Link copied!
Sign in / Sign up
7
Shares

"കുഞ്ഞിന് വേദനയുണ്ടോ?" തട്ടാൻ ചോദിച്ചു.

വേനനയുണ്ടോ?" കരഞ്ഞുകൊണ്ട് ഞാൻ.

എനിക്ക് ഒരു വയസുള്ളപ്പോൾ കാതു കുത്തി കമ്മലിടാൻ സിറ്റിയിലുള്ള ഒരു സ്വർണ്ണക്കടയിൽ എന്നെയും കൊണ്ട് അച്ഛനും അമ്മയും എത്തി. കാതു കുത്തി കഴിഞ്ഞപ്പോൾ ഞാൻ കരച്ചിലോട് കരച്ചിൽ. അപ്പോൾ നടന്ന സംഭവമാണ് മുകളിൽ പറഞ്ഞത്.

പിന്നീട് അനിയൻ വലുതായപ്പോൾ അവനെ കമ്മലിടിക്കാൻ ആയിരുന്നു എനിക്ക് തിടുക്കം. അപ്പോൾ എല്ലാവരും കളിയാക്കി ചിരിച്ചു. ആൺകുട്ടികൾ കമ്മലിടില്ലത്രേ..! അപ്പോൾ പിന്നെ എന്തിനാ പെൺകുട്ടികൾ കമ്മലിടുന്നത് എന്തിനാണ്? അതായിരുന്നു എന്റെ സംശയം. കമ്മല്‍ ഇടുക എന്നത് ഇക്കാലത്ത് വെറുമൊരു ഫാഷന്‍ സ്റ്റേറ്റ്മെന്റ് ആണെങ്കിലും കുഞ്ഞിന് കാത് കുത്തുന്ന ചടങ്ങ് പല നൂറ്റാണ്ടുകളായി നമ്മുടെ സംസ്കാരത്തിന്റെയൊരു പ്രധാന ഭാഗമാണ്.മൂന്ന് മുതല്‍ അഞ്ച് വയസ്സ് വരെയുള്ള കുട്ടികളുടെ കാത് കുത്തുന്ന ചടങ്ങിനെയാണ് ഹൈന്ദവ ആചാരങ്ങളില്‍ കര്‍ണവേദ എന്ന് നാമത്തില്‍ വിശേഷിപ്പിക്കുന്നത്.

ഇത് ചെയ്യാനുള്ള ഒരു കാരണം ഇതാണ്. കാത് കുത്തുന്നത് അച്ഛനമ്മമാരും ആചാര്യന്മാരും ചൊല്ലി ചെവിയിലേക്ക് എത്തുന്ന മന്ത്രങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കുക വഴി കുഞ്ഞിന്റെ ആത്മാവിനെ ദൈവത്തിലേക്ക് എത്തിക്കുവാന്‍ മധ്യസ്ഥത വഹിക്കുകയും ചെയ്യുന്നു. വേദഗ്രന്ഥങ്ങള്‍ സാധുത നല്‍കിയിട്ടുള്ള ഈ ചടങ്ങ് ആണ്‍-പെണ്‍ ഭേദമില്ലാതെ എല്ലാവര്‍ക്കും നിര്‍ബന്ധമായും ചെയ്യുന്ന ഒന്നാണ്. ആണ്‍കുട്ടികള്‍ക്ക് കാത് കുത്തുന്നത് വലത് ചെവിയിലും പെണ്‍കുട്ടികള്‍ക്ക് കാത് കുത്തുന്നത് ഇടത് ചെവിയിലുമാണെന്നതാണ് ഇതിലുള്ള ഒരേയൊരു വ്യത്യാസം.

 

ബ്രാഹ്മണ ആചാരങ്ങള്‍ പ്രകാരം, ഒരു മനുഷ്യന്‍ ഒരു ആയുസ്സില്‍ ചെയ്യേണ്ട പ്രധാന കര്‍മ്മങ്ങളില്‍ ഒന്നാണ് കര്‍ണവേദ. ഉപനയനം നടത്തുന്നതിന് മുന്‍പേ ചെയ്യേണ്ട ഒന്നാണ് ഇതെങ്കിലും ചില സമൂഹങ്ങളില്‍ ഈ ചടങ്ങും ഒരു ആഘോഷം പോലെ നടത്താറുണ്ട്.

ഇത് ശരിക്കും (വേദങ്ങളില്‍ പറഞ്ഞിട്ടുള്ളത് പ്രകാരം) ചെയ്യേണ്ടത് കുഞ്ഞ് ജനിച്ച ശേഷമുള്ള ആദ്യ കുറച്ച് ദിവസങ്ങളിലാണ്, പക്ഷെ പലരും ശുചിത്വം ആരോഗ്യം എന്നിവ കണക്കിലെടുത്ത് കൊണ്ട് ഇത് ഉടനെ ചെയ്യാറില്ല. കുഞ്ഞിന് മൂന്ന് മാസം പ്രായം ആകുന്നത് വരെ കാത് കുത്താന്‍ പാടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ടെറ്റനസ് പോലെയുള്ള രോഗങ്ങള്‍ വരാതിരിക്കാനുള്ള ഡി.ടി.എ.പി. വാക്സിന്‍ എന്ന പ്രതിരോധ കുത്തിവെയ്പ്പ് കുഞ്ഞുങ്ങള്‍ക്ക് നടത്തുന്നത് ജനിച്ച് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് എന്നതാണ് ഇങ്ങനെ നിര്‍ദ്ദേശിക്കാനുള്ള കാരണം.

കാത് കുത്തലിന് ശാസ്ത്രീയമായും പല ഗുണങ്ങളുമുണ്ടെന്നും തെളിയിച്ചിട്ടുണ്ട്. ചെവിയുടെ മാംസളമായ കീഴ്ഭാഗത്തിന് ഇന്ദ്രിയങ്ങളുടെ കാര്യം നന്നായ് നോക്കുന്ന മസ്തിഷ്കവുമായ് നല്ല ബന്ധം ഉള്ളതിനാല്‍ മസ്തിഷ്കത്തിന്റെ വേഗത്തിലുള്ള വികാസം അല്ലേങ്കില്‍ നല്ല കാഴ്ചശക്തി പോലെയുള്ള ഗുണങ്ങള്‍ ഒക്കെ കാത് കുത്തല്‍ കൊണ്ടുണ്ടാകുമെന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ, ഡോക്ടര്‍മാരും കാത് കുത്തണമെന്ന് നിര്‍ദ്ദേശിക്കാറുണ്ട്.കാതു കുത്തുന്നത് യൂട്രസിന്‍റെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്.ചെവിയുടെ നടുവിലായി ഒരു പോയന്റുണ്ട്. ഇത് യൂട്രസിന്‍റെ ആരോഗ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഭാവിയില്‍ കൃത്യമായ മാസമുറയ്ക്കും ഇത് സഹായിക്കും എന്ന് പറയപ്പെടുന്നു.ശുശ്രുതസംഹിത പ്രകാരം കാതു കുത്തുന്നത് അണുബാധയകറ്റാനും ആണ്‍കുട്ടികളില്‍ വൃഷണങ്ങളില്‍ വെള്ളം വന്നു നിറയുന്ന ഹൈഡ്രോസില്‍ പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാനും നല്ലതാണ്. 

ചിലര്‍ക്ക് താല്പര്യം ജ്വല്ലറിയില്‍ പോയി ചെയ്യാനാണെങ്കില്‍ മറ്റു ചിലര്‍ക്കിഷ്ടം വീട്ടില്‍ നിന്ന് ചെയ്യാനാണ്. ഇവയില്‍ ഏതു തന്നെ ആണെങ്കിലും, കുത്താന്‍ ഉപയോഗിക്കുന്ന സൂചി പുതിയതാണെന്നും സ്റ്റേറിലൈസ് ചെയ്ത് അണുവിമുക്തമാക്കിയതാണെന്നും ഉറപ്പ് വരുത്തുക. പണ്ടൊക്കെ ആളുകള്‍ ആന്റിസെപ്റ്റിക് ഗുണങ്ങള്‍ ഉള്ള അണുനാശിനിയായ വേപ്പിന്റെ കമ്പിനെയാണ് പുതുതായ് കുത്തിയ കാതില്‍ തിരുകി വെയ്ക്കുക. ഇന്ന് ആളുകള്‍ ഇതിന് പകരം നേരിട്ട് ആദ്യമേ തന്നെ കമ്മലുകളും ഡിസൈനര്‍ സ്റ്റഡുകളുമൊക്കെയാണ് കുഞ്ഞിന് അണിയിക്കാന്‍ താല്‍പര്യപ്പെടുന്നത്. 

Tinystep Baby-Safe Natural Toxin-Free Floor Cleaner

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon