Link copied!
Sign in / Sign up
5
Shares

കുഞ്ഞിനെ കയ്യിലൊന്നു ചേർത്തുപിടിക്കൂ... അവന്റെ എല്ലാ അസുഖവും പമ്പകടക്കും!

ഇന്നലെ നിർമ്മല ചേച്ചി കുഞ്ഞിനേയും എടുത്തുക്കൊണ്ട് ആശുപത്രിയിലേക്ക് പോകാനൊരുങ്ങുന്നത് കണ്ടു. കാര്യമെന്നതാണെന്നു അന്വേഷിച്ചപ്പോൾ കുഞ്ഞിന് കലശലായ പനിയും വിറയലും ഒക്കെ ആണെന്ന് പറഞ്ഞു. ആകെ രണ്ടു മാസം മാത്രം പ്രായമായ കുഞ്ഞു!! ചെറിയൊരു ആന്നൽ അത് കേട്ടപ്പോൾ തോന്നി. ആശുപത്രിയിൽ അതിനെക്കൊണ്ട് പോയാൽ ഇല്ലാത്ത മരുന്നൊക്കെ കുത്തിവെച്ചു കൊച്ചിനെ അവര് ഇല്ലാതാക്കും. പക്ഷെ കൊണ്ടുപോകാതിരിക്കാൻ പറ്റുവോ?? !!

ഇല്ല. ചേച്ചിയോട് വെറുതെ ഒന്ന് ചോദിച്ചു, മാസം തികഞ്ഞു തന്നെ പ്രസവിച്ച കുഞ്ഞല്ലേ കയ്യിലിരിക്കുന്നത് എന്ന്. അല്ല, ഏഴ് മാസം കഴിഞ്ഞപ്പോഴേക്കും ചില കോംപ്ലികെയ്ഷൻസ് കാരണം പുറത്തെടുക്കേണ്ടി വന്നു എന്ന് ചേച്ചിയുടെ മറുപടി. ആ കുഞ്ഞിനെ ഒന്ന് നോക്കിയാൽ തന്നെ അറിയാം.. പന്തിക്കേടുണ്ടെന്നു. ചേച്ചി തുടർന്നു: "ഉരുളി കമിഴ്ത്തി തന്നെ ഉണ്ടായ കൊച്ചാണെന്നു. ഏഴ് എട്ട് കൊല്ലം കുഞ്ഞുങ്ങളുണ്ടാകാതെ വന്നപ്പോൾ നേർച്ചയും കാഴ്ചയും ഒക്കെ നടത്തി കിട്ടിയ കുഞ്ഞു. ഗർഭിണി ആയതു മുതൽ ഇന്ന് വരെ രണ്ട് ആഴ്ച കൂടുമ്പോൾ ആശുപത്രിയിലേക്ക് നടക്കുന്നു. മടുത്തു!!" എന്ന് കൂടി ചേച്ചി കണ്ണ് നിറഞ്ഞു കൊണ്ട് പറഞ്ഞു. അതെല്ലാം പോരാത്തതിന് കാലേക്കൂട്ടി ജനിച്ച കുഞ്ഞായതുകൊണ്ടു, ജനിച്ചു മൂന്നാഴ്ച്ചയോളം ഇൻക്യൂബേയ്റ്ററിലും ആയിരുന്നു. അത്രേം മോഹിച്ച കിട്ടിയ കുഞ്ഞിനെ ആകെപ്പാടെ കയ്യിൽ കിട്ടിയിരുന്നത് വെറും രണ്ടോ മൂന്നോ മണിക്കൂറുകൾ മാത്രം. ഇത് പറയുമ്പോൾ ചേച്ചിയുടെ കണ്ണുകൾ നിറയുന്നത് ശ്രദ്ധയിൽപ്പെടുകയുണ്ടായി.

നിർമല ചേച്ചിയെപ്പോലെ അനിത ചേച്ചി യും പറയുന്ന കേട്ടിട്ടുണ്ട്; എന്ത് ബുദ്ധിമുട്ടായിരുന്നു കുഞ്ഞിനെ ആഴ്ചകളോളം ഇൻക്യൂബേയ്റ്ററിൽ ഇട്ടപ്പോൾ എന്ന്. ഒന്ന് കൊഞ്ചിക്കാനോ, ഉമ്മ വെക്കാനോ ഒന്ന് സാധിച്ചില്ല. കരഞ്ഞു തളർന്ന നാളുകളായിരുന്നു അവയെന്ന് ഇങ്ങനെ പലരും പറഞ്ഞിട്ടുണ്ട്.

നിങ്ങളിൽ എത്രപ്പേർക്ക് അറിയാമെന്നറിയില്ല, കുഞ്ഞിന്റെ ആരോഗ്യനിലവാരം മെച്ചപ്പെടുത്താൻ അമ്മയുടെ പരിലാളനയും സ്നേഹവും എത്ര അനിവാര്യമാണെന്ന്. അതിലുപരി സ്നേഹസ്പർശനവും. കുഞ്ഞുങ്ങളെ ചേർത്തുമാറോടണയ്ക്കുമ്പോൾ കിട്ടുന്ന സുഖം ഇന്ന് വേറെ തന്നെ. നമുക്കും കുഞ്ഞിനും അത് ഒരുപോലെ പ്രിയങ്കരം. ഇത്രയും നല്ല ഓർമ്മകൾ ആരാ ഇഷ്ടപ്പെടാത്തത്? ഇന്ന് പ്രസവിച്ച ശേഷം കുഞ്ഞിന് മഞ്ഞപ്പ് എന്നും പറഞ്ഞു അപ്പോൾ തന്നെ ആശുപത്രി അധികൃതർ ഇന്കുബേയ്റ്ററിൽ കയറ്റും. ഇൻക്യൂബേറ്റർ സൂക്ഷിച്ചിരുന്ന എയർ കണ്ടിഷൻഡ് റൂമിലെ തണുപ്പും കൊണ്ട് കുഞ്ഞങ്ങു മരവിച്ചു പോകും. ഇടയ്ക്ക് കുഞ്ഞിനെ അമ്മയുടെ അടുത്ത് കൊണ്ടുവരും, അമ്മിഞ്ഞ നുണയാൻ!! 'അമ്മ ചേർത്തുപിടിച്ചു അവനു മുലപ്പാൽ കൂടുമ്പോൾ തന്നെ ഏതു അസുഖവും പോകും. മാത്രമല്ല, ആ സ്നേഹപരിലാളന കണ്ടുനിൽക്കുന്നവർക്ക് തന്നെ എന്ത് സന്തോഷം. മഞ്ഞപ്പ് എന്നും പറഞ്ഞു ഇൻക്യൂബേറ്ററിൽ ഇട്ടിട്ടു ഒരു കാര്യവുമില്ലെന്നു വീട്ടിലെ അമ്മൂമ്മമാർ പറയും. ഗർഭിണിയായിരിക്കുമ്പോൾ നല്ല വെയിൽ കൊല്ലം. കുഞ്ഞിന്റെ നേർക്കു ആ ഇളംവെയിൽ ലഭിക്കുമ്പോൾ കുഞ്ഞിന് ആരോഗ്യം ഉണ്ടാകും. നല്ല ചേലുള്ള കുഞ്ഞായി പുറത്തുവരികയും ചെയ്യും. ഇടയ്ക്കൊക്കെ ആ വയർ ഒന്ന് തൊട്ടുതലോടി, അവന്റെ ക്ഷേമം അന്വേഷിക്കുന്നതും നന്ന്. ഇതൊക്കെ വർക്കിംഗ് വുമൺ നും ബാധകം ആണെന്ന കാര്യം മറക്കേണ്ടാ.. എത്ര മാത്രം കുഞ്ഞിന് മനുഷ്യകര സ്പർശനം ലഭിക്കുന്നുവോ അത്ര മാത്രം ആയുസ്സും ആരോഗ്യവും അവന് കൂടും. തീർച്ച!!

ഈ ഇടയ്ക്കാണ് ഓഹിയോയിലെ നേഷൻ വൈഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ഒരു പഠനം നടത്തിയത്. അവർ മാസം തികയാതെ പ്രസവിച്ചതും മാസം തികഞ്ഞു പുറത്തെടുത്തതുമായ നൂറ്റിയിരുപത്തഞ്ചു കുഞ്ഞുങ്ങളെ കണക്കിലെടുത്തു അവരിലാർക്കാണ് കൂടുതൽ സെൻസിറ്റിവിറ്റി അനുഭവപ്പെടുന്നത് എന്ന് പരിശോധിച്ചു. മാസം തികയാതെ പ്രസവിച്ചവർക്ക് വളരെ കുറവും, മാസം തികഞ്ഞു വന്നവർക്കു കൂടുതലുമെന്നു കണ്ടു പിടിച്ചു. മരുന്നും കുത്തിവെയ്പ്പുമായി മാസം തികയാതെ പ്രസവിച്ചവർക്കു ഒട്ടും തന്നെ സെന്സിറ്റിവിറ്റി ഇല്ല. അവർ ഒന്നിനോടും റിസെപ്റ്റീവ് അല്ല എന്നതിന് തെളിവാണ് ഇത്. അവരെ പറഞ്ഞിട്ടും കാര്യമില്ല, ഗർഭിണിയായിരിക്കുമ്പോൾ ഇടയ്ക്കൊക്കെ അമ്മയ്ക്ക് കുഞ്ഞിനോട് കൊച്ചുവർത്തമാനം ഒക്കെ പറയാം. അത് അവനും നിങ്ങൾക്കും ഗുണമേ ചെയ്യൂ..

ഈ വാർത്തയറിഞ്ഞ ഒരു 'അമ്മ പറഞ്ഞത് കേട്ടോളു... "എന്റെ മകളും മാസം തികയുന്നതിനു മുൻപ് തന്നെയാണ് പുറത്തു വന്നത്. ഇൻക്യൂബേറ്ററിലും, ഐ സി യു വിലും കിടക്കുന്ന കുഞ്ഞാണെങ്കിലും കൂടുതൽ കെയറും വാത്സല്യതലോടലും കുഞ്ഞിന് ലഭിച്ചിട്ടുണ്ടെങ്കിൽ ഒട്ടും പേടിക്കേണ്ട.. അവർ ആരോഗ്യം വീണ്ടെടുക്കും. മറിച്ചാണെങ്കിൽ ജനനം മുതൽ രോഗം അവരെ പിന്തുടർന്ന് കൊണ്ടേയിരിക്കും. ഇമ്മ്യൂണിറ്റി കുറവായിരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. അതിനാൽ എന്റെ കുഞ്ഞിന്റെ അവസ്ഥ ദാരുണമാണ്. അവൾ ഇൻക്യൂബേയ്റ്ററിൽ ആയിരുന്നപ്പോൾ വെറും നിമിഷങ്ങൾ മാത്രമാണ് ഞാൻ അവളെ കണ്ടിരുന്നത്. ഡോക്ടർ നതാലിയെ മൈട്രീയുടെ ഓഹിയോ ഹോസ്പിറ്റലിൽ നടന്ന പഠനത്തെ ഞാൻ പൂർണമായും പിന്തുണയ്ക്കുന്നു. കുഞ്ഞിന്റെ ബ്രെയിൻ ഡെവലൊപ്മെന്റിനു ഈ സ്നേഹസ്പർശനം കൂടിയേ തീരൂ..."

കേട്ടല്ലോ... ? ഒരു 'അമ്മ ഇത്രയും പറയുമ്പോൾ വിശ്വസിക്കാതിരിക്കാൻ പറ്റുവോ? വിശ്വസിച്ചേ മതിയാകൂ.. മാസം തികയുന്നതിനു മുൻപ് പ്രസവിക്കുന്ന കുഞ്ഞുങ്ങൾക്ക് വേണ്ട പ്രധാന സംഗതി എന്താണെന്ന് ഇപ്പോൾ മനസിലായല്ലോ..!! ഈ ഇൻക്യൂബേറ്ററുകളിൽ അടയ്ക്കപ്പെടുന്ന കുഞ്ഞുങ്ങളെ ഹോസ്പിറ്റൽ അധികൃതരും ഒന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. ഒക്കുപേയ്ഷണൽ തെറാപിസ്റ്റുകളെയും, ഫിസിക്കൽ തെറാപ്പിസ്റ്റുകളെയും കൂടെക്കൂടെ കൊണ്ട് വന്നു കുഞ്ഞിന്റെ ആരോഗ്യം നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കണം. ഒരു ഹോസ്പിറ്റൽ സെറ്റിങ്ങിൽ ലഭിക്കാത്ത പരിഗണന കുഞ്ഞിന് ലഭ്യമാക്കുന്നതിൽ ശ്രദ്ധിക്കണമെന്ന് കുഞ്ഞിന്റെ ബന്ധുക്കൾ അധികൃതരോട് പറഞ്ഞിരിക്കണം.

 

നേഷൻ വൈഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ഇപ്പോൾ ഡോക്ടർ നടാലിയെ മൈട്രീയുടെ നേതൃത്വത്തിൽ ഹ്യൂമൻ ടച്ച് കുഞ്ഞിനെ ലഭിക്കാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുങ്ങുകയാണ്. അതിനുള്ള സ്ട്രാറ്റജിസും അവർ ആരംഭിച്ചു കഴിഞ്ഞു.എന്നാൽ ഇതൊക്കെ പ്രാവർത്തികമാകുവോന്നു അറിയില്ല.

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

Recently, we launched a baby-safe, natural and toxin-free floor cleaner. Recommended by moms and doctors all over India, this floor-cleaner liquid gets rid of germs and stains without adding harmful toxins to the floor. Click here to buy it and let us know if you liked it.

Stay tuned for our future product launches - we plan to launch a range of homecare products that will keep your little explorer healthy, safe and happy!

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon