Link copied!
Sign in / Sign up
2
Shares

കപ്പ ബിരിയാണി ഉണ്ടാക്കുന്ന വിധം


മലയാളികളുടെ ഇഷ്ടവിഭവമാണ് കപ്പബിരിയാണി. എന്നാൽ അതുണ്ടാക്കുന്നതെങ്ങനെയെന്നു അറിയാമോ? ഇതാ ഒരെളുപ്പവഴി..

വേണ്ട ചേരുവകൾ 

കപ്പ – 1kg

ഇറച്ചി -1/2kg

മല്ലിപ്പൊടി -1 ½ tsp

മുലകുപ്പൊടി-1tsp

മഞ്ഞള്-1/4 tsp

ഉപ്പു-ആവശ്യത്തിന് 

ഗരം മസാല -1/2 tsp

കറിവേപ്പില

കടുക്

ചുവന്നുള്ളി -2

വെളുത്തുള്ളി-5 അല്ലി 

പച്ചമുളക് -2 എണ്ണം

തയ്യാറാക്കുന്ന വിധം 

കപ്പ തൊലി കളഞ്ഞു ചെറുതായി അരിഞ്ഞത് പാകത്തിന് ഉപ്പും മഞ്ഞള് പ്പൊടിയും ചേര്ത്ത് വേവിച്ചു വെള്ളം കളഞ്ഞു വയ്കുക. ഉടഞ്ഞു പോകാതിരിക്കാൻ ശ്രദ്ധിക്കുക. ഇറച്ചി ചെറുതായി അരിഞ്ഞത് കഴുകി വൃത്തിയാക്കി വെള്ളം കളഞ്ഞു വയ്കുക . ഇതിലേക്ക്  മഞ്ഞൾപ്പൊടി, മുളകുപ്പൊടി,മല്ലിപ്പൊടി, ഉപ്പ്  എന്നിവ പുരട്ടി വയ്ക്കുക. കുക്കറിൽ 6-7, വിസില് വരുന്നത് വരെ വേവിക്കുക. അതിനു ശേഷം ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് താളിക്കുക, ചുവന്നുള്ളി, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളിഎന്നിവ ഇട്ടു കളർ മാറിയശേഷം വേവിച്ചു വച്ചിരിക്കുന്ന കപ്പയും ഇറച്ചിയും ചേര്ത്ത് ഇളക്കി വറ്റിച്ചെടുക്കുക.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon