Link copied!
Sign in / Sign up
0
Shares

കോൻ ബനേഗാ ക്രോർപതിയുടെ പുതിയ സീസൺ: ചോദ്യം കേട്ടാൽ ഞെട്ടും!

കോൻ ബനേഗാ ക്രോർപതിയുടെ 10മത്തെ സീസൺ ആണ് ബോളിവുഡ് ഐക്കൺ ബിഗ് ബി അമിതാബ് ബച്ചൻ പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിക്കാൻ പോകുന്നത്. ഈ പരുപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യം ഉള്ളവർ ടീവിയിൽ കാണുന്ന വെബ്സൈറ്റിയിൽ രജിസ്റ്റർ ചെയ്യണം. പിന്നീടുള്ള ദിവസങ്ങളിൽ രാത്രി 8 :30 ടീവിയിൽ ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ അതാതു നമ്പറിൽ അയച്ചുകൊടുക്കുക.

ചോദ്യോത്തര പംക്തി തുടങ്ങി മൂന്നാമത്തെ ദിവസത്തെ ചോദ്യം എല്ലാവർക്കും കുറച്ചു പ്രെത്യേകത നിറഞ്ഞതായിരുന്നു.

അമിതാബ് ബച്ചൻ പ്രേക്ഷകരോട് ചോദിച്ച ചോദ്യം നടി അനുഷ്ക ശർമയുടേയും ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയുടെയും വിവാഹത്തെ കുറിച്ചായിരുന്നു, "വിരുഷക" എന്ന് സ്നേഹപൂർവ്വം ആരാധകർ വിളിച്ച ആ താര വിവാഹം ഏത് രാജ്യത്തിൽ വച്ചായിരുന്നു? അതിനായി സ്പെയിൻ, ഗ്രീസ് , മാലിദ്വീപ്, ഇറ്റലി എന്ന് നാലു ഓപ്ഷൻസും കൊടുത്തു.

ഈ ചോദ്യത്തിന്റെ ഉത്തരം നിങ്ങൾക്കറിയുമോ. ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ഈ താര വിവാഹത്തിനെ കുറിച്ചറിയാത്തവർ ആരും ഉണ്ടാവില്ല.

ഒരുപാട് ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹൃദയത്തെ കുറച്ചെങ്കിലും നോവിപ്പിക്കാതെ വഴിയില്ല ഈ താര വിവാഹം. ക്രിക്കറ്റ് പ്രേമികളുടെയും സിനിമ പ്രേമികളുടെയും നെഞ്ചിടിപ്പായ ഈ താരങ്ങളുടെ വിവാഹം ഏവരും നെഞ്ചിലേറ്റിയതു തന്നെയാണ്. ലാളിത്യവും എന്നാൽ ആഡംബരവും കൂടിക്കലർന്നതായിരുന്നു ഇറ്റലിയിലും പിന്നീട ഡൽഹിയിലും , മുംബൈയിലും നടന്ന വിരുഷ്ക എന്നറിയപ്പെട്ട താര വിവാഹം.
2017 ഡിസംബർ 11 ഇന് ഇറ്റലിയിൽ വച്ചാണ് ക്രിക്കറ്റ് താരം വിരാട് കോഹ്ലി അനുഷ്കയുടെ കഴുത്തിൽ മിന്നുചാർത്തിയത്. ഇറ്റലിയിലുള്ള വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. അതിനുശേഷം ഡൽഹിയിലും മുംബൈയിലും ആയി രണ്ടു റിസപ്ഷൻ ഈ താരദമ്പതിമാർ ഒരുക്കിയിരുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദി , മറ്റു വിശിഷ്ട വ്യക്തികൾ , ബോളിവുഡ് താരങ്ങൾ അങ്ങനെ ആരെയും വിട്ടുപോകാതെ ഒരുക്കിയ ആ വിവാഹസത്കാരം ഒരു താരനിശ തന്നെ ആയിരുന്നു. ഒരു മേൽക്കൂരക്ക് കീഴെ ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളും ഒന്നിച്ചപ്പോൾ അത് കാണികൾക്ക് വർണശബളമായ കാഴ്ച തന്നെ ആയിരുന്നു. ഒരു മേൽക്കൂരക്ക് കീഴെ ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളും ഒന്നിച്ചപ്പോൾ അത് കാണികൾക്ക് വർണശബളമായ കാഴ്ച തന്നെ ആയിരുന്നു. പഞ്ചാബി ഡാൻസർ ഗുർദാസ് മാൻ അവതരിപ്പിച്ച പഞ്ചാബി ഡാൻസ് കൂടെ ആയപ്പോൾ റിസപ്ഷൻ ആവേശലഹരിയിലാവും എന്നത് തീർച്ച. വിവാഹത്തിന് ശേഷം കോഹ്ലിയും അനുഷ്കയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുകയും റിസപ്ഷന് ക്ഷണിക്കുകയും ചെയ്തിരുന്നു. അതിന്റെ ചിത്രങ്ങൾ പിന്നീട പ്രധാനമന്ത്രി ട്വിറ്റർ ഇൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

കോഹ്ലിയും അനുഷ്കയും വിവാഹത്തിന് ധരിച്ചിരുന്ന വേഷവും വളരെയേറെ ശ്രദ്ധ പിടിച്ചുവാങ്ങിയിരുന്നു. ലൈറ്റ് പിങ്ക് നിറത്തിൽ ഉള്ള ലഹങ്കയിൽ അനുഷ്കയുടെ സൗന്ദര്യം അവർണനീയമായിരുന്നു. കൊഹ്ലിയാകട്ടെ ക്രീം നിറത്തിലുള്ള ഷെർവാണി ആയിരുന്നു ധരിച്ചിരുന്നത്. വിവാഹത്തിന് മുൻപുള്ള മെഹന്ദി യുടെയും ഹൽദിയുടെയും ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

വിരുഷ്കയുടെ റിസപ്ഷനിൽ ക്രിക്കറ്റ് താരങ്ങളായ ശിക്കാർ ധവാൻ ഉം സുരേഷ് റെയ്നയും വളരെ ശ്രദ്ധ നേടിയിരുന്നു. സകുടുംബമായായിരുന്നു രണ്ടുപേരും റിസപ്ഷന് എത്തിയത്. റിസപ്ഷൻ ഫോട്ടോകളിൽ ഏറ്റവും കൗതുകം നിറഞ്ഞ ഫോട്ടോ ആയിരുന്നു ശിക്കാർ ധവാന്റെ മകൻ സൊരവറിനെ എടുത്തിരിക്കുന്ന അനുഷ്കയുടേത്. വളരെ ശാന്തനായി സൊരവർ അനുഷ്കയുടെ കൈകളിൽ കിടന്നുറങ്ങുന്നത് ഏവരെയും ആകർഷിക്കുന്ന ഒരു ചിത്രം തന്നെയാണ്.

വിരുഷ്ക റിസെപ്ഷനിലെ മറ്റു പ്രധാന അതിഥികളായിരുന്നു ഷാരുഖ് ഖാൻ, കരൺ ജോഹർ, രൺബീർ കപൂർ, സൽമാൻ ഖാൻ എന്നിവർ.

വിവാഹത്തിനും റിസെപ്ഷനും ശേഷം കോഹ്ലിയും അനുഷ്കയും കുടുംബാംഗളുടെ കൂടെ ഇരിക്കുന്ന ചിത്രവും സമൂഹ മാധ്യമങ്ങളിൽ കാണാമായിരുന്നു. പോയവർഷത്തെ ഏറ്റവും വലിയ ശ്രദ്ധ ആകർഷിച്ച വിവാഹമായിരുന്നു വിരുഷക. അതുകൊണ്ടു തന്നെ ഈ ചരിത്ര വിവാഹം എന്നെന്നും ഏവരുടെയും മനസ്സിൽ തങ്കലിപികളാൽ എഴുതപ്പെട്ടിട്ടുണ്ടാവും എന്നതിന് സംശയമില്ല.

ആഡംബരമായ ഈ വിവാഹത്തിന് വേണ്ടി അനുഷ്കയും കോഹ്ലിയും തിരഞ്ഞെടുത്തത് പുതുമയേറിയതും അതിലുപരി ആഡംബരമേറിയതുമായ വിവാഹ ക്ഷണപത്രികയായിരുന്നു. വെള്ള നിറത്തിൽ ഫ്ലോറൽ തീം സെലക്ട് ചെയ്ത് അതിൽ ഗോൾഡ് കൊണ്ട് ഇനാമൽ വർക്ക് ചെയ്തതായിരുന്നു ഇൻവിറ്റേഷൻ കാർഡ്. ഇൻവിറ്റേഷൻ ന്റെ കൂടെ മനോഹരമായി അലങ്കരിച്ച ഒരു ചോക്ലേറ്റ് ബോക്സും , വേറൊരു ചെറിയ പെട്ടിയിൽ ഒരു ചെറിയ വൃക്ഷ തൈയ്യും ഉണ്ടായിരുന്നു.
വിവാഹത്തിന് ശേഷം മധുവിധു എവിടെയാണെന്നും വിരുഷക രഹസ്യമായിത്തന്നെ സൂക്ഷിച്ചു. മധുവിധുവിലെ ആദ്യത്തെ ഫോട്ടോ അനുഷ്കയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പിന്നീട്  പോസ്റ്റ് ചെയ്തിരുന്നു. " ഇൻ ഹെവൻ , ലിറ്ററലി" എന്ന ക്യാപ്ഷനോട് കൂടിയായിരുന്നു പോസ്റ്റ്.
എന്തുതന്നെ ആയാലും ഈ ചോദ്യം ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി എന്നത് സത്യം തന്നെ. കോൻ ബനേഗാ ക്രോർപതിയുടെ പുതിയ സീസൺ എന്നുമുതൽ പ്രേക്ഷകർക്കുമുന്പിൽ എത്തും എന്ന് ഇതേവരെ വ്യക്തമാക്കിയിട്ടില്ല. ഇപ്പോൾ സൽമാൻ ഖാൻ അവതരിപ്പിക്കുന്ന ദസ് ക ദം എന്ന പരിപാടി കഴിഞ്ഞതിനു ശേഷമായിരിക്കും ബിഗ് ബി അമിതാബ് ബച്ചൻ പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. 
Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon