Link copied!
Sign in / Sign up
6
Shares

കുഞ്ഞിന്റെ ദേഹത്തെ അമിത രോമവളര്‍ച്ച ആശങ്കപ്പെടുത്തുന്നുണ്ടോ?

നവജാത ശിശുവിന്റെ രൂപം കണ്ട് നിങ്ങള്‍ ആശ്ചര്യപെട്ടപ്പോയ ഒരു രക്ഷിതാവാണോ നിങ്ങള്‍? കുഞ്ഞിന്റെ പിങ്ക് നിറം ആരോഗ്യത്തിന്റെ ലക്ഷണമായ് കരുതിയ നിങ്ങള്‍ കുഞ്ഞിന്റെ ദേഹമാസകലം ഉള്ള അമിത രോമവളര്‍ച്ച കണ്ട് അദ്ഭുതപ്പെട്ടിട്ടുണ്ടോ? ഈ ചെറു പ്രായത്തില്‍ തന്നെ കുഞ്ഞിന്റെ ചെവിയിലും, നെറ്റിയിലും, പുറകിലും, തോളിലുമോക്കെയുള്ള മൃദുലമായ കറുത്ത രോമവളരച്ച സ്വാഭാവികമാണോ എന്ന ചിന്ത നിങ്ങളില്‍ പലരുടേയും മനസിലേക്ക് ഒരിക്കെലെങ്കിലും കടന്നുവന്നിട്ടുണ്ടാകുമല്ലോ.

ശാശ്ത്രീയമായ് ഇത്തരം രോമ വളര്‍ച്ചയെ വിളിക്കുന്നത് ‘ലന്യുഗോ’ എന്നാണ്. ഇവ എല്ലാ നവജാത ശിശുക്കളുടെ ശരീരത്തിലും കാണും. ഗര്‍ഭാവസ്ഥയുടെ അവസാന ഘട്ടത്തിലാണ് പൊതുവേ രോമ വളര്‍ച്ച തുടങ്ങുന്നത്, അതുകൊണ്ട് തന്നെ പൂര്‍ണ്ണ വളര്‍ച്ച എത്തിയ ശിശുക്കളില്‍ എന്തായാലും ഇത്തരം രോമങ്ങള്‍ ഉണ്ടായിരിക്കും.ജനന  ശേഷം പതിയെ, ലന്യുഗോ എന്ന്‍ വിളിക്കുന്ന ഈ രോമങ്ങള്‍ തനിയെ പൊഴിഞ്ഞ് പോകും. ചില സന്ദര്‍ഭങ്ങളില്‍ ഇവ മാസങ്ങളോളം ശരീരത്തില്‍ തന്നെയുണ്ടാകും, മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ മേല്‍ ഉണ്ടാകുന്ന പോലെ. നമ്മുടെ സൗന്ദര്യസങ്കല്‍പ്പങ്ങള്‍ക്ക് കുഞ്ഞിന്റെ ശരീരത്തിലെ ഇത്തരം രോമ വളര്‍ച്ചയുമായ് പൊരുത്തപ്പെടാന്‍ സാധിച്ചാലും ഇല്ലെങ്കിലും, കുഞ്ഞിന്റെ സംരക്ഷണത്തിന്റെ കാര്യത്തില്‍ ലന്യുഗോ അനിവാര്യമായ ഒരു പങ്ക് വഹിക്കുന്നുണ്ട്. രോമ വളര്‍ച്ചയുടെ ആ ഒരു ശൈലി കാരണം ചിലര്‍ ഇതിനെ കുഞ്ഞിന്റെ ‘മങ്കി ഹെയര്‍’ എന്ന് തമാശരൂപേണ വിളിക്കാറുണ്ട്.

ലന്യുഗോ-യെ എങ്ങനെയാണ് തിരിച്ചറിയാന്‍ സാധിക്കുക?

പൊതുവേ നവജാത ശിശുക്കളുടെ ത്വക്ക് അടര്‍ന്നുപോവും വിധം ഉണങ്ങിയതാകാറാണ് പതിവ്. ഇത് കൂടാതെ, പുറകിലും, തോളിലും, നെറ്റിയിലും, ചെവിയിലും, മുഖത്തുമൊക്കെ അസാമാന്യമായ രോമ വളര്‍ച്ചയും കാണാന്‍ പറ്റും. ഗര്‍ഭധാരണത്തിന്റെ 18-20 ആഴ്ചകളില്‍ വളരുന്ന ഈ രോമങ്ങള്‍ ചിലപ്പോള്‍ കുഞ്ഞ് ഗര്‍ഭാശയത്തില്‍ ആയിരിക്കുമ്പോള്‍ തന്നെ പൊഴിഞ്ഞ് പോകാറുണ്ട്, ഇത് ഉണ്ടായില്ലെങ്കില്‍ ജനന ശേഷം ക്രമേണ പൊഴിഞ്ഞ് പോകും.

എന്തുകൊണ്ടാണ് ചില കുഞ്ഞുങ്ങള്‍ക്ക് ദേഹമാസകലം മൃദുലമായ കറുത്ത രോമങ്ങള്‍ ഉണ്ടാകുന്നത്?

1. ഗര്‍ഭാശയത്തില്‍ ആയിരിക്കുമ്പോള്‍ കുഞ്ഞിന്റെ ത്വക്കിനെ ആവരണം ചെയ്യുന്നൊരു പാളിയാണ് വെര്‍നിക്സ് കാസ്യോസ. വഴുവഴുപുള്ള മെഴുക് പോലെയുള്ള ഈ പാളി കുഞ്ഞിന്റെ ചര്‍മ്മത്തിന്റെ ചൂടും ആര്‍ദ്രതയും നിലനിര്‍ത്തുന്നതിനോടൊപ്പം ചര്‍മ്മത്ത നൈസര്‍ഗികമായ് ശുദ്ധിക്കരിക്കാനും, അണുബാധകള്‍ തടയാനും, മുറിവുകള്‍ ഭേധമാക്കാനും സഹായികുന്നു. ലന്യുഗോ ഈ വെര്‍നിക്സ് കാസ്യോസ-യെ ചേര്‍ത്ത് പിടിച്ച് ത്വക്ക് ഉണങ്ങി പോകുന്നത് തടയാന്‍ സഹായിക്കുന്നു. ഇപ്രകാരം ലന്യുഗോ കുഞ്ഞിന്റെ കോമള ചര്‍മ്മത്തിനൊരു രക്ഷാപാളിയായ് പ്രവര്‍ത്തിക്കുന്നു..

2. കുഞ്ഞിന്റെ ചുറ്റും സദാസമയവും ഉള്ള അമ്നിയോട്ടിക്ക് ദ്രാവകത്തിന്റെ സാമീപ്യം കുഞ്ഞിന്റെ ത്വക്കിനെ ബാധിക്കാതിരിക്കാനും ത്വക്ക് പൊടിഞ്ഞ് പോകാതെ സൂക്ഷിക്കാനും ലന്യുഗോ സഹായിക്കും.

3. ബേ സെര്‍വിക്സ്-ലൂടെ കുഞ്ഞിന്റെ ശരീരത്തിന് സുരക്ഷിതമായ്‌ എളുപ്പം കടന്നു പോകാന്‍ വേണ്ടിയും സഹായിക്കുന്ന ഒന്നാണ് ലന്യുഗോ.

4. കുഞ്ഞിന്റെ ശരീരത്തിന്റെ ഊഷ്മളത കാത്ത് സൂക്ഷിക്കാനും, ത്വക്കിനടിയില്‍ ആവശ്യത്തിന് കൊഴുപ്പ് വന്നുചേരുന്നത് വരെ കുഞ്ഞിന്റെ ശരീരത്തിന്റെ താപനില നിയന്ത്രിക്കാനും ലന്യുഗോ സഹായിക്കുന്നു.

5. മാസം തികയാതെ പ്രസവിച്ച കുഞ്ഞാണെന്നത്തിന്റെ അടയാളമായി നല്ല നീളവും കട്ടിയുമുള്ള ലന്യുഗോ കുഞ്ഞിന്റെ ദേഹത്ത് കാണാന്‍ സാധിക്കും. ചില കുഞ്ഞുങ്ങള്‍ ജനിക്കുന്നത് തന്നെ ദേഹത്ത് മുഴുവന്‍ നല്ല നീളവും കട്ടിയുമുള്ള ഇരുണ്ട ലന്യുഗോ രോമങ്ങളുമായിട്ടാണ്. ഈ അസ്വാഭാവിക രോമവളര്‍ച്ചയ്ക്ക് പ്രത്യേക്കിച്ച് ചികിത്സയുടെ ആവശ്യമൊന്നുമില്ല, കാരണം മിക്ക കുഞ്ഞുങ്ങളുടെ കാര്യത്തിലും ജനിച്ച് വീണ് കുറച്ച് ആഴ്ചകള്‍ക്ക് ശേഷം ഇവ സ്വയം പൊഴിഞ്ഞ് പോകാറാണ് പതിവ്. കുഞ്ഞിന്റെ മുടിയുടെ ശരിയായ നിറത്തിലുള്ള രോമങ്ങളും മുടിയും ലന്യുഗോ-ക്ക് പകരം ക്രമേണ വളര്‍ന്നു തുടങ്ങും.

6. മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഇങ്ങനെ നിയന്ത്രണാതീതമായി രോമവളര്‍ച്ചയുണ്ടാകുന്നതിന് മറ്റൊരു കാരണമാണ് അവരുടെ പൂര്‍ണ്ണ വളര്‍ച്ച എത്തിയിട്ടില്ലാത്ത പര്യയന വ്യവസ്ഥ. ഇങ്ങനെയുള്ള കുഞ്ഞുങ്ങളുടെ രക്തത്തിലെ ഓക്സിജന്‍ പ്രവാഹം കൂട്ടുന്നതിന് വേണ്ടിയാണ് അവരെ വെന്റിലേറ്ററില്‍ കിടത്തുന്നത്.

പെട്ടെന്നുള്ള ഇത്തരം രോമവളര്‍ച്ച പുതിയ അമ്മമാരെ പലപ്പോഴും ആശങ്കപ്പെടുത്താറുണ്ട്. ഇത് വിചാരിച്ച് ടെന്‍ഷന്‍ അടിക്കേണ്ട ആവശ്യമില്ല കാരണം ഇവ കുഞ്ഞ് വളരുന്നത് അനുസരിച്ച് എന്തായാലും മെല്ലെ കൊഴിഞ്ഞ് പോകും. ഇതിന് ചികിത്സയുടെ ആവശ്യമില്ലെന്നാണ് മിക്ക പീഡിയാട്ട്രിഷ്യന്‍സും പറയുന്നത്.

ഈ കൊഴിച്ചല്‍ ത്വരിതപ്പെടുത്താന്‍ മാര്‍ഗ്ഗങ്ങളുണ്ടോ?

മുടിയും രോമവും ഒക്കെ കൊഴിഞ്ഞ് പോകാന്‍ അതിന്‍റെതായ സമയം എടുക്കുമെങ്കിലും, ഇതിനെ ഒരല്‍പം ത്വരിതപ്പെടുത്താന്‍ ചില പ്രകൃതിദത്തമായ പൊടികൈകള്‍ ഉണ്ട്. കുഞ്ഞിന്റെ ദേഹത്ത് രോമവളര്‍ച്ച കൂടുതലായ് കാണുന്ന ഇടങ്ങളില്‍ ഒലിവ് എണ്ണ പുരട്ടി ദിവസം രണ്ട് നേരം നന്നായി ഉഴിയുക. രോമവളര്‍ച്ച തടുക്കാന്‍ വേണ്ടി, മഞ്ഞള്‍ പൊടിയും, പാലും, കടലമാവും, ഗോതമ്പും, തുവരപരിപ്പും കൂടി അരച്ച് ചേര്‍ത്ത് നല്ലൊരു പേസ്റ്റ് പരുവത്തില്‍ ഉണ്ടാകി കുഞ്ഞിന്റെ ദേഹത്ത് തിരുമ്മി കൊടുക്കുക. നട്ടെല്ലിന്റെ ഭാഗത്ത് തിരുമ്മാതിരിക്കാന്‍ സൂക്ഷിക്കുക. കുഞ്ഞിന്റെ നട്ടെല്ലിന്റെ ഭാഗം വളരെയധികം സംവേദനക്ഷമതയുള്ള ഭാഗമായതിനാല്‍ അവിടെ തിരുമ്മാനോ ശക്തിയായ് അമര്‍ത്തുവാനോ പാടുള്ളതല്ല. ഈ കാര്യം പ്രത്യെകം ശ്രദ്ധിക്കണം.

ലന്യുഗോ പോയില്ലെങ്കില്‍ എന്താണ് ചെയ്യേണ്ടത്?

അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍, ഈ രോമവളര്‍ച്ചയുടെ വേഗത കൂടിയെന്ന്‍ വരാം. ഇത്തരം അവസരങ്ങളില്‍ ഹോര്‍മോണുകളെ നിയന്ത്രിക്കുന്നതിനായ്, കുഞ്ഞിനെ ഒരു ഡോക്ടറെ കാണിക്കുന്നതാണ് നല്ലത്. രോമ വളര്‍ച്ച അപ്രത്യക്ഷമാകുന്നതിന് പകരം നിരന്തരമായ് തുടരുന്നതിനെയാണ് ‘കോണ്‍ജെനിറ്റല്‍ അഡ്രെനാല്‍ ഹൈപ്പര്‍പ്ലാസിയ’ എന്ന് വിളിക്കുന്നത്. കുഞ്ഞിന്റെ ശരീരത്തില്‍ കോര്‍ട്ടിസോള്‍ എന്നൊരു ഹോര്‍മോണ്‍ന്റെ ഉത്പാദനക്ഷമത കുറയുമ്പോള്‍ ഉണ്ടാകുന്നതാണ് ഇത്. അസ്വാഭാവികമായിട്ടുള്ള രോമവളര്‍ച്ച ഉണ്ടാകുന്നത് കൂടാതെ രക്തത്തില്‍ സോഡിയത്തിന്റെ അളവ് കുറവ് ആയതിനാല്‍ ഹൃദയത്തിലെ രക്തപ്രവാഹവും ഇത് കാരണം വേണ്ട വിധം നടക്കില്ല. ഇത് ഒഴിവാക്കണം എന്നുണ്ടെങ്കില്‍ കുഞ്ഞിന് ആവശ്യമായ പോഷകങ്ങള്‍ ആവശ്യമായ അളവില്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ക്രമാതീതമായ രോമവളര്‍ച്ചയുടെ മറ്റൊരു പ്രധാന കാരണം പോഷകാഹാരത്തിന്റെ കുറവാണ്.

എന്ത് തന്നെയായാലും നിങ്ങളുടെ കുഞ്ഞിനെ ആവോളം സ്നേഹിക്കുക

ദേഹമാസകലം അമിത രോമവളര്‍ച്ചയുണ്ടെങ്കിലും ഇല്ലെങ്കിലും, നിങ്ങളുടെ കുഞ്ഞ് എന്നും നിങ്ങളുടെ മാത്രം പിഞ്ചോമനയാണ്. അവര്‍ ചിലപ്പോള്‍ രൂപത്തില്‍ നിങ്ങള്‍ അവരുടെ സൗന്ദര്യത്തിനെ കുറിച്ച് കണ്ട സ്വപ്‌നങ്ങള്‍ പോലെയായിരിക്കില്ല. നിങ്ങള്‍ വിചാരിച്ച പോലെയല്ല നിങ്ങളുടെ കുഞ്ഞ് എന്നോര്‍ത്ത് ദുഃഖിതരാകരുത്. അമിത രോമ വളര്‍ച്ചയോക്കെ താത്കാലികമാണ്. മറ്റുള്ളവര്‍ അത് എടുത്ത് ചുണ്ട് കാട്ടി കുഞ്ഞിനെ കുറ്റം പറയുന്നത് കേട്ട് ഒരിക്കലും നിരാശരാകാരുത്. ഇത് എന്താണെന്ന് അവരേ ഒരു മടിയും കൂടാതെ പറഞ്ഞ്‌ മനസിലാക്കുക. നിങ്ങളുടെ കുഞ്ഞിനു നിങ്ങളെ ഏറ്റവും കൂടുതല്‍ ആവശ്യമായ ഈ നാളുകളില്‍ അവനെയോ/അവളെയോ നിങ്ങള്‍ക്ക് കൊടുക്കാവുന്നതില്‍ അത്രയും സ്നേഹം കൊടുത്ത് ശുശ്രുഷിക്കുകയും പരിപാലിക്കുകയും ചെയ്യുക.

 

 

ബാദ്ധ്യതാ നിരാകരണം: ഈ പോസ്റ്റിന്റെ ഉള്ളടകം തികച്ചും വിജ്ഞാനപരവും വിദ്യാഭ്യാസപരവും മാത്രമാണ്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർ സാധുത സംബന്ധിച്ച യാതൊരു ഉത്തരവാദിത്തവും വഹിക്കുന്നില്ല. ഇതിനെ വൈദ്യ ഉപദേശമായി കണക്കാകരുത്. സർട്ടിഫൈഡ് മെഡിക്കൽ അല്ലെങ്കിൽ ഹെൽത്ത് കെയർ പ്രൊഫഷണലുമായി ബന്ധപ്പെട്ട് അവരുടെ നിര്‍ദ്ദേശാനുസാരം മാത്രം ഇതിലെ ഉള്ളടക്കം ഉപയോഗിക്കുക.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon