Link copied!
Sign in / Sign up
21
Shares

കൂന്തൽ റോസ്റ്റ്!

കൂന്തൽ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. നോൺ വെജ് ഇഷ്ടപ്പെടുന്നവരുടെ ഇഷ്ട വിഭവങ്ങളിൽ എന്നും മുകളിലാണ് കൂന്തലിന്റെ സ്ഥാനം. നീരാളി വർഗ്ഗത്തിൽ പെട്ട കൂന്തൽ അഥവാ കണവ വിഭവങ്ങൾ വളരെയേറെ രുചിയേറിയതാണ്. കൂന്തൽ ഉപയോഗിച്ചു റോസ്റ്റ്, ഫ്രൈ, കറി മറ്റു സ്നാക്കുകൾ എന്നിവയും ഉണ്ടാക്കാവുന്നതാണ്. രുചികരമായ കിടിലൻ കൂന്തൽ റോസ്റ്റ് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.

വേണ്ട ചേരുവകൾ

കണവ / കൂന്തൽ -അര കിലോ

പച്ചമുളക് -5

തക്കാളി -1

സവാള -2

തേങ്ങാ - കാൽ മുറി കൊത്തിയെടുത്തത് 

ഇഞ്ചി ,വെളുത്തുള്ളി പേസ്റ്റ് -2 tbspn

മുളക് പൊടി -1 tbspn

മല്ലി പൊടി -1 tbspn

കുരുമുളക് പൊടി -1/2 tsp

ഗരം മസാല -1 tbspn

മഞ്ഞള്‍ പൊടി -1/4 tsp

ഉപ്പ് -ആവശ്യത്തിന്

വെളിച്ചെണ്ണ -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം 

കണവ കഴുകി വൃത്തിയാക്കി ചെറുതായി അരിഞ്ഞു വയ്ക്കുക. ഇതിലേക്ക് മുളക് പൊടി, മല്ലി പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ പുരട്ടി വയ്ക്കുക. ശേഷം ആവിയിൽ നന്നായി വേവിച്ചു മാറ്റി വയ്ക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ചതിനു ശേഷം സവാള, തക്കാളി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, തേങ്ങ കൊത്ത്  എന്നിവ നന്നായി വഴറ്റുക. ഇതിലേക്ക് ബാക്കിയുള്ള മുളക് പൊടി, മഞ്ഞൾപൊടി , ഗരം മസാല, മല്ലി പൊടി, കുരുമുളക് പൊടി എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. ഇതിലേക്ക് അല്പം വെള്ളമൊഴിച്ചു ആവശ്യത്തിന് ഉപ്പു ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് വേവിച്ച കൂന്തൽ ചേർത്ത് വെള്ളം വറ്റുന്നത് വരെ നന്നായി ഇളക്കുക. കൂന്തൽ റോസ്റ്റ് റെഡി!!

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

We have a great opportunity for you. You can EARN up to Rs 10,000/- every month right in the comfort of your own HOME. Sounds interesting? Fill in this form and we will call you.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon