Link copied!
Sign in / Sign up
19
Shares

കാല് വേദന ശമിപ്പിക്കാന്‍ വീട്ടില്‍ നിന്ന് ചെയ്യാവുന്ന പ്രതിവിധികള്‍

വളരെ സാധാരണമായി കണ്ടുവരുന്ന കാല് വേദന നമ്മളില്‍ പലരുടേയും ഒരു പതിവ് പ്രശ്നമാണല്ലോ. പ്രായഭേദമില്ലാതെ എല്ലാവരെയും ബാധിക്കുന്ന ഈ കാല് വേദനയ്ക്കും ചുട്ടുനീറ്റലിനുമൊക്കെ പരിഹാരം തേടി മടുത്തിരിക്കുന്നവരുടെ ആശ്വാസത്തിനായി ഇവിടെ ഇതാ ചില പ്രതിവിധികള്‍.

ഒരു ചെറിയ വേദന മുതല്‍ കുത്തിപറിക്കുന്ന വേദനയായിട്ടു വരെ പല രീതിയിലും ഉടലെടുക്കുന്ന ഈ കാല് വേദന നമ്മളെ പലപ്പോഴും അലട്ടാരുള്ളതാണ്. കാല് വേദന വരാന്‍ പല കാരണങ്ങളുമുണ്ട്.പേശിവലിവ്, കോച്ചിപ്പിടുത്തം, പേശി തളര്‍ച്ച, പോഷകകുറവ്, നിര്‍ജ്ജലീകാരണം, കൂടുതല്‍ നേരം നില്‍ക്കുക എന്നിവയൊക്കെയാണ് പൊതുവേ കാല് വേദന വരാനുള്ള ചില കാരണങ്ങള്‍.

ചിലപ്പോള്‍ ഈ വേദന കഠിനാദ്ധ്വാനഫലമായുണ്ടാകുന്ന പേശി വലിവ് കാരണമോ, ടെണ്ടോനൈറ്റിസ് അല്ലേങ്കില്‍ സ്‌ട്രെസ് ഫ്രാക്ചര്‍ കാരണമോ കൊണ്ടുണ്ടാകം. നാദീരക്തപ്രതിഭന്ധം, റെസ്റ്റ്‌ലെസ്സ് ലെഗ് സിന്‍ഡ്രം, പ്രമേഹം, സന്ധിവാതം, ഗൗട്ട്, വെരികോസ് വെയിന്‍, നാഡിക്ഷയം എന്നിവ മൂലവും കാല് വേദന വന്നെനിരിക്കാം. 

 

കാലിന് വിശ്രമം കൊടുത്തും, കാല് ഉയരത്തില്‍ പൊക്കി വെക്കുന്നതും വഴി വീട്ടില്‍ നിന്നും തന്നെ മാറ്റാന്‍ പറ്റുന്ന വേദനയായിരിക്കാം ചിലതൊക്കെ. നിങ്ങളുടെ നിത്യേനയുള്ള കാര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്ന രീതിയുള്ള കാല് വേദനയാണ് ഉള്ളതെങ്കില്‍ നിര്‍ബന്ധമായും ഒരു ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കുക.

കാല്‍ വേദനയെ ശമിപ്പിക്കാനുള്ള ചില മാര്‍ഗങ്ങള്‍ താഴെ കൊടുക്കുന്നു.

1. ഐസ് ക്യൂബുകള്‍ ഒരു മെലിഞ്ഞ തോര്‍ത്തില്‍ കെട്ടി വേദനയുള്ള ഇടത്ത് 10-15 മിനിറ്റ് നേരത്തേക്ക് വെക്കുക. ഇത് ചെയ്യുമ്പോള്‍ കാലുകള്‍ ഉയരത്തില്‍ പൊക്കി വെക്കുന്നതാണ് ഉചിതം. ഇത് ഒരു ദിവസം പല തവണ ആവര്‍ത്തിക്കുക. വേദനയുള്ള ഭാഗത്തെ മരവിപ്പിക്കുക വഴി എരിച്ചലും വീക്കവും വരുന്നത് ഒരു പരിധി വരെ നിയന്ത്രിക്കാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പിന്നിലുള്ള രഹസ്യം. ശീതാധിക്യത്താലുണ്ടാകുന്ന ഫ്രോസ്റ്റ്ബൈറ്റ് വരാതിരിക്കാന്‍ വേണ്ടി ഐസ് കാലില്‍ നേരിട്ട് പ്രയോഗിക്കാതിരിക്കുക.

2. കൊലെസ്ട്രോളും ബി.പി.-യും പ്രമേഹവും നിയന്ത്രണത്തില്‍ നിര്‍ത്തുക. മദ്യപാനവും പുകവലിയും കഴിവതും ഒഴിവാക്കുക. 

3. വേദനയുള്ള ഭാഗത്ത് ഒലിവ് എണ്ണയോ, കടുകെണ്ണയോ, അല്ലേങ്കില്‍ വെളിച്ചെണ്ണയോ പുരട്ടിയ ശേഷം നന്നായി ഉഴിയുക. ദിവസം 2-3 തവണ തിരുമ്മിയാല്‍ നല്ല ആശ്വാസം കിട്ടും. ഇത് സാധിക്കുന്നില്ലെങ്കില്‍ സെല്‍ഫ് മസ്സാജ് ഉപകരണങ്ങള്‍ ഉപയോഗിക്കുകയോ അല്ലേങ്കില്‍ ഒരു ടെന്നീസ് പന്ത് ഉപയോഗിച്ചു വേദനയുള്ള പേശികളുടെ മേല്‍ കുറച്ചു സമ്മര്‍ദ്ദം ചെലുത്തുകയും ആവാം.

4. മഗ്നീഷിയം അടങ്ങിയിട്ടുള്ള എപ്സം സാള്‍ട്ട് അഥവാ ഇന്തുപ്പ് പേശികളെ ആയാസപ്പെടുത്താന്‍ സഹായിക്കുക വഴി വേദനയും വീക്കവും, എരിച്ചലും കുറയ്ക്കാന്‍ ഏറെ ഗുണപ്രദമാണ്. അര കപ്പ്‌ ഇന്തുപ്പ് ചൂട് വെള്ളം നിറച്ചിട്ടുള്ള ബാത്ത് ടബ്ബിലേക്ക് ഇട്ടശേഷം നന്നായി ഇളക്കി കൊടുക്കുക. 15 മിനുട്ട് നേരത്തേക്ക് കാലുകള്‍ ഇതില്‍ കുതിര്‍ത്ത് വെയ്ക്കുക. ആഴ്ച്ചയില്‍ രണ്ടു-മൂന്ന് തവണ ഇത് ആവര്‍ത്തിക്കുക. മഗ്നീഷിയം അടങ്ങിയിട്ടുള്ള ഏത്തപ്പഴം, വാള്‍നട്ട് പോലെയുള്ളവ കഴിക്കുന്നതും നല്ലതാണ്.

5. വ്യായാമത്തിന് മുന്‍പും വ്യായാമത്തിന് ശേഷവും ഒന്ന്‍ നിവരുവാന്‍ വേണ്ടി സമയം കണ്ടെത്തുക.

6. ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ചൂടാറാത്ത എളെളണ്ണയിലേക്ക് ചേര്‍ത്ത് നല്ലൊരു മിശ്രിതം ഉണ്ടാക്കുക. വേദനയുള്ള ഭാഗത്ത് പുരട്ടി പതിയെ തടവുക. 30 മിനിറ്റ് കഴിഞ്ഞ് ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയുക. ആവശ്യാനുസരണം ദിവസവും രണ്ടു തവണ ഇത് ആവര്‍ത്തിക്കുക. ദിവസവും ഒന്ന് – രണ്ട് തവണ മഞ്ഞളിട്ട പാലും ചൂടോടെ കുടിക്കാവുന്നതാണ്‌ പക്ഷെ ഇതിനു മുന്പ് ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കുക. ചോര കട്ട പിടിക്കുന്നത്‌ തടയാന്‍ വേണ്ടി ബ്ലഡ് തിന്നിംഗ് / ആന്റികോആഗുലെന്റ്റ് മരുന്നകള്‍ കഴികുന്നവര്‍ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മാത്രമേ മഞ്ഞള്‍ കഴിക്കാന്‍ പാടുള്ളൂ.

 

7. ചോരയിലെ യൂറിക് ആസിഡ് ക്രിസ്റ്റലുകളെ അലിയിച്ച് കളയുവാന്‍ വേണ്ടി സഹായിക്കുന്ന ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഗൗട്ടിനും സന്ധിവാതത്തിനും നല്ലൊരു ഒട്ടമൂലിയാണ്. 1-2 കപ്പ്‌ അസംസ്കൃതമായ അരിച്ചെടുക്കാത്ത അപ്പിള്‍ സൈഡര്‍ വിനിഗര്‍ ചൂടാറാത്ത വെള്ളം നിറച്ച് വെച്ചിട്ടുള്ള ബാത്ത് ടബ്ബിലേക്ക് ഒഴിക്കുക. വേദനയുള്ള കാല്‍ അര മണിക്കൂര്‍ നേരത്തേക്ക് ഇതില്‍ മുക്കി വെക്കുക. ദിവസേന ഒരു തവണ കുറച്ച് ദിവസങ്ങളോളം ആവര്‍ത്തിക്കാവുന്നതാണ്. ഇത് കൂടാതെ 1-2 ടേബിള്‍സ്പൂണ്‍ അസംസ്കൃതമായ അരിച്ചെടുക്കാത്ത അപ്പിള്‍ സൈഡര്‍ വിനിഗര്‍ ഒരു ഗ്ലാസ് ചെറു ചൂടുവെള്ളത്തില്‍ ഒരല്പ്പം അസംസ്കൃത തേനും ചേര്‍ത്ത് ദിവസവും രണ്ടു തവണ കുടിക്കാവുന്നതാണ്.

8. വിറ്റാമിന്‍ ഡി-യുടെ കുറവ് മൂലവും കാല് വേദന, നടു വേദന, ദേഹമാസകലം വേദന, തുട വേദന ഒക്കെ വരാം. ഞരമ്പിന്‍റെയും പേശികളുടേയും പ്രവര്‍ത്തനത്തിനു ആവശ്യമായ കാല്‍സിയത്തേയും ഫോസ്ഫറസിനേയും നിയന്ത്രിക്കുന്നത്തിലും വിറ്റാമിന്‍ ഡി-യ്ക്ക് പങ്കുണ്ട്. വിറ്റാമിന്‍ ഡി കിട്ടുന്നതിനു വേണ്ടി ദിവസവും 10-15 മിനുട്ട് നേരത്തേക്ക് അതിരാവിലെയുള്ള വെയില് കൊള്ളാന്‍ ശ്രമിക്കുക. വിറ്റാമിന്‍ ഡി നിറയെയുള്ള ചെമ്പല്ലി, ചാള, മത്തി, അയല പോലെയുള്ള മീനുകളും, പിന്നെ ഫോര്‍ട്ടിഫൈഡ് മില്‍ക്കും, ഓറഞ്ച് ജ്യൂസും ധാന്യങ്ങളും പോലെയുള്ളവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വിറ്റാമിന്‍ - ഡി ഗുളികകളും കഴിക്കാവുന്നതാണ്.

9. വേദന മാറും വരെ ദിവസേന രണ്ടു-മൂന്ന് തവണ വേദനയുള്ള ഭാഗത്ത്‌ ഇഞ്ചി എണ്ണ തേച്ചു നന്നായി തിരുമ്മുക. ദിവസവും 2-3 തവണ ഇഞ്ചി ചായ കുടിക്കുന്നതും നല്ലതാണ്. ഇത് ഉണ്ടാക്കാന്‍ വേണ്ടി ഫ്രെഷ്‌ ഇഞ്ചി കഷണങ്ങള്‍ ഒരു കപ്പ്‌ വെള്ളത്തില്‍ 5-10 മിനിറ്റ് തിളപ്പിക്കുക. രുചിക്ക് വേണ്ടി കുറച്ചു നാരങ്ങനീരും അസംസ്കൃത തേനും ചേര്‍ക്കാവുന്നതാണ്. അമിതമായി ഇഞ്ചി കഴിക്കുന്നത്‌ രക്തത്തിലെ പ്ലേറ്റ്ലേറ്റുകളുടെ എണ്ണം കുറയാന്‍ കാരണമാകും, അതുകൊണ്ട് തന്നെ ഇഞ്ചി കഴിക്കുന്നത് അമിതമാവാതെ ശ്രദ്ധിക്കുക.

10. നാരങ്ങനീരും ആവണക്കെണ്ണയും ഒരേ അളവില്‍ ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത ശേഷം, ദിവസേന രണ്ടു-മൂന്ന് തവണ വേദനയുള്ള ഭാഗത്ത് പുരട്ടി നന്നായി തിരുമ്മുക. ഇത് കൂടാതെ, ഒരു കപ്പ്‌ ചെറു ചൂടു വെള്ളത്തില്‍ ഒരു നാരങ്ങയുടെ നീരും ഒരിത്തിരി അസംസ്കൃത തേനും ചേര്‍ത്ത് ദിവസേന രണ്ടു തവണ കുടിക്കുന്നതും ഗുണപ്രദമാണ്.

11. ദിവസവും 2-3 കപ്പ്‌ ഗ്രീന്‍ ടീ കുടിക്കുക.

12. നിര്‍ജ്ജലീകരണം  തടയാന്‍  സഹായിക്കുന്ന, മാംസപേശികളുടേയും ഞരമ്പിന്‍റെയും  പ്രവര്‍ത്തനത്തിനു  അവശ്യ  ഘടകമായ  പോട്ടാസിയത്തിന്റെ കുറവ് മൂലവും കാല് വേദന വരാം. പൊട്ടാസിയം അടങ്ങിയിട്ടുള്ള ബേക്ക് ചെയ്തെടുത്ത ഉരുളകിഴങ്ങ്, തൊലി കളയാത്ത മധുരകിഴങ്ങ്, എത്തപ്പഴം, പ്ലം, ഉണക്കമുന്തിരി, തക്കാളിച്ചാറ് എന്നിവയൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.

 

ബാദ്ധ്യതാ നിരാകരണം: ഈ പോസ്റ്റിന്റെ ഉള്ളടകം തികച്ചും വിജ്ഞാനപരവും വിദ്യാഭ്യാസപരവും മാത്രമാണ്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർ സാധുത സംബന്ധിച്ച യാതൊരു ഉത്തരവാദിത്തവും വഹിക്കുന്നില്ല. ഇതിനെ വൈദ്യ ഉപദേശമായി കണക്കാകരുത്. സർട്ടിഫൈഡ് മെഡിക്കൽ അല്ലെങ്കിൽ ഹെൽത്ത് കെയർ പ്രൊഫഷണലുമായി ബന്ധപ്പെട്ട് അവരുടെ നിര്‍ദ്ദേശാനുസാരം മാത്രം ഇതിലെ ഉള്ളടക്കം ഉപയോഗിക്കുക.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon