Link copied!
Sign in / Sign up
33
Shares

കുഞ്ഞുങ്ങളുടെ ശാരീരിക പ്രശ്നങ്ങള്‍ക്ക് പരിഹാരമായി 9 പോംവഴികള്‍ !

ഒരമ്മ തന്റെ കുഞ്ഞിനെ എത്രയധികം സ്‌നേഹിക്കുന്നുണ്ടെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല.ഓരോ നിമിഷവും തന്റെ കുഞ്ഞിനു ചുറ്റുമായിരിക്കും അവരുടെ ലോകം. ആ കുഞ്ഞിനൊരു പനി വന്നാലോ? തന്‍റെ കുഞ്ഞിനെ സുഖപ്പെടുതാന്‍ കഴിവതും അവള്‍ പരിശ്രമിക്കുകയും ചെയ്യും. പക്ഷെ ഇപ്പോഴും കുഞ്ഞിനേയും കൊണ്ട് ആശുപത്രിയിൽ പോകുന്നതും ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില എളുപ്പവഴികൾ ഇതാ...

1. കുഞ്ഞിന് യഥാസമയം മരുന്ന് നല്‍കാന്‍ മറക്കാതിരിക്കുക

കുട്ടിക്ക് പ്രതിവിധി മരുന്നുകള്‍ കൃത്യസമയത്ത് നല്‍കാന്‍ മറക്കരുത്. അവയുടെ സമയക്രമം ഓര്‍ത്തുവെയ്ക്കാന്‍ മരുന്ന് കുപ്പികളുടെ പുറത്ത് അവ നല്‍കേണ്ട തിയതി എഴുതി വെയ്ക്കാവുന്നതാണ്. അതിനു പുറമേ, കുഞ്ഞിന് മരുന്ന് നല്‍കിയ ദിവസങ്ങള്‍ ഓരോ പുള്ളികുത്തുകളായി കുപ്പികളുടെ മേല്‍ രേഖപെടുത്താം. ഇപ്രകാരം നിങ്ങള്‍ കുഞ്ഞിന് ഏതെല്ലാം  മരുന്ന് കൊടുത്തു, ഏതെല്ലാം കൊടുത്തില്ല എന്നു കൃത്യമായി മനസ്സിലാക്കാം..

2. പല്ലുവേദനയെ അകറ്റി നിര്‍ത്താം

 

 

ഇതൊരു പഴയ രീതി ആണെങ്കിലും ഇന്നും പ്രായോഗികമാണ്. ഒരു ഇരുമ്പ് സ്പൂണ്‍ ഫ്രിഡ്ജില്‍ വെച്ച് മൃദുവായി തണുപ്പിച്ചിട്ടു അത് കുഞ്ഞിന്‍റെ വായില്‍ വെച്ച് കൊടുക്കുക. സ്പൂണിന്‍റെ തണുപ്പുകാരണം പല്ലുവേദന കുഞ്ഞിന് അനുഭവപ്പെടില്ല.

4. മുറിവുകള്‍ ഭേദമാക്കാം

മുറിവില്‍ മരുന്ന് പുരട്ടുന്നതിനു പകരം അല്പ്പം നെയ്‌ ചൂടാക്കി മുറിവില്‍ പുരട്ടി കൊടുക്കുക, കാരണം മരുന്ന് കുഞ്ഞിന്‍റെ ത്വക്കിനു പൊള്ളല്‍ വരുത്തിയേക്കാം. കുഞ്ഞിനെ പാലും പാല്‍ ഉല്‍പന്നങ്ങളും കുരുമുളക് ഉല്‍പ്പന്നങ്ങളും ഉപ്പുമെല്ലാം ഊട്ടുന്നതും ഇത് തടയാനായി ചെയ്യാവുന്ന മറ്റോരു കാര്യമാണ്.

5. പൊള്ളല്‍ ഏറ്റ മുറിവുകളെ തണുപ്പിക്കാം

തുല്യ അളവില്‍ അപ്പക്കാരവും വിനാഗിരിയും ചേര്‍ത്ത് തയ്യാറാക്കുന്ന മിശ്രിതം പോള്ളലിനുമേല്‍ പുരട്ടുക. ഇത് പൊള്ളല്‍ നീറുന്നതില്‍നിന്നും തടയും. പൊള്ളിയ ഭാഗത്തു ടൂത്ത് പേസ്റ്റ് പുരട്ടുന്നതും നല്ലതാണ്.

6. ത്വക്കില്‍ തുള്ളഞ്ഞുകയറിയ ചീളുകളെ നിഷ്പ്രയാസം നീക്കം ചെയ്യാം

അപ്പക്കാരം അല്‍പ്പം വെള്ളത്തില്‍ ലയിപ്പിച്ച് ചീളുകള്‍ (ചെറിയ ഗ്ലാസ്‌, ഇരുമ്പ് മുതലാവയുടെ കഷണങ്ങള്‍) തുളഞ്ഞുകയറിയ ഭാഗത്ത്‌ പുരട്ടുക. ശേഷം ബാന്‍ഡ് ഐഡ് ഉപയോഗിച്ച് ആ മുറിവ് മറയ്ക്കുക. ഒരു മണിക്കൂര്‍ അങ്ങനെ വയ്ക്കുക. തുടര്‍ന്ന് എളുപ്പത്തില്‍ ആ ചീളിനെ എടുത്തുകളയാന്‍ സാധിക്കും. മുറിവിനു ചുറ്റും വെളിച്ചെണ്ണ പുരട്ടുന്നതും വേഗത്തിൽ ചീളുകൾ എടുത്തുകളയാൻ സഹായിക്കും.

7. ജലദോഷത്തെ അകറ്റിനിര്‍ത്താം

 

കുഞ്ഞിന്‍റെ ചുമയും ജലദോഷവും മാതാപിതാക്കളുടെ ഉറക്കം കെടുത്താം. എന്നാല്‍ ഇതിനു ഉപാധിയായി ഉറങ്ങാന്‍ പോവുന്നതിനു മുമ്പ് കുഞ്ഞിന്‍റെ പാദത്തില്‍ അല്‍പ്പം വിക്കസ് വെയപ്പര്‍ പുരട്ട്ടിയിട്ടു കുഞ്ഞിനെ സോക്ക്സ് അണിയിക്കുക. അത് തീര്‍ച്ചയായും ഫലപ്രദമായിരിക്കും

8. വേഗത്തില്‍ തലവേദന കുറയ്ക്കാം

തലവേദന അനുഭവപ്പെടുന്ന ഭാഗങ്ങളില്‍ തള്ളവിരലും ചൂണ്ടുവിരലും ഉപയോഗിച്ച് അമര്‍ത്തി തടവുക. അല്പ്പനേരത്തിനുള്ളില്‍ തലവേദന അപ്രത്യക്ഷമാവും!!

9. സൂര്യാതപത്തിനു ഒരു പ്രതിവിധി

അമിതമായി വെയില്‍ ഏറ്റാല്‍ കുഞ്ഞിന്‍റെ ശരീരത്തില്‍ വിള്ളലുകളും പാടുകളും ഉണ്ടാവുന്നത് സാധാരണമാണ്. അല്‍പ്പം കറ്റാര്‍ വാഴ എടുത്ത് ഫ്രീസറില്‍ വയ്ക്കുക. ഈ സസ്യത്തിന്‍റെ ഓഷധഗുനങ്ങളും തണുപ്പും കുഞ്ഞിന് സൂര്യാതപം മൂലം ഉണ്ടായ പാടുകള്‍ എല്ലാം നീക്കം ചെയ്യും.

കുറിപ്പ്: മുകളിൽ കൊടുത്തിരിക്കുന്ന രീതികൾ ചെയ്യുന്നതിന് മുൻപ് ഡോക്ടറുടെ അനുമതി വാങ്ങേണ്ടതാണ്.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon