Link copied!
Sign in / Sign up
39
Shares

കുഞ്ഞുങ്ങൾക്ക് ഉമ്മ കൊടുക്കുമ്പോൾ ഇതോർക്കുക!

"ചേച്ചിക്കൊരുമ്മ തന്നേ..,"പറയുന്നത് നമ്മൾ ആണെങ്കിലുംഒരു കുഞ്ഞുവാവയെ ഉമ്മ ചോദിച്ചുകൊണ്ട് ഒന്നുമ്മ വയ്ക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. സ്നേഹപ്രകടനങ്ങൾ കൂടുന്തോറും ഉമ്മയുടെ എണ്ണവും കൂടും മാതാപിതാക്കളുടെ സ്നേഹവും കരുതലും കുഞ്ഞുങ്ങൾ മനസിലാക്കുന്നത് ചുംബനത്തിലൂടെയും ആശ്ലേഷത്തിലൂടെയുമാണ്.

ശാരീരികവും മാനസികവുമായ വികാസത്തിന് ഇതേറെ ഉപകാരപ്പെടും. ഈ സ്പര്ശനത്തിൻ്റെ കുറവ് കുഞ്ഞിന്റെ പ്രതിരോധശേഷി കുറക്കുകയും അസുഖങ്ങൾക്കുള്ള സാധ്യത വർധി പ്പിക്കുകയും ചെയ്യുന്നു. ചെറിയ തോതിലുള്ള മസ്സാജുകൾ , ആശ്ലേഷങ്ങൾ... ഇവയൊക്കെ കുഞ്ഞിന്റെ വളർച്ചയിൽ സഹായിക്കുന്നുണ്ട്. എന്നാൽ ഇത്തരം ചുംബനങ്ങൾ അപകടകരമാണോ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

എന്നാൽ അതെ എന്നാണുത്തരം.കൗതുകവശാൽ നമ്മുടെ ശരീരത്തിലെ ഏറ്റവും വൃത്തിഹീനമായ ഭാഗം നമ്മുടെ വായയാണ്. നമ്മുടെ ഉമിനീരിൽ ആണ് ഏറ്റവും അധികം അണുക്കൾ അടങ്ങിയിരിക്കുന്നത്. എന്നാൽ ഓരോ ദിവസവും ലോകം മൊത്തം നടക്കുന്ന ചുംബനങ്ങളുടെ എണ്ണമോ? എന്തൊരു വിരോധാഭാസമാണല്ലേ..

കവിളത്തുള്ള ഒരു സാധാരണ ചുംബനമോ, സംസ്കാരത്തിന്റെ ഭാഗമായ, കൈപ്പത്തിയിലുള്ള ചുംബനമോ, അത്ര അപകടകാരികളല്ല. എന്നാൽ ഉമിനീർ തമ്മിൽ കലരുന്ന രീതിയിലുള്ള ചുംബനങ്ങൾ വളരെ അപകടകരമാണ്.ലൈംഗിക പകർച്ചവ്യാധികൾക്കു വരെ ഇത് കാരണമായേക്കാം.അമ്മമാരിൽ നിന്ന് ചിലപ്പോഴെങ്കിലും കുഞ്ഞുങ്ങളിലേക്കും ഇത്തരം രോഗങ്ങൾ പകർന്നേക്കാം.

ഈയിടെ ഒരു സന്ദർശക കുഞ്ഞിനെ ചുംബിച്ചത് കൊണ്ട് മാത്രം ഒരു കുഞ്ഞിന് ഈ രീത്യിൽ ഹെര്പിസ് പിടിപെട്ടു എന്ന വാർത്ത ഞെട്ടിക്കുന്നതാണ്.കുഞ്ഞിന്റെ 'അമ്മ ഉടൻ ഫേസ്ബുക്കിൽ ബാക്കി അമ്മമാർക്ക് വേണ്ടി കൂടെയും ഈ സന്ദേശം പങ്കു വെച്ചു. ആരൊക്കെയാണ് എപ്പോഴൊക്കെയാണ് എവിടെ വെച്ചൊക്കെയാണ് തന്റെ കുഞ്ഞിനെ ചുംബിക്കുന്നത് എന്ന് കരുതി ഇരിക്കാൻ ഈ അമ്മ ബാക്കി അമ്മമാരോടും ആവശ്യപ്പെടുന്നു.മുതിർന്നവരെ അപേക്ഷിച്ച് കുഞ്ഞുങ്ങൾക്ക് രോഗപ്രതിരോധ ശേഷി വളരെ കുറവാണു. അതിനാൽ ഒരു വയസിൽ താഴെയുള്ള കുഞ്ഞുങ്ങളെ മറ്റുള്ളവർ ചുംബിക്കുന്നത് പരമാവധി ഒഴിവാക്കുക.സ്വന്തം കുഞ്ഞിന്റെ ആരോഗ്യത്തെക്കാൾ വലുതല്ല വ്യക്തിബന്ധങ്ങൾ എന്നോർക്കുക.

 

മറ്റൊരു പ്രധാന കാര്യം നമ്മുടെ വീട്ടിലെ വളർത്തു മൃഗങ്ങളാണ്. അവയിൽ ഏറ്റവും പ്രധാനം നായ്ക്കളും. മിക്കവർക്കും അവരുടെ നായ്ക്കൾ ഒരു തരത്തിൽ കുഞ്ഞിനെ പോലെ തന്നെയാണ്. നമ്മുടെ കുഞ്ഞിനെ വീട്ടിലേക്കു കൊണ്ട് വരുമ്പോൾ നമ്മുടെ വളർത്തു മൃഗവും കുഞ്ഞിനോട് അടുക്കാൻ നാം അനുവദിക്കും.എന്നാൽ മനുഷ്യരുടെ സാമീപ്യത്തെക്കാൾ കുഞ്ഞിന് ഹാനികരമാണ് മൃഗങ്ങളുടേത്.മൃഗങ്ങൾ അവയുടെ കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന രീതി മനുഷ്യരുടേതിൽ നിന്ന് വളരെ വ്യത്യസ്തമാണല്ലോ. ഓമനിക്കാനായി നക്കുന്നതു പോലും കുഞ്ഞിന് അപകടകരമായേക്കാം.

കുഞ്ഞുങ്ങൾക്ക് വേണ്ടി അവരുടെ മാതാപിതാക്കന്മാരാണ് ശ്രദ്ധിക്കേണ്ടത്.കുഞ്ഞുങ്ങൾ എന്തെല്ലാം വൃത്തിഹീനമായ സാധനങ്ങൾ വായിൽ വെക്കാറുണ്ടെന്നു, അത് പോലെയല്ലേ ഇതും എന്ന് ചിലർ വാദിച്ചേക്കാം. എന്നാൽ ഇക്കാര്യത്തിൽ അമ്മമാർ അധികശ്രദ്ധ കൊടുക്കേണ്ടതാണ്.ജലദോഷവും പനിയും മുതൽ മാരക രോഗങ്ങൾക്ക് വരെ കാരണമായേക്കാവുന്നതു കൊണ്ട് ആര് എപ്പോൾ കുഞ്ഞിനെ തൊടുന്നു, ചുംബിക്കുന്നു എന്നെല്ലാം മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon