Link copied!
Sign in / Sign up
61
Shares

കുഞ്ഞുങ്ങളിലെ ഗ്യാസ് ട്രബിള്‍: ചികിത്സിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍

സ്വന്തം കീഴ്വായു പോകുന്ന ശബ്ദം കേട്ട് വരെ പേടിക്കുന്നവരാണ് നവജാത ശിശുക്കള്‍. ഒരു ദിവസം 18-21 തവണ വരെ കുഞ്ഞുങ്ങള്‍ അധോവായു വിട്ടെന്ന് വരാം. അവര്‍ ഭക്ഷിക്കുന്നതിനോടൊപ്പം അകത്തേക്ക് ഇത്തിരി വായുവും വിഴുങ്ങുന്നു എന്നതാണ് ഇതിന്റെ കാരണം. മുലയൂട്ടിയാലും പാല്‍ കുപ്പിയില്‍ കൊടുത്താലും ശരി ഇക്കാര്യത്തില്‍ ഒരു വ്യത്യാസവും ഉണ്ടാവുകയില്ല. അവര്‍ ഒരു പസിഫൈയര്‍ ഈമ്പുകയാണെങ്കില്‍ പോലും വായു അകത്തേക്ക് ചെല്ലാം, കൂടുതലും സംഭവിക്കുക അവര്‍ കരയുന്ന വേളകളില്‍ ആണ്..

ഇതിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെ?

നിങ്ങളുടെ കുഞ്ഞിന്റെ ശരീരവ്യവസ്ഥയില്‍ വായു കുടുങ്ങി കിടപ്പുണ്ടെങ്കില്‍, താഴെ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.

- നിര്‍ത്താതെയുള്ള കരച്ചില്‍, ഷണ്ണത

- വയര്‍ വീര്‍പ്പ്

- കൂടെക്കൂടെയുള്ള ഏമ്പക്കം

- അസ്വസ്ഥതമൂലമുള്ള കരച്ചില്‍

- ഉച്ചത്തിലുള്ള അധോവായു

- വയറ്റില്‍ കല്ലിപ്പ് പോലെ

നിങ്ങള്‍ക്കറിയാമോ?

ഗ്യാസ് മൂലം പ്രയാസപ്പെടുന്ന കുഞ്ഞുങ്ങള്‍ കാലുകള്‍ പൊക്കി അവ നീട്ടി വെയ്ക്കുകയും അവരുടെ പുറം ഭാഗം ഒരു ആര്‍ച്ച് പോലെ വളക്കാനും ശ്രമിക്കും. ഇങ്ങനെ അറിയാം അവര്‍ക്ക് വയറ്റില്‍ വായുവിന്റെ പ്രശ്നം ഉണ്ടോയെന്ന്.

കുഞ്ഞിനെ എങ്ങനെ ആശ്വസിപ്പിക്കാം?

കുഞ്ഞ് ഈ ഗ്യാസ് ട്രബിളും കൊണ്ട് കഷ്ടപ്പെടുന്നത് കണ്ടു നില്‍ക്കാന്‍ ഒരു അച്ഛന്‍-അമ്മമാര്‍ക്കും സാധിക്കുകയില്ല. അവര്‍ ആശ്വസിപ്പിക്കാന്‍ ചില വഴികള്‍ ഇതാ....

പുതപ്പിക്കുക

കുഞ്ഞിനെ ചേര്‍ത്ത് പിടിച്ച് ഗര്‍ഭപാത്രത്തില്‍ അവര്‍ക്ക് അനുഭവിക്കാന്‍ കഴിഞ്ഞത്രയും തന്നെ സുഖലോലുപനാക്കി ആശ്വസിപ്പിക്കുക.

കയ്യിലെടുത്ത് താലാട്ടുക

കുഞ്ഞിനെ കയ്യിലെടുത്ത് പതിയെ ചാഞ്ഞാട്ടി താരാട്ടുക.

സക്ക് ഓൺ പസിഫൈയര്‍

പസിഫൈയര്‍ ഈമ്പാന്‍ വെച്ച് കൊടുക്കുകയാണെങ്കില്‍ അവരുടെ വേദനയും ഗ്യാസിന്റെ പ്രശ്നവും മാറി കിട്ടും. ഈമ്പുന്നത് കാരണം ഉണ്ടാകുന്ന എന്‍ഡോര്‍ഫിന്‍ പ്രവാഹം കുഞ്ഞിനെ സാന്ത്വനപ്പെടുത്താന്‍ സഹായിക്കും എന്നാണ് പറയപ്പെടുന്നത്.

ദേഹം തിരുമ്മല്‍

കുഞ്ഞിന്റെ വയറ്റില്‍ തിരുമ്മി കൊടുക്കുന്നത് വയറ്റിലെ വായുസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും.കുടലിലെ നാഡികളുടെ പ്രവര്‍ത്തനത്തിനു അയവുണ്ടാകാനും ഇങ്ങനെ തിരുമ്മുന്നത് സഹായിക്കും.

എയര്‍ സൈക്ലിംഗ്

മലര്‍ന്നു കിടക്കുന്ന കുഞ്ഞിന്റെ രണ്ടു കാലും പിടിച്ച് വായുവില്‍ സൈകിള്‍ ഓടിക്കുന്ന പോലെയുള്ള രീതിയില്‍ അവ അനക്കിക്കൊണ്ടിരിക്കുക. കുഞ്ഞിനു ഇത് രസകരമായ് തോന്നുന്നത് കൂടാതെ അസ്വസ്ഥതയില്‍ നിന്ന് കുഞ്ഞിന്റെ ശ്രദ്ധ തിരിക്കാനും കീഴ്വായുവിനെ പുറത്തേക്കു വിടുന്നതിനും ഇത് സഹായിക്കും.

ഏമ്പക്കം

ഏമ്പക്കം വിടുന്നത് വഴി കുഞ്ഞിന്റെ ആമാശയത്തില്‍ പറ്റി കിടക്കുന്ന വായു കുമിളകളെ ഒഴിവാക്കാന്‍ സാധിക്കും. കുഞ്ഞ് കഴിച്ച് തീരുന്നത് വരെ കാത്തു നില്‍ക്കണമെന്നില്ല, അതിനു മുന്നേ അവരെ കൊണ്ട് ഏമ്പക്കം വിടീപ്പിക്കുവാണെങ്കില്‍ ദഹനപ്രകിയ നടുക്കുമ്പോള്‍ ഗ്യാസിന്റെ പ്രശ്നങ്ങളൊന്നും ഉണ്ടാവുകയില്ല.

കുഞ്ഞിനെ എപ്പോഴാണ് ഡോക്ടറുടെ അടുത്ത് കൊണ്ട് പോകേണ്ടത്?

വയറ്റിലെ ഗ്യാസ് ചികിത്സിക്കാവുന്ന ഒരു പ്രശ്നമാണ്, അതീവ ഗൗരവമുള്ള ഒരു ആരോഗ്യപ്രശ്നമൊന്നും അല്ല. താഴെ പറഞ്ഞിരിക്കുന്ന ഏതെങ്കിലും അനുബന്ധ ലക്ഷണങ്ങളും കാണുകയാണെങ്കില്‍ ഉടനെ തന്നെ ഒരു ഡോക്ടറുടെ പക്കല്‍ നിന്നും വൈദ്യോപദേശം തേടുക.

-കുഞ്ഞ് മലവിസര്‍ജനം നടത്തുന്നില്ലെങ്കില്‍ അല്ലേങ്കില്‍ മലത്തില്‍ ചോര കണ്ടാല്‍

-കുഞ്ഞ് ചര്‍ദ്ദിക്കുകയാണെങ്കില്‍

-കുഞ്ഞിന്റെ ശരീരത്തിന്റെ ഊഷ്മാവ് അളക്കുക. കുഞ്ഞിന്റെ മലാശയത്തിന്റെ ഊഷ്മാവ് (റെക്റ്റല്‍ ടെംപറെച്ചര്‍) 100.4 F (ഫാറെന്‍ഹീറ്റ്) അല്ലേങ്കില്‍ അതില്‍ കൂടുതലോ ആണെങ്കില്‍ അണുബാധ ഉണ്ടായിട്ടുണ്ടാവുനുള്ള സാധ്യത ഉണ്ട്. കുഞ്ഞിന്റെ പ്രായം മൂന്ന് മാസത്തില്‍ താഴെയാണെങ്കില്‍ വൈകാതെ എത്രയും പെട്ടെന്ന് ഡോക്ടറുടെ അടുത്ത് എത്തിക്കുക.

 

ബാദ്ധ്യതാ നിരാകരണം: ഈ പോസ്റ്റിന്റെ ഉള്ളടകം തികച്ചും വിജ്ഞാനപരവും വിദ്യാഭ്യാസപരവും മാത്രമാണ്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർ സാധുത സംബന്ധിച്ച യാതൊരു ഉത്തരവാദിത്തവും വഹിക്കുന്നില്ല. ഇതിനെ വൈദ്യ ഉപദേശമായി കണക്കാകരുത്. സർട്ടിഫൈഡ് മെഡിക്കൽ അല്ലെങ്കിൽ ഹെൽത്ത് കെയർ പ്രൊഫഷണലുമായി ബന്ധപ്പെട്ട് അവരുടെ നിര്‍ദ്ദേശാനുസാരം മാത്രം ഇതിലെ ഉള്ളടക്കം ഉപയോഗിക്കുക.

Tinystep Baby-Safe Natural Toxin-Free Floor Cleaner

Click here for the best in baby advice
What do you think?
100%
Wow!
0%
Like
0%
Not bad
0%
What?
scroll up icon