Link copied!
Sign in / Sign up
1
Shares

കേരളത്തെ കുറിച്ച് നിങ്ങൾക്കെന്തറിയാം?

ഹരിതാഭവും പച്ചപ്പും തെങ്ങും കായവറുത്തതും മാത്രമല്ല, വേറെ പല പ്രത്യേകതകളും നമ്മുടെ കൊച്ചു കേരളത്തിനുണ്ട്. അതെന്തൊക്കെയാണെന്ന് നമുക്ക് കാണാം.

1. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനം

സർവ്വേ പ്രകാരം, ഇന്ത്യയിലെ ഏറ്റവും ശുചിയുള്ള പത്തു നഗരങ്ങളിൽ അഞ്ചെണ്ണവും നമ്മുടെ കേരളത്തിലാണ്.

2. സമ്പൂർണ്ണ സാക്ഷരത

ജനുവരി 2016 ഓടു കൂടി കേരളം നൂറു ശതമാനം സാക്ഷരതയുള്ള ഒരേയൊരു സംസ്ഥാനമായി മാറി.

3. ആയുസ്സ്

ഞെട്ടണ്ട! സത്യം തന്നെയാണ്. കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശരാശരി ആയുസ്സുള്ള സംസ്ഥാനം കേരളമാണ്, 74 വയസ്സ്.

4. സൗകര്യങ്ങൾ

വിദ്യാഭ്യാസം മാത്രമല്ല, ഇഷ്ടം പോലെ ആശുപത്രികളും ബാങ്കുകളും നമ്മുടെ കേരളത്തിലുണ്ട്. എല്ലാ ഗ്രാമത്തിലും ഓരോ ബാങ്കും ആശുപത്രിയും വീതമുള്ള ഒരേ ഒരു സംസ്ഥാനം കേരളമാണ്.

5. കുട്ടികളുടെ മരണ നിരക്ക്

ആയിരം പ്രസവങ്ങൾക്ക് വെറും പത്തു മരണമാണ് കേരളത്തിലെ ശരാശരി മരണ നിരക്ക്. ഇന്ത്യയിലെ മികച്ച ശരാശരിയും ഇതു തന്നെയാണ്!

6. സുഗന്ധവ്യഞ്ജനങ്ങളുടെ നാട്

പുരാതനകാലം തൊട്ടേ സുഗന്ധവ്യഞ്ജനങ്ങൾക്ക് പേരുകേട്ട നാടാണ് കേരളം. പോർച്ചുഗീസ്, റോം, ഗ്രീക്ക്, തുടങ്ങി നമ്മളെ അടക്കി ഭരിച്ച ഇംഗ്ളീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി വരെ കേരളത്തിൽ ആദ്യം കാലുകുത്തിയത് ഈ സുഗന്ധവ്യഞ്ജനങ്ങൾക്ക് വേണ്ടിയാണ്. വാസ്കോഡ ഗാമയെ പോലെയുള്ള കച്ചവടക്കാരെയും യാത്രക്കാരെയും ഇവിടേക്ക് ആകർഷിച്ചതും ഇതുതന്നെ.

7. സ്വർണ്ണത്തിന്റെ കലവറ

നമ്മൾ കല്യാണങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന സ്വർണ്ണത്തിന്റെ കണക്ക് ചില്ലറയല്ല. രാജ്യത്തിന്റെ മൊത്തം സ്വർണ്ണ ഉപഭോഗത്തിന്റെ ഇരുപതു ശതമാനവും ഈ കൊച്ചു കേരളത്തിലാണ്!

8. ബീവറേജ്!

കൂടുതൽ വിശദീകരണം ആവശ്യമില്ലാത്ത ഒരു വിഷയമാണിത്! കുടിയൻമാരുടെ സ്വന്തം കേരളത്തിലെ ഒരു ശരാശരി മനുഷ്യൻ ഒരു വർഷം എട്ടു ലിറ്റർ മദ്യം സേവിക്കുന്നുണ്ട് എന്നാണ് കണക്ക്. കൂടാതെ ആഘോഷവേളകളിലെ കണക്കുകൾ പരിശോധിച്ചാൽ വെള്ളമടിക്ക് പേരുകേട്ട പഞ്ചാബിനെയും ഹരിയാനയെയും വരെ കേരളം മലർത്തിയടിക്കും!

9. ടൂറിസം

സെൻട്രൽ ഗവണ്മെന്റിന്റെ കയ്യിൽ നിന്നും മികച്ച ടൂറിസം സൈറ്റിനുള്ള അംഗീകാരം ആറു വർഷം കരസ്ഥമാക്കിയ സംസ്ഥാനമാണ് കേരളം. അതുപോലെ, ഏഷ്യയിലെ ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെടുന്ന പത്തു വെബ്സൈറ്റുകളിൽ ഒന്ന് കേരളത്തിന്റേതാണ്.

10. കയറിന്റെ സ്വന്തം കേരളം

ഇന്ത്യയിലെ ആദ്യത്തെ കയർ ഫാക്ടറി നിലവിൽ വന്നത് ആലപ്പുഴയിൽ 1859 നാണ്. ലോകത്തിലെ മുഴുവൻ തെങ്ങിൻ ചകിരിയിൽ അറുപതു ശതമാനവും ഉത്പാദിപ്പിക്കുന്നത്

കേരളമാണ്.

11. പൂരങ്ങളുടെ നാട്

അമ്പലമോ പള്ളിയോ എന്തോ ആകട്ടെ, ആഘോഷങ്ങളിൽ ആരും പിന്നിലല്ല. പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം മാത്രമല്ല, അനേകായിരം ഉത്സവങ്ങളും വേലകളും നേർച്ചകളുമായി കേരളം ആഘോഷങ്ങളെ എന്നും നെഞ്ചിനോട് മുറുക്കെ പിടിച്ചിരിക്കുന്നു.

12. ആയുർവേദം

ഉഴിച്ചിലും പിഴിച്ചിലും സുഖചികിത്സകളുമായി ആയുർവേദം കേരളത്തിൽ തലയുയർത്തി പിടിച്ചുനിൽക്കുന്നു. അലോപ്പതിയുടെ അതിപ്രസരമുണ്ടെങ്കിലും ഇന്നും കേരളത്തിൽ ആയുർവേദത്തിനുള്ള പ്രിയം കുറഞ്ഞിട്ടില്ല.

13. തേക്കും തേക്ക് മ്യൂസിയവും

ബ്രിട്ടിഷുകാരുടെ സമയത്താണ് ആദ്യമായി കേരളത്തിൽ തേക്ക് പ്ലാന്റേഷൻ വെച്ചു പിടിപ്പിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയതും നീളവുമുള്ള തേക്കുകൾ കേരളത്തിലാണ്. ലോകത്തിലെ ഒരേയൊരു തെക്ക് മ്യൂസിയവും ഇവിടെ നിലമ്പൂരിൽ നമുക്ക് സ്വന്തം.

14. മാധ്യമങ്ങൾ

ഒൻപതു വിവിധ ഭാഷകളിലെ പത്രങ്ങൾ കേരളത്തിൽ ലഭ്യമാണ്. മാതൃഭാഷയായ മലയാളത്തിൽ ഇറങ്ങുന്ന പത്രങ്ങളാണ് ന്യൂസ് ചാനലുകളെക്കാൾ മലയാളിക്ക് പ്രിയം. അതുപോലെ, ടിവിയിൽ ന്യൂസ് ഹവർ ഇല്ലാത്ത ഒരു ദിവസത്തെക്കുറിച്ച് നമുക്ക് ആലോചിക്കാൻ പോലുമാവില്ല.

15. സ്ത്രീ-പുരുഷ അനുപാതം

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ശരാശരി കേരളത്തിലാണ്. ആയിരം പുരുഷന് 1084 സ്ത്രീകളാണ് കേരളത്തിലുള്ളത്. പുരുഷൻമാരെക്കാൾ സ്ത്രീകൾ കൂടുതലുള്ള ഏക സംസ്ഥാനമാണ് കേരളം. 

 

 

Image sources:

madhyamam.com, mouthshut.com, asianetnews.com, oneindia.com, hindustantimes.com, keralatourism.org, ayurmantra.com, pininterest.com, journeyera.com, financialexpress.com, mentalfloss.com.

Tinystep Baby-Safe Natural Toxin-Free Floor Cleaner

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon