Link copied!
Sign in / Sign up
24
Shares

കുഞ്ഞാവ വയറ്റിൽ ചുമ്മാതിരിക്കുവല്ല!!

ഗർഭകാലം ഓരോ പെൺകുട്ടിയുടെയും ജീവിതത്തിലെ മനോഹരമായ കാലമാണ്. ഒരുപാടു ആശങ്കകളും ഒപ്പം ആകാംക്ഷയും നിറഞ്ഞ സമയം. വയറ്റിനുള്ളിലെ കുഞ്ഞിന്റെ ഓരോ ചലനങ്ങളും അമ്മയ്ക്ക് പ്രത്യേക അനുഭൂതിയാണ് നൽകുന്നത്. ഗർഭപാത്രത്തിനുള്ളിൽ ആണെങ്കിലും കുഞ്ഞുങ്ങൾ എപ്പോഴും ചലിച്ചുകൊണ്ടേയിരിക്കും. അത് ചിലപ്പോൾ പുറംലോകത്തെ ശബ്ദങ്ങളോട് പ്രതികരിക്കുന്നതോ പൊസിഷൻ മാറുന്നതോ ആവാം. ഈ ചലനങ്ങളാണ് അമ്മയ്ക്ക് കുഞ്ഞു ചവിട്ടുന്നതായോ തൊഴിക്കുന്നതായോ അനുഭവപ്പെടുന്നത്. നിങ്ങളുടെ കുഞ്ഞു നിരന്തരമായി ചലിക്കുന്നതായി തോന്നുന്നുണ്ടെങ്കിൽ ഉറപ്പിച്ചോളൂ അവൻ/അവൾ പൂർണ ആരോഗ്യവാനാണ്. മറ്റൊരു കാര്യം ഇത്തരം കാര്യങ്ങൾ ഓരോ വ്യക്തികളെയും ആശ്രയിച്ചിരിക്കും എന്നതാണ്.

പുറം ലോകത്തെ മാറ്റങ്ങൾ

പരിചയമുള്ള ആളുകൾ സംസാരിക്കുമ്പോഴോ മറ്റെന്തെങ്കിലും ശബ്ദം കേള്കുമ്പോഴോ കുഞ്ഞു പെട്ടെന്ന് അനങ്ങുന്നതായി തോന്നിയിട്ടില്ലേ?പടക്കം പൊട്ടുന്നത് പോലെ പെട്ടെന്ന് ഉച്ചത്തിലുള്ള ശബ്ദം കേൾക്കുമ്പോൾ കുഞ്ഞുങ്ങൾ നീങ്ങുന്നത് അറിയാൻ കഴിയും.അമ്മ ആഹാരം കഴിക്കുമ്പോഴും മറ്റു ജോലികൾ ചെയ്യുമ്പോഴും എല്ലാം തന്നെ കുഞ്ഞിന്റെ ചലനം അറിയാൻ കഴിയും.

ഇടതു വശം ചേർന്ന് കിടക്കുമ്പോൾ..

ഇടതുവശം ചേർന്ന് കിടക്കുമ്പോൾ കുഞ്ഞു കൂടുതൽ അനങ്ങുന്നതായി തോന്നിയിട്ടുണ്ടോ? ഇടത്തേക്ക് തിരിഞ്ഞു കിടക്കുമ്പോൾ ഗര്ഭപാത്രത്തിലേക്കുള്ള രക്തയോട്ടം വർധിക്കുന്നു. ഇത് കുഞ്ഞിനെ കൂടുതൽ ഉന്മേഷഭരിതനാക്കുന്നു.

ആഹാരം കഴിച്ചു കഴിയുമ്പോൾ..

വയറു നിറയെ ഭക്ഷണം കഴിച്ചു കഴിയുമ്പോൾ കുഞ്ഞിന് കൂടുതൽ പോഷകങ്ങൾ ലഭിക്കുന്നു. അവനെ ഉത്സാഹവാനാക്കാൻ അതുതന്നെ ധാരാളം.

കുഞ്ഞിന്റെ അനക്കം കുറഞ്ഞതായി തോന്നുന്നുണ്ടോ?

അമ്നിയോട്ടിക് ഫ്‌ളൂയിഡ്‌ കുറയുന്നത് കുഞ്ഞിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കും. കുഞ്ഞിന് ലഭിക്കുന്ന രക്തത്തിന്റെ അളവ്, അമ്മ കുടിക്കുന്ന വെള്ളത്തിന്റെ അളവ് എന്നിവ ഫ്‌ളൂയിഡ്‌ കുറയുന്നതിന് കാരണമാകുന്നു. കുഞ്ഞിന്റെ വൃക്കകളുടെ തകരാർ കൊണ്ടും ഇത് സംഭവിക്കാം. ഫ്‌ളൂയിഡ്‌ കുറയുമ്പോൾ കുഞ്ഞിന്റെ അനക്കവും കുറയുന്നു. വിശദമായ അൾട്റാസൗണ്ട് സ്‌കാനിങ്ങിലൂടെ ഇത് കണ്ടു പിടിക്കാൻ സാധിക്കും.  

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon