Link copied!
Sign in / Sign up
5
Shares

കണ്ണിനു താഴെയുള്ള കറുത്ത പാടുകൾ എങ്ങനെ അകറ്റാം?

കുളിച്ചൊരുങ്ങി മുഖം മിനുക്കി പുറത്തേക്കിറങ്ങാൻ നിൽക്കുമ്പോഴാണ് കണ്ണാടിയിൽ അതുകണ്ടത്! കണ്ണിനു ചുറ്റും കറുത്ത പാടുകൾ. ഏതൊരു പെണ്ണിന്റെയും ആവേശം ചോർത്താൻ ഇത് ധാരാളമാണ്. പല ദിവസങ്ങളും അവൾ അതൊരു സൺഗ്ലാസ് കൊണ്ടു മറക്കുന്നു.  ഇവിടെ ആദ്യം മനസ്സിലാക്കേണ്ടത് കണ്ണിനു ചുറ്റും കറുത്ത പാടുകൾ വരുന്നതിന്റെ കാരണങ്ങളാണ്. ഉറക്കമില്ലായ്മ, ഹോർമോൺ വ്യതിയാനം, മാനസിക പിരിമുറുക്കം, ആരോഗ്യപരമല്ലാത്ത ജീവിതരീതി എന്നിവയാണ് പ്രധാന കാരണങ്ങൾ. ഇതുകൂടാതെ, വിറ്റാമിൻ ബി12 ന്റെ കുറവു മൂലവും കണ്ണിനു ചുറ്റും കറുത്തപാടുകൾ വരാം. ഗർഭകാലത്ത് പ്രത്യേകിച്ചും കണ്ണിനു താഴെയും കഴുത്തിലും കറുപ്പ് നിറമുണ്ടാകാറുണ്ട്.

ഇതിൽ നിന്നു മുക്തി നേടാനുള്ള ചില എളുപ്പമാർഗ്ഗങ്ങൾ നമുക്ക് നോക്കാം.

1. കക്കിരിക്കയും തേനും

ഉരുളക്കിഴങ്ങും കക്കിരിക്കയും കഷ്ണങ്ങളായി അരിഞ്ഞ ശേഷം ചേർത്തരക്കുക. ഇതിലേക്ക് അല്പം തേനും കറ്റാർവാഴയുടെ സത്തും ചേർക്കുക. ഈ മിശ്രിതം കണ്ണിനു ചുറ്റുമുള്ള കറുത്തപാടുകളിൽ തേച്ച ശേഷം ഉണങ്ങാൻ അനുവദിക്കുക. പിന്നീട് കഴുകികളയുക. കറുത്ത പാടുകൾ ക്രമേണ ഇല്ലാതാകും.

2. തക്കാളി

തക്കാളി കറുത്തപാടുകളെ നീക്കാൻ സഹായിക്കും എന്നു മാത്രമല്ല, തൊലി മയപ്പെടുത്തുകയും മൃദുലമാക്കുകയും ചെയ്യും. ഒരു ടീസ്പൂൺ തക്കാളിനീരിലേക്ക് തേനും കുറച്ചു നാരങ്ങാനീരും ചേർക്കുക. ഈ മിശ്രിതം കണ്ണിനു ചുവടെ പുരട്ടി 10-15 മിനിറ്റുകൾക്ക് ശേഷം കഴുകി കളയുക. ദിവസം രണ്ടു നേരം വീതം ചെയുന്നത് മികച്ച ഫലം ചെയ്യും.

3. പച്ചപ്പാൽ

ചെറിയ പഞ്ഞി പച്ചപ്പാലിൽ മുക്കി കണ്ണിനു ചുവടെ പുരട്ടുക. ദിവസേന തുടരുന്നത് എന്നെന്നേക്കും കറുത്ത പാടുകളെ അകറ്റി നിർത്തും.

4. തണുത്ത ടീ ബാഗ്

ഗ്രീൻ ടീ പോലുള്ള പാനീയങ്ങൾ ഉണ്ടാക്കാൻ സഹായിക്കുന്ന ടീ ബാഗുകൾ ഇന്ന് മാർക്കറ്റിൽ സുലഭമാണ്. ഇവ വെള്ളത്തിൽ മുക്കിയ ശേഷം ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക. തുടർന്നു കണ്ണിന് മുകളിൽ പതുകെ വെക്കുക. തുടർച്ചയായി ചെയ്താൽ മാറ്റം കാണാവുന്നതാണ്.

5. പനിനീര്

“പനിനീര് തളിയാനേ” എന്ന സിനിമ ഡയലോഗ് ഏതൊരു മലയാളിക്കും മറക്കാൻ സാധിക്കുകയില്ല! പഞ്ഞി പനിനീരിൽ മുക്കി കണ്ണിനു മുകളിൽ പത്തു മിനിറ്റോളം വെക്കുക. ഇത് കണ്ണിനെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു.

മികച്ച ഫലത്തിന് തുടർച്ചയായി ചെയ്യുക.

6. പുതിനയില

പുതിനയില വെള്ളം ചേർത്ത് അരയ്ക്കുക. ഈ മിശ്രിതം കണ്ണിനു താഴെ പുരട്ടുക. പത്തുമിനിറ്റ് കാത്തുനിന്ന ശേഷം കഴുകി കളയുക. തുടർച്ചയായി എല്ലാ ദിവസവും രാത്രി ഇപ്രകാരം ചെയുന്നത് കറുത്ത പാടുകളെ അകറ്റുകയും കൂടാതെ കണ്ണിന്റെ ഓജസ് വർധിപ്പിക്കുകയും ചെയ്യുന്നു.

7. ബദാം എണ്ണയും തേനും

ബദാം എണ്ണയിലേക്ക് കുറച്ചു തേനും ചേർത്ത് തയ്യാറാക്കിയ മിശ്രിതം ഉറങ്ങുന്നതിന് മുൻപ് കണ്ണിനു താഴെ പുരട്ടുക. പിറ്റേന്ന് രാവിലെ പഞ്ഞി ഉപയോഗിച്ച് തുടച്ചു മാറ്റി വെള്ളം കൊണ്ട് കഴുകുക. ഇത് കറുത്ത പാടുകളെ പ്രതിരോധിക്കുന്നതു കൂടാതെ കണ്ണിനു കുളിർമ്മയും നൽകുന്നു.

8. മോരും മഞ്ഞളും

രണ്ടു ടേബിൾസ്പൂൺ മഞ്ഞപ്പൊടിയും മോരും ചേർത്ത് കുഴമ്പ് പരുവത്തിലാക്കുക. ഇത് കണ്ണിനു ചുവടെ തേക്കുക. പത്തോ പതിനഞ്ചോ മിനിട്ടുകൾക്ക് ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി കളയുക.

ഈ പ്രകൃതിദത്തമായ രീതികൾ ഉപയോഗിച്ച് കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകളെ നമുക്ക് എളുപ്പത്തിൽ അകറ്റാനാകും. മറ്റു പ്രതിരോധ മാർഗ്ഗങ്ങൾ അറിയുന്നവർ കമെന്റ് ബോക്സിൽ പങ്കുവയ്ക്കാൻ മറക്കല്ലേ...!

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon