Link copied!
Sign in / Sign up
15
Shares

കുഞ്ഞുങ്ങൾ സംസാരിക്കാൻ പഠിക്കുന്നത് എപ്പോഴാണെന്ന് അറിയാമോ?

മിക്ക അമ്മമാരും കരുതുന്നത് സംസാരിക്കാൻ തുടങ്ങുമ്പോഴാണ് കുഞ്ഞുങ്ങൾ സംവദിക്കാൻ ചെയ്യാൻ തുടങ്ങുന്നത് എന്നാണ്. എന്നാൽ നേരെ തിരിച്ചാണ് സംഭവിക്കുന്നത്. ജനിക്കുമ്പോൾ മുതൽ കുഞ്ഞുങ്ങൾ എല്ലായ്പ്പോഴും എല്ലാറ്റിനോടും പ്രതികരിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്. പക്ഷെ അത് അവർക്കു അറിയുന്ന ഭാഷയിലാണെന്നു മാത്രം. അതായത് കരച്ചിൽ. അവരുടെ എല്ലാ ആവശ്യങ്ങൾക്കും അവർ കരഞ്ഞുകൊണ്ടേയിരിക്കും."കരയുന്ന കുഞ്ഞിനെ പാലുള്ളൂ" എന്ന് കേട്ടിട്ടുണ്ടാവുമല്ലോ. പ്രത്യേക കാരണമില്ലാതെ ഒരു കുഞ്ഞും കരയാറില്ല എന്ന് എല്ലാ അമ്മക്കാർക്കും അറിവുള്ള കാര്യമാണ്. ഇതിനോടൊപ്പം തന്നെ അവര്ക് ആവശ്യങ്ങൾ അറിയിക്കാൻ അവരുടേതായ ശരീരഭാഷയും ആംഗ്യങ്ങളുമുണ്ട്. ഉദാഹരണത്തിന്, അവനു/അവൾക്ക് ഇഷ്ടപ്പെടാത്ത സാഹചര്യങ്ങളിൽ അവർ അസ്വസ്ഥരാവുന്നതു കാണാം. അല്ലാത്തപ്പോൾ അമ്മയുടെ കൈകളിൽ കളിചിരികളുമായി ഇരിക്കുകയും ചെയ്യും.

കുഞ്ഞുങ്ങൾ പൊതുവെ കാണിക്കുന്ന ചില സിഗ്നലുകൾ ഇതാ..

കോട്ടുവായിടുക, കുഞ്ഞിക്കൈകൾ കൊണ്ട് കണ്ണ് തിരുമ്മാൻ ശ്രമിക്കുക, തുടർച്ചയായി കണ്ണടയുക തുടങ്ങിയവ കണ്ടാൽ ഉറപ്പിച്ചോളൂ അവനുറങ്ങാൻ സമയമായെന്നു.

കാരണമില്ലാതെ വായ തുറന്നിരിക്കുന്നത് ചിലപ്പോൾ വിശക്കുന്നത് കൊണ്ടായേക്കാം. ചിലപ്പോൾ കുഞ്ഞുങ്ങൾ കണ്ണുകൾ വിടർത്തി ഉത്സാഹത്തോടെ ഇരിക്കുന്നത് കാണാം. ചിലപ്പോൾ മൂരി നിവരുന്നതും കാണാം. അവർ കളിയ്ക്കാൻ റെഡി ആണെന്നാണ് അതിന്റെ അർഥം. ചില ആളുകളെ കാണുമ്പോഴും അവർ കളിയ്ക്കാൻ വിളിക്കുമ്പോഴും അവൻ അമ്മയുടെ അടുത്തേക്ക് കൂടുതൽ ചേർന്നിരിക്കും. സൂക്ഷിച്ചു നോക്കുകയും ചെയ്യും. അവനു നിങ്ങളെ ഇഷ്ടമായിട്ടില്ല എന്നാണ് പറയാൻ ശ്രമിക്കുന്നത്. അത് കാര്യമാക്കാതെ ബലം പ്രയോഗിച്ചു വിളിച്ചാൽ അപ്പോൾ കരച്ചിലും തുടങ്ങും.!

 

 സംസാരിക്കാം എല്ലായ്പ്പോഴും 

കുഞ്ഞുങ്ങളോട് സംസാരിക്കുന്നത് വളരെ നിസാരമായിട്ടാണ് മിക്ക അച്ഛനമ്മമാരും കാണുന്നത്. എന്നാൽ ഇതവരുടെ ബുദ്ധിവികാസത്തിന് ഒരുപാട് സഹായകരമാണ്. അമ്മ സംസാരിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ഉള്ള കണ്ണിന്റെയും വായുടെയും ചലനങ്ങൾ കുഞ്ഞുങ്ങൾ സൂക്ഷ്മമായി വീക്ഷിച്ചുകൊണ്ടിരിക്കും. പിന്നീട് കുഞ്ഞിനോട് സംസാരിക്കുമ്പോൾ അത് മനസിലാക്കാൻ അവനു വേഗത്തിൽ കഴിയുന്നു. അമ്മ ചെയ്യുന്ന ഓരോ കാര്യങ്ങളും കുഞ്ഞിനോട് പറഞ്ഞുകൊണ്ടിരിക്കുക. കഴിയുമെങ്കിൽ അറിയുന്ന ഭാഷകളിൽ ഒക്കെ സംസാരിക്കുക. ഇത് വേഗത്തിൽ വാക്കുകൾ ഗ്രഹിക്കാൻ അവരെ ഒരുപാട് സഹായിക്കുന്നു.

mom with BAby

അമ്മ സംസാരിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ഉള്ള കണ്ണിന്റെയും വായുടെയും ചലനങ്ങൾ കുഞ്ഞുങ്ങൾ സൂക്ഷ്മമായി വീക്ഷിച്ചുകൊണ്ടിരിക്കും. പിന്നീട് കുഞ്ഞിനോട് സംസാരിക്കുമ്പോൾ അത് മനസിലാക്കാൻ അവനു വേഗത്തിൽ കഴിയുന്നു. അമ്മ ചെയ്യുന്ന ഓരോ കാര്യങ്ങളും കുഞ്ഞിനോട് പറഞ്ഞുകൊണ്ടിരിക്കുക.

കഴിയുമെങ്കിൽ അറിയുന്ന ഭാഷകളിൽ ഒക്കെ സംസാരിക്കുക. ഇത് വേഗത്തിൽ വാക്കുകൾ ഗ്രഹിക്കാൻ അവരെ ഒരുപാട് സഹായിക്കുന്നു. അതോടൊപ്പം പാട്ടു പാടുന്നതും കഥകൾ പറയുന്നതും ഒക്കെ ഒരുപാട് ഗുണം ചെയ്യും. പഴമക്കാർ ഇതിന്റെ ഗുണം മനസിലാക്കിയതുകൊണ്ടാകാം താരാട്ടുപാട്ടുകൾ അമ്മയ്ക്കും കുഞ്ഞിനുമിടയിൽ ഇത്രയേറെ പ്രാധാന്യമർഹിക്കുന്ന ഒന്നായത്.

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

Recently, we launched a baby-safe, natural and toxin-free floor cleaner. Recommended by moms and doctors all over India, this floor-cleaner liquid gets rid of germs and stains without adding harmful toxins to the floor. Click here to buy it and let us know if you liked it.

Stay tuned for our future product launches - we plan to launch a range of homecare products that will keep your little explorer healthy, safe and happy!

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon