Link copied!
Sign in / Sign up
16
Shares

കുഞ്ഞുങ്ങൾ ഉരുണ്ടു കളിക്കുന്നത് നല്ലതാണോ?

നിങ്ങളുടെ കുഞ്ഞിന്റെ ശരീരം വളരെ മൃദുലവും കോമളവുമാണ്. നിങ്ങളുടെ കുഞ്ഞ് കിടക്കുന്നതായി എപ്പോഴും കാണപ്പെടുന്നു എന്നാൽ ഈ സമയത്തും നിങ്ങളുടെ കുഞ്ഞിന് വ്യായാമം ചെയാൻ പറ്റും എന്ന നിങ്ങൾക്ക് അറിയുമോ? 

കുഞ്ഞുങ്ങൾ വെറുതെ കിടക്കുമ്പോഴോ, അല്ലെങ്കിൽ അവരുടെ ഡയപ്പർ മാറ്റുമ്പോഴോ അവരുടെ കൈകാലുകൾ വളരെയധികം അനക്കി കളിക്കുമ്പോൾ യാഥാർഥ്യത്തിൽ അവരുടെ പേശികൾക്ക് ബലം കൂടുകുയാണ്. ഇത് അവരുടെ ചലനശേഷി മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന പോലെയാണ്.

നിങ്ങളുടെ കുട്ടിയുടെ വളരുന്ന പേശികളെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന കുറച്ച് വ്യായാമങ്ങളാണ് താഴെ നൽകിയിരിക്കുന്നത്:

1. സൂപ്പർമാൻ വ്യായാമം:

നിങ്ങൾ താഴെ കിടന്നതിന് ശേഷം, നിങ്ങളുടെ മുഴങ്കാൽ മടക്കി വയറ്റിൽ തൊടുന്നതുവരെ ഉയർത്തുക. നിങ്ങളുടെ കുഞ്ഞിന്റെ വയർ നിങ്ങളുടെ മുട്ടുകാലിനു കുറച്ചു താഴെ വെച്ച് ബാലൻസ് ചെയ്യുക. നിങ്ങളുടെ കുഞ്ഞിന്റെ കൈ രണ്ടു വശത്തേക്കും നീട്ടാൻ ശ്രമിക്കുക. അങ്ങനെയാണെങ്കിൽ, അവൻ അവന്റെ തല ഉയർത്തിയിട്ട്, അവന്റെ / അവളുടെ കൈകൾ യഥാർത്ഥ സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരുവാൻ ശ്രമിക്കും. ഇത് നിങ്ങൾക്കും ഒരു വ്യായാമമാണ്.

2. എയർ സൈക്കിളിങ്ങ്:

കുഞ്ഞിന്റെ വയറ്റിൽ കുടുങ്ങിയ ഗ്യാസ് ഒഴിവാക്കാൻ സഹായിക്കുന്ന ഒരു നല്ല വ്യായാമമാണ് ഇത് . ഗ്യാസ് പുറത്തുവിടാൻ ഇതൊരു സ്വാഭാവിക മാർഗ്ഗം മാത്രമല്ല, കാൽമുട്ടുകൾ, കാലുകൾ, ഇടുപ്പുകൾ എന്നിവയിലെ പേശികളുടെ വികസനവും വളർത്തലും ഇത് സഹായിക്കുന്നു. ഈ വ്യായാമം ശിശുക്കൾ കൂടുതൽ അയവുള്ളവരായി മാറാനും ഏതെങ്കിലും കുടുങ്ങിക്കിടക്കുന്ന പേശികളെ ശെരിയാക്കുവാനും സഹായിക്കുന്നു.

വ്യായാമത്തിന് കൂടുതൽ ഇഫക്റ്റുകൾ ചേർക്കാൻ "കൂ കൂ കൂ" അല്ലെങ്കിൽ "ഡ്‌റൂം ഡ്‌റൂം " അല്ലെങ്കിൽ മറ്റേതെങ്കിലും ശബ്ദമുണ്ടാക്കുക.കുട്ടികൾ ആവേശപൂർവ്വം വ്യായാമം ചെയ്ത് ആ രീതിയിൽ സഹകരിക്കുന്നത് കാണുന്നത് രസകരമാണ്!

3. കഴുത്ത് നീട്ടുക:

നിങ്ങളുടെ കുഞ്ഞിന്റെ കഴുത്ത് വളരെ ദുർബലമാണ്, തലയുടെ ഭീമാകാരമായ ഭാരം വഹിക്കാൻ താരതമ്യേന കഴുത്തിന് സാധിക്കില്ല. നിങ്ങളുടെ കുട്ടിക്ക് 6 ആഴ്ച്ച മാത്രം പ്രായമുണ്ടെങ്കിൽ പോലും, കമഴ്ത്തി കിടത്തിയാൽ അവർക്ക് തല കുറച്ചു നിമിഷത്തേക്ക് പൊക്കാൻ സാധിക്കും.

നിങ്ങളുടെ കുഞ്ഞിന് ഈ വ്യായാമത്തിന്റെ ആഘാതം ലഭിക്കട്ടെ, കാരണം കഴുത്ത് തലയെ സമതുലിതമാക്കാൻ വേണ്ടത്ര ശക്തമായിരിക്കണം. ഇത് പേശികളെ ശക്തിപ്പെടുത്താനും കണ്ണുകളും തലച്ചോറും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താനും സഹായിക്കും.

4. തുറക്കുക-അടയ്ക്കുക

നിങ്ങളുടെ കുഞ്ഞിനെ താഴെ കിടത്തിയിട്ട് അവന്റെ കൈകൾ രണ്ടും മുറുകെ പിടിക്കുക. ഇതിനു ശേഷം അവരുടെ കായിക പുറത്തേക്കും അകത്തേക്കും വളരെ മൃദുലമായ രീതിയിൽ നീട്ടുക. 5 മിനിറ്റ് ഇടവേളയ്ക്ക് ശേഷം കുറച്ച് തവണ ഇത് ആവർത്തിക്കുക. ഇത് നിങ്ങളുടെ കുഞ്ഞിന്റെ കൈകളെ ആയാസ്സമാകാനും കുറച്ച അകലത്തിരിക്കുന്ന വസ്തുക്കളെ കൈ നീട്ടി പിടിക്കുവാൻ പഠിപ്പിക്കുകയും ചെയ്യുന്നു.

5. ഇഴച്ചില്‍

നിങ്ങളുടെ കുട്ടിക്ക് 7-10 മാസം പ്രായമാകുമ്പോൾ, അവർ പര്യവേക്ഷണത്തിനു തയ്യാറാണ്. നിങ്ങളുടെ കുഞ്ഞ് അവന്റെ എല്ലാ നാല് അംഗൾകൊണ്ട് കുമ്പിടുകയും മുമ്പോട്ടും പുറകോട്ടും അങ്ങനെ നിന്ന് ആടുകയും ചെയ്യും. അവർ ചിലപ്പോൾ അവരുടെ നിതംബം ഇരുത്തി വീണേക്കാം എന്നാൽ അത് സന്തുലിത നിയന്ത്രണം സ്ഥാപിക്കാനുള്ള ഒരു വ്യായാമം ആണ്.

6. നേരെ ഇരുത്തം:

കുഞ്ഞുങ്ങൾ നേരെ ഇരിക്കാൻ പഠിക്കുന്നതിനു മുമ്പ് തന്നെ ഉരുളാൻ തുടങ്ങുന്നു. ഇത് 6-8 മാസം വരെയുള്ള കുട്ടികളിൽ കാണപ്പെടുന്നു. കുഞ്ഞിന് സമാനമായ പേശീ വ്യായാമങ്ങൾ ഉപയോഗിക്കാമെങ്കിലും, അവരുടെ മേൽശരീരം എങ്ങനെ നിർത്തണമെന്ന് അവർക്ക് തീരുമാനിക്കാൻ പറ്റും.

ഈ പേശികൾ നീട്ടുന്നതും ചലനങ്ങളും ശരിയായ സന്തുലിതാവസ്ഥയോടെ എങ്ങനെ നിലകൊള്ളും എന്ന് പഠിപ്പിക്കുന്നു. നിങ്ങളുടെ കുട്ടി കുറേ തവണ കരയുന്നത് കേൾക്കാൻ ഇടയായേക്കാം. അതിനാൽ, നിങ്ങൾ ചെയ്യേണ്ടത് എന്താണ് - അവന്റെ / അവളുടെ കാൽമുട്ടുകൾ കുമ്പിടുന്നത് എങ്ങനെ എന്ന് അവനെ കാണിക്കണം. നിങ്ങളുടെ കുട്ടിയെ സഹായിക്കുക, അത് എങ്ങനെ ചെയ്തുവെന്ന് അവരെ / അവളെ കാണിക്കുക. 

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon