Link copied!
Sign in / Sign up
4
Shares

KFC സ്റ്റൈൽ ചിക്കൻ ഉണ്ടാക്കുന്നതെങ്ങനെ?

പണ്ട് പണ്ട് അമേരിക്കയിലെ കെന്റക്കിയിൽ ഹാർലാൻഡ് സാൻഡേഴ്‌സ് എന്നൊരു അപ്പൂപ്പൻ ജീവിച്ചിരുന്നു.ജീവിതത്തിൽ എല്ലാത്തിലും പരാജയപ്പെട്ടു എന്ന വിഷമത്തിൽ ആത്മഹത്യ ചെയ്യാൻ ഇറങ്ങിയതായിരുന്നു അദ്ദേഹം.ആറാം വയസിൽ അച്ഛനെ നഷ്ടപ്പെട്ട സാണ്ടേഴ്സിന് ആവശ്യത്തിന് വിദ്യാഭ്യാസം നേടാൻ സാധിച്ചില്ല.17 വയസ്സാകുമ്പോഴേക്കും 4 ജോലികളാണ് ആ പയ്യന് നഷ്ടപ്പെട്ടത്.18 ആം വയസിൽ വിവാഹം ചെയ്‌തെങ്കിലും രണ്ടു വർഷത്തിന് ശേഷം ഭാര്യ മകളുമൊത്തു ഉപേക്ഷിച്ചു പോയി.ഇതിനിടയിൽ റെയിൽവേയിലെ ജോലിയും ആർമിയും നിയമപഠനവും ഒക്കെ പയറ്റിയെങ്കിലും എല്ലാറ്റിലും പരാജയപ്പെട്ടു. പിന്നീടൊരു കോഫി ഷോപ്പിൽ പാചകക്കാരനായി ജീവിതം മുൻപോട്ടു കൊണ്ടുപോയി.ഒടുവിൽ 65ആം വയസിൽ റിട്ടയർ ചെയ്ത സാൻഡേഴ്‌സണ് 105 ഡോളർ ആണ് ആകെ കിട്ടിയ തുക.തന്റെ സേവനത്തിൽ ഗവണ്മെന്റ് തൃപ്തരല്ലെന്ന നിരാശാ ബോധത്താലാണ് അദ്ദേഹം ആത്മഹത്യ ചെയ്യാനിറങ്ങിയത്.അങ്ങനെ ഒരു മരചിച്ചുവട്ടിലിരുന്നു വില്പത്രത്തിനു പകരം താൻ ജീവിതത്തിലെന്തു നേടി എന്ന് കുറിക്കാൻ തുടങ്ങി.അപ്പോഴാണ് അദ്ദേശത്തിനു മനസിലായത് ഇനിയുമൊരുപാട് നേടാനുണ്ടെന്ന്.അതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം മാറ്റി മറിച്ച തീരുമാനം.

അങ്ങനെ വീണ്ടും പാചകത്തിലേക്കു തിരിയാൻ അദ്ദേഹം തീരുമാനിച്ചു.കയ്യിലുണ്ടായിരുന്ന 105 ഡോളർ ചെക്ക് പണയം വച്ച് 87 ഡോളർ കടം വാങ്ങി.കുറച്ച ചിക്കൻ വാങ്ങി തനിക്കറിയാവുന്ന ഒരു പ്രത്യേക മസാലക്കൂട്ട് ചേർത്ത് ഫ്രൈ ചെയ്ത് തന്റെ നാട്ടിലുള്ള വീടുകൾ തോറും വിൽക്കാൻ തുടങ്ങി.ഇതാണ് പില്ക്കാലത്തു KFC (കെന്റക്കി ഫ്രൈഡ് ചിക്കൻ) എന്ന ആഗോളവിപണിയിലെ രണ്ടാം നമ്പർ ഭക്ഷണവിതരണ ശൃംഖലയായി മാറിയത്.1940 മുതൽ ഇന്നുവരെ സാൻഡേഴ്‌സന്റെ മസാലക്കൂട്ടാണ്‌ KFC യുടെ എല്ലാ സ്ഥാപനങ്ങളിലും ഉപയോഗിക്കുന്നത്. കുറച്ചു നാൾ മുൻപ് KFC യുടെ രഹസ്യക്കൂട്ട് പുറത്തായിരുന്നു.അന്നുമുതൽ ഇന്നുവരെ KFC സ്റ്റൈൽ ചിക്കൻ ഫ്രൈ ഒരുപാടു പേര് പരീക്ഷിച്ചിട്ടുണ്ടെങ്കിലും അതെ രുചി കിട്ടിയിട്ടില്ലെന്നത് സത്യം.എങ്കിലും നമുക്കുമൊന്നു പരീക്ഷിച്ചു നോക്കിയാലോ..

വേണ്ട ചേരുവകൾ

ചിക്കൻ-അര കിലോ

കോൺഫ്ലോർ/മൈദാ-2 കപ്പ് 

ഉപ്പ് -2/3 ടേബിൾസ്പൂൺ 

ഉണങ്ങിയ കാശിത്തുമ്പ ഇലകൾ/തോട്ടതുളസി (thyme leaves)-1/2 ടേബിൾസ്പൂൺ

ഉണങ്ങിയ തുളസി ഇലകൾ (basil leaves)-1/2 ടേബിൾസ്പൂൺ

ഒറിഗാനോ-1/3 ടേബിൾസ്പൂൺ

സെലറി സാൾട്ട് (celery salt)-1 ടേബിൾസ്പൂൺ

കുരുമുളകുപൊടി-1 ടേബിൾസ്പൂൺ

കടുക്-1 ടേബിൾസ്പൂൺ

paprika മസാല-4 ടേബിൾസ്പൂൺ

ഗാർലിക് സാൾട്ട് - 2 ടേബിൾസ്പൂൺ 

ഇഞ്ചി പേസ്റ്റ്-1 ടേബിൾസ്പൂൺ 

വൈറ്റ് പെപ്പെർ -3 ടേബിൾസ്പൂൺ

മോര്-1 കപ്പ് 

നന്നായി പതപ്പിച്ച മുട്ട-1

canola ഓയിൽ/സൂര്യകാന്തി എണ്ണ- 1 ltr 

ഓട്സ്- 100 gm 

തയ്യാറാക്കുന്ന വിധം 

ചിക്കൻ ആവശ്യമുള്ള വലിപ്പത്തിൽ മുറിച്ചെടുക്കുക.ഒരു പാത്രത്തിൽ കോൺഫ്ലോർ/മൈദ, മോരും മുട്ടയും ഒഴികെയുള്ള മറ്റു ചേരുവകൾ എല്ലാം നന്നായി യോജിപ്പിച്ചു വയ്ക്കുക.മുട്ടയും മോരും നന്നായി യോജിപ്പിച്ചു ഇതിലേക്ക് ചിക്കൻ അരമണിക്കൂർ മുക്കി വയ്ക്കുക.ഇതിനു ശേഷം കഷണങ്ങൾ ആദ്യം തയ്യാറാക്കി വച്ച മസാലക്കൂട്ടിലേക്ക് മുക്കി വയ്ക്കുക.അടിവശം കട്ടിയുള്ള ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ചു നന്നായി ചൂടാക്കുക.ശേഷം മസാലക്കൂട്ടിൽ മുക്കി വച്ച ചിക്കൻ എണ്ണയിലിട്ട് ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ വറുത്തെടുക്കുക.ആവശ്യമെങ്കിൽ മസാലയിൽ മുക്കിയ ശേഷം അല്പം ഓട്സ് ഇത് മുക്കി വറുത്തെടുക്കുക.KFC സ്റ്റൈൽ ചിക്കൻ റെഡി.

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

We have a great opportunity for you. You can EARN up to Rs 10,000/- every month right in the comfort of your own HOME. Sounds interesting? Fill in this form and we will call you.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon