Link copied!
Sign in / Sign up
3
Shares

ഇദ്ദേഹമാണ് യഥാർത്ഥ അച്ഛൻ!

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രണ്ടു അച്ഛന്മാർ കേരളത്തിന്റെ മുൻപിലുണ്ട്. ഒരു വലിയ ദുരന്തത്തിന്റെ ഇരകൾ. ഒരാൾ മകളുടെ ഭർത്താവിനെ കൊല്ലാൻ ഗൂഢാലോചന നടത്തിയയാൾ. മറ്റൊരാൾ സ്വന്തം മകൻ നഷ്ടപ്പെട്ടിട്ടും അവന്റെ ചോരകുടിച്ചവരുടെ രക്തമായ മരുമകളെ തളരാതെ സംരക്ഷിക്കുന്നയാൾ. ഒരാൾ എല്ലാ പിതാക്കന്മാർക്കും അപമാനമായി തലതാഴ്ത്തി നിൽക്കുമ്പോൾ മറ്റെയാൾ തന്റെ സഹനശക്തി കൊണ്ട് വാനോളം ഉയർന്നു നിൽക്കുന്നു. കെവിൻ, നീ ഭാഗ്യവാനാണ്! ഇരുപത്തിമൂന്നു വർഷം ഈ അച്ഛന്റെ മകനായി ജീവിക്കാൻ കഴിഞ്ഞതിൽ.അദ്ദേഹം പകർന്നുകൊടുത്ത മൂല്യങ്ങളും അളവില്ലാത്ത സ്നേഹവും മനസിലുള്ളത് കൊണ്ടാകാം കെവിൻ സ്നേഹിച്ച പെണ്ണിന്റെ കണ്ണീരു കാണാനാകാതെ ചങ്കൂറ്റത്തോടെ വിളിച്ചിറക്കി കൊണ്ടുവന്നു താലികെട്ടിയത്. ജോസഫ് ജേക്കബ് എന്ന ആ പിതാവിന്റെ ശരീരം തളർന്നു പോകുമ്പോഴും മനസ് ഉറച്ചു നിൽക്കുന്നു, ഇനിയുള്ള കാലം മരുമകളെ സ്വന്തം മകളെപ്പോലെ സംരക്ഷിക്കുമെന്ന് നിശ്ചയദാർഢ്യത്തോടെ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട്.

മറുവശത്തു മകളെയും മരുമകനെയും ഒരുപോലെ നഷ്ടപ്പെടുത്തിയ നിർഭാഗ്യവാനായ മറ്റൊരു പിതാവ്. ഒരു നിമിഷത്തെ എടുത്തുചാട്ടം കൊണ്ട് അനാഥമായത് രണ്ടു കുടുംബങ്ങളാണ്. സമ്പത്തും സൗന്ദര്യവും കുലമഹിമയും മാത്രമല്ല ജീവിതമെന്ന് അദ്ദേഹവും ഒപ്പം മനസ്സുകൊണ്ടെങ്കിലും അദ്ദേഹത്തെ സപ്പോർട്ട് ചെയ്യുന്നവരും ഇനി എന്നാണ് മനസിലാക്കുക? സമൂഹമാധ്യമങ്ങളിലും മറ്റു പൊതു സ്ഥലങ്ങളിലും പ്രണയത്തെയും പ്രണയ വിവാഹത്തെയും പറ്റി ഘോരഘോരം പ്രസംഗിക്കുമ്പോഴും രഹസ്യമായി "കണ്ടവരുടെ കൂടെ പോയാൽ വച്ചേക്കില്ല ഞാൻ" എന്ന് മക്കളോട് പറയുന്നവർ ആണ് 70 ശതമാനം പേരും. മക്കൾ തന്നോളം വളർന്നാൽ താനെന്നു വിളിക്കണം എന്ന ശൈലി മനപ്പൂർവം മറക്കാൻ ശ്രമിക്കുന്നു ഓരോരുത്തരും. അതിനർത്ഥം മക്കളെ നിയന്ത്രണമില്ലാതെ വിടണം എന്നല്ല, എല്ലാം പറയാൻ കഴിയുന്ന സുഹൃത്തായി കൂടെയുണ്ടാവണം എല്ലായ്പ്പോഴും. ഒരു അച്ഛനാകാൻ മക്കളെ ജനിപ്പിച്ചാൽ മാത്രം പോരാ, സ്നേഹം നൽകാനും കഴിയണം. അതുകൊണ്ടാവാം അവൾ ഇരുപത് വർഷം വളർത്തി വലുതാക്കിയ മാതാപിതാക്കൾക്കൊപ്പം പോകാതിരുന്നത്. കെവിന്റെ പിതാവിൽ തന്റെ ആശ്രയം കണ്ടെത്തിയത്.

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

We have a great opportunity for you. You can EARN up to Rs 10,000/- every month right in the comfort of your own HOME. Sounds interesting? Fill in this form and we will call you.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon