Link copied!
Sign in / Sign up
5
Shares

കൈകൾ സുന്ദരമാക്കാൻ ഈ വഴി പരീക്ഷിച്ചാൽ മതി!!

മുഖത്തിന്റെ നിറം വർധിക്കാൻ ഒരുപാടു ശ്രെദ്ധിക്കുമ്പോഴും നാം ഒഴിവാക്കുന്ന ഭാഗമാണ് കൈകൾ. എന്നാൽ കൈകൾക്കും സൗന്ദര്യസംരക്ഷണത്തിൽ വളരെയേറെ പ്രാധാന്യമുണ്ട്. എന്നാൽ പലപ്പോഴും സമയക്കുറവു മൂലമോ മനഃപൂര്വമോ നാം കൈകൾ ഒഴിവാക്കുന്നു. കരുവാളിപ്പ് ഒഴിവാക്കാനായി സൺസ്‌ക്രീൻ ലോഷനുകൾ മാറിമാറി ഉപയോഗിച്ചിട്ടും പ്രയോജനമൊന്നും കാണുന്നില്ലേ? ഇതാ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ...

തൈരും മഞ്ഞളും നല്ലൊരു മരുന്നാണ്. രണ്ടു സ്പൂൺ തൈരിലേക് അല്പം മഞ്ഞൾ ചേർത്ത് കയ്യിൽ പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകി കളയുക.ദിവസേന രണ്ടാഴ്ചയോളം ഇതാവർത്തിക്കുക.

കറ്റാർവാഴയുടെ നീര് കിടക്കുന്നതിനു മുൻപ് കയ്യിൽ പുരട്ടുക. കയ്യുടെ നിറം വർധിപ്പിക്കാൻ ഇത് സഹായിക്കും.

നാരങ്ങാനീര് അല്പം ചൂട്വെള്ളത്തിൽ അലിയിച്ചു കൈകൾ 20 മിനിറ്റ് അതിൽ മുക്കി വയ്ക്കുക.

ഉരുളക്കിഴങ്ങ് അരച്ച് പേസ്റ്റ് രൂപത്തിൽ കയ്യിൽ പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയുക.

ചന്ദനം നന്നായി അരച്ച് മഞ്ഞൾപ്പൊടിയും ചേർത്ത് കയ്യിൽ പുരട്ടുക. ഇതിലേക്ക് അല്പം റോസ് വാട്ടർ ചേർക്കുന്നതും നല്ലതാണ്.

നന്നായി പഴുത്ത പപ്പായ എടുത്ത് നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ തേൻ ചേർക്കുക. ഈ മിശ്രിതം കയ്യിൽ പുരട്ടി അറ മണിക്കൂറിനു ശേഷം കഴുകി കളയുക.

ഓറഞ്ച് തൊലി നന്നായി വെയിലത്ത് ഉണക്കിപൊടിക്കുക. ഇതിലേക്ക്  രണ്ട് ടേബിൾസ്പൂൺ പാൽ ചേർത്ത് ഉറങ്ങുന്നതിനു മുൻപ് കയ്യിൽ പുരട്ടുക. ആഴ്ചയിൽ മൂന്നു തവണ ഇതാവർത്തിക്കുക.

അരക്കപ്പ് ഓട്സ് പൊടിയിലേക്ക് ഒരു തക്കാളിയുടെ നീരും രണ്ടു ടേബിൾസ്പൂൺ തൈരും ചേർത്ത് മിക്സ് ചെയ്യുക. രണ്ടാഴ്ചത്തേക്ക് ദിവസവും ഈ മിക്സ് കയ്യിൽ പുരട്ടി അരമണിക്കൂറിനു ശേഷം കഴുകിക്കളയുക.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon