Link copied!
Sign in / Sign up
9
Shares

കുഞ്ഞുങ്ങൾ കരയുന്നതിന്റെ കാരണങ്ങൾ ഇവയാവാം!

കുഞ്ഞുവാവ കരയുമ്പോൾ അമ്മമാരുടെ മനസ്സിന് ആധിയാണ് .ആവശ്യങ്ങളും ബുദ്ധിമുട്ടുകളും പറഞ്ഞറിയിക്കാൻ അറിയാത്ത പ്രായമായതിനാൽ എന്തുകൊണ്ടാണ് കരയുന്നത് എന്നറിയാത്തതാണ് പ്രധാന പ്രശ്നം. പ്രധാനമായും ദേഹാസ്വസ്ഥത അനുഭവപ്പെടുമ്പോഴാണ് കുഞ്ഞുങ്ങൾ കരയുന്നത്. കുഞ്ഞിനെ തോളിൽ ചേർത്ത് കിടത്തുമ്പോഴോ കമഴ്ത്തി കിടത്തുമ്പോഴോ കരച്ചില് കുറയുകയാണെങ്കിൽ വയറുവേദനയാകാം കാരണം. പ്രത്യേകിച്ചും പാല് കുടിച്ചതിനു ശേഷം.


എനിക്ക് വിശക്കുന്നു!

കുഞ്ഞുങ്ങൾ പറയാനുള്ള പ്രധാന കാര്യങ്ങളിൽ ഒന്ന് വിശപ്പാണ്. അധികം ദിവസങ്ങളാകാത്ത കുഞ്ഞുങ്ങൾക്ക് വിശപ്പ് കൂടുതലായിരിക്കും. അവരുടെ ആമാശയം വളരെ ചെറുതായതിനാൽ കൂടുതൽ ആഹാരം ഉൾക്കൊള്ളാനുള്ള കഴിവുണ്ടാകില്ല. അതുകൊണ്ടു തന്നെ ഇടവേളയുടെ ദൈർഘ്യം കുറഞ്ഞാലും വിശപ്പനുസരിച്ചു വേണം കുഞ്ഞിനെ മുലയൂട്ടാൻ..

ചുമ്മാ ഒന്നു കരഞ്ഞാലോ?

കുഞ്ഞിന്റെ പ്രായം 4 മാസത്തിലും താഴെയാണെങ്കിൽ ശ്രദ്ധിച്ചിട്ടുണ്ടാകും അവർ കൂടുതലും ഉച്ചയ്ക്ക് ശേഷമോ വൈകുന്നേരങ്ങളിലോ ആയിരിക്കും കരയുക.ഇത് സാധാരണമാണ്.

 

ഇതിനു യുക്തിപരമായ ഒരുകാരണവും ഉണ്ടാകണമെന്നില്ല. ചിലപ്പോൾ അമ്മ തോളത്തെടുക്കാൻ വേണ്ടിയാകും കരയുക. ചിലപ്പോൾ അടുത്ത് കിടക്കാനോ എടുത്തുകൊണ്ടു നടക്കാനോ ആവാം.അവരുടെ ഓരോ കരച്ചിലിന്റെയും ശബ്ദവ്യത്യാസവും നീളവും കൊണ്ട് എന്തിനു വേണ്ടിയാണു കരയുന്നതെന്നു അമ്മയ്‌ക്കു മനസിലാകും.

അമ്മയെവിടെ?

കുഞ്ഞുങ്ങൾക്ക് സന്ദേശങ്ങൾ കൈമാറാനുള്ള ഏക മാർഗം കരച്ചിലാണ്. ദഹനക്കേട്,കൊതുക്  മറ്റു പ്രാണികൾ തുടങ്ങിയവ കടിക്കുക, വയറുവേദന,ചെവി, തൊണ്ട,മൂക്ക് തുടങ്ങിയ സ്ഥലങ്ങളിലുണ്ടാകുന്ന അണുബാധ തുടങ്ങിയവയൊക്കെ ഇതിനു കാരണമാകാം. അസ്വസ്ഥതയുള്ള ഭാഗങ്ങളിൽ ചുവപ്പു നിറമോ തടിപ്പോ ഉണ്ടോയെന്ന് ശ്രദ്ധിക്കുക. കൂടാതെ നനഞ്ഞ ഡയപ്പർ കിടക്കയിൽ ഉള്ള വസ്തുക്കളോ അവയുടെ നിറമോ മണമോ എല്ലാം തന്നെ കുഞ്ഞുങ്ങളിൽ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്.

ഉറക്കം വരുന്നേ..
ഉറക്കം വരുമ്പോഴും കുഞ്ഞുങ്ങൾ കരയാറുണ്ട്. തളർച്ചയും ക്ഷീണവും ഉണ്ടായാലും കുഞ്ഞുങ്ങൾ ഉടനെ ഉറങ്ങണമെന്നില്ല. ചില കുഞ്ഞുങ്ങൾക്കു ഉറക്കം വരണമെങ്കിൽ ചില പ്രത്യേക പാട്ടുകൾ കേട്ടേ മതിയാവൂ... ചിലർക്ക് അമ്മയുടെ മാറിൽ തന്നെ കിടന്നാലേ ഉറക്കം വരൂ. ഓരോ കുഞ്ഞുങ്ങള്ക്കും അവരുടേതായ പ്രത്യേകതകളുണ്ട്. അത് അമ്മമാർക്ക് മാത്രമേ തിരിച്ചറിയാൻ കഴിയൂ.
Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon