Link copied!
Sign in / Sign up
45
Shares

കുഞ്ഞ് ഉണ്ടായ ശേഷമുള്ള ഏറ്റവും നല്ല ജനന നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

പലപ്പോഴും വികാരപരമായതോ, സാമ്പത്തികപരമായതോ അല്ലേങ്കില്‍ ചികിത്സാപരമായ കാരണങ്ങള്‍ കൊണ്ടോ പല അമ്മമാരും ദമ്പതികളും ഒരു കുഞ്ഞുണ്ടായ ശേഷം പ്രസവം നിര്‍ത്താമെന്ന തീരുമാനത്തില്‍ എത്താറുണ്ട്. ഇതിന് വേണ്ടി പല വിധത്തിലുള്ള ബര്‍ത്ത് കണ്ട്രോള്‍ അഥവാ ജനന നിയന്ത്രനമാര്‍ഗ്ഗങ്ങള്‍ ഇപ്പോള്‍ ഉണ്ട്. എന്നിരുന്നാലും, പല സ്ത്രീകളും ഇവ സ്വീകരിക്കുന്നതില്‍ താല്പര്യം കാണിക്കാറില്ല. ഇതിന് പിന്നിലെ പ്രധാന കാരണം ഈ ഒരു ആശങ്കയാണ്: “എനിക്ക് ഇതിന് മുന്‍പ് ഒരു കുഞ്ഞ് ഉണ്ടായിട്ടുള്ളതല്ലേ.... ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്റെ ശരീരത്തെ ദോഷകരമായ് ബാധിക്കുമോ എന്നൊന്നും അറിയില്ലല്ലോ..” 

ബര്‍ത്ത് കണ്ട്രോള്‍ മാര്‍ഗ്ഗങ്ങള്‍ നമ്മുടെ ശരീരത്തെ പല രീതിയിലും ബാധിക്കാനുള്ള സാദ്ധ്യതകള്‍ ഉണ്ടെന്ന വസ്തുതയാണ് ഇത്തരം ആശങ്കകള്‍ക്ക് കാരണവും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ഏതൊരു ഉറച്ച തീരുമാനത്തിലും എത്തുന്നതിന് മുന്‍പ് അതിനെ പറ്റി നന്നായി വായിച്ച് അറിഞ്ഞിരിക്കണം. മുന്‍പ് ഒരിക്കല്‍ പ്രസവിച്ചിട്ടുള്ള സ്ത്രീകള്‍ക്ക് ജനനനിയന്ത്രണ ഉപായങ്ങളില്‍ ചിലത് കൂടുതല്‍ ഉത്തമം ആയിരിക്കും അതുപോലെ തന്നെ മറ്റു ചില ഉപായങ്ങള്‍ ഒട്ടും തന്നെ സ്വീകാര്യമല്ലാത്തതും ആയിരിക്കും.

ഒരു പ്രസവം കഴിഞ്ഞ ഒരു സ്ത്രീ എന്ന നിലയില്‍ നിങ്ങള്‍ക്ക് കൂടുതല്‍ അനുയോജ്യമായ ബര്‍ത്ത് കണ്ട്രോള്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ ഞങ്ങളും ഒരല്‍പം സഹായിക്കാം. ഈ ലേഖനം തുടര്‍ന്ന്‍ വായിച്ചോളു....

 

1.ഹോര്‍മോണുകള്‍

താല്പര്യമുള്ളവര്‍ക്കായ് പലതരത്തിലുള്ള ഹോര്‍മോണല്‍ ബര്‍ത്ത് കണ്ട്രോള്‍ മാര്‍ഗ്ഗങ്ങള്‍ ഇന്ന്‍ ലഭ്യമാണ്. ഈ അടുത്താണ് നിങ്ങളുടെ പ്രസവം കഴിഞ്ഞതെങ്കില്‍, ഈ മാര്‍ഗ്ഗം സ്വീകരിക്കുന്നതിന് മുന്‍പ്, പ്രസവം കഴിഞ്ഞ് ഇത് തുടങ്ങാന്‍ നിര്‍ദ്ദേശിക്കപെട്ട കാലയളവ് ആയോ എന്ന് പ്രത്യേകം ചോദിച്ചറിയുക. നിങ്ങളുടെ കുഞ്ഞ് മുലപ്പാലിന്റെ രൂപത്തിലുള്ള പോഷണം ലഭിക്കുന്നതിനായ് നിങ്ങളെയാണ് ആശ്രയിക്കുന്നതെന്ന്‍ ഓര്‍ക്കുക. ഹോര്‍മോണ്‍ ചികിത്സകള്‍ മുലപ്പാലിന്റെ ഉത്പാദനത്തെ ബാധിക്കാനുള്ള സാധ്യതകളുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം ചികിത്സാരീതിയില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് അതിനെ പറ്റി കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്നത് നല്ലതാണ്.

ബര്‍ത്ത് കണ്ട്രോള്‍ പില്‍സ് (ഗുളികകള്‍), പാറ്റ്ചുകള്‍, ഷോട്ട്സ്, റിംഗ്സ് എന്നിവയൊക്കെയാണ് സാധാരണയായി ലഭ്യമായ ഹോര്‍മോണ്‍ ചികിത്സാരീതികള്‍. റിംഗും പില്ലും, പാറ്റ്ച്ചും ചെയ്യുന്നത് ഈസ്ട്രജന്‍, പ്രോജെസ്റ്റേറോണ്‍ (അല്ലേങ്കില്‍ സിന്തെറ്റിക്ക് പ്രോജെസ്റ്റിന്‍) പോലെയുള്ള ഹോര്‍മോണുകളെ ചെറിയ അളവില്‍ കൂട്ടുക എന്നതാണ്. ഇത് അണ്‌ഡാശയത്തില്‍ നിന്നും അണ്ഡം പുറത്ത് വരുന്നത് തടസപ്പെടുത്തും. നല്ല അളവില്‍ മുലപ്പാല്‍ ഉത്പാദനം ഉണ്ടെങ്കില്‍, പ്രസവം കഴിഞ്ഞ് കുറഞ്ഞത് ആറാഴ്ച്ചകള്‍ എങ്കിലും കാത്ത് നിന്ന ശേഷം ഹോര്‍മോണ്‍ ചികിത്സ ആരംഭിക്കാവുന്നതാണ്. അല്ലാത്ത പക്ഷം ഇത്തരം ചികിത്സകള്‍ ഒഴിവാക്കുക. ഷോട്ട്സ് ആണെങ്കില്‍ ഓരോ മൂന്ന് മാസം കൂടുമ്പോഴും ആയിരിക്കും കുത്തിവെക്കുക. ഇത്തരം ഷോട്ട്സ് നിര്‍ത്തിയ ശേഷം ഉത്പാദനക്ഷമത തിരിച്ച് കിട്ടാന്‍ സമയം എടുക്കുമെന്നുള്ളത് കൊണ്ട് തന്നെ നല്ലവണ്ണം ആലോചിച്ച് വേണം ഇതുപോലെയുള്ള ചികിത്സാരീതികള്‍ സ്വീകരിക്കാന്‍.

 

2. കോണ്ടം

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വേണ്ടി പലവിധത്തിലുള്ള കോണ്ടം ഇന്ന്‍ വിപണിയില്‍ ലഭ്യമാണ്. ഗര്‍ഭ നിരോധന ഉറയായ കോണ്ടം പുരുഷബീജം അണ്ഡത്തിന്റെ അടുത്ത് എത്തുന്നത് തടയുന്നത് കൂടാതെ ലൈംഗികരോഗങ്ങള്‍ പടരുന്നത് തടയാനും സഹായിക്കുന്നു. പ്രസവം കഴിഞ്ഞ ഉടനെയോ അതിനു ശേഷമോ എപ്പോള്‍ വേണമെങ്കിലും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ കോണ്ടം ഉപയോഗിക്കാവുന്നതാണ്.

3. ഡയഫ്രം

ഭാഗികമായ് ബീജനാശിനി നിറച്ചിട്ടുള്ള കുംഭരൂപത്തിലുള്ള ഒരു ഉപകരണമാണ് ഡയഫ്രം. ഇത് ലൈംഗികവേഴ്‌ചയ്ക്ക് മുന്‍പേ യോനിനാളത്തിലേക്ക് കടത്തും. ഇത് പുരുഷബീജം അണ്ഡത്തിന്റെ അടുത്ത് എത്തുന്നത് തടയുന്നതിനോടൊപ്പം ബീജനാശിനി യോനിയിലേക്ക് പ്രവേശിച്ച പുരുഷബീജങ്ങളെ നശിപ്പിക്കുകയും ചെയ്യും. നിങ്ങളുടെ യോനിയുടെ അളവ് അനുസരിച്ചുള്ള ശരിയായ ഡയഫ്രം വേണം ഉപയോഗിക്കാന്‍. മാംസപേശികള്‍ വലിയുന്നത് കാരണം പ്രസവം ശേഷം നിങ്ങളുടെ യോനിയുടെ അളവില്‍ വ്യത്യാസം ഉണ്ടായെന്ന്‍ വരാം. നിങ്ങളുടെ ആദ്യ പോസ്റ്റ്‌ പാര്‍ട്ടം വൈദ്യപരിശോദനയ്ക്ക് പോകുമ്പോള്‍, അതായത് പ്രസവം കഴിഞ്ഞ് ആറാഴ്ചകള്‍ക്ക് ശേഷം ഡോക്ടറെ കാണാന്‍ പോകുമ്പോള്‍ നിങ്ങള്‍ക്ക് ഡയഫ്രം യോനിയില്‍ ഘടിപ്പിക്കാന്‍ ആവശ്യപ്പെടാം. ഇത് ജനനനിയന്ത്രണത്തിന്റെ കാര്യത്തില്‍ ഏതാണ്ട് 80 ശതമാനത്തോളം ഫലപ്രദമാണെന്നാന്ന്‍ കണ്ടെത്തല്‍.

 

4. സെര്‍വിക്കല്‍ ക്യാപ്പ്

ആകൃതിയിലും പ്രവര്‍ത്തനത്തിലും ഡയഫ്രത്തിനോട് സമാനമായ ഒന്നാണ് സെര്‍വിക്കല്‍ ക്യാപ്പ്. ഈ ഉപകരണം ഘടിപ്പിക്കുന്നതിന് മുന്‍പ് കുറഞ്ഞത് 10 ആഴ്ചകള്‍ എങ്കിലും പ്രസവ ശേഷം കാത്തിരിക്കണമെന്നാണ് നിര്‍ദ്ദേശിക്കപ്പെടുന്നത്.

5. ഐ.യു.ഡി. (ഇന്റ്രാ യുട്ടെറൈന്‍ ഡിവൈസ്)

ഇംഗ്ലീഷ് അക്ഷരമാലയിലെ T എന്ന അക്ഷരത്തിന്റെ ആകൃതിയിലുള്ള ഒരു ഉപകരണമാണ് ഐ.യു.ഡി. അഥവാ ഇന്റ്രാ യുട്ടെറൈന്‍ ഡിവൈസ്. ഇത് ഗര്‍ഭാശയത്തില്‍ കടത്തുന്നതിനായ് ഒരു മെഡിക്കല്‍ പ്രൊഫെഷണല്‍ന്റെ സഹായം വേണ്ടി വരും. പ്രസവം കഴിഞ്ഞ ഉടനെ തന്നെ ഇവ അകത്തേക്ക് കടത്തി വെക്കാവുന്നതാണ്. ദീര്‍ഖ നാളത്തെ, ഏതാണ്ട് 3 മുതല്‍ 10 വര്‍ഷം വരെയുള്ള ഗര്‍ഭനിരോധനത്തിന് ഇത് സഹായിക്കും. ലൈംഗിക രോഗങ്ങള്‍ പിടിപ്പെടാന്‍ സാധ്യത കുറവുള്ള സ്ത്രീകള്‍ക്ക് ഏറ്റവും നല്ല ഗര്‍ഭനിരോധന ഉപായം ഇതാണ്. രണ്ട് തരത്തിലുള്ള ഐ.യു.ഡി.-കള്‍ ലഭ്യമാണ് – ചെമ്പ് കൊണ്ടുണ്ടാക്കിയ ഒരെണ്ണവും പ്രോജെസ്റ്റിന്‍ റിലീസ് ചെയ്യുന്ന മറ്റൊരെണ്ണവും. അണ്ഡത്തിന്റെ അടുത്ത് എത്തുന്നതിന് മുന്‍പ് തന്നെ പുരുഷബീജത്തെ നശിപ്പിക്കുവാന്‍ വേണ്ടി ഇവ പ്രവര്‍ത്തിക്കുന്നു. ചെമ്പ് മുലയൂട്ടുന്ന അമ്മമാരുടെ മുലപ്പാലിനെ ബാധിക്കുകയില്ല..

നമ്മള്‍ ഇപ്പോള്‍ തന്നെ കണ്ടല്ലോ, മിക്ക ജനനനിയന്ത്രണ മാര്‍ഗ്ഗങ്ങളും പ്രസവം കഴിഞ്ഞ അമ്മമാര്‍ക്കും സ്വീകരിക്കാവുന്നതാണെന്ന്. ഇവ എപ്പോഴാണ് എങ്ങനെയാണ് ചെയ്യേണ്ടതെന്നും ചെയ്യേണ്ടാത്തതെന്നും അറിഞ്ഞിരിക്കണം എന്നതാണ് പ്രധാനം. ഇത്തരം ഉപായങ്ങള്‍ സ്വീകരിക്കുന്നതിന് മുന്‍പ് ഇതിന്റെ വരുംവരായ്കകളെപ്പറ്റി ഒരു ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കുന്നതാണ് ഏറ്റവും ഉത്തമം.

ബാദ്ധ്യതാ നിരാകരണം: ഈ പോസ്റ്റിന്റെ ഉള്ളടകം തികച്ചും വിജ്ഞാനപരവും വിദ്യാഭ്യാസപരവും മാത്രമാണ്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർ സാധുത സംബന്ധിച്ച യാതൊരു ഉത്തരവാദിത്തവും വഹിക്കുന്നില്ല. ഇതിനെ വൈദ്യ ഉപദേശമായി കണക്കാകരുത്. സർട്ടിഫൈഡ് മെഡിക്കൽ അല്ലെങ്കിൽ ഹെൽത്ത് കെയർ പ്രൊഫഷണലുമായി ബന്ധപ്പെട്ട് അവരുടെ നിര്‍ദ്ദേശാനുസാരം മാത്രം ഇതിലെ ഉള്ളടക്കം ഉപയോഗിക്കുക.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon