Link copied!
Sign in / Sign up
1
Shares

കഴിഞ്ഞ ദശാബ്ദത്തിൽ കേരളം കണ്ട കിടിലൻ സിനിമകൾ!!

നിങ്ങൾ മലയാള സിനിമയെ സ്നേഹിക്കുന്ന ആളാണോ, മലയാള സിനിമകൾ കാണാൻ ആഗ്രഹം ഉള്ളവരാണോ എന്നാൽ ഈ 32 സിനിമകൾ മലയാളത്തിന്റെ രത്നങ്ങൾ തന്നെയാണ്.

1. ബിഗ് ബി (2007)

മലയാളത്തിൽ ഏറെ ശ്രദ്ധേയമായതും ഒരു ആക്ഷൻ ത്രില്ലർ ഫീൽ തരുന്നതുമായ ചിത്രമാണ് ബിഗ് ബി. മമ്മൂട്ടി നായകനാകുന്ന ഈ ചിത്രം ഒരു പൊതുപ്രവർത്തകയായ അമ്മയുടെയും അവർ ദത്തെടുത്തു വളർത്തുന്ന 4 ആൺമക്കളുടേയും കഥ പറയുന്നു. നഫീസ അലി യാണ് പൊതുപ്രവർത്തകയായ അമ്മയുടെ വേഷമിട്ടിരിക്കുന്നത്. വളർന്നു വലുതായ മക്കൾ ദൂരസ്ഥലങ്ങളിൽ പോവുന്നതും പിന്നീട് അമ്മയുടെ ദാരുണമായ മരണം അറിഞ്ഞ ഇവർ നാലുപേരും വീണ്ടും ഒത്തുചേരുന്നതും ഒക്കെയാണ് സിനിമയിൽ നമ്മൾ കാണുന്നത്. നാലുമക്കളിൽ മൂത്തയാളാണ് ബിലാൽ , മമ്മൂട്ടിയാണ് അമിതവ്യയിയായ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തെ അതിന്റെ ഏറ്റവും മികവുറ്റതാക്കുന്നതിൽ മമ്മൂട്ടി വിജയിക്കുക തന്നെ ചെയ്തു. സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും, ഒരു കുടുംബത്തിന്റെയും അതിലുപരി വൈരാഗ്യത്തിന്റെയും കഥപറയുന്ന ഈ സിനിമ മലയാള സിനിമയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. 

2. നാല് പെണ്ണുങ്ങൾ (2007 )

അടൂർ ഗോപാലകൃഷ്ണന്റെ നാല് പെണ്ണുങ്ങൾ എന്ന സിനിമ പേരുപോലെതന്നെ നാല് സ്ത്രീകളുടെ ജീവിതത്തിന്റെ പല അവസ്ഥാന്തരങ്ങളെ പ്രേക്ഷകർക്കുമുന്നിൽ എത്തിക്കുന്നു. ഇതിലെ ഓരോ സ്ത്രീക്കും പറയാനുണ്ടാകും ഓരോ കഥകൾ. നാലു സ്ത്രീകളും നാലു ജീവിതസാഹചര്യങ്ങളിൽ നിന്നുള്ളവരാണ്. ഒന്നാമത്തെ സ്ത്രീ സാഹചര്യങ്ങൾ കൊണ്ട് ഒരു വ്യഭിചാരിക ആവേണ്ടിവന്നവളാണ്. രണ്ടാമത്തെ സ്ത്രീ ഭർത്താവാൽ പരിത്യജിക്കപ്പെട്ട ഒരു കന്യകയാണ്. മൂന്നാമത്തെ സ്ത്രീ കുട്ടികളില്ലാത്ത വേദന അനുഭവിക്കുന്ന ഒരു വീട്ടമ്മയും നാലാമത്തെ സ്ത്രീയാകട്ടെ ഒരു പ്രേമബന്ധം ഉണ്ടെന്നാരോപിക്കപെട്ട ഒരു അവിവാഹിതയുമാണ്. നാലുപേരും എന്നെകിലും ഒരു ദിവസം അവരെ എല്ലാവരും മനസിലാക്കും എന്ന പ്രതീക്ഷയിൽ ജീവിക്കുന്നവരാണ്. ഈ കഥ എങ്ങനെ ഇന്നത്തെ സമൂഹം കാരണത്വേന ഒരു സ്ത്രീയിൽ ദോഷാരോപണം ചെയ്യുന്നു എന്നു പറയുന്നു.

3. ലൗഡ് സ്പീക്കർ (2009 )

സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു നിഷ്കളങ്കനായ മനുഷ്യന്റെ കഥ പറയുന്ന ഈ സിനിമയിലെ പ്രാത്ഥനകഥാപാത്രം മമ്മൂട്ടി യാണ് . മൈക് ഫിലിപ്പോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സാധാരണയിലും വളരെ അതികം ഉച്ചത്തിൽ സംസാരിക്കുകയും , ചെരുപ്പിടാതെ നടക്കുകയും എപ്പോഴും സദാ ഒരു ടേപ്പ് റെക്കോർഡർ കൂടെ കൊണ്ടുനടക്കുകയും ചെയ്യുന്ന ഈ കഥാപാത്രം സ്വൽപം നർമം നിറഞ്ഞതുമാണ്. ചിത്രത്തിലുടനീളം ഒരു പോസിറ്റീവ് എനർജി പകർത്തുന്ന ഈ കഥാപാത്രം സങ്കടപെടുന്നവരെ ചിരിപ്പിക്കാനും അവരിൽ സന്തോഷം പകരാനും ശ്രേമിച്ചുകൊണ്ടേ ഇരിക്കുന്നു. അസാധാരണമായ ഒരു സിനിമ എന്ന് ഈ സിനിമയെ പറയാൻ കഴിയില്ലെങ്കിലും മമ്മൂട്ടിയുടെ അഭിനയമികവ് ഈ ചിത്രത്തിൽ ഉടനീളം ശ്രദ്ധേയമാണ്.

4. നീലത്താമര (2009 )

നിഷ്കളങ്കയായ ഒരു നാട്ടിൻ പുറത്തുകാരി പെൺകുട്ടിയുടെ കഥപറയുന്ന സിനിമയാണ് നീലത്താമര. കറകളഞ്ഞ കളങ്കമില്ലാത്ത വിശ്വാസവും സ്നേഹവും കൊണ്ട് നീലത്താമര വിരിയിക്കുന്ന ഈ പെൺകുട്ടി വളരെപെട്ടെന്നുതന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റും. ഒരു പഴയകാല സിനിമയെ പുനർനിർമിച്ചതാണ് ഈ സിനിമ. ലാൽ ജോസിന്റെ സംവിധാന മികവും കൂടെ ചേരുമ്പോൾ പഴയതിന്റെ മാറ്റ് ഒട്ടും മങ്ങാതെതന്നെ പ്രേക്ഷകർക്കുമുന്നിൽ എത്തിക്കാൻ കഴിഞ്ഞു. ഒരു നാടൻ പെൺകുട്ടിയുടെ കഥപറയുന്ന ഈ സിനിമ സ്നേഹവും, വിശ്വാസവും, അതിലുപരി പല അവസ്ഥാന്തരങ്ങളിൽ ഉള്ള വ്യക്തികളെയും എടുത്തുകാട്ടുന്നു.

5.  പ്രാഞ്ചിയേട്ടൻ & ദി സെയിന്റ് (2010)

ആക്ഷേപഹാസ്യ പൂര്ണ്ണമായ ഈ സിനിമ പ്രാഞ്ചി എന്ന ബിസിനെസ്സ്കാരന്റെയും st ഫ്രാൻസിസ് ഓഫ് അസ്സീസ്സി എന്ന ശിൽപത്തിനും ഇടയിൽ നടക്കുന്ന ഒരു സല്ലാപമായാണ് ചിത്രീകരിച്ചിരിക്കുന്നത്. തികഞ്ഞ ദൈവവിശ്വാസിയായ പ്രാഞ്ചിയുടെ ഉപബോധമനസ്സിനു തോന്നുന്ന ഭ്രമമാണ് സെയിന്റ് പ്രത്യക്ഷപ്പെടുന്നതും തന്നോട് സംസാരിക്കുന്നതും എല്ലാം. സമ്പന്നനായ ഒരു ബിസ്നസ്സ്കാരനാണെകിലും പ്രാഞ്ചി അതിൽ സംതൃപ്തനായിരുന്നില്ല. പ്രശസ്തനായ ഒരു വ്യവസായി ആവുക എന്നായിരുന്നു പ്രാഞ്ചിയുടെ സ്വപ്നം. തന്റെ പ്രശ്നങ്ങളും ആഗ്രഹങ്ങളും വിഷമങ്ങളും എല്ലാം സെയ്ന്റുമായി പങ്കുവെക്കുന്നതും സെയ്ന്റ് പ്രാഞ്ചിയുടെ സ്വപ്നങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതും ഒക്കെയാണ് ചിത്രത്തിലെ മറ്റു രംഗങ്ങൾ. പ്രാഞ്ചിയായി മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയാണ് വേഷമിടുന്നത്. ഒരു തനി തൃശ്ശൂർകാരന്റെ ശൈലികളോടുകൂടിയ അഭിനയവും നർമ്മവും എല്ലാം ഒത്തുചേർന്ന ഈ സിനിമ പ്രേക്ഷകർ എന്നെന്നും നെഞ്ചോടുചേർത്തുവെച്ച ഒന്നാണ്. മമ്മൂട്ടിക്കൊപ്പം നായികയായി പ്രിയാമണിയും പ്രേക്ഷകരുടെ മുൻപിൽ എത്തുന്നുണ്ട്. 

6.  ഉറുമി (2011 )

16 ആം നൂറ്റാണ്ടിൽ നടന്ന ഒരു ചരിത്രസംഭവമാണ് ഉറുമി എന്ന സിനിമയാക്കിയിരിക്കുന്നത്. 16 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കേളു നായനാരുടെയും സുഹൃത് വവ്വാലിയുടെയും അവർ വാസ്കോഡഗാമക്ക് നേരെ നടത്തിയ പോരാട്ടങ്ങളുടെയും കഥയാണ് ഈ ചിത്രത്തിൽ പറയുന്നത്. കേളു നയനാരായി പ്രിത്വിരാജ്ഉം വവ്വാലിയായി പ്രഭു ദേവയും ,പ്രിത്വിരാജിന്റെ നായികയും കൂട്ടാളിയുമായ ആയിഷയെ ജെനീലിയ ഡിസ്യൂസയും ആണ് വേഷമിട്ടത്. അതിസാഹസികമായ യുദ്ധ രംഗങ്ങളും , ചാരുതയാർന്ന സംഗീതവും , താര പ്രഭയും ഈ സിനിമയെ അവിസ്മരണീയമാക്കി. 

7. ട്രാഫിക് (2011)

ചെന്നൈ നഗരത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി നിർമിച്ച സിനിമയാണ് ട്രാഫിക്. യാദൃശ്ചികമായി സംഭവങ്ങളെ വളരെ ആകർഷണീയമായ രീതിയിൽ സംയോജിപ്പിക്കുന്ന ഈ സിനിമ ഓരോ സെക്കന്ഡിലും പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്നു. ചിത്രത്തിൽ ആകെമൊത്തം 9 കഥാപാത്രങ്ങളാണുള്ളത്. ഈ 9 വ്യത്യസ്തമായ കഥാപാത്രങ്ങളെയും അവരുടെ ജീവിതകഥയേയും സമ്മേളിപ്പിച്ചുകൊണ്ടാണ് ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ഓരോ കഥാപാത്രങ്ങൾക്കും വളരെ കുറച്ചുസമയം മാത്രമാണ് കഥയിലുള്ളത് എന്നിരുന്നാലും ഈ സിനിമയിൽ ഉള്ള ഓരോ കഥാപാത്രങ്ങളെയും ഒരിക്കൽ ഈ സിനിമ കണ്ടവർ മറക്കില്ല.

8 . രതിനിർവേദം (2011)

1978 ഇൽ ഭരതന്റെ രതിനിർവേദം തന്നെയാണ് 2011 ഇൽ പുനരാവിഷ്കരിച്ചത്. 2011 ഇലെ രതിനിർവേദം സിനിമയിൽ ശ്വേത മേനോനും ശ്രീജിത്തും ആണ് ജയഭാരതിയായും കൃഷ്ണചന്ദ്രനായും അഭിനയിച്ചിരിക്കുന്നത്. കൗമാരക്കാരനായ ഒരാൾക്ക് മധ്യപ്രായമുള്ള ഒരു സ്ത്രീയോട് തോന്നുന്ന അടുപ്പവും സ്നേഹവും പിന്നീട് അതുകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളും ആണ് ചിത്രത്തിൽ ഉടനീളം.

9 . ഉസ്താദ് ഹോട്ടൽ (2012)

ഫൈസി എന്ന ചെറുപ്പക്കാരന്റെ കഥയും കഥാസന്ദർഭങ്ങളുമാണ് ഈ ചിത്രത്തിന്റെ കഥ. നാല് ചേച്ചിമാരുടെ കുഞ്ഞനുജനായ ഫൈസിയുടെ ആഗ്രഹം ഷെഫ് ആകുക എന്നായിരുന്നു. എന്നാൽ ഫൈസിയുടെ ഈ ആഗ്രഹം അച്ഛനിഷ്ടമാവാത്തതും , അച്ഛനറിയാതെ തന്റെ സ്വപ്നത്തിലേക്കുള്ള ഫൈസിയുടെ യാത്രയും പിന്നീടുള്ള അച്ഛന്റെയും മകന്റെയും പിണക്കങ്ങളും , അച്ഛനോടുള്ള ദേഷ്യം കൊണ്ട് മുത്തശ്ശന്റെ അടുത്തെത്തുന്ന ഫൈസിയും പിന്നീട് മുത്തശ്ശന്റെയും പേരകുട്ടിയുടെയും ഇടയിൽ ഉണ്ടാകുന്ന സംഭവങ്ങളും എല്ലാം ആണ് ചിത്രത്തിൽ. ദുൽകർ സൽമാനാണ് ഫൈസിയായി ചിത്രത്തിലുള്ളത്. ഫൈസിയുടെ നായികയായി നിത്യാമേനോനും കൂടെ ഉണ്ട്. ഇവർ രണ്ടുപേരുടെയും ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം ചിത്രത്തിന് നിറപ്പകിട്ടേകുന്നു. ഫൈസിയുടെ മുത്തശ്ശൻ ഒരു റെസ്റ്റോറന്റ് നടത്തുകയും , ഫൈസി കൂടെക്കൂടുകയും പിന്നീടുള്ള ജീവിതവും എല്ലാം ആവേശം പകരുന്നതാണ്.

10 . 22 ഫെമയിൽ കോട്ടയം (2012)

മലയാള സിനിമയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറിയ ഈ സിനിമ ഒരുപാട് പ്രശംസയ്ക്ക് പാത്രമായി. മലയാള സിനിമ അന്നേവരെ കാണാത്ത ഒരു സ്ത്രീ കഥാപാത്രത്തെയാണ് 22 ഫെമയിൽ എന്ന സിനിമ പ്രേക്ഷകർക്ക് സമ്മാനിച്ചത്. ടെസ്സ എന്നൊരു നേഴ്സ് ഇനെ ചുറ്റിപ്പറ്റിയാണ് കഥ. ബാംഗ്ലൂർ ഇൽ നേഴ്സ് ആയി ജോലി ചെയുന്ന ടെസ്സ ഗൾഫിൽ പോവാൻ വേണ്ടി ഒരു ഏജന്റിനെ പരിചയപ്പെടുന്നു. പിന്നീട് അവരുടെ പരിചയം സ്നേഹത്തിലേക്ക് വഴിമാറുകയും ചെയുന്നു. താൻ ചതിക്കപ്പെടുകയാണെന്നു പിന്നീട് ടെസ്സ മനസ്സിലാക്കുകയും പിന്നീടുള്ള ടെസ്സയുടെ പ്രതികാരവുമാണ് ചിത്രത്തിലുള്ളത്. ശക്തമായ സ്ത്രീകഥാപാത്രത്തെയാണ് റീമ കല്ലിങ്കൽ ടെസ്സയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

11 . തട്ടത്തിൻ മറയത് (2012 )

പൂർണമായും ഒരു റൊമാൻസ് ചിത്രമാണ് തട്ടത്തിൻ മറയത്. മലയാളത്തിൽ ഒരുപാട് റൊമാൻസ് സിനിമകൾ ഉണ്ടെങ്കിലും ഇത് അതില്നിന്നെല്ലാം വേറിട്ട് നിൽക്കുന്ന ഒരു സിനിമയാണ്. വിനോദിന്റെയും ആയിഷയുടെയും കഥപറയുന്ന ഈ സിനിമ ചെറുപ്പക്കാരുടെ ഹരമായി മാറിയ സിനിമയാണ്. വിനോദ് ആയിഷയുമായി പ്രണയത്തിലാവുകയും പിന്നീടുള്ള സംഭവങ്ങളും ആണ് ചിത്രത്തിലുടനീളം. ആയിഷ യുടെ തട്ടത്തിനോടുള്ള പ്രണയം ആയിഷയോടുള്ള പ്രണയമായി വഴിമാറുകയും ചെയുന്നു. ചിത്രത്തിന്റെ പേരുതന്നെ അതിനെ ആസ്പദമാക്കിയാണ്. എന്നാൽ ആയിഷ ഒരു യഥാസ്ഥിതികമായ മുസ്ലിം കുടംബത്തിലെ കുട്ടിയായിരുന്നു. ആയിഷയുടെ അച്ഛൻ ഒരു രാഷ്ട്രീയപ്രവർത്തകനും , ഇരുവരെയും പിരിക്കാനുള്ള എല്ലാ ശ്രമങ്ങളും ഇയാൾ ചെയുന്നു. വിനോദ് ആയി നിവിൻ പോളിയും , അയ്ഷയായി ഇഷ തൽവാറും , കൂടെ വിനീത് ശ്രീനിവാസന്റെ സംഗീതവും കൂടെ ചേരുമ്പോൾ ഈ സിനിമ ഒരു ആവേശം തന്നെയായിരുന്നു എന്നതിന് തർക്കമില്ല.

12 . ട്രിവാൻഡ്രം ലോഡ്ജ് (2012)

ഒരു ലോഡ്ജിലെ ആൾക്കാരെ ചുറ്റിപറ്റിനടക്കുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിൽ ചിത്രീകരിക്കുന്നത്. ഒരു പഴയ ലോഡ്ജിന്റെ പശ്ചാത്തലത്തിൽ ഒരുപാടു രസകരമായ കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടു നിർമിച്ച ഈ സിനിമ തികച്ചും നർമ്മം നിറഞ്ഞതുതന്നെയാണ്. ലോഡ്ജിൽ പുതുതായി വരുന്ന തന്റേടിയും സ്വതന്ത്ര സിദ്ധാന്തകയുമായ ഒരു സ്ത്രീ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നു. പിന്നീട് ലോഡ്ജിൽ ഉള്ള എല്ലാവരും അ സ്ത്രീയുടെ ശ്രദ്ധകിട്ടാനായി പ്രയത്നിക്കുകയും ചെയുന്നു. പിന്നീട് ലോഡ്ജിന്റെ ഉടമസ്ഥനുണ്ടാവുന്ന ചില കടബാധ്യതകൾ കാരണം ലോഡ്ജ് അടച്ചുപൂട്ടാൻ ഉള്ള അവസ്ഥവരുകയും അതിനെ മറികടക്കാനുള്ള അവരുടെ ശ്രമങ്ങളും എല്ലാം ചിത്രത്തിന്റെ മൗലികത എടുത്തുകാട്ടുന്നു. സ്നേഹവും, ആഗ്രഹവും, ചതിയും വഞ്ചനയും എല്ലാംകൂടി കലർന്ന ഈ സിനിമ ഒരു ആഘോഷം തന്നെയാണ്.

13 . മുംബൈ പോലീസ് (2013 )

പൃഥ്വിരാജ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ആക്ഷൻ ത്രില്ലെർ സിനിമയാണ് മുംബൈ പോലീസ്. ഒരു ആക്സിഡന്റിൽ ഓർമ്മ നഷ്ടപ്പെടുകയും പിന്നീട് തന്റെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടി സുഹൃത്തുക്കളുടെ സഹായം തേടുകയും ചെയുന്നു. ഒരു സുപ്രദാനമായ കേസിന്റെ ഭാഗമായി ഇരിക്കെ നടക്കുന്ന ആക്സിഡന്റും ഓർമ്മ നഷ്ടപ്പെടുന്നതും നായക കഥാപാത്രത്തെ വളരെയധികം പ്രെതികൂലമായി ബാധിക്കുന്നു. ട്വിസ്റ്റുകൾ നിറഞ്ഞ ഈ സിനിമ അവസാന ഘട്ടമാവുമ്പോഴേക്കും കാണികളെ മുൾമുനയിൽ നിർത്തുന്നു. ചിത്രത്തിന്റെ ഓരോ ഘട്ടത്തിലും പ്രതീക്ഷിക്കാനാവാത്ത വഴിത്തിരുവുകളാണുള്ളത്.

14. ദൃശ്യം (2013)

മൂന്ന് ഭാഷയിലേക്ക് പുനർനിർമ്മിക്കപ്പെട്ട സിനിമയാണ് ദൃശ്യം. ഓരോ സെക്കന്ഡിലും പ്രേക്ഷകരുടെ മനസിനെ ഊഹാപോഹങ്ങൾ കൊണ്ട് നിറക്കുന്ന ചിത്രമാണ് ദൃശ്യം. പോലീസ് കമ്മീഷണറുടെ മകന്റെ തിരോധാനത്തെ പറ്റിയുള്ള സംശയങ്ങളും ആശങ്കകളും പിന്നീടുള്ള സംശയം ഒരു കുടംബത്തിന്റെ നേരെയാവുന്നതും എല്ലാം ആണ് കഥയുടെ പശ്ചാത്തലം. മോഹൻലാലും മീനയും രണ്ടു പെൺമക്കളും അടങ്ങുന്ന കുടുംബമാണ് കഥയെ കേന്ദ്രീകരിക്കുന്നത്. സംശയത്തിന്റെ പേരിൽ ഈ കുടുംബത്തെ നിരന്തരം പോലീസ്സ്റ്റേഷനിൽ വിളിച്ചുവരുത്തി ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയുന്ന കമ്മീഷണറും പോലീസുകാരും ആണ് ചിത്രത്തിലെ സുപ്രദാനമായ മറ്റൊരുകാഴ്ച്ച. എന്നാൽ എത്രതന്നെ ഉപദ്രവിച്ചിട്ടും അവരിൽ നിന്ന് ഒരു സൂചനയും കിട്ടാത്തതുകൊണ്ട് അവരെ വിട്ടയക്കേണ്ടി വരുന്നു. മകനെ നഷ്ടപെട്ട ഒരമ്മയുടെ വേദനയും ഈ സിനിമയിൽ തിങ്ങിനിൽക്കുന്നുണ്ട്. വളരെ ആകർഷകമായ തിരക്കഥയും അതിലേറെ വർണശബളമായ കഥാപാത്രങ്ങളും ഈ സിനിമയെ മലയാള സിനിമയിലെ ഏറ്റവും മികച്ചതെന്ന പതവിയിലേക്കെത്തിക്കുന്നു.

15 . ആമേൻ (2013 )

ഒരു ഗായകന്റെ ആഗ്രഹങ്ങളും അതിനുവേണ്ടി അയാൾ അനുഭവിക്കേണ്ടി വരുന്ന വിഷമങ്ങളെയും ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ആമേൻ. സോളമനും ശോശന്നയും പ്രണയത്തിലാവുകയും ഈ സ്നേഹത്തെ ശോശന്നയുടെ വീട്ടുകാർ എതിർക്കുകയും , വീട്ടുകാർക്കെതിരെ ശോശന്നയുടെ സോളമനുവേണ്ടിയുള്ള വാശിയും എല്ലാമുണ്ട് ചിത്രത്തിന്റെ മധുരം കൂട്ടാൻ. മറുപുറത്താകട്ടെ ഒരു പ്രാദേശിക ബാൻഡിൽ കയറിപ്പറ്റാൻ ഉള്ള ശ്രമത്തിലാണ് സോളമൻ. ഇവർ രണ്ടുപേരുടെയും കഥയാണ് ആമേൻ പറയുന്നത്. സോളമനായി ഫഹദ് ഫാസിലും ശോശന്നയായി സ്വാതി റെഡ്ഢിയും ആണ് വേഷമിട്ടത്.

16. നോർത്ത് 24 കാതം(2013)

തികച്ചും വ്യത്യസ്തമായ ഒരു സിനിമയാണ് നോർത്ത് 24 കാതം എന്ന സിനിമ. ഒബ്സെസ്സിവ് കോംപാൽസിവ് ഡിസോർഡർ എന്ന രോഗാവസ്ഥയിലുള്ള ഒരാളെ ആസ്പദമാക്കിയാണ് കഥ നീങ്ങുന്നത്. എല്ലായിടത്തും രോഗാണുക്കള് നിറഞ്ഞിരിക്കുന്നു എന്ന ഭയം ഉള്ള പ്രകൃതകാരനാണ് ഈ മനുഷ്യൻ. ഇയാൾ വേറൊരു സ്ഥലത്തേക്ക് പോകാൻ തയ്യാറെടുക്കുകയും ഇടക്കുവച് മറ്റൊരാളെ സഹായിക്കാൻ ഉള്ള ശ്രമത്തിൽ ട്രെയിൻ മിസ് ആവുകയും ചെയുന്നു. ഈ യാത്രക്കിടയിൽ അയാൾ മൂന്ന് വ്യത്യസ്തരായ യാത്രക്കാരെ പരിചയപ്പെടുകയും പിന്നീടവർ മൂന്നുപേരും ചേർന്ന് ലക്ഷ്യത്തിലെത്താൻ പരിശ്രമിക്കുകയും ചെയുന്നു. യാത്രക്കിടെയുള്ള അവരുടെ സംസാരവും , തമാശകളും എല്ലാം ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നു. 

17 . നേരം (2013)

സാദാരണ സിനിമകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു സിനിമയാണ് നേരം. നിവിൻ പോളിയും നസ്രിയയും ജോഡികളായി വേഷമിടുന്ന ഈ ചിത്രം ഒരു യുവാവിന്റെ ജീവിതത്തിൽ ഒറ്റ ദിവസം കൊണ്ട് ഉണ്ടാകുന്ന മറിമായങ്ങളും പ്രശ്നങ്ങളും എല്ലാം ചൂണ്ടികാണിക്കുന്നു. നിവിൻ പോളി മാത്യു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഒരു ദിവസം മാത്യുവിന്റെ ജോലി നഷ്ടപ്പെടുകയും , പിന്നീട് മാത്യു സ്നേഹിക്കുന്ന കുട്ടിയുമായി ഒളിച്ചോടാൻ പദ്ധതി തയ്യാറാക്കുകയും ചെയുന്നു. ഒരു വലിയ തുക ഒരാളുടെ കയ്യിൽ നിന്ന് കടവാങ്ങിയ ഇയാൾ അയാളുടെ കണ്ണുവെട്ടിച്ചു കടന്നുകളയാൻ ശ്രേമിക്കുമ്പോൾ ഉണ്ടാവുന്ന പ്രശ്നങ്ങളും രസകരമായി ഈ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നു.

18 . എ ബി സി ഡി (2013)

അമേരിക്കയിൽ ജനിച്ചു വളർന്ന നായകനെ ഉത്തരവാദിത്യബോധം ഉള്ളവനാക്കാൻ വേണ്ടി അച്ഛനമ്മമാർ കേരളത്തിലേക്ക് പറഞ്ഞുവിടുന്നത് മുതലാണ് കഥയുടെ തുടക്കം. എന്നാൽ അന്യദേശത്തു ജീവിച്ചു ശീലിച്ച ഇയാൾക്ക് കേരളത്തിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും , ദൂർത്തനായ ഇയാൾ ധാരാളിയായി ജീവിക്കാൻ തുടങ്ങുമ്പോൾ അച്ഛൻ ബാങ്ക് അക്കൗണ്ട് എല്ലാം ഫ്രീസ് ചെയ്യുന്നതും മറ്റു പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നു. കേരളത്തിലേക്ക് അയച്ച അച്ഛനോടുള്ള ദേഷ്യം കാരണം എന്തെങ്കിലും ഒക്കെ ചെയ്ത് കാശുണ്ടാക്കാൻ നോക്കുന്ന ഇവർ ഒരു കലാപത്തിന്റെ ഭാഗമാവുകയും ഒരു പബ്ലിക് ഫിഗർ ആയി തീരുകയും ചെയുന്നു. അവസാനം കേരള ഗവണ്മെന്റ് ഇവരെ തിരികെ അമേരിക്കയിലേക്ക് ഡീപോർട് ചെയ്യുന്നിടത്ത് കഥ അവസാനിക്കുന്നു . ഇവർ ഉത്തരവാദിത്യബോധമുള്ളവരായിട്ടാണോ തിരികെ പോവുന്നത് എന്നുമാത്രം ആർക്കും പ്രവചിക്കാൻ പറ്റില്ല.

19 . നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി (2013 )

ദുൽകർ സൽമാൻ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ സിനിമ ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ച നായകന്റെയും വടക്കുകിഴക്ക്‌ സ്വദേശിയായ നായികയുടെയും കഥ പറയുന്നു. കോളേജിൽ വച്ചുള്ള ഇവരുടെ പരിചയം പ്രണയത്തിലേക്ക് വഴിമാറുകയും ചെയ്യുന്നു എന്നാൽ കുടുംബക്കാരുടെ എതിർപ്പുമൂലം നായികാ തിരികെ അവരുടെ നാട്ടിലേക്ക് പോവാൻ ഇടയാവുന്നു. സ്നേഹം അന്തമാണെന്ന് പറയുന്നപോലെ അതിനുമുന്നിൽ ആർക്കും പടവെട്ടിജയിക്കാൻ കഴിയില്ല എന്ന് തെളിയിക്കുന്ന നായകൻ തൻ സ്നേഹിക്കുന്ന പെൺകുട്ടിയെ തേടി അവളുടെ നാട്ടിൽ എത്തുന്നതും തിരികെ കൂട്ടികൊണ്ടുവരികയും ചെയ്യുന്നു. സണ്ണി വെയ്ൻ, ബാല ഹിജാം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ. സാഹസികതയും, സ്നേഹവും, പ്രണയവും എല്ലാം നിറഞ്ഞതാണ് ഈ സിനിമ.

20 . തിര (2013)

വിനീത് ശ്രീനിവാസന്റെ സിനിമയിലൂടെ ശോഭനയുടെ ശക്തമായ തിരിച്ചുവരവാണ് തിര നമ്മുക്ക് സമ്മാനിക്കുന്നത്. വളരെ മനോഹരമായ രീതിയിൽ സ്ക്രിപ്റ്റ് തയ്യാറാക്കിയ ഈ സിനിമയിൽ ധ്യാൻ ശ്രീനിവാസനാണ് മറ്റൊരു പ്രധാന കഥാപാത്രം. സിനിമയിലുടനീളം ഒരു ഡോക്ടറുടെയും , പൊതുപ്രവർത്തകന്റെയും കഥപറയുന്ന ഈ ചിത്രത്തിൽ പെൺകുട്ടികളെ ഉപയോഗിച്ച് വ്യഭിചാരം നടത്തുന്നവർക്കെതിരെയും മനുഷ്യകടത്തിനെതിരെയും ഇവർ നടത്തുന്ന പോരാട്ടങ്ങളും , പെൺകുട്ടികളെ രക്ഷിക്കാൻ ഇവർ കാണിക്കുന്ന സാഹസികതയും പ്രശംസനീയം തന്നെയാണ്. ഒരു ദിവസം ഇവർ സംരക്ഷിച്ചുപോവുന്ന കുട്ടികളെ ആരൊക്കെയോ തട്ടിക്കൊണ്ടുപോവുകയും പിന്നീട് അവരെ രക്ഷിക്കാനുള്ള ഇവരുടെ ശ്രമങ്ങളും ആണ് കഥയുടെ ബാക്കിപകുതി.

21 . ഇമ്മാനുവേൽ (2013)

സാധാരക്കാരനായ ഒരു വ്യക്തിയുടെ കഥപറയുന്ന സിനിമയാണ് ഇമ്മാനുവേൽ. ആധുനികയുഗത്തിൽ കപടതകൾ ഒന്നും അറിയാത്ത ഇയാൾ വളരെ നിഷ്കളങ്കമായ ഒരു കഥാപാത്രമാണ്. ഒരു പ്രസ്സിൽ ജോലി ചെയ്തുവരികയായിരുന്നു ഇമ്മാനുവേൽ അ ജോലി നഷ്ടപെടുന്നതുമൂലം അനുഭവിക്കേണ്ടി വരുന്ന വിഷമങ്ങളാണ് ചിത്രത്തിന്റെ ആദ്യഭാഗം. പിന്നീട് ഒരു സുഹൃത്തിന്റെ സഹായത്തോടെ ഒരു ഇൻഷുറൻസ് കമ്പനിയിൽ ജോലിക്ക് കേറുകയും എന്നാൽ തന്റെ നിഷ്കളങ്ക മനോഭാവം ഈ ജോലിക്കു പറ്റിയതല്ലെന്നു മനസിലാക്കുകയും ചെയുന്നു.

22 . അന്നയും റസൂലും (2013)

കൊച്ചിയുടെ മനോഹാരിതയിൽ നിർമിച്ച ഒരു റോമിയോ - ജൂലിയറ്റ് കഥപറയുന്ന സിനിമയാണ് അന്നയും റസൂലും. ഫഹദ് ഫാസിൽ ആണ് റസൂൽ എന്ന കഥാപാത്രമായി എത്തുന്നത്. റസൂൽ ഒരു ടൂറിസ്റ്റ് ടാക്സി ഡ്രൈവറാണ്. ആൻഡ്രിയ ജെറമിയ ആണ് അന്നയായി വേഷമിട്ടത്. ഒരു കടയിൽ സെയിൽസ് ഗേൾ ആയി ജോലിചെയ്യുകയാണ് അന്ന. രണ്ടു മതത്തിൽ പെട്ട ഇവരുടെ പ്രണയം മറ്റു സിനിമയിലേതു പോലെ സന്തോഷകരമായി അവസാനിക്കുന്നില്ല. അപ്രതീക്ഷിതമായ വഴിത്തിരിവുകളാണ് ഈ സിനിമയുടെ പ്രത്യേകതകൾ.

23 . ബാംഗ്ലൂർ ഡേയ്സ് (2014)

ഇന്നത്തെ തലമുറക്കാരുടെ കഥപറയുന്ന രീതിയാണ് ബാംഗ്ലൂർ ഡേയ്സ്. സ്നേഹബന്ധങ്ങളിൽ ഉണ്ടാവുന്ന വിഷമങ്ങളും, വീട്ടിൽ നിന്ന് മാറിനിൽക്കുന്ന ഒരാൾക്കുണ്ടാകുന്ന വിഷമം, ഒരു പുതിയ ജീവിതം തുടങ്ങിയിട്ടും പഴയകാല ഓർമ്മകൾ വേട്ടയാടുമ്പോൾ ഉണ്ടാവുന്ന പ്രശ്നങ്ങളും എല്ലാം ഈ ചിത്രത്തിലൂടെ പറയുന്നു. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ഈ സിനിമയിൽ നസ്രിയ , ഫഹദ് , ദുൽകർ , നിവിൻ പോളി , പാർവതി, നിത്യ മേനോൻ , അങ്ങനെ വലിയൊരു താരനിര തന്നെയുണ്ട്. സുന്ദരമായ ഗാനങ്ങളും , നർമ്മ സല്ലാപങ്ങളും കോർത്തിണക്കിയ ഈ സിനിമ അ വർഷത്തിലെ മികച്ച സിനിമയായി തിരഞ്ഞെടുക്കുകയും ചെയ്തു. സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കഥ കൂടിയാണ് അഞ്ജലി മേനോന്റെ ബാംഗ്ലൂർ ഡേയ്സ്.

24 . ഓം ശാന്തി ഓശാന (2014)

പൂജ മാത്യു എന്ന പ്ലസ് ടു കാരിയായ പെൺകുട്ടിയുടെ കഥയാണ് ഇത്. തൻ കല്യാണം കഴിക്കുന്ന പുരുഷനെ താൻ തന്നെ കണ്ടെത്തണം എന്ന് വിശ്വസിക്കുകയാണ് ഈ കുട്ടി. അങ്ങനെ പൂജ ഗിരി എന്നുപേരുള്ള ഒരാളെ കാണുകയും അയാളുടെ സ്വഭാവത്തെ കുറിച്ചറിയുമ്പോൾ അയാളോട് ഇഷ്ടം തോന്നുകയും ചെയ്യുന്നു. എന്നാൽ തന്റെ ഇഷ്ടം അയാളോട് പറയുമ്പോൾ അയാൾ അത് തിരസ്കരിക്കുന്നു. പൂജയും ഗിരിയും ആയി നസ്രിയയും നിവിൻ പോളിയുമാണ് വേഷമിട്ടത്. പിന്നീട് എംബിബിസ് ഇന് അഡ്മിഷൻ കിട്ടി പോവുകയും ചെയ്യുന്നു. അപ്പോഴും ഗിരിയോടുള്ള തന്റെ ഇഷ്ടം അവൾ മനസ്സിൽ തന്നെ സൂക്ഷിച്ചു. ഡോക്ടർ ആയി തിരിച്ചു വന്ന പൂജ ഒരു കവയത്രി ആയ ഗിരിയുടെ അമ്മയെ അവരുടെ കവിതകൾ പുസ്തകമാക്കി പ്രസിദ്ധീകരിക്കാൻ സഹായിക്കുന്നു. കഥാവസാനം പൂജയുടെ ഇഷ്ടം മനസിലാക്കി ഗിരി അവളെ സ്വീകരിക്കുകയും ചെയ്യുന്നു.

25 . ഹൌ ഓൾഡ് ആർ യു(2014 )

മലയാളികളുടെ പ്രിയതാരം മഞ്ജു വാരിയർ വർഷങ്ങൾക്ക് ശേഷം തിരികെ വന്ന സിനിമയാണ് ഹൌ ഓൾഡ് ആർ യു. പുതു തലമുറയിലുള്ള സ്ത്രീകളെ പ്രതിനിധീകരിക്കുന്ന കഥാപാത്രമാണ് മഞ്ജു വാരിയർ അവതരിപ്പിക്കുന്നത്. നിരുപമ കാര്യപ്രാപ്തിയുള്ള ശക്തമായ ഒരു സ്ത്രീകഥാപാത്രമാണ് . നിരുപമയുടെ മകൾ അവരെ പരിഹാസാത്മകമായി കാണുകയും , ഭർത്താവിനാൽ സ്ഥിരം നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ അതൊന്നും വകവെക്കാതെ നിരുപമ തന്റെ സ്വപ്നങ്ങൾ നേടിയെടുക്കുകയാണ് സിനിമയിൽ. താൻ എന്താണെന്നും, തന്റെ കഴിവുകൾ എന്താണെന്നും തിരിച്ചറിഞ്ഞ നിരുപമ സ്വന്തമായി വ്യവഹാരം കെട്ടിപ്പടുക്കുകയും അതിൽ വിജയിക്കുകയും ചെയ്യുന്നു. സ്വന്തം കഴിവുകൾ തിരിച്ചറിയാതെ വീടുകളിൽ ഒതുങ്ങിക്കൂടുന്ന സ്ത്രീകൾക്കുള്ള ഒരു വലിയ പ്രചോദനം കൂടിയാണ് ഈ സിനിമ.

26 . ഇയ്യോബിന്റെ പുസ്തകം (2014)

ഫഹദ് ഫാസിൽ നായകനാകുന്ന ഈ ചിത്രം സ്വാതന്ത്ര്യത്തിനു മുൻപ് നടക്കുന്ന ഒരു കഥയാണ്. മുടിയനായ പുത്രൻ എന്ന് വിളിച്ചു മാറ്റി നിർത്തിയ മകൻ ഒരു യുദ്ധം കഴിഞ്ഞു തിരിച്ചു നാട്ടിൽ എത്തുമ്പോൾ തന്റെ മൂത്ത ജ്യേഷ്ഠന്മാർ അച്ഛനെ ഒറ്റുകൊടുക്കുന്ന വിവരം അറിയുകയും പിന്നീടുള്ള പ്രശ്നങ്ങളും എല്ലാം ഉൾക്കൊള്ളിക്കുന്നതാണ് ഈ സിനിമ. മലയാളികളുടെ പ്രിയ ഭക്ഷണമായ ബിരിയാണിയും ഈ സിനിമയിൽ ഒരു ഭാഗമായി എത്തുന്നുണ്ട്. ഫഹദ് ഫാസിൽ ഇന്റെ അഭിനയം ഈ ചിത്രത്തിൽ വളരെ ശ്രദ്ധേയമായിരുന്നു.

27 . ചാർളി (2015 )

പാർവതിയും ദുൽക്കറും നായികാ നായകന്മാരായി അഭിനയിച്ച ഈ സിനിമ യുവാക്കളുടെ ഹരമായി മാറിയിരുന്നു. ടെസ്സ എന്ന പെൺകുട്ടി അജ്ഞാതനായ ഒരു വ്യക്തിയെ കണ്ടുപിടിക്കാൻ ശ്രമിക്കുന്നതും പിന്നീട് അയാളോട് ഇഷ്ടം തോന്നുകയും ചെയ്യുന്നു. അയാളുടെ നിഗൂഢമായ പെരുമാറ്റം കണ്ട ടെസ്സ അയാളുടെ മുൻകാലത്തെ അറിയാൻ ശ്രമിക്കുകയും അയാൾ പോയിരുന്ന സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്യുന്നു. ഒളിഞ്ഞു കിടക്കുന്ന ഒരു പ്രണയം ഈ സിനിമയുടെ ഒരു കോണിലും വ്യക്തമായി പ്രതിഫലിപ്പിക്കാൻ പർവ്വതിക്കും ദുൽഖറിനും കഴിഞ്ഞു.

28 . പ്രേമം (2015)

ജോർജ് എന്ന ചെറുപ്പക്കാരന്റെ കഥപറയുന്ന സിനിമയാണ് പ്രേമം. ഒരാൾക്ക് അയാളുടെ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിൽ തോന്നുന്ന ഇഷ്ടങ്ങളും ആകർഷണങ്ങളും എല്ലാമാണ് ചിത്രത്തിൽ. ജോർജ് ആദ്യം സ്നേഹിച്ച പെൺകുട്ടി ജോർജ് എന്ന് പേരുള്ള വേറൊരാളെ കല്യാണം കഴിക്കുന്നതും പിന്നീടുണ്ടാവുന്ന നർമ്മം നിറഞ്ഞ പ്രശ്നങ്ങളും ഈ ചിത്രത്തെ ആകർഷിക്കുന്നു . കോളേജിൽ പഠിക്കുന്ന കാലത്താണ് രണ്ടാമത്തെ പ്രണയത്തിന്റെ കഥ തുടങ്ങുന്നത്. എന്നാൽ ഒരു ആക്സിഡന്റ് ഇൽ പെട്ട അ കുട്ടിയുടെ ഓർമ്മകൾ നശിക്കുകയും പിന്നീട് വേറെ വിവാഹം കഴിക്കുകയും ചെയ്യുന്നു. ജോർജ് മൂന്നാമതായി പ്രണയിക്കുന്നത് തന്റെ ആദ്യ പ്രണയിനിയുടെ അനിയത്തിയെ ആണ്. തന്നെക്കാൾ 18 വയസ്സിനു ഇളയതായിരുന്നു അ കുട്ടി. ചിത്രത്തിൽ ഉടനീളം ജോർജ് ആർ സ്വന്തമാക്കും എന്ന സസ്പെൻസ് നിറഞ്ഞു നിൽക്കുന്നു. വളരെ രസകരവും കുസൃതിനിറഞ്ഞതും അതുപോലെതന്നെ ഒരുപാട് നൊസ്റാൾജിയയിലേക്ക് കൂട്ടികൊണ്ടുപോകുന്നതും ആണ് ഈ സിനിമ. ഈ സിനിമ ഒരിക്കലെങ്കിലും കാണാത്തവർ ഉണ്ടെങ്കിൽ അത് തീർത്തും നഷ്ടം തന്നെയാണ്. ഈ ചിത്രത്തിൽ ജോർജ് ആയി നിവിൻ പോളിയാണ് വേഷമിട്ടത്. തികച്ചും വ്യത്യസ്തമായ ഒരു വേഷപ്പകർച്ചയാണ് നിവിൻ ഈ ചിത്രത്തിൽ കൊണ്ടുവന്നിട്ടുള്ളത്.

29 . മഹേഷിന്റെ പ്രതികാരം (2016 )

ഒരു ചെറിയ പ്രദേശത്തെ ഫോട്ടോഗ്രാഫർ ആണ് മഹേഷ്. ഒരുപാട് വലിയ സ്വപ്നങ്ങൾ കനത്ത അതിമോഹങ്ങൾ ഒന്നും ഇല്ലാത്ത പച്ചയായ ഒരു മനുഷ്യന്റെ കഥയാണ് മഹേഷിന്റെ പ്രതികാരം. എന്നാൽ ശക്തമായ ഒരു നിശ്ചയദാര്‍ഢ്യം ഇല്ലാത്തതായിരുന്നു മഹേഷിന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണം. ലാളിത്യം നിറഞ്ഞതും അനാഡംബരപ്പൂർണ്ണമായതുമായ ഒരു സിനിമയാണ് മഹേഷിന്റെ പ്രതികാരം. മഹേഷ് എന്ന കഥാപാത്രത്തെ പ്രേക്ഷക മനസ്സിലേക്ക് എത്തിച്ചത് പ്രിയനടൻ ഫഹദ് ഫാസിൽ തന്നെയായിരുന്നു.

30 . കമ്മട്ടിപ്പാടം (2016)

ചെറുപ്പക്കാരന്റെ കുസൃതിനിറഞ്ഞ കഥാപാത്രങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ദുൽകർ സൽമാൻ ചെയ്ത ഒരു വേറിട്ട കഥാപാത്രത്തെയാണ് കമ്മട്ടിപ്പാടത്തിൽ എല്ലാവരും കണ്ടത്. ഒരുപാട് കാലത്തിനു ശേഷമാണു മലയാള സിനിമ ധൈര്യപൂർവം ഇങ്ങനെ ഒരു സിനിമ എടുക്കുന്നത്. കമ്മട്ടിപ്പാടം ഒരു ഭീകരസംഗത്തിന്റെ കഥയാണ്. ജാതിയുടെയും മതത്തിന്റെയും പേരിൽ നടക്കുന്ന വർഗീയ കലാപങ്ങളും മനുഷ്യനെ കറുത്തവനും വെളുത്തവനും ആയി വേർതിരിക്കുമ്പോൾ ഉണ്ടാവുന്ന പ്രശ്നങ്ങളും എല്ലാം ഈ ചിത്രത്തിലൂടെ വരച്ചുകാട്ടുന്നു. കൊച്ചി നഗരത്തെ ആസ്പദമാക്കിയാണ് ഈ സിനിമ ചെയ്തിരിക്കുന്നത്. കഴിഞ്ഞ കുറച്ച വര്ഷങ്ങളായി കൊച്ചി നഗരത്തിനെ മാറ്റിമറിച്ച സംഭവങ്ങളും എല്ലാം ഉൾപ്പെടുത്തി തയ്യാറാക്കിയ ഈ സിനിമ ഒരുപാട് അംഗീകാരങ്ങൾ ഏറ്റുവാങ്ങി.

31.അങ്കമാലി ഡയറീസ് (2017 )

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ സിനിമ മലയാള സിനിമയിലെ മറ്റൊരു മാണിക്യം തന്നെയാണ്. പേരുപോലെ തന്നെ അംഗമാലിയെ ചുറ്റി പറ്റി നടക്കുന്ന കഥയാണ് അങ്കമാലി ഡയറീസ്. വിൻസെന്റ് പെപ്പെ എന്ന ചെറുപ്പക്കാരന്റെ കഥപറയുന്ന ഈ ചിത്രം അയാൾ ഒരുകൂട്ടം ഗാംഗ്സ്റ്റേഴ്സിന്റെ കയ്യിൽ പെടുന്നതും , പിന്നീടുണ്ടാവുന്ന സംഭവങ്ങളും ആണ് കഥയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. അവസാനത്തെ 12 മിനിറ്റ് ക്ലൈമാക്സിൽ വിൻസെന്റ് തന്റെ കഥ പറഞ്ഞവസാനിപ്പിക്കുന്നതും ഈ സിനിമയുടെ വേറിട്ട് നിർത്തുന്നു. പ്രതീക്ഷിച്ചതിനേക്കാൾ വിജയംകൊയ്ത സിനിമയായിരുന്നു അങ്കമാലി ഡയറീസ്.

32 . മുന്തിരിവള്ളികൾ തളിർക്കുമ്പോൾ (2017 )

മോഹൻലാലും മീനയും ഒന്നിക്കുന്ന മറ്റൊരു കുടുംബ ചിത്രമാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ. ഒരു മിഡിൽ ക്ലാസ് കുടുംബത്തിന്റെ കഥ പറയുന്ന ഈ ചിത്രം പ്രേക്ഷകമനസ്സിൽ എന്നുമയത്തെ കിടക്കുന്ന ഒന്നാണ്. ജീവിതസാഹചര്യങ്ങൾക്കിടയിൽ പരസ്പര സ്നേഹം എന്താണെന്നു മറന്നുപോകുമ്പോൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് സിനിമയിൽ. ഭർത്താവ് വേറൊരു സ്ത്രീയുമായി അടുപ്പത്തിലാവുകയും ഇതൊന്നും അറിയാതെ ഭാര്യ എല്ലാ കടമകളും നിറവേറ്റി ജീവിക്കുകയും ചെയ്യുന്നു. ഹാസ്യം നിറഞ്ഞ ഒരു കുടുംബ സിനിമ തന്നെയാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ. 

 

 

 

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon