല്യങ്ങൾ തുടങ്ങിയവ എല്ലാം തന്നെ ഇതിനു കാരണമാകുന്നുണ്ട്. കൂടാതെ ഡൌൺ സിൻഡ്രോം, മറ്റു ജനിതക വൈകല്യങ്ങൾ എന്നിവയുള്ള കുഞ്ഞുങ്ങളിലും കൂർക്ക വലി കാണാറുണ്ട്.

ലക്ഷണങ്ങൾ

ചില കുഞ്ഞുങ്ങൾ 20 സെക്കന്റ് നേരത്തേക്ക് ശ്വസിക്കുന്നത് നിർത്തുന്നു. ചിലരിൽ ഈ സമയ ദൈർഘ്യം ഏറിയും കുറഞ്ഞും കാണപ്പെടാം.

മുഖവും കൈകാലുകളും വിളറി വെളുക്കുക, അഥവാ നീല നിറമാകുക.

ഹൃദയമിടിപ്പിന്റെ നിരക്ക് കുറഞ്ഞു വരിക.

ഉറങ്ങുമ്പോൾ കൂടുതലായി ശ്വാസമെടുക്കുക അഥവാ ശക്തിയായി ശ്വാസം വിടുക.

കിതയ്ക്കുക അല്ലെങ്കിൽ വീർപ്പുമുട്ടുക.

അസ്വാഭാവികമായ രീതിയിൽ കിടക്കാൻ ശ്രമിക്കുക.

ഉറക്കത്തിനിടയിൽ ഇടയ്ക്കിടെ ഉണരുക.

പകലുറക്കം.

ദിവസം മുഴുവൻ തളർന്നു കിടക്കുക.

പെരുമാറ്റ വൈകല്യങ്ങൾ.

കിടക്കയിൽ മൂത്രമൊഴിക്കുക.

എങ്ങനെ കണ്ടുപിടിക്കാം?

കുഞ്ഞിന് കൂർക്കം വലി ഉണ്ടെന്നു സംശയം തോന്നിയാൽ ഉടൻ തന്നെ ഡോക്ടറുടെ ഉപദേശം തേടേണ്ടതുണ്ട്. x- റേ വഴിയും, രക്തത്തിലെ ഓക്സിജൻ അളവ് പരിശോധിച്ചും ഇവ കണ്ടെത്താം. പോളിസോംനോഗ്രഫി എന്നാണ് ഈ പരിശോധന അറിയപ്പെടുന്നത്. കൃഷ്ണമണിയുടെ ചലനങ്ങൾ, തലച്ചോറിലെ തരംഗങ്ങൾ, കൂർക്കം വലിക്കുന്നതിന്റെ ദൈർഘ്യവും ശക്തിയും എല്ലാം ഇവിടെ നിർണയിക്കപ്പെടുന്നു.

ചികിത്സ എന്ത്?

എത്രത്തോളം ഗുരുതരമാണ് എന്നതിനെ ആശ്രയിച്ചാണ് ചികിത്സയും നിശ്ചയിക്കുന്നത്.  ചികിത്സയ്ക്ക് മുൻപ് കുഞ്ഞിന്റെ രോഗം എത്രത്തോളമുണ്ടെന്ന് കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ട്. നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള മരുന്നുകളും ചികിത്സയിൽ ഉൾപ്പെടും. OSA ഉണ്ടെന്നു സ്ഥിരീകരിക്കപ്പെട്ട കുട്ടികളോട്  CPAP (Continuous Positive Airway Pressure) എന്ന ഉപകരണം ഉപയോഗിക്കാൻ ഡോക്ടർമാർ നിർദേശിച്ചേക്കാം. ഇത് ഉറക്കത്തിൽ ശ്വാസനാളി പൂർണമായി തുറന്നിരിക്കാൻ സഹായിക്കുന്നു.

മിക്കവാറും കേസുകളിലും കുഞ്ഞു വളരുമ്പോളേക്കും കൂർക്കം വലി പൂർണമായും മാറിക്കിട്ടും. പക്ഷെ കൃത്യവും സമയോചിതവുമായ ചികിത്സ നൽകണമെന്ന് മാത്രം.

Tinystep Baby-Safe Natural Toxin-Free Floor Cleaner

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon