Link copied!
Sign in / Sign up
369
Shares

ജനനത്തിനു മുൻപ് കുഞ്ഞുങ്ങൾ എങ്ങനെയായിരിക്കും?

നമ്മള്‍ എല്ലാവരും നമ്മുടെ ജീവിതം തുടങ്ങിയത് നമ്മുടെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നാണല്ലോ, പക്ഷെ നിങ്ങളുടെ ഉള്ളില്‍ വളരുന്ന ആ ഓമനയായ കുഞ്ഞ് നിങ്ങളുടെ ഗര്‍ഭപാത്രത്തില്‍ എങ്ങനെ ഉടലെടുത്തുവെന്നത് കണ്ടാല്‍ നിങ്ങള്‍ വിശ്വസിച്ചെന്ന്‍ വരില്ല....

ബീജസംയോഗം കഴിഞ്ഞ് 4 ദിവസത്തിനു ശേഷം

എന്താല്ലേ! ഈ സിക്താണ്‌ഡത്തെ കണ്ടാല്‍ പറയുമോ ഒരു മനുഷ്യകുഞ്ഞാണെന്ന്‍!

നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലമെങ്കിലും ഇത് ജീവനുള്ള മനുഷ്യകുഞ്ഞാകാന്‍ കെല്പുള്ള ഒരു സിക്താണ്‌ഡം തന്നെയാണ്. ഈ സിക്താണ്‌ഡത്തിനു ഇപ്പോഴേ ഒരു ഡി.എന്‍.എ.യും ലിങ്ങഭേദവും ഉണ്ട്. ഈ ഡി.എന്‍.എ. അടുത്ത 9 മാസം കുഞ്ഞിന്റെ ശരീരത്തെ ക്രമേണ വളര്‍ത്തിയെടുക്കാന്‍ സഹായിക്കും.

ഗര്‍ഭധാരണത്തിന്റെ 5-6 ആഴ്ചകള്‍

ജനിക്കുമ്പോഴുള്ള വലിപ്പത്തിന്റെ നാലില്‍ ഒന്നേ ഉള്ളുവെങ്കിലും, കുഞ്ഞിന്റെ മൂക്കും, വായയും, ചെവിയും ഇപ്പോഴേ ഉണ്ടായി തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ ഹൃദയസ്പന്ദനത്തിന്റെ ഇരട്ടി, ഏതാണ്ട് മിനിറ്റില്‍ 100 തവണ കുഞ്ഞിന്റെ ഹൃദയം ഇടിച്ചു തുടങ്ങിയിരിക്കുന്നു. അവരുടെ രക്തം ഒഴുകാനും മസ്തിഷ്കത്തിലെ തരംഗങ്ങള്‍ പ്രവര്‍ത്തിക്കാനും 2-3 ആഴ്ചകള്‍ക്ക് മുന്പ് തന്നെ തുടങ്ങിയിട്ടുണ്ടാകും.

ഗര്‍ഭധാരണത്തിന്റെ 7 ആഴ്ചകള്‍

ഗര്‍ഭധാരണത്തിന്റെ 10 ആഴ്ചകള്‍

വൃക്ക, കുടല്‍മാല, തലച്ചോര്‍, കരള്‍ തുടങ്ങി എല്ലാ അവയവങ്ങളും ഇപ്പൊള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയിരിക്കുന്നു. കൈ-കാലുകളും അനങ്ങി തുടങ്ങിയിട്ടുണ്ട്. 

ഗര്‍ഭധാരണത്തിന്റെ 12 ആഴ്ചകള്‍

കുഞ്ഞിന്റെ ശരീരഭാരം കൂടി തുടങ്ങുന്ന ഈ വേളയില്‍ തന്നെയാണ് കുഞ്ഞ് തന്റെ കൈ-കാലുകള്‍ ഇട്ടു അടിക്കാന്‍ തുടങ്ങുന്നത്. വയറ്റില്‍ കൈ വെച്ച് ചെറുതായോന്ന്‍ കുഞ്ഞിനെ വിളിച്ചാല്‍ കുഞ്ഞിന്റെ പ്രതികരണം അറിയാന്‍ സാധിക്കും.

ഗര്‍ഭധാരണത്തിന്റെ 16 ആഴ്ചകള്‍

ഈ പ്രായമാകുമ്പോഴേക്കും കുഞ്ഞിന്റെ ശരീരം എല്ലാ തരത്തിലുമുള്ള വളര്‍ച്ച കാണിച്ച് തുടങ്ങും. മുടിയും കാലിലെ നഖങ്ങളും മെല്ലെ വളര്‍ന്ന്‍ തുടങ്ങും.കുഞ്ഞിന്റെ ഹൃദയം ദിവസവും 23 ലിറ്റര്‍ രക്തം പമ്പു ചെയ്യാന്‍ തുടങ്ങും.

ഗര്‍ഭധാരണത്തിന്റെ 18-20 ആഴ്ചകള്‍

കുഞ്ഞ് തന്റെ തള്ളവിരല്‍ ഈമ്പാന്‍ തുടങ്ങും. കുഞ്ഞിന്റെ വിരലുകള്‍ക്ക് വിരലടയാളങ്ങളും വന്നു തുടങ്ങുന്ന സമയമാണ് ഇത്.

ഗര്‍ഭധാരണത്തിന്റെ 6 മാസങ്ങള്‍

ഇപ്പോള്‍ കുഞ്ഞിനു പുറത്തുള്ള ശബ്ദങ്ങള്‍ കേള്‍ക്കാന്‍ സാധിക്കും. കുഞ്ഞിന്റെ ഹൃദയതുടിപ്പും കൂടി കൊണ്ടേയിരിക്കുന്നു. കുഞ്ഞിനു ഒരു ഇക്കിള്‍ വന്നാല്‍ പോലും അമ്മയ്ക്ക് അത് തന്റെ ഉദരത്തില്‍ അറിയും തക്ക വണ്ണം കുഞ്ഞ് വളര്‍ന്ന്‍ കഴിഞ്ഞിരിക്കുന്നു.

ഗര്‍ഭധാരണത്തിന്റെ 6-7 മാസങ്ങള്‍

ഗര്‍ഭധാരണത്തിന്റെ 8 മാസങ്ങള്‍

ഇപ്പോള്‍ കുഞ്ഞിനു അമ്മയുടെ ശബ്ദം കേള്‍ക്കാനും അതു തിരിച്ചറിയാനും സാധിക്കും. കുഞ്ഞിന്റെ ചര്‍മ്മം ഏതാണ്ട് പിങ്ക് നിറമായി തുടങ്ങിയിരിക്കുന്നു. ആ അധിക കൊഴുപ്പ് കുഞ്ഞിനു വളരെ അത്യാവശ്യമാണ് കാരണം ആ കൊഴുപ്പാണ്‌ കുഞ്ഞ് ജനിച്ച ഉടനെ കുഞ്ഞിന്റെ ശരീരതാപം നിലനിര്‍ത്താന്‍ സഹായിക്കുന്നത്.

ഇഷ്ടപ്പെട്ടെങ്കില്‍ മറ്റു അമ്മമാരോടും കൂടി ഈ പോസ്റ്റ്‌ പങ്കിടുക.

 

ബാദ്ധ്യതാ നിരാകരണം: ഈ പോസ്റ്റിന്റെ ഉള്ളടകം തികച്ചും വിജ്ഞാനപരവും വിദ്യാഭ്യാസപരവും മാത്രമാണ്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർ സാധുത സംബന്ധിച്ച യാതൊരു ഉത്തരവാദിത്തവും വഹിക്കുന്നില്ല. ഇതിനെ വൈദ്യ ഉപദേശമായി കണക്കാകരുത്. സർട്ടിഫൈഡ് മെഡിക്കൽ അല്ലെങ്കിൽ ഹെൽത്ത് കെയർ പ്രൊഫഷണലുമായി ബന്ധപ്പെട്ട് അവരുടെ നിര്‍ദ്ദേശാനുസാരം മാത്രം ഇതിലെ ഉള്ളടക്കം ഉപയോഗിക്കുക.

Click here for the best in baby advice
What do you think?
67%
Wow!
33%
Like
0%
Not bad
0%
What?
scroll up icon