Link copied!
Sign in / Sign up
4
Shares

കുട്ടികൾ ഭക്ഷണം കഴിക്കാത്തതിന്റെ കാരണങ്ങൾ എന്തൊക്കെയാണ് ?

കുഞ്ഞുങ്ങൾക്ക് വേണ്ടി വളരെയധികം സമയം ചിലവഴിച്ചു അവർക്കിഷ്ടപെട്ട ഭക്ഷണം ഉണ്ടാക്കിയിട്ടും കുഞ്ഞുങ്ങൾ കഴിക്കുന്നില്ലേ?മിക്കവാറും അമ്മമാരും കുട്ടികളെ നിർബന്ധിച്ചു ഭക്ഷണം കഴിപ്പിക്കുകയാവും പതിവ്.കുഞ്ഞിന്റെ വളർച്ചയ്ക്കുള്ള പോഷകങ്ങളൊന്നും നഷ്ടപെടരുത് എന്ന ഉദ്ദേശത്തോടെയാവും ഇത്.കൊച്ചു കുഞ്ഞുങ്ങളാണെങ്കിൽ മറ്റെന്തിലേക്കെങ്കിലും ശ്രദ്ധ തിരിച്ചു ഭക്ഷണം കഴിപ്പിക്കുകയാവും പതിവ്.എന്നാൽ എല്ലായ്പ്പോഴും ഇത് സാധ്യമാകണമെന്നുമില്ല.പക്ഷെ കുട്ടികൾ ഭക്ഷണത്തോട് മുഖം തിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? പലപ്പോഴും പലതാകാം കാരണങ്ങൾ.

ചില കുട്ടികളുടെ രസമുകുളങ്ങൾ വളരെയേറെ സെൻസിറ്റീവ് ആണ്.കൂടാതെ ഇവയുടെ എണ്ണവും വളരെ കൂടുതലാകാം.അതിനാൽ തന്നെ സ്വയം ഇഷ്ടമാകാത്ത രുചിയുള്ള ഭക്ഷണമെല്ലാം കഴിക്കാൻ കുഞ്ഞുങ്ങൾ മടി കാണിക്കും.ഇത്തരം സന്ദർഭങ്ങളിൽ കുട്ടികൾക്ക് ഇഷ്ടമുള്ള രുചിയിൽ ഭക്ഷണം ഉണ്ടാക്കി നല്കുന്നതാവും ബുദ്ധി.ഇടയ്ക്കിടെ സ്നാക്സ്,മറ്റു പലഹാരങ്ങൾ തുടങ്ങിയവ കൊറിക്കുന്ന കുട്ടികളാണെങ്കിലും ഭക്ഷണം കഴിക്കാൻ മടി കാണിക്കും.ഇത്തരം പ്രവണത ഒഴിവാക്കുകയാവും നല്ലത്.

വയറിളക്കം അഥവാ മലബന്ധം നേരിടുന്ന കുട്ടികൾക്കു ഭക്ഷ്യത്തോടു വിരക്തിയുണ്ടാകുന്നത് സ്വാഭാവികമാണ്.അമ്മമാർ പൊതുവെ ഇത് ശ്രദ്ധിച്ചെന്നു വരില്ല.ക്രമരഹിതമായ മലവിസർജ്ജനം ഇല്ലാതാക്കാൻ ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്.

കുട്ടികൾക്ക് പനിയോ മറ്റെന്തെങ്കിലും അസുഖമോ ഉണ്ടെങ്കിൽ മുതിർന്നവരെ പോലെ തന്നെ ഭക്ഷണത്തോട് ഒട്ടും താല്പര്യമുണ്ടാകില്ല.ഇതിനായി അസുഖം ഭേദമാവുന്നതു വരെ കാത്തിരിക്കേണ്ടി വരും.മറിച്ചായാൽ അസുഖം കൂടാൻ മാത്രമേ അതുപകരിക്കൂ..

ചില ഭക്ഷണ സാധനങ്ങളോടുള്ള അലർജി കുട്ടികൾക്ക് പൊതുവെ ആഹാരത്തോടുള്ള അനിഷ്ടമാവാറുണ്ട്.സംസാരിക്കാൻ പ്രായമാവാത്ത കുഞ്ഞുങ്ങളാണെങ്കിൽ ഇക്കാര്യത്തിൽ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.അതുകൊണ്ടു തന്നെ ഡോക്ടറുടെ ഉപദേശമില്ലാതെ നിർബന്ധിച്ചു അത്തരം ഭക്ഷണനഗൽ കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ പാടില്ല.

കുട്ടികൾ ആഹാരം കഴിക്കാത്തതിന്റെ മറ്റൊരു കാരണം പല്ലു വേദന,മോണരോഗം തുടങ്ങിയവയാകാം.ഇവയുടെ കാരണം ശരിയായ സമയത്തു കണ്ടെത്തി ചികിസിച്ചില്ലെങ്കിൽ ഗുരുതരമാകാൻ ഇടയുണ്ട്.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon