Link copied!
Sign in / Sign up
2
Shares

കുഞ്ഞുങ്ങളെ കുളിപ്പിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കുക!

കുഞ്ഞുങ്ങളെ എപ്പോഴും ശുചിയാക്കി വെക്കേണ്ടത് അത്യാവശ്യം ആണ്. കുട്ടികളെ കാണാൻ വരുന്നവരും വീട്ടിൽ ഉള്ളവരും എല്ലാം ഇടക്കിടക്ക് കുട്ടികളെ എടുക്കുകയും കൊഞ്ചിക്കുകയും ഒക്കെ ചെയ്യുന്നത് സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ അവരെ എപ്പോഴും വൃത്തിയാക്കിവെക്കേണ്ടതും രോഗാണുക്കളിൽ നിന്ന് അകറ്റിനിർത്തേണ്ടതും വളരെ അനിവാര്യമാണ്. കുഞ്ഞുങ്ങളെ ശുചിയാക്കി വെക്കുക എന്നത് സുപ്രദാനമായ ഒരു കാര്യമാണ്. എന്നാൽ നന്നായി ശുചിയാക്കുക എന്നത് വളരെ ഗൗരവകരമായ ഒരു കാര്യമാണ്. കാരണം തെറ്റായ രീതിയിൽ അവരെ കുളിപ്പിക്കുകയും മറ്റും ചെയ്യുമ്പോൾ മറ്റു പല അസുഖങ്ങളും ജലദോഷം, പനി അങ്ങനെ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. ഇങ്ങനെയുള്ള എന്തെകിലും ബുദ്ധിമുട്ടുകൾ നിങ്ങളുടെ കുട്ടിക്ക് ഉണ്ടായിട്ടുണ്ടോ, എങ്കിൽ താഴെപ്പറയുന്ന 5 കാര്യങ്ങൾ ശ്രെദ്ധിച്ചുനോക്കൂ..

1. കുട്ടി ജനിച്ചയുടനെ വെള്ളംകൊണ്ട് കഴുകാതിരിക്കുക:

കുഞ്ഞു ജനിക്കുമ്പോൾ അവരുടെ ദേഹത്ത് ഒരു വെള്ളനിറത്തിലുള്ള ആവരണം ഉണ്ടാകും. ഇതിനെ വെർനിക്സ് എന്നാണ് പറയുന്നത്. ജനിച്ചയുടനെ ഇത് കഴുകിക്കളയുന്നതു എല്ലാ മാതാപിതാക്കളുടെയും പതിവാണ്. എന്നാൽ ഇത് കുഞ്ഞിനെ എത്രത്തോളം സംരക്ഷിക്കുന്നു എന്ന് നമ്മളാരും മനസിലാക്കുന്നില്ല.

അതുകൊണ്ടുതന്നെ ജനിച്ചു ഒരു 6 മണിക്കൂർ നേരത്തേക്കെങ്കിലും കുഞ്ഞിനെ കുളിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക. കുഞ്ഞു അമ്മയുടെ വയറ്റിൽ നിന്നും വേറൊരു ചുറ്റുപാടിലേക്കു വരുന്നതുകൊണ്ട് ഈ ആവരണം കുഞ്ഞിന്റെ ശരീരത്തിനും ചർമ്മത്തിനും സംരക്ഷണം നൽകും.

2. കൂടെക്കൂടെ കുളിപ്പിക്കുന്നത് ഒഴിവാക്കുക:

വളരെ അതികം മൃദുവായ ചർമ്മമാണ് കുഞ്ഞുങ്ങളുടേത്. അതുകൊണ്ടു ഇടയ്ക്കിടെ കുളിപ്പിക്കുന്നത് അവരുടെ ചർമ്മത്തിന് ദോഷമായി വരും. കുഞ്ഞുങ്ങളെ എല്ലായിപ്പോഴും കമ്പിളി കൊണ്ട് പുതപ്പിച്ചു കിടത്തുന്നതും ഇത്‌കൊണ്ടുതന്നെയാണ്. വല്ലപ്പോഴും രാത്രികളിൽ കുളിപ്പിക്കാം പക്ഷെ എല്ലാ രാത്രികളിലും ഇത് പതിവാക്കേണ്ട. നവജാത ശിശുക്കളെ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രം കുളിപ്പിച്ചാൽ മതിയാകും. ഡയപ്പെർ ഉപയോഗിക്കുമ്പോൾ ഉറപ്പായും ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്.

3. നിങ്ങൾ ഒരുപാട് ബേബി പ്രൊഡക്ടസ് ഉപയോഗിക്കുന്നുണ്ടോ?

ഇന്നത്തെ കാലത്തു പരസ്യങ്ങളേ ആശ്രയിച്ചു ജീവിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. കുഞ്ഞുങ്ങളുടെ ഉൽപ്പന്നങ്ങളെ കുറിച്ചുള്ള പരസ്യങ്ങളാണെകിൽ പിന്നെ ഒട്ടും ആലോചിക്കണ്ട , അത് ഏറ്റുവും കൂടുതൽ വശീകരിക്കുന്നത് അമ്മമാരേ തന്നെയാവും. കാരണം എല്ലാ അമ്മമാരും തന്റെ കുഞ്ഞിന് വേണ്ടി എന്തെല്ലാം തിരഞ്ഞെടുക്കണം , എങ്ങനെയെല്ലാം അസുഖങ്ങളിൽ നിന്നും മറ്റു രോഗാണുക്കളിൽ നിന്നും സംരക്ഷിച്ചു നിർത്തണം എന്ന ആശങ്കയിലാവും. അതിന്റെ കൂടെ പൊടിപ്പും തൊങ്ങലും ആയി ഇങ്ങനെയുള്ള പരസ്യങ്ങളും കൂടെ അയാൾ പറയുകയും വേണ്ട.

കുഞ്ഞിനെ കുളിപ്പാക്കാനും , വൃത്തിയാക്കാനും ഉള്ള സോപ്പുകളും മസ്സാജ് ചെയ്യാനുള്ള ബേബി ഓയിലുകളും അങ്ങനെ നീളുന്ന ഉത്പന്നങ്ങൾ ഇന്ന് മാർക്കറ്റിൽ സുലഭ്യമാണ്. എന്നാൽ അതിൽ നിന്ന് നല്ലതു തിരഞ്ഞെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ , ചില ഉത്പന്നങ്ങൾ കുഞ്ഞിന്റെ ചർമത്തിന് അലർജി വരാൻ കാരണമാകും. അതുകൊണ്ടു വാങ്ങുന്നത് സോപ്പ് ആയാലും ഓയിൽ ആയാലും ഗുണനിലവാരം ഉറപ്പാക്കേണ്ടത് അത്യാവശ്യം ആണ്. കുഞ്ഞിന് വേണ്ടി ഒരുപാട് ബ്യൂട്ടി പ്രൊഡക്ടസ് ഇപ്പോൾ തന്നെ ആവശ്യം ഇല്ല. ഒരു മോയ്സചറൈസറും , ക്ലെൻസറും മാത്രമാണ് കുഞ്ഞുങ്ങൾക്ക് അത്യാവശ്യമായി ആവശ്യമുള്ളു. പെർഫ്യൂം പോലുള്ള വസ്തുക്കൾ പരമാവതി കുഞ്ഞുങ്ങളുടെ അടുത്തേക്ക് കൊണ്ടുവരാതിരിക്കാൻ ശ്രദ്ധിക്കുക.

4. ഒരുപാട് ചൂടുള്ള വെള്ളത്തിൽ കഴുകാതിരിക്കുക:

കുഞ്ഞുങ്ങളുടെ ചർമം വളരെയേറെ മൃദുവായതിനാൽ വളരെ ചൂടുള്ളതും തണുപ്പുള്ളതും ആയ വെള്ളം കൊണ്ട് കുളിപ്പിക്കാതിരിക്കുക. അത് ചർമ്മത്തിൽ തടിപ്പും തിണർപ്പും വരാൻ സാധ്യതയുണ്ട്. ഇളം ചൂടുവെള്ളത്തിൽ കഴുകുന്നതായിരിക്കും നല്ലത്!

5. കുഞ്ഞിന്റെ പൊക്കിൾ ഉന്തിനിൽക്കുകയോ തടിച്ചുനിൽക്കുകയോ ചെയ്യുന്നുണ്ടോ - പേടിക്കേണ്ട ആവശ്യം ഇല്ല :

കുഞ്ഞുങ്ങളുടെ പൊക്കിൾകൊടി കൊഴിയുന്നതുവരെ ഒന്ന് ക്ഷെമിച്ചാൽ മാത്രം മതി. കുഞ്ഞുങ്ങളുടെ മുത്തശ്ശിമാർക്ക് ഈ കാര്യത്തിൽ അതികം ഭയം ഉണ്ടാവില്ല , കാരണം അവർ പരിചയസമ്പന്നരാണ്. പൊക്കിൾകൊടി കൊഴിഞ്ഞു പോയതിനുശേഷം മെല്ലെ ചെറുചൂടുവെള്ളത്തിലോ ടിഷ്യു പേപ്പർ കൊണ്ടോ മെല്ലെ തുടച്ചുകൊടുക്കാം. കുറച്ചുകൂടെ കഴിയുമ്പോൾ കുളിപ്പിക്കുന്ന സമയത്തു നന്നായി അമർത്തി ഉഴിഞ്ഞുകൊടുക്കുന്നതും നല്ലതാണു പതിയെ പൊക്കിൾ സാധാരണരീതിയിൽ ആയിക്കൊള്ളും.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon