Link copied!
Sign in / Sign up
66
Shares

ജനിതക വൈകല്യങ്ങള്‍ എങ്ങനെ ഒഴിവാക്കാം?

നവജാത ശിശുവിന് ഉണ്ടാവുന്ന രൂപവൈകൃതത്തേയും ശരീരത്തിലെ പോരായ്മകളേയുമാണ് ജനന വൈകല്യം എന്ന് വിളിക്കുന്നത്. അതായത് ജനന ശേഷം കുഞ്ഞിന്റെ അവയവങ്ങള്‍ക്കോ മസ്തിഷ്കത്തിനൊ പോഷകകുറവുണ്ടാവുകയോ ആകൃതിയില്‍ വ്യത്യാസം വരികയോ ചെയ്യുകയാണെങ്കില്‍. കുറെ കുഞ്ഞുങ്ങള്‍ക്ക് ഇത് സംഭവിക്കാറുണ്ട്, പക്ഷെ ഇതിനെ പറ്റിയുള്ള അജ്ഞത കാരണം അമ്മമാര്‍ക്ക് ഒന്നും തന്നെ ചെയ്യാന്‍ കഴിയാത്തതാണ് പലപ്പോഴും ഇതിന് കാരണമാകുന്നത്.

എല്ലാ ഗര്‍ഭിണികളും ഇതിനെ കുറിച്ച് അറിഞ്ഞിരിക്കണം. കുഞ്ഞിന് ജനന വൈകല്യം ഉണ്ടാക്കുന്ന സാഹചര്യങ്ങളില്‍ ചിലതെങ്കിലും ഒഴിവാക്കാന്‍ പറ്റുന്നതാണെങ്കില്‍, അതിന് വേണ്ട മുന്‍കരുതലുകള്‍ നേരത്തെ എടുക്കാമല്ലോ.

1. ജനന വൈകല്യങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ സാധിക്കുമോ?

മസ്തിഷ്കത്തിന് കേടുപാടുകള്‍ ഉണ്ടാകുന്നത് തടയാന്‍ സാധിക്കുകയില്ലെങ്കിലും,അതുണ്ടാകാനുള്ള സാഹചര്യങ്ങളെ ഒഴിവാക്കുവാന്‍ വേണ്ടി ഒരല്പം മുന്‍കരുതലുകള്‍ എടുക്കുന്നത് നല്ലതാണ്.

2. ഗര്‍ഭാശയത്തിലായിരിക്കുന്ന നാളുകള്‍ തൊട്ടേ കുഞ്ഞിനെ നന്നായി പരിപാലിച്ച് തുടങ്ങണം.

ഫോളിക്ക് ആസിഡ് പോലെയുള്ള വിറ്റാമിന്‍ സപ്ലിമെന്റുകള്‍ ദിവസേന കഴിക്കുകയാണെങ്കില്‍, പല തരത്തിലുള്ള ജനന വൈകല്യങ്ങളെ ഒരു പരിധി വരെ അകറ്റിനിര്‍ത്താന്‍ സാധിക്കും. കുഞ്ഞിന് ആവശ്യമായ പോഷകങ്ങള്‍ വേണ്ട അളവില്‍ ലഭിക്കാത്തതാണ് ജനന വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള പ്രധാന കാരണം.ഇരുമ്പ് (അയണ്‍) കുഞ്ഞിന്റെ രക്തത്തിലെ ഒരു അടിസ്ഥാന ഘടകമാണ്. ഉദാഹരണത്തിന്, കുഞ്ഞിന്റെ നട്ടെല്ലും സുഷ്‌മ്‌നാകാണ്‌ഡവും വേണ്ട വിധം വളരാത്ത ഒരു അവസ്ഥയെയാണ് സ്പൈന ബിഫിഡ എന്ന് വിളിക്കുന്നത്. ഇത് ഉണ്ടാകാനുള്ള കാരണം ഫോളേറ്റ്-ന്റെ കുറവാണ്.

3. എല്ലാ വൈകല്യങ്ങളും ജനന ശേഷമാണോ ഉണ്ടാകുന്നത്?

കുഞ്ഞ് ഗര്‍ഭാശയത്തില്‍ ആയിരിക്കുന്ന സമയത്ത് തന്നെ കുഞ്ഞിന് വൈകല്യം ഉണ്ടോ ഇല്ലയോ എന്നത് നിശ്ചയിക്കാന്‍ എല്ലാ സന്ദര്‍ഭങ്ങളിലും കഴിയണമെന്നില്ല.പക്ഷെ ചില വൈകല്യങ്ങള്‍ മികച്ച അള്‍ട്രസൗണ്ട് സ്കാന്നിങ്ങിലൂടെ മനസിലാക്കാന്‍ സാധിക്കും.

എല്ലാ ഗര്‍ഭിണികളും ഗര്‍ഭധാരണത്തിന്റെ ആദ്യ മൂന്നുമാസക്കാലത്ത് 11-നും 14-നും ഇടയിലുള്ള ആഴ്ചകളിലും, പിന്നീട് രണ്ടാമത്തെ ട്രൈമെസ്ടറില്‍ (മൂന്നുമാസക്കാലം) 18-നും 20-നും ഇടയിലുള്ള ആഴ്ചകളിലും അള്‍ട്രസൗണ്ട് സ്കാന്‍ ചെയ്യണമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. കുഞ്ഞിന് പ്രത്യക്ഷത്തില്‍ ശാരീരിക വൈകല്യങ്ങള്‍ ഉണ്ടോയെന്ന്‍ തിരിച്ചറിയാന്‍ ഈ രണ്ട് സ്കാനുകള്‍ സഹായിക്കും. കുഞ്ഞിന് ഡൗണ്‍സ് സിണ്ട്രം ഉണ്ടോ ഇല്ലയോ എന്നത് അമ്മയുടെ രക്തപരിശോധനയിലൂടെ മനസിലാക്കാന്‍ സാധിക്കും.

4. കുഞ്ഞ് ഗര്‍ഭാശയത്തില്‍ ആയിരിക്കുമ്പോള്‍ തന്നെ ഇത്തരം ജനന വൈകല്യങ്ങള്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുമോ?

ചില വൈകല്യങ്ങളുടെ കാര്യത്തില്‍ ഇത് സാധ്യമാണ്. ജനന വൈകല്യങ്ങള്‍ ബാധിക്കുന്നത് കുഞ്ഞിന്റെ പ്രധാന അവയവങ്ങളെയായത് കൊണ്ട് തന്നെ അവയുടെ വികാസവും വളര്‍ച്ചയും തടസപ്പെടാന്‍ ഇത് കാരണമാകും. ചില അവയവങ്ങളുടെ പ്രവര്‍ത്തനം വരെ പാടേ നിലച്ചേക്കാം.

5. പ്രധാനപ്പെട്ട ചില ജനന വൈകല്യങ്ങളും അവ ചികിത്സിക്കേണ്ട മാര്‍ഗ്ഗങ്ങളും

i. കോണ്‍ജെനിറ്റല്‍ ഡയഫ്രമാറ്റിക്ക് ഹെര്‍ണിയ

ശാരീരികമായ് ഉണ്ടാകുന്ന ഈ വൈകല്യം കാരണം വയറ്റിനകത്തെ വസ്തുക്കളൊക്കെ ഡയഫ്രമ്മില്‍ ഉള്ള ഒരു ചെറു ദ്വാരത്തിലൂടെ നെഞ്ചിനകത്തേക്ക് നീങ്ങും. ഇത് ശ്വാസകോശത്തിന്റെ വികാസത്തെ തടസപ്പെടുത്തും. ശ്വാസകോശത്തെ വൃത്തിയാക്കാനും അതിനകത്തുള്ള തടസ്സങ്ങളെ ശസ്ത്രക്രിയ വഴി നീക്കം ചെയ്യുന്നതിനും വേണ്ടി ഡോക്ടര്‍മാര്‍ ചെയ്യുന്ന ഒരു പ്രത്യേക തരം പ്രക്രിയയാണ് ‘ഫീറ്റോസ്കോപിക്ക് എന്‍ഡോട്രാക്യല്‍ ഒക്ക്ലുഷന്‍’. കുഞ്ഞിന് ഇത്തരം പ്രശ്നങ്ങളെ അതിജീവിക്കാനുള്ള സാദ്ധ്യതകള്‍ കൂട്ടാന്‍ ഇത്തരം ശസ്ത്രക്രിയകള്‍ സഹായിക്കും.

ii. മൂത്രാശയത്തിന്റെ കീഴ്ഭാഗത്തുള്ള തടസ്സങ്ങള്‍

ഇത്തരം സന്ദര്‍ഭങ്ങളില്‍ ശരീരത്തില്‍ നിന്നും മൂത്രത്തിന് പുറത്ത് പോകാന്‍ കഴിയാത്തതിനാല്‍ മൂത്രാശയത്തില്‍ മൂത്രം കെട്ടികിടക്കും. ശരീരത്തില്‍ നിന്നും മൂത്രം പുറത്ത് പോയില്ലെങ്കില്‍ അത് വളരെയേറെ ദോഷകരമായ് ഭവിക്കാം. കിഡ്നിയെ ആജീവനാന്തം തകരാറിലാക്കാന്‍ ഇത് മതി.

iii. കുഞ്ഞിന്റെ ഹൃദയമിടിപ്പ് സ്വാഭാവികമായ് വേണ്ടതില്‍ നിന്ന് കൂടുതലോ കുറവോ ആണെങ്കില്‍, ഇതിനെ നിയന്ത്രിക്കുന്നതിനും ശരിയാക്കുന്നതിനും വേണ്ടി കുഞ്ഞിന്റെ അമ്മയ്ക്ക് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള ഉചിതമായ മരുന്നുകള്‍ കൊടുക്കുക.

6. ഗര്‍ഭകാലത്ത് കുഞ്ഞിന്റെ അമ്മയ്ക്ക് ചികിത്സ നല്‍കുന്നത് ഇക്കാര്യത്തില്‍ എത്രത്തോളം ഗുണപ്രദമാണ്?

പ്രതിരോധമാണ് ചികിത്സയെക്കാള്‍ നല്ലതെന്ന് കേട്ടിട്ടില്ലേ. അതു ഇവിടെയും ബാധകമാണ്. അതുകൊണ്ടാണ് കുഞ്ഞിന് ആവശ്യമായ ചികിത്സ കഴിവതും പെട്ടെന്ന് തന്നെ നല്‍കണമെന്ന് പറയുന്നതും. അമ്മയുടെ അള്‍ട്രസൗണ്ട് സ്കാനിലൂടെ കുഞ്ഞിന് വൈകല്യം ഉണ്ടെന്ന്‍ തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍, ഗര്‍ഭാശയത്തില്‍ ആയിരിക്കുമ്പോഴേ ചികിത്സിക്കുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്യുന്നത് കുഞ്ഞിന് ഇത്തരം വൈകല്യങ്ങളെ അതിജീവിക്കാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കും. വേണ്ട സമയത്ത് തന്നെ മരുന്നും ചികിത്സയും ലഭിക്കുന്നതിനാല്‍, രോഗം മൂര്‍ച്ഛിക്കുകയുമില്ല.

7. ഗര്‍ഭാശയത്തില്‍ ആയിരിക്കുമ്പോള്‍ തന്നെ കുഞ്ഞ് ശസ്ത്രക്രിയയ്ക്ക് വിധേയയാവുകയാണെങ്കില്‍, പ്രസവശേഷം കുഞ്ഞിന് കൂടുതല്‍ പരിപാലനം വേണ്ടി വരുമോ?

ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ അനുസരിച്ചിരിക്കും. ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞ് തന്റെ ആരോഗ്യം വീണ്ടെടുക്കുന്നുണ്ടെങ്കില്‍, അവനോ/അവള്‍ക്കോ പതിയെ സുഖം പ്രാപിച്ച ശേഷം സാധാരണഗതിയിലേക്ക് തിരികെ വരാവുന്നതെ ഉള്ളു.

ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്തെന്ന് വെച്ചാല്‍, ശസ്ത്രക്രിയയ്ക്ക് ശേഷവും കുഞ്ഞിന് ചിലപ്പോള്‍ വിദഗ്ദ്ധരുടെ മേല്‍നോട്ടത്തിലുള്ള പരിചരണം ആവശ്യമായ് വന്നേക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ കുഞ്ഞ് സുരക്ഷിതമായ കൈകളില്‍ ആണെന്ന് ഉറപ്പ് വരുത്തുക.പ്രസവത്തിന് മുന്‍പും പ്രസവത്തിന് ശേഷവും കുഞ്ഞിന് വിദഗ്ദ്ധ പരിരക്ഷ കിട്ടുന്ന നല്ല ആശുപത്രികള്‍ തന്നെ വേണം തിരഞ്ഞെടുക്കാന്‍.

8. നിങ്ങളുടെ ആദ്യത്തെ കുഞ്ഞിന് ജനന വൈകല്യം ഉണ്ടായിരുന്നുവെങ്കില്‍, പിന്നീടുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്കും ഇത് പോലെ വൈകല്യങ്ങള്‍ ഉണ്ടാകുമോ?

ഇല്ല, ആദ്യത്തെ കുഞ്ഞിന് ജനന വൈകല്യം ഉണ്ടായിരുന്നുവെങ്കില്‍ പിന്നീടുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്കും ഇത് പോലെ വൈകല്യങ്ങള്‍ ഉണ്ടാകണമെന്നില്ല. ഇത് ജനിതകശാസ്ത്രം ഉള്‍പ്പടെ കുറെ ഘടകങ്ങളെ ആശ്രയിച്ചിരിക്കും. നിങ്ങളുടെ ഡോക്ടറെ പതിവായ്‌ വിവരങ്ങള്‍ അറിയിക്കുക. പ്രശ്നങ്ങള്‍ ഉണ്ടോയെന്ന്‍ ഗര്‍ഭകാലത്ത് ചെയുന്ന വിവിധ തരം പരിശോധനകളും സ്കാനുകളും മുഖേന ഒരു പരിധി വരെ മനസിലാക്കാന്‍ സാധിക്കുന്നതാണ്.

9. നിങ്ങളുടെ കുഞ്ഞിന് മാത്രമാണോ ഇത്തരം വൈകല്യങ്ങള്‍?

ഒരിക്കലും അല്ല. വൈകല്യങ്ങളും പോരായ്മകളുമായ് ജനിക്കുന്ന ഒരുപാട് കുഞ്ഞുങ്ങള്‍ ഉണ്ട്. ഈ വിഷമാവസ്ഥയില്‍ നിങ്ങള്‍ ഒറ്റയ്ക്കല്ലെന്നും, നിങ്ങളെ പോലെ തന്നെ തങ്ങളുടെ കുഞ്ഞിനെ കുറിച്ച് ആശങ്കപ്പെടുന്ന ഒരുപാട് രക്ഷിതാക്കള്‍ ഉണ്ടെന്നും സോഷ്യല്‍ മീഡിയകളില്‍ ഒന്ന്‍ കണ്ണോടിച്ചാല്‍ മനസിലാകും. നിങ്ങളുടെ പ്രശ്നങ്ങളും ആശങ്കകളും പങ്ക് വെക്കുവാനും, സഹായം തേടാനും, കുഞ്ഞിന്റെ ജന്മാല്‍ ഉള്ള വൈകല്യങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ ലഭിക്കുവാനും സഹായിക്കുന്ന ഒട്ടനവധി ഓണ്‍ലൈന്‍ ഫോറംസ് ഉണ്ട്.

ഈ പ്രധാനപെട്ട വിവരങ്ങള്‍ മറ്റുള്ള അമ്മമാരുടെ അടുത്തും എത്തിക്കാൻ  സഹായിക്കുക. നിങ്ങള്‍ക്ക് പൂര്‍ണ്ണ ആരോഗ്യവാനായ ഒരു കുഞ്ഞിനെ തികഞ്ഞ സന്തോഷത്തോടെ വരവേല്‍ക്കാന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.

ബാദ്ധ്യതാ നിരാകരണം: ഈ പോസ്റ്റിന്റെ ഉള്ളടകം തികച്ചും വിജ്ഞാനപരവും വിദ്യാഭ്യാസപരവും മാത്രമാണ്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർ സാധുത സംബന്ധിച്ച യാതൊരു ഉത്തരവാദിത്തവും വഹിക്കുന്നില്ല. ഇതിനെ വൈദ്യ ഉപദേശമായി കണക്കാകരുത്. സർട്ടിഫൈഡ് മെഡിക്കൽ അല്ലെങ്കിൽ ഹെൽത്ത് കെയർ പ്രൊഫഷണലുമായി ബന്ധപ്പെട്ട് അവരുടെ നിര്‍ദ്ദേശാനുസാരം മാത്രം ഇതിലെ ഉള്ളടക്കം ഉപയോഗിക്കുക.

Click here for the best in baby advice
What do you think?
100%
Wow!
0%
Like
0%
Not bad
0%
What?
scroll up icon