Link copied!
Sign in / Sign up
4
Shares

ജലദോഷം മാറാൻ ചിക്കൻ സൂപ്പ്!!

മഴക്കാലമാണ്.. മുൻപെങ്ങുമില്ലാത്ത വെള്ളപ്പൊക്കവും എത്തി. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ വീട്ടിലിരുന്ന് ബോറടിക്കുന്നുണ്ടോ? എന്നാൽ ഒട്ടും മടിക്കാതെ അടുക്കളയിൽ കയറിക്കൊള്ളൂ... ഇനിയിപ്പോ എന്തുണ്ടാക്കും എന്ന് സംശയിക്കണ്ട. ഒരു സൂപ്പ് തന്നെ തയ്യാറാക്കാം.. ചിക്കൻ സൂപ്പ് ആണെങ്കിൽ പിന്നെ സ്വാദിന്റെ കാര്യം പറയുകയും വേണ്ട! 

ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ള വിഭവമാണ് ചിക്കൻ സൂപ്പ്. മഴക്കാലത്ത് പനിയും ജലദോഷവും മറ്റു ശാരീരിക അസ്വസ്ഥതകളും ഉണ്ടാകുക സ്വാഭാവികമാണ്. എന്നാൽ ഇതിനുള്ള ബെസ്റ്റ് മരുന്നാണ് ചിക്കൻ സൂപ്പ്. നന്നായി ഉപ്പും കുരുമുളകുമൊക്കെയിട്ട് ചെറു ചൂടോടെ ഒരു പിടി പിടിച്ചാൽ ഏത് പനിയും പമ്പയും പെരിയാറും വരെ കടക്കും! അത് മാത്രമല്ല ശ്വാസകോശ രോഗങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നല്ലൊരു പ്രതിവിധിയാണ് ചിക്കൻ സൂപ്പ്പെന്നാണ് പുതിയ കണ്ടുപിടിത്തം. ദഹനക്കേടിനും ഒരുവിധം പരിഹാരം കാണാൻ ഇതിന് സാധിക്കും. കലോറി കുറവായതിനാൽ ഡയറ്റ് ചെയ്യുന്നവർക്കും ആസ്വദിച്ച് കഴിക്കാവുന്ന വിഭവമാണിത്. നിർജലീകരണം, മലബന്ധം, വിളർച്ച തുടങ്ങിയവയ്‌ക്കെല്ലാം പരിഹാരം കാണാൻ ചിക്കൻ സൂപ്പിന് സാധിക്കും.. പറഞ്ഞു ദീർഘിപ്പിക്കുന്നില്ല, കിടിലൻ ചിക്കൻ സൂപ്പ് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം..

വേണ്ട ചേരുവകൾ

ചിക്കന്‍ എല്ലില്ലാത്തത് - 250 ഗ്രാം

ചിക്കന്‍ എല്ല് - 50 ഗ്രാം

മീഡിയം വലുപ്പമുള്ള കാരറ്റ്- 1 എണ്ണം (ചെറുതായി അരിഞ്ഞത്)

മീഡിയം വലുപ്പമുള്ള സവാള പൊടിയായി അരിഞ്ഞത്- 1 

വെളുത്തുളളി- 3 എണ്ണം ചതച്ചത്

സെലറി പൊടിയായി അരിഞ്ഞത്- 1 തണ്ട്

ഉപ്പ്- പാകത്തിന് 

കുരുമുളക് പൊടി- പാകത്തിന്

കോണ്‍ ഫ്‌ളവര്‍ - 2 ടീസ്പൂണ്‍

ബീന്‍സ് - 5  എണ്ണം (ചെറുതായി അരിഞ്ഞത്)

നാരങ്ങാനീര് - 1 ടേബിൾസ്പൂൺ 

ജീരകം പൊടി- 1 ടീസ്പൂൺ 

തയ്യാറാക്കുന്ന വിധം

കുക്കറിൽ അല്പം പാചക എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കാരറ്റ്, ബീൻസ്, സവാള ,ചിക്കൻ ചെറുതായി അരിഞ്ഞത്, വെളുത്തുള്ളി, ചുമന്നുള്ളി, മഞ്ഞൾ, ഉപ്പ് എന്നിവ ചേർത്ത്  നന്നായി വഴറ്റിയ ശേഷം അല്പം വെള്ളമൊഴിച്ചു അടച്ചു വച്ചു വേവിക്കുക. ചിക്കൻ എല്ല് 4 കപ്പ് വെള്ളത്തിൽ നന്നായി തിളപ്പിച്ച് അരിച്ചെടുക്കുക.

ഇതിലേക്ക് കാരറ്റ്, ബീൻസ്, വേവിച്ച ചിക്കൻ, സവാള, ജീരകം പൊടിച്ചത്  ഇവ ചേർത്ത് ചെറുചൂടിൽ ഇളക്കുക. ഇതിലേക്ക് കോൺഫ്ലോർ 2 സ്‌പൂൺ വെള്ളത്തിൽ കലക്കിയത് ചേർക്കുക.കുറുകി വരുമ്പോൾ  ഉപ്പ്, കുരുമുളക് പൊടി, ഒരു നാരങ്ങനീര് എന്നിവ ചേർത്ത ശേഷം ചെറുചൂടോടെ ഉപയോഗിക്കാം.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon