Link copied!
Sign in / Sign up
6
Shares

കുപ്പിപ്പാൽ കൊടുക്കുന്നത് എങ്ങനെ നിർത്താം?

മാറ്റം ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും അനിവാര്യമാണ്. കുഞ്ഞുങ്ങളുടെ കാര്യമാണെങ്കിൽ പിന്നെ പറയുകയും വേണ്ട. ജനിക്കുന്ന നിമിഷം മുതൽ ഒരു കാൽ നൂറ്റാണ്ട് വരെ ഓരോ നിമിഷവും മാറ്റങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുകയാണ് ഓരോ കുഞ്ഞും. കുഞ്ഞുങ്ങളുടെ വളർച്ചാനിരക്ക് വളരെ വേഗത്തിലായതിനാൽ ആഹാരം മുതൽ വസ്ത്രം വരെ ഓരോ ചെറിയ കാര്യങ്ങളിലും പുതുമകൾ കണ്ടെത്തേണ്ടി വരും. അതിൽ ഏറ്റവും പ്രധാനം കുഞ്ഞിന്റെ ആഹാര രീതിയിലുള്ള മാറ്റം തന്നെയാണ്. ജനിച്ച നിമിഷം മുതൽ ആദ്യത്തെ ആറുമാസം വരെ മുലപ്പാൽ മാത്രം കുടിച്ചിരുന്ന കുഞ്ഞ് പിന്നീട് പാൽക്കുപ്പിയിലേക്കും അവിടന്ന് കപ്പിലേക്കും മറ്റു ഭക്ഷണ സാധങ്ങളിലേക്കും മാറേണ്ടി വരുമ്പോൾ അമ്മമാർ നേരിടുന്ന ബുദ്ധിമുട്ട് ചില്ലറയൊന്നുമല്ല. കുഞ്ഞിന്റെ ഈ മാറ്റം വേഗത്തിലാക്കാൻ ചില എളുപ്പവഴികളിതാ..

മാറ്റം എപ്പോൾ തുടങ്ങണം?

പാൽക്കുപ്പിയിൽ നിന്നും കപ്പിലേക്കുള്ള മാറ്റം മാറ്റം എപ്പോഴാകണം എന്നുള്ളത് വളരെ പ്രധാനമാണ്. ആറു മാസമാകുമ്പോൾ മുതൽ പാൽക്കുപ്പിയിൽ നിന്ന് കപ്പിലോ ഗ്ളാസ്സിലോ പാൽ നല്കിത്തുടങ്ങാം എന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. കൈകൊണ്ടു സാധനങ്ങൾ പിടിക്കാൻ ഈ സമയത്തു പഠിച്ചു വരുന്നതേയുണ്ടാവൂ.അതുകൊണ്ടു തന്നെ കുഞ്ഞിന്റെ കയ്യിൽ ഗ്ളാസ് നൽകുന്നതിനേക്കാൾ നല്ലത് സ്വയം കയ്യിൽ പിടിച്ചുകൊണ്ടു കുഞ്ഞുങ്ങളുടെ കൈകൾ ഗ്ലാസിൽ പിടിക്കാൻ ശീലിപ്പിക്കാം. കപ്പിൽ നിന്നും നേരിട്ട് പാൽ കുടിക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്നതിനാൽ ആദ്യം സ്പൂൺ ഉപയോഗിച്ച് നൽകി തുടങ്ങുക.

കപ്പു പിടിക്കാൻ പഠിപ്പിക്കാം

കുഞ്ഞിന് കൗതുകം തോന്നുന്ന വസ്തുക്കൾ പിടിക്കാൻ മാത്രമേ അവർ താല്പര്യം കാണിക്കൂ. അതുകൊണ്ടു തന്നെ കാണാൻ കുറച്ചു ഭംഗിയുള്ള ചെറിയ കപ്പുകൾ വാങ്ങിവയ്ക്കാം. അവർക്കിഷ്ടമുള്ള നിറങ്ങളാണെങ്കിൽ ഏറ്റവും നല്ലത്.ഇതോടൊപ്പം തന്നെ കപ്പിൽ നൽകുന്നത് പാലോ വെള്ളമോ എന്തായാലും അവർക്കിഷ്ടപ്പെട്ട രുചിയിൽ ഉള്ളതാവുന്നതാണ് നല്ലത്.  പാൽക്കുപ്പിയിൽ നിന്ന് നേരിട്ട് കപ്പിലേക്കുള്ള മാറ്റം കുഞ്ഞിന് ബുദ്ധിമുട്ടായതിനാൽ നുണയാവുന്ന തരം കപ്പുകൾ ആദ്യം വാങ്ങി നൽകുക. ശേഷം സാധാരണ കപ്പിലേക്ക് മാറാം.

പാൽക്കുപ്പി ഒളിച്ചുവയ്ക്കാം

പാൽക്കുപ്പി കാണുമ്പോഴെല്ലാം കുഞ്ഞിന് അതുപയോഗിക്കാൻ ഉള്ള പ്രേരണ ഉണ്ടാകുമെന്നതിനാൽ അവ ഒളിച്ചുവയ്ക്കുന്നതും നല്ലൊരു മാർഗമാണ്.

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

We have a great opportunity for you. You can EARN up to Rs 10,000/- every month right in the comfort of your own HOME. Sounds interesting? Fill in this form and we will call you.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon