Link copied!
Sign in / Sign up
58
Shares

ജന്മ മാസവും സ്വഭാവവും തമ്മിലുള്ള ബന്ധം ഇതാണ്!

നിങ്ങൾ ജനിച്ച മാസവും നിങ്ങളുടെ സ്വഭാവവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?സംശയിക്കണ്ട,ഉണ്ട്. സോഡിയാക് സൈനും സംഖ്യാശാസ്ത്രവും പോലെ ഇത്തരം കാര്യങ്ങളിലും വിശ്വസിക്കുന്നവരുടെ എണ്ണം ഏറിവരികയാണ്.ശാസ്ത്രജ്ഞർ ആളുകളുടെ ജന്മമാസവും സ്വഭാവവും തമ്മിൽ ബന്ധമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ്.പ്ര്യതെകിച്ചും കുട്ടികളിൽ.കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ മുതൽ അവരുടെ സ്വഭാവരൂപീകരണം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഓരോ മാസത്തിലും ജനിക്കുന്ന കുഞ്ഞുങ്ങളുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് നോക്കാം.

ജനുവരി 

ജനുവരിയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾ മുതിർന്നുകഴിഞ്ഞാലും എപ്പോഴും സന്തോഷവാന്മാർ ആയിരിക്കുമത്രേ..വളർന്നു വലുതായാലും കൊച്ചു കുട്ടികളുടെ മനസ്സായിരിക്കും ഇവർക്ക്.എല്ലാ കാര്യങ്ങളും വളരെ ഗൗരവത്തോടെ കാണുന്ന ഇക്കൂട്ടർ എന്ത് ചെയ്യുന്നതിന് മുൻപും നന്നായി ആലോചിക്കും.ശേഷമേ പ്രാവർത്തിക്കൂ.ഇവരെ നിങ്ങൾക്ക് കണ്ണുമടച്ചു വിശ്വസിക്കാം.പാചകം,മറ്റു ഗൃഹജോലികൾ എന്നിവയിൽ ജനുവരിക്കാർ പെർഫെക്റ്റ് ആയിരിക്കും.ഒരല്പം പ്രോത്സാഹിപ്പിച്ചാൽ ഇവർ ഉയരങ്ങളിലെത്തുമെന്നതിൽ സംശയം വേണ്ട.ഉത്തരവാദിത്ത ബോധം ഉള്ളവരും, അധ്വാനശീലരും, ലക്ഷ്യബോധമുള്ളവരും  ഉള്ളവരും ആയിരിക്കും ഇത്തരക്കാർ.

ഫെബ്രുവരി

ഗവേഷണത്തിലും കണ്ടുപിടിത്തത്തിലും താല്പര്യമുള്ളവർ ആണ് ഫെബ്രുവരി മാസക്കാർ.മറ്റുള്ളവരുടെ ഉപദേശം ഇവർക്കിഷ്ടമല്ല.തങ്ങളുടെ ചിന്തകൾ കൊണ്ടും സ്വഭാവം കൊണ്ടും മറ്റുള്ളവരിൽ ഊർജം പകരാൻ ഇവർക്കാകും.പെട്ടെന്ന് കാര്യങ്ങൾ ഗ്രഹിക്കുന്നതുകൊണ്ടു തന്നെ കൂടെയുള്ളവരേക്കാൾ എപ്പോഴും ഒരുപടി മുന്പിലായിരിക്കും ഇവർ.സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്ന ഇവർ നിയന്ത്രണങ്ങളെ ഇഷ്ടപ്പെടുന്നില്ല.മൃഗസ്നേഹികളായ ഇവർ മറ്റുള്ളവരുടെ ശ്രദ്ധ ക്ഷണിക്കാൻ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല.മുതിർന്നവരാണെങ്കിൽ ഷോപ്പിംഗ് വളരെ ഇഷ്ടപ്പെടുന്നവരാകും.

മാർച്ച്

രഹസ്യങ്ങൾ സൂക്ഷിക്കാൻ മിടുക്കരാണ് മാർച്ച് മാസത്തിൽ ജനിച്ചവർ.ലജ്ജ, വൈകാരിക സ്വഭാവം എന്നിവ ഇവരുടെ പ്രത്യേകതയാണ്.എന്ത് കാര്യത്തിലും പെട്ടെന്ന് പേടിക്കുന്നവരാണ് ഇവർ.സ്വന്തമായി ഒരു ലോകം ഉണ്ടാക്കി അതിൽ തന്നെ മുഴുകുന്ന ഇവർ സത്യസന്ധരും ഉദാരമതികളും ദയാലുക്കളും സമാധാനപ്രിയരും ആണ്.അതുപോലെ തന്നെ സെൻസിറ്റീവ് ആയ സ്വഭാവക്കാരാണിവർ.ഒരു പരിധി വരെ ക്ഷമാശീലരും.മറ്റുള്ളവർ ആ പരിധി ലംഘിച്ചാൽ പിന്നെ മറ്റൊരു സ്വഭാവമായിരിക്കും കാണേണ്ടി വരിക.

ഏപ്രിൽ 

ജീവിതം ആസ്വദിക്കണം എന്ന ചിന്താഗതിക്കാരാണ് ഇത്തരക്കാർ.എപ്പോഴും സജീവമായിരിക്കും ഇവർ.ഒപ്പം സാഹസികത ഇഷ്ടപ്പെടുന്നവരും! പുതിയ കാര്യങ്ങൾ കണ്ടുപിടിക്കാനും പരീക്ഷിച്ചറിയാനും ഇവർക്ക് താല്പര്യം കൂടുതലായിരിക്കും.പക്ഷേ വേഗം തന്നെ മടുക്കുകയും ചെയ്യും.സംസാരപ്രിയരായ ഇവർക്കു പൊതുവെ പെട്ടെന്ന് തന്നെ സന്തോഷവും ദേഷ്യവും ഒരുപോലെ വരും.നല്ല ഓർമശക്തിയുള്ള ഇക്കൂട്ടർക്ക് പൊതുവെ നല്ല ആത്മവിശ്വാസം ഉണ്ടാകും.

മെയ് 

മെയ് മാസത്തിൽ ജനിച്ചവർക്ക് പ്രയോഗികബുദ്ധി പൊതുവെ കൂടുതലായിരിക്കും.ഇഷ്ടമുള്ള വസ്തുക്കൾ സൂക്ഷിച്ചു വയ്ക്കുന്നതിൽ താല്പര്യം കാണിക്കുന്നവരാകും ഇവർ.മറ്റുള്ളവരെ അപേക്ഷിച്ചു ഭക്ഷണത്തോടും വസ്ത്രങ്ങളോടും ഇക്കൂട്ടർക്ക് പ്രിയമേറും."born professionals" എന്നാണ് മെയ്മാസക്കാർ അറിയപ്പെടുന്നത്.വളരെ ചെറിയ പ്രായത്തിൽ തന്നെ ജോലി നേടാനും സമ്പാദിക്കാനും ഇവർക്കാകും.മർക്കടമുഷ്ടി ഇവരുടെ പ്രത്യേകതയാണ്.തന്റെ അഭിപ്രായമാണ് ശെരി എന്ന് സ്ഥാപിക്കാൻ ഇവർ ഏതറ്റം വരെയും പോകും.ബന്ധങ്ങൾക്ക് വില കല്പിക്കുന്ന ഇവർ അതിൽ സുതാര്യത കാണിക്കും.ക്ഷിപ്രകോപി ആണെങ്കിലും മറ്റുള്ളവരെ വളരെപ്പെട്ടെന്നു പ്രീതിപ്പെടുത്താൻ ഇവർക്കാകും.

ജൂൺ

ജന്മനാ നർമബോധമുള്ള ഇവർക്ക് കലാപരമായ കഴിവുകൾ ഒരുപാടുണ്ട്.മറ്റുള്ളവരുമായ ആശയവിനിമയം വളരെ ഭംഗിയായി കൈകാര്യം ചെയ്യാൻ ഇവർക്കാകും.പുസ്തകങ്ങളുമായി അഗാധബന്ധം ഉള്ളവരാകും ഇവർ.വെറുതെയിരിക്കുന്നത് ഇഷ്ടപ്പെടാത്ത ഇക്കൂട്ടർക്ക് ഒന്നിലും ഉറച്ചുനിൽക്കാൻ താല്പര്യമുണ്ടാകില്ല.സംസാരം കൊണ്ട് മറ്റുള്ളവരെ കയ്യിലെടുക്കാൻ കഴിയുന്ന ഇവർ  ഭാവിയിൽ വലിയ നടന്മാരോ ഹാസ്യ കലാകാരന്മാരോ ആയിത്തീരാൻ സാധ്യതയുണ്ട്.

ജൂലൈ 

ഒരുപാട് സ്വപ്നങ്ങളും ഭാവനകളും ഉള്ളവരാണ് ജൂലൈയിൽ ജനിച്ച ആളുകൾ.മറ്റുള്ളവരുടെ വികാരങ്ങൾക്ക് വില നൽകുന്ന ഇവർ സെൻസിറ്റീവ് സ്വഭാവക്കാരാണ്.കൂടെയുള്ളവരെ സഹായിക്കാനും സംരക്ഷിക്കാനും ഇവർ എന്തുചെയ്യാനും തയ്യാറാണ്.എത്ര  മുതിർന്നാലും മനസ്സിൽ കുട്ടിത്തം കാത്തു സൂക്ഷിക്കുന്നവർ ആകുമിവർ.മൃഗസ്നേഹികളായ ഇവർ ദേഷ്യവും ഡിപ്രെഷനും ഒരു പരിധിയിൽ കവിഞ്ഞാൽ ക്രൂരന്മാർ ആകാനും മടിക്കില്ല.കഴിഞ്ഞകാലത്തെ നഷ്ടങ്ങളെ കുറിച്ചോർത്തു വിലപിക്കുന്നതും ഇവരുടെ ശീലമാണ്.

ഓഗസ്ററ്

മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കുന്നവരും അല്പം അഹംഭാവം ഉള്ളവരും ആകും ഓഗസ്റ്റിൽ ജനിച്ചവർ.എല്ലായിടത്തും തങ്ങളാകണം ആകർഷണ കേന്ദ്രം എന്ന തരക്കാരാണിവർ.എല്ലാവരാലും സ്നേഹിക്കപ്പെടാനും കൊഞ്ചിക്കപ്പെടാനും ഇവർ ആഗ്രഹിക്കുന്നു.വിമർശനങ്ങളെ ഭയക്കുന്ന ഇവർ വെല്ലുവിളി ഏറ്റെടുക്കാൻ മടിക്കുന്നവരാണ്.നിയന്ത്രങ്ങൾ ഏർപ്പെടുത്തുന്തോറും അവ ഭേദിക്കാൻ ആഗ്രഹിക്കുന്ന ഇവർക്ക് സ്വയം പര്യാപ്തത ആണിഷ്ടം.പഠനത്തിൽ ഇക്കൂട്ടർക്ക് വലിയ താല്പര്യം ഉണ്ടാകില്ല.

സെപ്റ്റംബർ

പൂർണതയുടെ ആൾക്കാരാണ് സെപ്റ്റംബറിൽ ജനിച്ചവർ.അടുക്കും ചിട്ടയും ഇവരുടെ മുഖമുദ്രയാണ്.കാര്യങ്ങൾ സംഘടിപ്പിക്കാനും ഭംഗിയാക്കാനും ഇവർക്കുള്ള കഴിവ് വളരെ വലുതാണ്.മറ്റുള്ളവരെ പരിചരിക്കാൻ ഇവർക്ക് പ്രത്യേക പാടവമാണ്.ജന്മനാ എഴുതാനുള്ള വാസന ഇവർക്കുണ്ട്.അതുകൊണ്ടു തന്നെ ഈ മേഖലയിൽ ശോഭിക്കാനും ഇവർക്ക് സാധിക്കും.തങ്ങളുടെ പ്രവർത്തികൾ കൊണ്ട് മറ്റുള്ളവരെ പ്രചോദനാമാകാനും ഇവർക്ക് സാധിക്കും.

ഒക്ടോബർ 

എല്ലാ കാര്യത്തിലും അല്പം ആശയക്കുഴപ്പം ഉള്ളവരാണ് ഒക്ടോബർ മാസത്തിൽ ജനിച്ച ആളുകൾ.മനോഹരമായ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്ന ഇവർക്ക് ഒരു പ്രശ്നത്തിന്റെ ഇരു വശങ്ങളും കാണാൻ കഴിയും.ഇപ്പോഴും വിനയാന്വിതരായ ഇവർ കലയോടും സൗന്ദര്യത്തോടും വളരെയധികം ആഭിമുഖ്യം ഉള്ളവരാണ്. ഇക്കൂട്ടർക്ക് അല്പം അലസതയും നല്ല ധൈര്യവും നയതന്ത്രപരമായ പരിജ്ഞാനവും ഉണ്ടാകും.ബാഹ്യസൗന്ദര്യത്തേക്കാൾ ഉപരി ആന്തരിക സൗന്ദര്യമാകും ഇവരുടെ മുഖമുദ്ര.

നവംബർ

ഏതൊരു കാര്യത്തെപ്പറ്റിയും ആഴത്തിൽ അറിയാൻ ഇഷ്ടപ്പെടുന്നവരാണ് നവംബർ മാസക്കാർ.പൊതുവെ കുറ്റാന്വേഷണ ത്വര ഉള്ള ഇക്കൂട്ടർ ദുരൂഹത വിഷയമായ പുസ്തകങ്ങൾ വായിക്കാനും പസിലുകൾ കളിക്കാനും ഇഷ്ടപ്പെടുന്നു.പ്രണയം,ദേഷ്യം എന്നിവായുടെ അങ്ങേയറ്റം വരെ പോകാൻ ഇവർക്ക് കഴിയും. കൂടാതെ മനഃശക്തിയും നിശ്ചയദാർഢ്യവും ഇവരുടെ കൈമുതലാണ്.ഇഷ്ടമുള്ളതെല്ലാം ഏതുവിധേനയും സ്വന്തമാക്കാൻ ഇവർ ശ്രമിയ്ക്കും.വേദന സഹിക്കാൻ ഇവർക്കു വേഗം സാധിക്കും.കുട്ടികൾക്ക് അസുഖം വരാനുള്ള സാധ്യത വളരെ അപൂർവമാണ്.അഥവാ വന്നാലും വളെര വേഗം സുഖം പ്രാപിക്കും. ചിലപ്പോൾ പ്രതികാരബുദ്ധിയോടെ പ്രവർത്തിക്കുന്ന ഇവർക്ക് രഹസ്യങ്ങൾ സൂക്ഷിക്കാനുള്ള പ്രത്യേക കഴിവുണ്ട്.വിശ്വസ്ഥരും വാക്കിനു വിലയുള്ളവരുമായിരിക്കും ഇക്കൂട്ടർ.

ഡിസംബർ 

ആവേശവും ശുഭാപ്തിവിശ്വാസവുമാണ് ഇക്കൂട്ടരുടെ സ്വഭാവത്തിന്റെ പ്രത്യേകത.കുട്ടികൾ പൊതുവെ ഊർജസ്വലരായിരിക്കും.പുതിയ കാര്യങ്ങൾ പഠിക്കാൻ ഇവർക്ക് എപ്പോഴും താല്പര്യമുണ്ടാകും.ചെറുപ്രായം മുതൽക്കേ മതവിശ്വാസവും തത്വചിന്തയും ഇക്കൂട്ടർക്ക് കൂടുതലായിരിക്കും.യാത്ര ചെയ്യാനും പല സംസ്കാരങ്ങളുമായി ഇടപഴകാനും ഇവർ ആഗ്രഹിക്കുന്നു.ഉദാരമതികളും വിശ്വസ്തരും ദയാശീലം ഉള്ളവരും ആണ് ഡിസംബെരിൽ ജനിച്ചവർ. 

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

Recently, we launched a baby-safe, natural and toxin-free floor cleaner. Recommended by moms and doctors all over India, this floor-cleaner liquid gets rid of germs and stains without adding harmful toxins to the floor. Click here to buy it and let us know if you liked it.

Stay tuned for our future product launches - we plan to launch a range of homecare products that will keep your little explorer healthy, safe and happy!

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon