Link copied!
Sign in / Sign up
34
Shares

കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ പറ്റിയ ഭക്ഷണങ്ങൾ ഇവയാണ്!

കുഞ്ഞുണ്ടായി കഴിഞ്ഞാൽ ആറു മാസം വരെ മുലപ്പാൽ മാത്രമേ കൊടുക്കാവൂ എന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. അതിനു ശേഷം അൽപാൽപമായി സാധാരണ ഭക്ഷണം കൊടുത്തു തുടങ്ങാം. എന്നാൽ എന്തൊക്കെ കൊടുക്കാം എന്ന കാര്യത്തിൽ അമ്മമാർക്ക് സംശയമുണ്ടാവും. ഒരു വയസിനു മുകളിൽ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ പറ്റിയ ചില ഭക്ഷണങ്ങൾ ഇതാ...

റാഗി കുറുക്ക് 

റാഗി-രണ്ടു ടേബിൾസ്പൂൺ (കുഞ്ഞിന് വേണ്ട അളവ്)

കൽക്കണ്ടം-ഒരു കഷ്ണം 

നെയ്യ് -കാൽ കപ്പ് 

പാല്/ വെള്ളം-ഒരു കപ്പ് 

തയ്യാറാക്കുന്ന വിധം 

ഒരു പാനിൽ റാഗി എടുത്ത് അതിലേക്ക് പാൽ/വെള്ളം ചേർത്ത് വേവിക്കുക.ഇതിലേക്ക് കൽക്കണ്ടം ചേർത്ത് അലിയിച്ചെടുക്കുക.വെന്തതിനു ശേഷം നെയ്യൊഴിച്ചു കുറുക്കി എടുക്കുക.

ഇതേ പോലെ തന്നെ ഏത്തക്ക പൊടി ഉപയോഗിച്ചും കുറുക്കു ഉണ്ടാക്കി കൊടുക്കാവുന്നതാണ്.

ഓട്സ് കുറുക്ക് 

രണ്ടു സ്പൂൺ ഓട്സ് മിക്സിയിൽ ഇട്ടു നന്നായി പൊടിക്കുക.ഒരു പാനിൽ പാൽ തിളപ്പിച്ച് ഓട്സ്,അല്പം പഞ്ചസാര ചേർത്ത് നന്നായി കുറുക്കി എടുക്കുക. അല്പം തണുത്ത ശേഷം കുഞ്ഞിന് കൊടുക്കാവുന്നതാണ്.

ഉരുളക്കിഴങ്ങ് ഉടച്ചത് 

ഒരു ചെറിയ ഉരുളക്കിഴങ്ങു എടുത്ത് നന്നായി വേവിച്ചു ഉപ്പു ചേർത്ത് ഉടച്ചു കൊടുക്കുക

ചോറ് ഉടച്ചത് 

ചോറ്-മൂന്നു സ്പൂൺ 

കാരറ്റ്-ചെറിയ കഷ്ണം 

ഉരുളക്കിഴങ്ങ്-ചെറിയ കഷ്ണം

തയ്യാറാക്കുന്ന വിധം 

ചോറ്,വേവിച്ചു വച്ച ഉരുളക്കിഴങ്ങ്,കാരറ്റ് എന്നിവ അല്പം ചൂടുവെള്ളം ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക.ഇതിലേക്ക് അല്പം ഉപ്പു ചേർത്ത് കുഞ്ഞിന് നൽകാം.

ഇതേപോലെ തന്നെ വേവിച്ചുടച്ച ഏത്തപ്പഴം,പയർ തുടങ്ങിയ ധാന്യങ്ങൾ,മുട്ടവെള്ള എന്നിവയും നൽകാവുന്നതാണ്

 

Click here for the best in baby advice
What do you think?
100%
Wow!
0%
Like
0%
Not bad
0%
What?
scroll up icon