Link copied!
Sign in / Sign up
10
Shares

കഴുത്തിന്റെ കറുപ്പ് നിറം മാറാൻ..

എത്ര അഴകുണ്ടെങ്കിലും കഴുത്തിലുണ്ടാകുന്ന കറുപ്പ് നിറം എല്ലാ സുന്ദരിമാരുടെയും സുന്ദരന്മാരുടേയും എക്കാലത്തെയും പ്രശ്നമാണ്. കഴുത്തിലെ കറുപ്പ് മൂലം ഇഷ്ടമുള്ള വസ്ത്രം ധരിക്കാതെയും ഹെയർസ്റ്റൈൽ പരീക്ഷിക്കാതെയുമിരിക്കുന്ന ഒരുപാട് പേരുണ്ട്. എത്ര ശ്രമിച്ചിട്ടും കറുപ്പുനിറം മാറാത്തത് കുറച്ചൊന്നുമല്ല അലട്ടുന്നത്. വലിയ ചിലവില്ലാതെ കഴുത്തിലെ കറുപ്പുനിറം മാറാൻ ഇതാ ചില പൊടിക്കൈകൾ!

അര ടീസ്പൂണ്‍ ബദാം പൗഡര്‍, ഒരു ടീസ്പൂണ്‍ പാല്‍പ്പൊടി, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ നല്ലതു പോലെ മിക്‌സ് ചെയ്ത് പേസ്റ്റാക്കി കഴുത്തില്‍ പുരട്ടുക.

കറ്റാര്‍വാഴയുടെ നീര് എടുത്ത് ഇത് നേരിട്ട് കഴുത്തില്‍ പുരട്ടുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാം. അലോവേര ജെൽ ഉപയോഗിക്കുന്നതും നല്ലതാണ്.

കുക്കുമ്പര്‍ നീര് എടുത്ത് കഴുത്തിനു ചുറ്റും 10 മിനിട്ട് മസ്സാജ് ചെയ്യുക. അല്‍പം നാരങ്ങ നീരു കൂടി ചേര്‍ക്കാവുന്നതാണ്.

നാരങ്ങാനീര് മാത്രമെടുത്തു കഴുത്തിൽ പുരട്ടുക. ദിവസവും ഇതാവർത്തിക്കുന്നത് വളരെ ഗുണം ചെയ്യും. നാരങ്ങയുടെ തോട് ഉരസിയാലും മതി.

ഓട്സ് അരച്ച് പേസ്റ്റ് ആക്കി കഴുത്തിന് ചുറ്റും പുരട്ടുക. മൂന്ന് ദിവസം ഇതാവർത്തിക്കുക.

ഉരുളക്കിഴങ്ങ് മിക്സിയിൽ പേസ്റ്റ് ആക്കി അരമണിക്കൂർ കഴുത്തിന് ചുറ്റും പുരട്ടിവയ്ക്കുക. 

റവ തൈരിൽ കലക്കി വെണ്ണയും യോജിപ്പിച്ചു സ്ഥിരമായി സ്ക്രബ്ബ്‌ ചെയ്യുക.

തേനും രക്തചന്ദനം പൊടിയും ചേർത്ത് കിടക്കാൻ നേരം കഴുത്തിന് ചുറ്റും വയ്ക്കുക. രാവിലെ കഴുകിക്കളയുക. 

പപ്പായ നീരും തേനും ചേർത്ത് കഴുത്തിൽ പുരട്ടുക. ആഴ്ചയിൽ മൂന്ന് ദിവസം ഇതാവർത്തിക്കുക. 

നാരങ്ങാനീരും പനിനീരും യോജിപ്പിച്ചു പുരട്ടുക.

അൽമോണ്ട് ഓയിലും ടി ട്രീ ഓയിലും ചേർത്തു കഴുത്തിൽ പുരട്ടുക.

ഒലിവ് ഓയിലും നാരങ്ങാനീരും ചേർത്തു കഴുത്തിൽ മസ്സാജ് ചെയ്യുക. താഴെ നിന്ന് മുകളിലേക്ക് വേണം മസ്സാജ് ചെയ്യാൻ.

ബേക്കിംഗ് സോഡാ വെള്ളം ചേർത്ത് പേസ്റ്റ് ആക്കുക. ഇത് കഴുത്തിൽ തേച്ചു പിടിപ്പിക്കുക. ഉണങ്ങിയതിന് ശേഷം സ്ക്രബ്ബ്‌ ചെയ്തു കഴുകി കളയാം.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon