Link copied!
Sign in / Sign up
5
Shares

കാണാതായ ഗർഭിണിയെ കണ്ടെത്തി!

തിരുവനതപുരം എസ് എ ടി ആശുപത്രിയിൽ നിന്നും കാണാതായ ഗർഭിണിയായ യുവതിയെ കണ്ടെത്തി.കൊല്ലം കരുനാഗപ്പള്ളിയിലെ ടാക്സി ഡ്രൈവർമാരാണ് പെൺകുട്ടിയെ തിരിച്ചറിഞ്ഞത്.ചൊവ്വാഴ്ച്ച രാവിലെ പരിശോധനയ്ക്കായി ഭർത്താവിനോടൊപ്പം എത്തിയതായിരുന്നു വർക്കല സ്വദേശിനിയായ ഷംന.ഡോക്ടറിനെ കാണാനായി പോയ യുവതി ഒന്നര മണിക്കൂറിനു ശേഷവും തിരിച്ചുവരാഞ്ഞതിനെ തുടർന്ന് തിരച്ചിൽ നടത്തിയപ്പോഴാണ് കാണാതായെന്ന് മനസിലായത്.ഉടൻ തന്നെ സമൂഹമാധ്യമങ്ങളിലും മറ്റും യുവതിയുടെ ചിത്രം പ്രചരിച്ചിരുന്നു.ഇതാണ് പെൺകുട്ടിയെ കണ്ടെത്താൻ സഹായകമായത്.

കൊല്ലം കരുനാഗപ്പള്ളി സ്റ്റേഷനിലാണ് യുവതിയിപ്പോൾ.മെഡിക്കൽ പരിശോധന അടക്കമുള്ള നടപടികളുമായി മുൻപോട്ടു പോവുകയാണ് പോലീസ്.പെൺകുട്ടി ഗർഭിണി ആണോയെന്നുള്ള സംശയവും പോലീസ് ഉയർത്തുന്നുണ്ട്.മുൻപും എസ് എ ടി ആശുപത്രിയിൽ പരിശോധന നടത്തിയിരുന്ന യുവതിയുടെ മെഡിക്കൽ റിപ്പോർട്ടുകൾ ഒന്നും ആശുപത്രിയിൽ ഇല്ലെന്നത് ദുരൂഹത ഉയർത്തുന്നു.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon