Link copied!
Sign in / Sign up
3
Shares

കൊതിയൂറും പനീർ ടിക്ക ഇനി വീട്ടിലുണ്ടാക്കാം!

രുചികരമായ ഒരു വടക്കേ ഇന്ത്യൻ പലഹാരമാണ് പനീർ ടിക്ക. പനീർ ടിക്ക മസാല ഗ്രേവി ഉള്ള കറി ആണെങ്കിൽ പനീർ ടിക്ക ഒരു പലഹാരമാണ്. ഇത് പുതിന ചമ്മന്തിയുടെ കൂടെ കഴിക്കാം. ഇതൊരു സ്റ്റാർട്ടർ ആണ്. ഗ്രില്ല് ചെയ്തോ ബേക്ക് ചെയ്തോ അതുമല്ലെങ്കിൽ തവ ഉപയോഗിച്ചോ ഇത് തയ്യാറാക്കാം. ഇതാ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ വിഭവത്തിൻ്റെ  പാചകവിധി...

പാചകത്തിനുള്ള സമയം: 2.5  മണിക്കൂർ 

3 പേർക്കുള്ളത് 

ചേരുവകൾ:

1 ) പനീർ                                         - 250 ഗ്രാം 

2 ) കാപ്സിക്കം                                  - ചുവപ്പ്, പച്ച , മഞ്ഞ നിറമുള്ളവ.

3 ) ഇടത്തരം സവോള                  - 1  

മാരിനേറ്റ്  ചെയ്യാൻ ആവശ്യമായവ:

1 ) തൈര്                                           -200 ഗ്രാം 

2 ) ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്   -1 ടേബിൾ സ്പൂൺ 

3 ) അയമോദകം                              -1  ടീസ്പൂൺ 

4 )കാശ്മീരി മുളകുപൊടി              -2  ടീസ്പൂൺ 

5 ) മഞ്ഞൾപൊടി                            -1/ 2  ടീസ്പൂൺ 

6 ) ജീരകം പൊടിച്ചത്                     -1 ടീസ്പൂൺ 

7 )മല്ലിപൊടി                                      -1  ടീസ്പൂൺ 

8 ) ഗരം മസാല                                   -1/ 2  ടീസ്പൂൺ 

9 )മാങ്ങാപ്പൊടി                                 -1  ടീസ്പൂൺ 

10 )ചാട് മസാല                                  -1  ടീസ്പൂൺ 

11 )കുരുമുളക് പൊടി                      -1/ 2  ടീസ്പൂൺ 

12 )നാരങ്ങാ നീര്                              -1/ 2 ടേബിൾ സ്പൂൺ 

13 )വെളിച്ചെണ്ണ                                  -1  ടേബിൾ സ്പൂൺ 

14 )ഉപ്പ്                                                    - ആവശ്യത്തിന് 

പനീറും പച്ചക്കറികളും ക്യൂബുകളായി മുറിച്ചെടുക്കുക.

മാരിനേറ്റ്  ചെയ്യാനുള്ള കൂട്ട് :

1 ) ഒരു വലിയ പാത്രത്തിൽ തൈര് മയപ്പെടുന്നത് വരെ അടിക്കുക.

2 ) ഇഞ്ചി- വെളുത്തുള്ളി പേസ്റ്റും മറ്റു പൊടികളും ചേർത്ത വീണ്ടും യോജിപ്പിക്കുക.

3 ) എണ്ണ ഇപ്പോൾ വേണമെങ്കിൽ  ചേർക്കാം. അല്ലെങ്കിൽ ബേക്ക് ചെയ്യുന്നതിന് മുമ്പായി പുരട്ടാം.

4 ) പനീറും പച്ചക്കറികളും ഈ കൂട്ടിലേക്ക് ചേർത്തു യോജിപ്പിക്കണം. ഫ്രിഡ്‌ജിൽ 2  മണിക്കൂർ വെക്കുക.

5 ) മാരിനേറ്റ്  ചെയ്ത പനീർ പുറത്തെടുത്തു വെയ്ക്കാം. പിന്നെ കമ്പികളിൽ (സ്കയുവർ  ) ഇടകലർത്തി കോർക്കണം.

പാകം ചെയ്യേണ്ട വിധം :

1 ) ഓവൻ 15 മിനിറ്റ് നേരത്തേക്ക് 240 ഡിഗ്രി പ്രീഹീറ്റ്‌ ചെയ്യുക.

2 ) ഒരു പ്ലേറ്റിൽ തയ്യാറാക്കി വെച്ചിരിക്കുന്ന സ്കയുവറുകൾ നിരത്തുക.

3 ) 15 -20  മിനിറ്റ് നേരത്തേക്ക് വേവിക്കുക. അപ്പോൾ വശങ്ങളിൽ ഗോൾഡൻ നിറമാകും.

4 ) ഇതുപോലെ മറുവശവും വേവിക്കുക.

5 ) പുറത്തെടുത്ത ശേഷം അല്പം ചാട് മസാല വിതറാം. പിന്നെ നാരങ്ങാ നീരും ഒഴിക്കാം

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon