Link copied!
Sign in / Sign up
12
Shares

കുഞ്ഞിന്റെ ദന്ത ശുചിത്വം എങ്ങനെ കാത്തുസൂക്ഷിക്കാം?

പാൽപ്പല്ലുകൾ മുളച്ചു തുടങ്ങുന്ന നിങ്ങളുടെ കുഞ്ഞിന്റെ ദന്തങ്ങളുടെ ശുചിത്വം കാത്തു സൂക്ഷിക്കുക എന്നത് വളരെ പ്രാധാന്യമേറിയ ഒരു കാര്യമാണ്. ഭക്ഷണം ശെരിയായി കഴിക്കുന്നതിൽ മാത്രമല്ല ശെരിയായി സംസാരിക്കുവാനും ഭാവിയിൽ നിങ്ങളുടെ കുഞ്ഞിനെ സഹായിക്കുന്നത് ഈ പല്ലുകളാണ്. ശെരിയായ പരിചരണം കിട്ടിയിട്ടില്ലെങ്കിൽ മോണയുടെ വളർച്ചയെ വരെ ഇത് ബാധിക്കാം. പല്ലു വേഗം കേടു വരുന്നതിനും ഇത് കാരണമാകും. അതിനാൽ നിങ്ങളുടെ കുഞ്ഞിന്റെ നല്ല നാളേക്കായി അവരുടെ പല്ലുകൾ നമുക്ക് കാത്തു സൂക്ഷിക്കാം..

കുഞ്ഞിന്റെ മോണ പതുക്കെ ഉഴിഞ്ഞു കൊടുക്കുക:

ഇപ്പോഴും കുഞ്ഞിന്റെ പല്ലു തേപ്പിച്ചുകൊടുക്കാൻ നമുക്ക് കഴിഞ്ഞെന്നു വരില്ല. അത് കൊണ്ട്, മധുരമുള്ള പാനീയങ്ങൾ കുടിച്ചു ക്കഴിഞ്ഞാൽ കുഞ്ഞിന്റെ മോണ പതുക്കെ നനഞ്ഞ തുണി കൊണ്ട് തുടച്ചു കൊടുക്കുക. അങ്ങനെ കുഞ്ഞിന്റെ വായിൽ അണുക്കളൊന്നും കേറുന്നില്ലെന്നു ഉറപ്പു വരുത്താം.

കുഞ്ഞിന്റെ പല്ലെന്നും തേച്ചു കൊടുക്കുക:

 

 കുഞ്ഞിന് പല്ലു വന്നു തുടങ്ങുന്ന സമയം മുതൽ അവരുടെ പല്ലുകൾ തേച്ചു കൊടുക്കാവുന്നതാണ്. ആദ്യം തന്നെ വളരെ മൃദുവായ ബ്രഷ് കൊണ്ട് വേണം പല്ലു തേപ്പിക്കാൻ. തുടക്കത്തിൽ തന്നെ പേസ്റ്റ് ഉപയോഗിക്കണം എന്നും ഇല്ല. ബാക്കി പല്ലുകൾ വരുന്നതനുസരിച്ചു പതുക്കെ പേസ്റ്റ് ഉപയോഗിച്ച് തുടങ്ങാവുന്നതാണ്. പുത്തൻ പല്ലുകളായതിനാൽ അധികം അമർത്തി തേക്കാതിരിക്കാനും ശ്രദ്ധിക്കണം. കുഞ്ഞു ഒറ്റയ്ക്ക് പല്ലു തേക്കാൻ പഠിക്കുന്നത് വരെ നിങ്ങൾ തന്നെ ഇത് ചെയ്തു കൊടുക്കണം.

അണുബാധയുണ്ടോയെന്നു പരിശോധിക്കുക:

കുഞ്ഞിന്റെ പല്ലുകളിലോ മോണയിലോ കറുപ്പോ വെളുപ്പോ നിറത്തിലുള്ള പുള്ളികൾ കണ്ടാൽ ഉടനെ തന്നെ ഒരു ഡെന്റിസ്റ്റിനെ കാണിക്കുന്നതാവും ഉചിതം.മധുരം കൂടുതൽ കഴിക്കുന്നത് കൊണ്ട് തന്നെ അവരുടെ പല്ലു കേടാവാനും പോഡ് വരാനും സാധ്യത ഏറെയാണ്. അതിനാൽ മാസത്തിലൊരിക്കലെങ്കിലും അവരുടെ പല്ലുകൾ വിശദമായി പരിശോധിക്കുക.

പോടുണ്ടോ എന്ന് പരിശോധിക്കുക:

അമിതമായ മധുരം പല്ലഴുകുന്നതിനും പോടുകളുണ്ടാവുന്നതിനും കാരണമാകുന്നു. മധുരമുള്ള പാൽ വരെ ഇതിനു കാരണമായേക്കാം. അതിനാൽ അവരുടെ പല്ലു നിത്യേന തേക്കുന്നതിനോടൊപ്പം തന്നെ കരച്ചിലടക്കാൻ മധുരമുള്ള വസ്തുക്കൾ നൽകുന്നത് കൂടി ഒഴിവാക്കാം.

പല്ലു തേക്കുന്നത് കൊണ്ട് മാത്രം കുഞ്ഞുങ്ങളുടെ ദന്ത ശുചിത്വം ഉറപ്പാക്കാൻ ആകാത്തത് കൊണ്ട് ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക. അവരുടെ നാളത്തെ തെളിഞ്ഞ ചിരിക്കു അങ്ങനെ ഇന്നേ വിത്ത് വിതക്കാം.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon