Link copied!
Sign in / Sign up
0
Shares

കൊലുസിന്റെ കൊഞ്ചൽ!


"ഈ പെണ്ണിന് എത്ര പാദസരം മേടിച്ചു കൊടുത്താലും വാഴില്ല!" മറ്റാരുമല്ല, എന്റെ മാതാശ്രീ തന്നെയാണ് പറയുന്നത്. കുഞ്ഞായിരുന്നപ്പോൾ മുതൽ കൊലുസ് എൻറെ ഒരു വീക്നെസ് ആയിരുന്നു. ഇടയ്ക്കിടെ മണികൾ ഞാന്നു കിടക്കുന്ന വെള്ളി കൊലുസുകൾ! എല്ലാ വർഷവും അച്ഛനും അമ്മയും കൊലുസു മാറ്റി വാങ്ങി തരും. മറ്റൊന്നുമല്ല, ഓരോ പ്രാവശ്യവും വാങ്ങി ഒരു വർഷം തികയും മുൻപേ പാദസരത്തിൽ ഒരെണ്ണം ഞാൻ എങ്ങനെങ്കിലും എവിടെയെങ്കിലും കൊണ്ടുപോയി കളയും. അല്ലെങ്കിൽ പൊട്ടിപ്പോകും. അങ്ങനെയൊരിക്കൽ വീട്ടിൽ വന്ന ചിറ്റയോട് എന്റെ വീരസാഹസിക കഥകൾ അമ്മ പറയുന്നതിനിടയിൽ കേട്ട ഡയലോഗാണ് മുകളിൽ! എന്താല്ലേ??

ആ പ്രാവശ്യത്തെ കൊലുസിന്റെ  സ്പോൺസർ ചിറ്റയായിരുന്നു. അങ്ങനെ വാങ്ങി വാങ്ങി ഒടുവിൽ ഡിഗ്രി സമയത്താണ് ട്വിസ്റ്റ് ഉണ്ടായത്. ഒരു കമ്മൽ വാങ്ങാനായി ഞാനും അമ്മയും അച്ഛനും കൂടി പ്രമുഖ സ്വര്ണക്കടയിൽ കയറി. ഒരു കുഞ്ഞി കമ്മൽ ഒക്കെ തിരഞ്ഞെടുത്തു കണ്ണാടിയിൽ നോക്കുമ്പോഴുണ്ട് നമ്മുടെ കക്ഷി ഇങ്ങനെ തിളങ്ങി കിടക്കുന്നു. അച്ഛനോട് പറഞ്ഞപ്പോൾ എന്നാൽ നോക്കിക്കോ എന്ന് പറഞ്ഞു. ഒരു സെന്റിമീറ്റർ പോലും ഇടയില്ലാതെ അറ്റത്തു മുത്ത് പിടിപ്പിച്ച തൊങ്ങലുകൾ തൂങ്ങി കിടക്കുന്ന നല്ല കിടുക്കൻ പാദസരം.

അണിഞ്ഞു നോക്കിയപ്പോളോ, എന്റെ കാൽ ആയതുകൊണ്ട് പറയുകയല്ല കേട്ടോ,എന്താ ഭംഗി! അങ്ങനെ കൊലുസിന്റെ സൗന്ദര്യത്തിൽ മതിമറന്നു നിന്നപ്പോഴാണ് സെയിൽസ്മാൻ ചേട്ടൻ വില പറഞ്ഞത്! വെറും ആറായിരം രൂപ! അതൊരു ഒന്നന്നൊന്നര ഞെട്ടലായിരുന്നു...!! അപ്പോൾ മുതൽ എന്താണെന്നറിയില്ല, ഫാൻസി കൊലുസുകൾക്ക് എന്തെന്നില്ലാത്ത ഭംഗി! ട്രെൻഡിനനുസരിച്ച് മാറാൻ ഫാൻസി കൊലുസുകളെ കഴിഞ്ഞേ മറ്റെന്തുമുള്ളൂ.

പണ്ട് കാലം തൊട്ടേ വെള്ളികൊലുസുകൾ അണിയുന്നതിനോടായിരുന്നു എല്ലാവർക്കും പ്രിയം. നല്ലൊരു ഊർജ വാഹക ലോഹമാണല്ലോ വെള്ളി. അതുകൊണ്ടു തന്നെ അവ ശരീരത്തിലെ ഊർജ്ജനിലയെയും വളരെയധികം സ്വാധീനിച്ചിരുന്നു. ഇടക്കാലത്തു സ്വർണകൊലുസുകൾ ട്രെൻഡ് ആയെങ്കിലും ഇവ ധരിക്കുന്നതിനെ മുത്തശ്ശിമാർ എതിർത്തിരുന്നു. സ്വർണം ലക്ഷ്‌മീദേവി ആണല്ലോ.

സ്വർണാഭരണങ്ങൾ കാലിൽ അണിയുന്നത് ദേവിയെ അപമാനിക്കുന്നതിന് തുല്യമാണത്രെ. അതുപോലെ തന്നെ ശബ്ദമില്ലാത്ത കൊലുസുകൾ ധരിക്കരുതെന്നും പണ്ടുള്ളവർ പറഞ്ഞിരുന്നു. കൊലുസിന്റെ നാദം പോസിറ്റീവ് എനർജി കൊണ്ടുവരുമത്രെ. പുരാണങ്ങളിലും പദസരങ്ങലെ കുറിച്ച് പരാമർശമുണ്ട്. രാവണൻ അപഹരിച്ച സീതാദേവിയെ തിരിച്ചറിയാൻ രാമലക്ഷ്മണന്മാരെ സഹായിച്ചത് സീതയുടെ നഷ്ടപ്പെട്ട പാദസരങ്ങൾ ആണെന്നാണ് പറയപ്പെടുന്നത്.

കഴിഞ്ഞ 12 കൊല്ലമേ ആയുള്ളൂ സ്വർണവും വെള്ളിയുമല്ലാതെ ഫാൻസി പാദസരങ്ങൾ വിപണിയിൽ ഇറങ്ങിയിട്ട്. വെള്ളിയിലും സ്റ്റീലിലും നിർമിച്ച കമ്പികൾ കൊണ്ട് മുത്തുകൾ കോർത്തിണക്കിയ കൊലുസുകൾ ആയിരുന്നു അന്നത്തെ താരം.വെള്ളിയുടെ വിലയിൽ പൊടുന്നനെ ഉണ്ടായ കുതിച്ചു കയറ്റം കൊണ്ടാവാം ഇത്തരം കൊലുസുകൾ കണ്ടുപിടിക്കാൻ ഇടയാക്കിയത്. പിന്നീടങ്ങോട്ട് വർണങ്ങളുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നു.

പലവിധ മെറ്റീരിയലുകളിലും കൊലുസുകൾ അണിഞ്ഞു പെൺകുട്ടികൾ തിളങ്ങി. സ്വന്തമായി മെറ്റീരിയലുകൾ വാങ്ങി ഡിസൈൻ ചെയ്തു അണിയുന്നവരുടെയും എണ്ണം തീരെ കുറവല്ല. ഇരു കാലുകളിൽ നിന്നും ഒറ്റ കാലിലേക്കായി കൊലുസിന്റെ സ്ഥാനം. പിന്നീട് കറുത്ത ചരടുകൾ മാത്രമായി. കുറച്ചുകൂടി ട്രെന്റിയായി മുത്തുകൾ കോർത്ത ചരടുകളായി അങ്ങനെ കൊലുസിന്റെ ജൈത്രയാത്ര തുടരുന്നു...

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

Recently, we launched a baby-safe, natural and toxin-free floor cleaner. Recommended by moms and doctors all over India, this floor-cleaner liquid gets rid of germs and stains without adding harmful toxins to the floor. Click here to buy it and let us know if you liked it.

Stay tuned for our future product launches - we plan to launch a range of homecare products that will keep your little explorer healthy, safe and happy!

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon