Link copied!
Sign in / Sign up
39
Shares

കുഞ്ഞിന്റെ വരവിനായി എങ്ങനെ തയാറെടുക്കാം?

നമ്മുടെ ഉള്ളില്‍ ഒരു കുഞ്ഞ് ജീവന്‍ വളരുന്നുണ്ടെന്ന് അറിയുമ്പോള്‍ തന്നെ നമ്മുടെ എല്ലാ ഉത്തരവാദിത്ത്വങ്ങളും കൂടി തുടങ്ങുകയാണെന്ന തോന്നല്‍ തികച്ചും സ്വാഭാവികമാണ്. അല്ലല്ലിലാതെ ജീവിച്ച ആ ദിനങ്ങളെ പോലെയാകില്ല ഇനിയുള്ള ദിവസങ്ങള്‍ ഒന്നും.എന്ത് ചെയ്യുമ്പോഴും കഴിക്കുമ്പോഴുമൊക്കെ ഒരുപാട് ശ്രദ്ധ വേണ്ട നാളുകള്‍ ആണ് ഇപ്പോള്‍. ദേഷ്യം മാനസികസമ്മര്‍ദ്ദം എന്നിവ ഒക്കെ ഒഴിവാക്കുകയും, ശാന്തമായ ഒരു മനസ്സ് ഉണ്ടാകേണ്ട സമയം കൂടിയാണ് ഇത്.

ഗര്‍ഭകാലത്ത് നമ്മുടെ ശരീരത്തില്‍ ഒരുപാട് വ്യത്യാസങ്ങള്‍ ഉണ്ടാകും – ചിലപ്പോള്‍ തടി കൂടും, മൂഡ്‌സ്വിങ്ങ്സ് – ഇടയ്ക്ക് ഒരു പുത്തന്‍ ഉന്‍മേഷം കിട്ടിയ പോലെ അല്ലേങ്കില്‍ ഇടയ്ക്ക് ഒരു മന്ദത, ചില ഭക്ഷണങ്ങള്‍ കഴിക്കാനുള്ള അമിതമായ ആഗ്രഹം, അങ്ങനെ കുറെ. എന്നിരുന്നാലും ഇതെല്ലാം തികച്ചും സ്വാഭാവികമാണ്. പക്ഷെ ഈ മാറ്റങ്ങളോട് പൊരുത്തപ്പെട്ടു തുടങ്ങിയ വേളയിലും തന്റെ ഉള്ളില്‍ ഒരു കുഞ്ഞ് ജീവന്‍ വളരുന്നുണ്ടെന്നും അതുകൊണ്ട് തന്നെ ഏറെ ശ്രദ്ധിക്കേണ്ട സമയമാണ് ഇതെന്നും എപ്പോഴും ഓര്‍മ്മയില്‍ ഉണ്ടാകണം.

ശ്രദ്ധിക്കാതെ പോയാല്‍ നിങ്ങളുടെ ഗര്‍ഭാവസ്ഥയെ ദോഷകരമായ് ബാധിച്ചേക്കാവുന്ന 4 കാര്യങ്ങള്‍:

1. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഉള്ള തെറ്റായ രീതി

മിക്ക ഗര്‍ഭിണികളും ഉറങ്ങാന്‍ സുഖകരമെന്ന് പറഞ്ഞിട്ടുള്ള രീതി ഫീറ്റല്‍ പൊസിഷന്‍ ആണ്. അതായത് ഭ്രൂണത്തെപ്പോലെ വളഞ്ഞു കിടക്കുന്ന രീതി. ഒരു വശത്തേക്ക് ചെരിഞ്ഞ്, മുട്ടുകള്‍ ഒരല്പം മടക്കി, ഒരു ശിശുവിനെ പോലെ ഉറങ്ങുന്ന രീതിയാണ് ഇത്. ആവശ്യമെങ്കില്‍ വയറ്റിനടിയിലും, കാലുകള്‍ക്ക് ഇടയിലും, പുറകിലുമൊക്കെ തലയണകള്‍ വെക്കാവുന്നതാണ്. മലര്‍ന്നു കിടന്നുറങ്ങുന്നത് ഒഴിവാക്കുക..

2. അനാരോഗ്യകരമായ ഭക്ഷണരീതികള്‍

ഗര്‍ഭിണിയാണെന്ന് കരുതി രണ്ടു പേര്‍ക്ക് വേണ്ടത്രയും ഭക്ഷണം കഴിച്ച് തുടങ്ങേണ്ട ആവശ്യമൊന്നുമില്ല. ആരോഗ്യകരവും പോഷകമൂല്യവുമുള്ള ഒരു ഭക്ഷണക്രമമാണ് ഗര്‍ഭകാലത്ത് പാലിക്കേണ്ടത്. നിങ്ങള്‍ കഴിക്കുന്നത് ആരോഗ്യകരമായ സമീകൃത ആഹരമാണെന്ന് ഉറപ്പ് വരുത്താന്‍ ഈ ഗൈഡ് ഉപകരിക്കും.

3. തെറ്റായ വസ്ത്രധാരണം

ഗര്‍ഭിണിയാണെന്ന് അറിയുന്ന ആ നിമിഷം മുതല്‍ തന്നെ നിങ്ങളുടെ ശരീരത്തില്‍ വ്യത്യാസങ്ങള്‍ വന്നു തുടങ്ങിയിട്ടുണ്ടാകും. ഗര്‍ഭകാലത്ത് തൂക്കത്തിലും വണ്ണത്തിലും ഒക്കെ ഒരുപാട് വ്യത്യാനങ്ങള്‍ ഉണ്ടാവുമെങ്കിലും, അതേ ഓര്‍ത്ത് നിങ്ങളുടെ ഫാഷന്‍ സങ്കല്‍പ്പങ്ങളെ അകറ്റി നിര്‍ത്തണമെന്നൊന്നുമില്ല. ഗര്‍ഭിണിയായിരുന്ന സമയത്തും തന്റെ മനോഹരമായ വസ്ത്രധാരണരീതികള്‍ കൊണ്ട് എല്ലാവരുടെയും ഹൃദയം കീഴടക്കിയ കരീന കപ്പൂര്‍-നെ പോലെ തന്നെ നിങ്ങള്‍ക്കും നിങ്ങളുടെ സ്റ്റൈല്‍ സെന്‍സ് നിലനിര്‍ത്താം. ഇറുകിപിടിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ വേണ്ടെന്ന്‌ വെക്കുക. അതായത് നിങ്ങള്‍ ധരിക്കാന്‍ തിരഞ്ഞെടുക്കുന്നവ സുഖപ്രദമായ് തോന്നുന്നതും കാറ്റ് കേറാന്‍ പാകത്തിന് അയഞ്ഞതും ആയിരികണം.

4. ദുശ്ശീലങ്ങള്‍

ദുശ്ശീലം എന്നത് കൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് ഗര്‍ഭകാലത്ത് അനാരോഗ്യകരമായ ഭവിക്കാവുന്ന ശീലങ്ങളെയാണ്. വല്ലപോഴുമുള്ള ഡ്രിങ്ക്സും പുകവലിയും നിങ്ങള്‍ക്ക് ഏറെ ഇഷ്ടമാണെങ്കിലും, ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് മദ്യം, ഡ്രഗ്സ്, പുകവലി, ജങ്ക് ഫുഡ്‌, ഉറക്കക്കുറവ് എന്നിവയെ ഒക്കെ ഒഴിവാക്കി അകറ്റി നിര്‍ത്തുന്നതാണ് അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യത്തിനുത്തമം. നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യം നിങ്ങളുടെ കൈകളിലാണ്, അതുകൊണ്ട് തന്നെ കുഞ്ഞിനെ ദോഷകരമായ് ബാധിക്കാവുന്നവ ഒന്നും കഴിവതും ചെയ്യാതിരിക്കാന്‍ ശ്രമിക്കുക.

ബാദ്ധ്യതാ നിരാകരണം: ഈ പോസ്റ്റിന്റെ ഉള്ളടകം തികച്ചും വിജ്ഞാനപരവും വിദ്യാഭ്യാസപരവും മാത്രമാണ്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർ സാധുത സംബന്ധിച്ച യാതൊരു ഉത്തരവാദിത്തവും വഹിക്കുന്നില്ല. ഇതിനെ വൈദ്യ ഉപദേശമായി കണക്കാകരുത്. സർട്ടിഫൈഡ് മെഡിക്കൽ അല്ലെങ്കിൽ ഹെൽത്ത് കെയർ പ്രൊഫഷണലുമായി ബന്ധപ്പെട്ട് അവരുടെ നിര്‍ദ്ദേശാനുസാരം മാത്രം ഇതിലെ ഉള്ളടക്കം ഉപയോഗിക്കുക.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon