Link copied!
Sign in / Sign up
5
Shares

കണ്ണിനഴകായി മഴവിൽ നദി!

തിളങ്ങുന്ന ആകാശവും മഴവിൽ വർണങ്ങളിലുള്ള മേഘങ്ങളും ചിത്ര ശലഭങ്ങളുമെല്ലാം സ്വപ്നങ്ങളിൽ നമ്മൾ ധാരാളം കണ്ടിട്ടുണ്ടാകും...! അവിടെയൊക്കെ ഒന്ന് പോകാൻ ആഗ്രഹിക്കാത്തവരുമില്ല... എന്നാൽ അങ്ങനെയൊരു നദിയുണ്ടെങ്കിലോ? ഉണ്ടെന്നേ... അങ്ങ് ദൂരെയൊന്നുമല്ല, ദാ ഇവിടെ കൊളംബിയയിൽ. കാനോ ക്രിസ്റ്റല്‍സ് എന്ന നദിയാണ് മഴവിൽ നിറങ്ങളിൽ ഒഴുകുന്നത്.

 വ്യത്യസ്ത നിറങ്ങളിലുള്ള ആൽഗകളും ജല സസ്യങ്ങളും ചുറ്റുമുള്ള കാട്ടിലെ ഇരുട്ടിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശവുമാണ് നദിയെ വിവിധ വർണങ്ങളിൽ അണിയിച്ചൊരുക്കുന്നത്. പിങ്ക് നിറത്തിലുളള മാര്‍സീനിയ ക്ലാവീജെറ എന്ന സസ്യമാണ് നദിയിലെ നിറസാന്നിധ്യത്തിന് കാരണമെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തല്‍.

ഇതിനെക്കുറിച്ച് കൂടുതല്‍ ഗവേഷണം നടന്നുവരികയാണ്. ഈ സസ്യങ്ങള്‍ കൂടുതലായി വളരുന്ന ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുളള മാസങ്ങളിലും ജനുവരി മുതല്‍ മെയ് വരെയുളള മാസങ്ങളിലുമാണ് നദിയില്‍ മഴവില്‍ നിറം കൂടുതലായി കണ്ടുവരുന്നത്.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ കൊളംബിയയിലെ ഒളിപ്പോരാളികളുടെ സങ്കേതമായിരുന്നു കാനോ ക്രിസ്ടെയില്‍ നദിക്കര. നിറയെ വന്യജീവികളുള്ള കാടും എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുമാണ് ഈ നദിക്കരയെ ആശ്രയിക്കാൻ അവരെ പ്രേരിപ്പിച്ചത്..

കാലങ്ങൾ നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ കൊളംബിയൻ സൈന്യം അവരെ കീഴടക്കിയതോടെ സ്വപ്നതുല്യമായ നദിക്കര പുറംലോകത്തിനു മുൻപിൽ തുറക്കപ്പെട്ടു. സഞ്ചാരീ പ്രവാഹം ജല സസ്യങ്ങള്‍ക്കും ഭീഷണിയായതോടെ നിയന്ത്രണം ധാരാളം നിയന്ത്രണങ്ങളും അധികൃതർ കൊണ്ടുവന്നിട്ടുണ്ട്. പ്ലാസ്റ്റിക് കുപ്പി പാടില്ല, മത്സ്യങ്ങള്‍ക്ക് തീറ്റ കൊടുക്കാന്‍ പാടില്ല, ചില ഇടങ്ങളില്‍ നീന്തല്‍ പാടില്ല അങ്ങനെ നിരവധി നിയന്ത്രണങ്ങള്‍ ഇതിനകം ഇവിടെ നടപ്പാക്കിയിട്ടുണ്ട്.

കൊളംബിയയിലെ സെറാനിയ ഡീ ലാ മക്കാറീന എന്നീ മലനിരകളിലാണ് ഈ നദി സ്ഥിതിചെയ്യുന്നത്. നദീ തീരത്തെ കാടുകളിൽ അനാക്കോണ്ടയുടെ സാന്നിധ്യവുമുണ്ട് എന്നതിനാൽ അല്പം സാഹസപ്രിയരായ സഞ്ചാരികളെ ആണ് കാനോ ക്രിസ്റ്റല്‍സ് കൂടുതൽ ആകർഷിക്കുന്നത്. 

Tinystep Baby-Safe Natural Toxin-Free Floor Cleaner

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon