Link copied!
Sign in / Sign up
15
Shares

കുഞ്ഞിന്റെ ഒന്നാം പിറന്നാളാഘോഷത്തിന് മോഡി കൂട്ടാന്‍ 6 പുത്തന്‍ ആശയങ്ങള്‍

ഒന്നാം പിറന്നാള്‍ എന്നുള്ളത് കുഞ്ഞിനും അവരുടെ മാതാപിതാക്കന്മാര്‍ക്കും ഒരുപോലെ സന്തോഷം പകരുന്ന, ജീവിതത്തിലെ ഒരു നാഴികകല്ലാണ്. നിങ്ങളുടെ പൊന്നോമന നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് ഒരു വര്‍ഷം തികയുന്ന വേള, നിങ്ങളുടെ ജീവിതത്തെ നല്ല രീതിയില്‍ മാറ്റി മറിച്ച ആ ദിനം. ഒരു വര്‍ഷം മുന്പ് നിങ്ങള്‍ ഏറ്റവും കൂടുതല്‍ സന്തോഷം അനുഭവിച്ച ആ നിമിഷം. ദൈവം നിങ്ങള്‍ക്ക് അനുഗ്രഹിച്ച് തന്ന കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ അടിപൊളിയായി ആഘോഷിക്കണ്ടേ? കുഞ്ഞ് വാവ ഒരിത്തിരി വലുതായതിന്റെ സന്തോഷം എല്ലാവരും ഒന്ന് അറിയട്ടെ!

ഇപ്പോഴത്തെ ബര്‍ത്ത്ഡേ പാര്‍ട്ടികള്‍ ഒക്കെ എന്തിനെയെങ്കിലും ആസ്പദമാക്കി തീം ബേസ്ഡ് ആയിട്ടാണ് ഒരുക്കാറുള്ളത്. നിങ്ങളുടെ കുഞ്ഞിന്റെ ഒന്നാം പിറന്നാളാഘോഷത്തിനു മാറ്റ് കൂടാന്‍ ചില അടിപൊളി തീമുകള്‍ താഴെ കൊടുക്കുന്നു.

1. കാടും മൃഗങ്ങളും

ഇതിനു വേണ്ടത് മൃഗങ്ങളുടെ ആകൃതിയിലുള്ള കേക്ക്, ചോക്ലേറ്റ്, ബിസ്കറ്റ്, ബലൂണ്‍, ബാനര്‍, പാര്‍ട്ടി ഹാറ്റ്, പിന്നെ മറ്റ് കളിപ്പാട്ടങ്ങളും. വാവ ഓമനത്തമുള്ള ഒരു മൃഗത്തിന്റെ വേഷം ധരിച്ച് പിച്ച വെച്ച് നടകുന്നത് കാണാന്‍ നല്ല ക്യൂട്ട് ആയിരിക്കും.

2. ഡിസ്നി തീം

അല്ല, ആര്‍ക്കാണ് ഡിസ്നി കാര്‍ട്ടൂണുകള്‍ ഇഷ്ടമല്ലാത്തത്‌? ഇവിടെ നിങ്ങളുടെ സര്‍ഗ്ഗാത്മകത തെളിയിക്കാന്‍ ഒരുപാട് അവസരങ്ങളുണ്ട്, കേക്ക് ഉണ്ടാകുന്നത് മുതല്‍ സ്പൂണും ഫോര്‍ക്കും തീരുമാനിക്കുന്നത് വരെ. വേണമെങ്കില്‍ മിക്കി മൗസിനെയോ മിന്നി മൗസിനെയോ പോലെയുള്ള ഏതെങ്കിലും ഒരു ഡിസ്നി കഥാപാത്രത്തെ ആസ്പദമാക്കി വേദി അലങ്കരിക്കാം.

3. ഗാലക്സി തീം

രാത്രിയുടെ സൗന്ദര്യത്തെ നിങ്ങളുടെ പാര്‍ട്ടിയുടെ തീം ആക്കുകയാണെങ്കില്‍ കാണാന്‍ നല്ല ഭംഗിയുണ്ടാകും. ഇരുണ്ട ആകാശം പോലെ തോന്നിക്കുന്ന ബാക്ക്ഡ്രോപ്പില്‍ അമ്പിളി മാമനെയും, സൂര്യനെയും, നക്ഷത്രങ്ങളെയും, ഗ്രഹങ്ങളേയും, ധൂമകേതുക്കളേയും, വാല്‍നക്ഷത്രങ്ങളെയും ഒരുക്കി വേദി അലങ്കരിക്കുകയാണെങ്കില്‍ ഒരു വ്യത്യസ്തമായ പിറന്നാള്‍ തീം നിങ്ങള്‍ക്ക് അവതരിപ്പിക്കാന്‍ കഴിയും. ഇവിടെയും നിങ്ങളുടെ ക്രിയാത്മകതയും സര്‍ഗ്ഗവാസനയും പ്രകടിപ്പിക്കാന്‍ ഒരുപാട് അവസരങ്ങളുണ്ട്.

4. ഋതുക്കള്‍

ശീതകാലത്തെ സൂചിപ്പിക്കാന്‍ കൃത്രിമ മഞ്ഞും; വേനലിന് കടല്‍തീരത്തെ മണലും, സണ്‍ഗ്ലാസ്സുകളും, തെളിഞ്ഞ നിറങ്ങളും; മഴക്കാലത്തെ പ്രതിനിധാനം ചെയ്യാന്‍ റെയിന്‍കൊട്ടുകളും വര്‍ണാഭമായ കുടകളും – ഋതുക്കളുടെ ചാരുത വിളിച്ചോതുന്ന രീതിയിലുള്ള അലങ്കാരങ്ങളും. ഇതിനു വേണ്ടി ഒരു പ്രത്യേക ലൊക്കേഷന്‍ തിരഞ്ഞെടുത്ത് ഒരുക്കിയാല്‍ കൂടുതല്‍ ഭംഗിയുണ്ടാകും.

5. മിഠായിയും ഐസ്ക്രീമും

പ്രശാന്തമായ പിങ്ക് നിറങ്ങളുടെ ചാരുത, സ്വപ്നം പോലെ തോന്നുന്ന മനോഹാരിത, നിയോണ്‍ വെളിച്ചത്തിന്റെ ബഹുവര്‍ണ്ണപ്രകാശം, ചുറ്റും നോക്കിയാല്‍ മധുരതരമായ എല്ലാം കാണാം – ഒരു പകല്‍കിനാവ് കണ്ട പോലെ ഉണ്ടല്ലേ? അവിടെയും ഇവിടെയും മിഠായി നിറച്ച് തൂകിയിട്ട സ്റ്റോക്കിങ്ങ്സും, ഐസ്ക്രീം കോണുകള്‍, ഫ്രോസ്റ്റിങ്ങ്, പിന്നെ കുളിര്‍മയുള്ള നിറങ്ങളുടെ ചന്തവും, ഇവയോക്കെ ഉണ്ടെങ്കില്‍ തന്നെ ഏറ്റവും മികച്ച ഒരു പാര്‍ട്ടിയാകും ഇത്.

6. രാജകുമാരനും രാജകുമാരിയും

നിങ്ങളുടെ കുഞ്ഞ് ഇപ്പോഴേ നിങ്ങളുടെ ഹൃദയം കവര്‍നിരിക്കുന്നു. നിങ്ങളുടെ ഹൃദയം അടക്കി വാഴുന്ന നിങ്ങളുടെ ഓമനയെ ഒരു രാജകുമാരനെ പോലെയോ രാജകുമാരിയെ പോലെയോ അണിയിച്ച് ഒരുക്കിക്കൂടെ? വേണമെങ്കില്‍ നിങ്ങള്‍ക്കും നിങ്ങള്‍ക്ക് ഇണങ്ങുന്ന രീതിയിലുള്ള രാജകിയ വേഷങ്ങള്‍ ധരിക്കാം. അല്ലേങ്കില്‍ ഒറ്റ നോട്ടത്തില്‍ തന്നെ രാജകീയ പ്രൗഢി വിളിചോത്തുന്ന ഒരു ലൊക്കേഷന്‍ തരപ്പെടുത്തി പാര്‍ട്ടിക്കുള്ള വേദി ഒരുക്കുക. ഇനിയിപ്പോ അതും സാധിക്കുന്നില്ല എന്നുണ്ടെങ്കില്‍, എന്തെങ്കിലും ഒരു വേദിയെ കൊട്ടാരത്തിന്റെ രൂപഭംഗിയോട് കൂടി അലങ്കരിക്കുക.    

Tinystep Baby-Safe Natural Toxin-Free Floor Cleaner

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon